പാലാ: ലോക ഹൃദയ ദിനാഘോഷത്തിൻ്റെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ സെന്റ് തോമസ് കോളേജ് അക്വാട്ടിക് സെന്ററുമായി സഹകരിച്ച് നടത്തിയ സ്വിം-എ-തോൺ നീന്തൽ റിലേ മത്സരം ആവേശകരമായ കാഴ്ചയായി മാറി. ഹൃദയാരോഗ്യത്തിൻ്റെ സന്ദേശം ജനങ്ങളിൽ എത്തിക്കാൻ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ ഭാഗങ്ങളിൽ നിന്നുള്ള 11 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കാൻ എത്തിയത്. ഒരു ടീമിൽ 8 നീന്തൽ താരങ്ങൾ വീതമുള്ള മിക്സഡ് റിലേ മത്സരമാണ് അരങ്ങേറിയത്. ഡോക്ടർമാർ , അധ്യാപകർ, വനിതകൾ ,സീനിയർ സിറ്റിസൺസ് തുടങ്ങി Read More…
Pala
പാലാ അല്‍ഫോന്‍സാ കോളജിന്റെ കര്‍മപദ്ധതികള്‍ കേരളത്തിന് മാതൃക: മന്ത്രി മോന്‍സ് ജോസഫ്
പാലാ: അല്‍ഫോന്‍സാ കോളജ് പഠന, പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്‍പന്തിയില്‍ തന്നെയാണെന്നും സമൂഹനന്മ ലക്ഷ്യമാക്കി കോളജിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കേരളത്തിന് മാതൃകയാണെന്നും മന്ത്രി മോൻസ് ജോസഫ്. ഈ വര്‍ഷം കോളജ് നടപ്പാക്കുന്ന കര്‍മപദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോളജിലെ നിലവിലുള്ള സുവോളജി റിസേര്‍ച്ച് ലബോറട്ടറിയുടെ സൗകര്യങ്ങള്‍ കൂടുതല്‍ വര്‍ധിപ്പിക്കുന്നതിനുവേണ്ടി സംസ്ഥാന ഗവണ്മെന്റ് ഫണ്ടില്‍നിന്ന് 20 ലക്ഷം രൂപയും എംഎല്‍എ ഫണ്ടില്‍നിന്ന് 11 ലക്ഷം രൂപയും വാഗ്ദാനം ചെയ്തു. യോഗത്തില്‍ ബിഷപ് മാര്‍ ജോസഫ് Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക പേഷ്യന്റ് സേഫ്റ്റി ദിനാചാരണം സംഘടിപ്പിച്ചു
പാലാ: ലോക പേഷ്യന്റ് സേഫ്റ്റി ദിനാചാരണത്തിന്റെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റിയിൽ പൊതുജനങ്ങൾക്കായി ആരോഗ്യരംഗത്തെ അറിവുകളുടെ നേർക്കാഴ്ച്ചയുമായി പ്രത്യേക പ്രദർശന പരിപാടി സംഘടിപ്പിച്ചു. ആശുപത്രിയുടെ പ്രവർത്തനങ്ങളും, വിവിധ വകുപ്പുകളുടെ സേവനങ്ങളും നേരിട്ടു ബോധ്യപ്പെടുന്ന പ്രദർശന പരിപാടി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പുത്തൻ അറിവുകൾ പകരുന്നതായി മാറി. വിവിധ ആശുപത്രി സുരക്ഷ ഉപകരണങ്ങളുടെയും ചികിത്സ ഉപകരണങ്ങളുടെയും പ്രവർത്തനങ്ങളെക്കുറിച്ചും ബോധവൽക്കരണവും നൽകി. സമ്മേളനത്തിൽ ആശുപത്രി മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ അധ്യക്ഷത വഹിച്ചു. പാലാ മരിയൻ മെഡിക്കൽ സെന്റർ Read More…
