Pala

പാലായിൽ മാണി സി കാപ്പന് 3356 വോട്ടിന്റെ ലീഡ് ; പൂഞ്ഞാർ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ലീഡ് ചെയ്യുന്നു

പാലായിൽ ജോസ് കെ മാണിയെ പിന്നിലാക്കി മാണി സി കാപ്പന് 3356 വോട്ടിന്റെ ലീഡ്. നിലവിൽ മൂന്നാം സ്ഥാനത്താണ് അഡ്വ. ഷോൺ ജോർജ്. പൂഞ്ഞാറിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന് 129 വോട്ടിന്റെ ലീഡ്. തൊട്ടുപിന്നിലായി അഡ്വ. സെബാസ്റ്റ്യൻ എം ജെ. നിലവിൽ മൂന്നാം സ്ഥാനത്താണ് പി സി ജോർജ്.

Pala

പാലായില്‍ കാപ്പന് ലീഡ്, ജോസ് കെ മാണിക്ക് തിരിച്ചടി

പാലാ: പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് 245 വോട്ടിന്റെ ലീഡ്. ഇടതുപക്ഷ സ്ഥാനാര്‍ഥി ജോസ് കെ മാണിക്ക് തിരിച്ചടി. ബിജെപി സ്ഥാനാര്‍ഥി ഷോണ്‍ ജോര്‍ജും പിന്നിലാണ് നിലവില്‍. ശക്തമായ ത്രികോണ മല്‍സരം നടക്കുമെന്ന് പ്രതീക്ഷിച്ച പൂഞ്ഞാറില്‍ ശക്തമായ പോരാട്ടവുമായി ഇടത് വലത് മുന്നണികള്‍. ലീഡ് നിലയില്‍ ഇരു മുന്നണികളും കനത്ത പോരാട്ടം നടത്തുമ്പോള്‍ ബിജെപി സ്ഥാനാര്‍ഥി പിസി ജോര്‍ജ് മൂന്നാം സ്ഥാനത്താണ്. കടുത്തുരുത്തിയിൽ മൂവായിരത്തിലധികം വോട്ടിന്റെ ലീഡുമായി മോൻസ് ജോസഫ് മുന്നേറുന്നു. ഏറ്റുമാനൂർ മന്ത്രി Read More…

Pala

ആദ്യ മണിക്കൂറിലെ ട്രെന്‍ഡില്‍ യുഡിഎഫും എല്‍ഡിഎഫും കനത്ത പോരാട്ടത്തില്‍; പാലായില്‍ മാണി സി കാപ്പന് ലീഡ്, പൂഞ്ഞാറില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കലിന് ലീഡ്

പാലാ: ആദ്യ മണിക്കൂറിലെ ട്രെന്‍ഡില്‍ യുഡിഎഫും എല്‍ഡിഎഫും തുല്യ പോരാട്ടത്തില്‍. നിലവില്‍ യുഡിഎഫ് – 70, എല്‍ഡിഎഫ് -66, ബിജെപി -4 എന്നിങ്ങനെയാണ് ലീഡ് നില. ശക്തമായ ത്രികോണ മല്‍സരം നടക്കുന്ന പാലായില്‍ നിലവിലെ എംഎല്‍എ മാണി സി കാപ്പന്‍ ലീഡ് ചെയ്യുന്നു. പൂഞ്ഞാറില്‍ നിലവിലെ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലും ലീഡ് ചെയ്യുകയാണ്. കടുത്തുരുത്തിയിൽ യു ഡി എഫ് സ്ഥാനാർഥി അഡ്വ. മോൻസ് ജോസഫും ലീഡ് ചെയ്യുന്നു.

Pala

നീലൂർ സ്വദേശിക്ക് പാമ്പ് കടിയേറ്റു

പാലാ: വീട്ട് മുറ്റത്തെ മതിലിൽ നിന്നും കയ്യിൽ പാമ്പിൻ്റെ കടിയേറ്റ് പരുക്കേറ്റ നീലൂർ സ്വദേശി പി.എം. തോമസിനെ ( 71) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9 മണിയോടെയാണ് സംഭവം.

Pala

എബി ജെ ജോസിന് ഗാന്ധി സ്പന്ദന ശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു

പാലാ: കേരളാ പ്രദേശ് ഗാന്ധി ദർശൻവേദി പിറവം നിയോജകമണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ ഗാന്ധി സ്പന്ദന ശ്രേഷ്ഠ പുരസ്കാരം മൂന്നാനി ഗാന്ധിസ്ക്വയറിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമത്തിൽ വച്ച് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിന് പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു പുളിയ്ക്കകണ്ടം സമ്മാനിച്ചു. കലുഷിതമായ ലോകസാഹചര്യത്തിൽ ഗാന്ധിയൻ ദർശനങ്ങൾക്ക് അനുദിനം പ്രസക്തി വർദ്ധിച്ചുവരികയാണെന്ന് ദിയ ചൂണ്ടിക്കാട്ടി. ഗാന്ധിയൻ ആദർശങ്ങൾ പിന്തുടരാൻ യുവജനത വിമുഖത കാണിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. ഗാന്ധി സ്മൃതി സംഗമവും ദിയ Read More…

