പാലാ: ഇന്നലെ രാത്രി വീശിയടിച്ച കൊടുങ്കാറ്റിൽ കെ.എസ്.ഇ.ബി പാലാ ഡിവിഷനു കീഴിൽ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. 11 കെവി ഫീഡറുകൾ ഭൂരിഭാഗവും തകരാറിലായി. മരങ്ങൾ ഒടിഞ്ഞുവീണ് നൂറോളം വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും നിരവധി സ്ഥലങ്ങളിൽ കമ്പികൾ പൊട്ടിവീഴുകയും ചെയ്തിട്ടുണ്ട്.
വൈദ്യുതി ലൈനുകളിൽ വീണ മരങ്ങൾ വെട്ടിമാറ്റി ഇന്ന് ഉച്ചയോടെ വൈദ്യുതിബന്ധം ഭാഗീകമായി പുന:സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്. എങ്കിലും നിരവധിയായ എൽ.ടി ലൈൻ തകരാറുകൾ പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും മാന്യഉപഭോക്താക്കൾ സഹകരിക്കണമെന്നും പാലാ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.