കൗൺസിലർ ടോണി തൈപ്പറമ്പന്റ അപേക്ഷയിൽ മിനി മാസ്റ്റ് ലൈറ്റിന് 2ലക്ഷം തൃക്കയിൽ മഹാദേവ ക്ഷേത്രത്തിന് അനുവദിച്ച് ഫ്രാൻസിസ് ജോർജ് എംപി
പാലാ :പാലാ നഗരസഭ ചെത്തിമറ്റം12 വാർഡ് കൗൺസിലർ ടോണി തൈപ്പറമ്പന്റ അപേക്ഷയിൽ ഫ്രാൻസിസ് ജോർജ് എംപി തൃക്കയിൽ മഹാദേവ ക്ഷേത്രത്തിന്റെ കാവടത്തിൽ മിനി മാസ്റ്റ് ലൈറ്റിന് 2ലക്ഷം രൂപ അനുവദിച്ചു. നിരവധി ഭക്തർ വരുന്ന തൃക്കയിൽ മഹാദേവ ക്ഷേത്രത്തിൽ മാണി സി കാപ്പൻ എംഎൽഎ അമ്പലത്തിന്റെ മുൻവശത്തു മിനി മാസ്റ്റ് അനുവദിച്ചിരുന്നു അതിന്റ വർക്കുകൾ അവസാന ഘട്ടത്തിൽ എത്തിയിട്ടുണ്ട് പാലാ ഈരാറ്റുപേട്ട മെയിൻ റോഡിൽ നിന്ന് അമ്പലത്തിലേക്ക് കയറി വരുന്ന കാവടത്തിൽ ലൈറ്റ് കുറവാണെന്ന് ബോധ്യപ്പെട്ട വാർഡ് Read More…
ഗാന്ധിജിയോടൊപ്പം സ്വാതന്ത്ര്യസമരത്തിൽ; എ.ഐ. ഫോട്ടോ–വീഡിയോ മത്സരവുമായി മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ
പാലാ: ഗാന്ധിജയന്തിയോടനുബന്ധിച്ച് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ‘ഗാന്ധിയോടൊപ്പം’എന്ന പേരിൽ എ.ഐ. അധിഷ്ഠിത ഫോട്ടോ–വീഡിയോ നിർമ്മാണ മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഗാന്ധിജിക്കൊപ്പം തങ്ങളും ഉണ്ടായിരുന്നെങ്കിൽ എങ്ങനെയായിരുന്നുവെന്ന സങ്കൽപത്തെ ആസ്പദമാക്കി എ.ഐ. സാങ്കേതികവിദ്യയുടെ സഹായത്തോടെ ചിത്രങ്ങളും ഹ്രസ്വവീഡിയോകളും ഒരുക്കുകയാണ് മത്സരത്തിന്റെ ലക്ഷ്യം. സ്വാതന്ത്ര്യസമര ചരിത്രവും മഹാത്മാഗാന്ധിയുടെ ജീവിതവും ഗാന്ധിയൻ ആശയങ്ങളും പുതുതലമുറയ്ക്ക് കൂടുതൽ അടുത്തറിയാനും ആധുനിക സാങ്കേതികവിദ്യയിലൂടെ ചരിത്രത്തെ ക്രിയാത്മകമായി അവതരിപ്പിക്കാനുമാണ് മത്സരം സംഘടിപ്പിക്കുന്നത്. ‘ഗാന്ധിയോടൊപ്പം’എന്ന ആശയത്തിലൂടെ ചരിത്രത്തെ സങ്കൽപിക്കാനും സ്വാതന്ത്ര്യസമരത്തിന്റെ ഓർമകളെ പുതിയ തലമുറയുടെ Read More…
സ്വിം-എ-തോൺ നീന്തൽ റിലേ മത്സരം 26 ന് പാലായിൽ