Pala

ഡിജോ കാപ്പൻ്റെ സംസ്കാരം സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതിയോടെ

പാലാ: അന്തരിച്ച പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ്റെ സംസ്കാരം സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതികളോടെ നടത്തും. സംസ്ഥാന സർക്കാരിനുവേണ്ടി കോട്ടയം ജില്ലാ കളക്ടർ ഭൗതികശരീരത്തിൽ റീത്ത് സമർപ്പിക്കും. പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ നടക്കുന്ന സംസ്കാര ചടങ്ങിൽ ബ്യൂഗിൾ സല്യൂട്ട് ഉപയോഗിച്ച് പോലീസ് ഔദ്യോഗിക ബഹുമതികൾ സമർപ്പിക്കും.

Pala

വയോജനങ്ങളോടുള്ള കരുതൽ ഉത്തരവാദിത്വം: ദിയ ബിനു

പാലാ: കറുകച്ചാൽ ട്രാവൻകൂർ ഫൗണ്ടേഷനിൽ സംഘടിപ്പിച്ച കാരുണ്യദിനാചരണം പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു പുളിയ്ക്കകണ്ടം ഉദ്ഘാടനം ചെയ്തു. വയോജനങ്ങളോടുള്ള കരുതൽ സമൂഹത്തിൻ്റെ ഉത്തരവാദിത്വമാണെന്ന് അവർ പറഞ്ഞു. ട്രാവൻകൂർ ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ജിജി ഫിലിപ്പ്, വൈസ് ചെയർമാൻ ജോയി കുറ്റ്യാനി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സിമി സാറാ ജെ. ഫിലിപ്പ്, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് എന്നിവർ സംസാരിച്ചു.

Pala

രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ‘വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ചെയർ’

പാലാ: ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികച്ച നിലവാരം പുലർത്തുന്ന രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ, വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചന്റെ സ്മരണ നിലനിർത്തുന്നതിനായി ‘വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ചെയർ’ രൂപീകരിക്കുന്നു. കുഞ്ഞച്ചനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചതിന്റെ 20-ാം വാർഷിക ദിനമായ ഏപ്രിൽ 30 വ്യാഴാഴ്ച രാവിലെ 11:30ന് പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ചെയറിന്റെ ഉദ്ഘാടനം നിർവഹിക്കും. സാംസ്കാരിക-ആത്മീയ ആചാര്യന്മാരുടെ ജന്മം കൊണ്ടും കർമം കൊണ്ടും ധന്യമായ രാമപുരത്തിന്റെ ഖ്യാതി ലോകമെങ്ങും എത്തിച്ച മഹദ്‌വ്യക്തിത്വമാണ് വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ. Read More…

Accident Pala

പാലായിൽ വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റു

പാലാ: പാലായിൽ വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റു. കാലിൽ പാമ്പിൻ്റെ കടിയേറ്റ രാമപുരം സ്വദേശിനി അനിത ബാബുവിനെ ( 54 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം. വീട്ടുമുറ്റത്ത് ഇരുന്ന ജാറിൽ നിന്നു വെള്ളം ശേഖരിക്കുന്നതിനിടെയാണ് കാലിൽ പാമ്പിൻ്റെ കടിയേറ്റത്.

Pala

മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം

പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ സെൻട്രൽ സ്റ്റെറൈൽ സപ്ലൈ ഡിപ്പാർട്ട്മെന്റിന് (സിഎസ്എസ്ഡി) കഹോയുടെ ദേശീയ പുരസ്കാരവും സർട്ടിഫിക്കേഷനും ലഭിച്ചു.ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വലിയ ആരോഗ്യസ്ഥാപനങ്ങളുടെ വിഭാഗത്തിലാണ് മാർ സ്ലീവാ മെഡിസിറ്റി ഒന്നാം സ്ഥാനത്തിന് അർഹമായത്.‌ ദക്ഷിണേന്ത്യയിൽ കേരളത്തിന് ആദ്യമായാണ് മാർ സ്ലീവാ മെഡിസിറ്റിയിലൂടെ ഈ പുരസ്കാരം ലഭിക്കുന്നത്. 200ൽ പരം ആശുപത്രികളുടെ പട്ടികയിൽ നിന്നാണ് മാർ സ്ലീവാ മെഡിസിറ്റി പ്രസ്തുത പുരസ്ക്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. അണുബാധ നിയന്ത്രണത്തിലും രോഗി സുരക്ഷ ഉറപ്പാക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്ന വിഭാഗമാണ് Read More…