പാലാ: ലോക ഹൃദയ ദിനാഘോഷത്തിൻ്റെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ സെന്റ് തോമസ് കോളേജ് അക്വാട്ടിക് സെന്ററുമായി സഹകരിച്ച് സ്വിം-എ-തോൺ നീന്തൽ റിലേ മത്സരം 26 ന് ശനി രാവിലെ 6 മുതൽ നടത്തും. ഹൃദയാരോഗ്യത്തിൻ്റെ സന്ദേശം ജനങ്ങളിൽ എത്തിക്കാൻ ലക്ഷ്യമിട്ടാണ് പരിപാടി. ഒരു ടീമിൽ 8 നീന്തൽ താരങ്ങൾക്ക് പങ്കെടുക്കാം. മത്സരം മിക്സഡ് റിലേ ആയിരിക്കും.25 വയസ്സോ അതിൽ കൂടുതലോ പ്രായം ഉള്ളവർക്ക് പങ്കെടുക്കാം .ഓരോ നീന്തൽ താരവും 6 റൊട്ടേഷൻ പൂർത്തിയാക്കണം. ടീമിലെ Read More…
ലഹരിക്കെതിരെ യുവശബ്ദം ഉയരട്ടെ; ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരം സീസൺ 4 രജിസ്ട്രേഷൻ തുടങ്ങി
പാലാ: ലോകമെമ്പാടുമുള്ള മലയാളി സ്കൂൾ–കോളേജ് വിദ്യാർത്ഥികളുടെ പ്രസംഗശേഷിയും ആശയവിനിമയ മികവും ആത്മവിശ്വാസവും നേതൃത്വഗുണങ്ങളും വളർത്തുക എന്ന ലക്ഷ്യത്തോടെ ഓർമ്മ ഇന്റർനാഷണൽ, വേൾഡ് മലയാളി ഫെഡറേഷനുമായി ചേർന്ന് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗമത്സരം സീസൺ 4 (2026–27) രജിസ്ട്രേഷൻ ആരംഭിച്ചതായി ഓർമ ടാലെൻ്റ് പ്രമോഷൻ ചെയർമാൻ ജോസ് തോമസ്, ജനറൽ സെക്രട്ടറി എബി ജെ ജോസ് എന്നിവർ അറിയിച്ചു. സെപ്റ്റംബർ 15 മുതൽ ഡിസംബർ 15 വരെയാണ് ആദ്യ റൗണ്ട്. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മലയാളത്തിലും ഇംഗ്ലീഷിലുമാണ് Read More…
അവാര്‍ഡുകള്‍ വിതരണം ചെയ്തു
പാലാ: മീനച്ചില്‍ താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ ആഭിമുഖ്യത്തില്‍ താലൂക്കിലെ ഏറ്റവും മികച്ച കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളിക്കും ഏര്‍പ്പെടുത്തിയ അഞ്ചാമത് കെ.എം. മാണി മെമ്മോറിയല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഓഹരി ഉടമകളുടെ മക്കളില്‍ പഠനത്തില്‍ മികച്ച വിജയം കരസ്ഥമാക്കിയവരെയും അഭിനന്ദിച്ചു. റ്റിറ്റി ജെയിംസ് മേനാച്ചേരില്‍, ജോമി ജോര്‍ജ് കോയിക്കാട്ടില്‍, ജോസ് ഫിലിപ്പ് നരിക്കാട്ട്, മോളി പോള്‍ വടക്കേ തോണിക്കുഴിയില്‍ എന്നിവര്‍ കര്‍ഷക അവാര്‍ഡുകളും, രാമകൃഷ്ണന് നായര്‍ പറമ്പത്ത്തെക്കേതില് കര്‍ഷക തൊഴിലാളി അവാര്‍ഡും ഏറ്റുവാങ്ങി. സംസ്ഥാന Read More…
ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ടു നേരിടുന്നുണ്ടോ ? പരിഹാരമായി നൂതന എൻഡോസ്കോപിക് ചികിത്സ പോയം (POEM) : (ഡോ.റിജോ സാബു, മെഡിക്കൽ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം, മാർ സ്ലീവാ മെഡിസിറ്റി, പാലാ )
ഭക്ഷണം കഴിക്കുമ്പോൾ നെഞ്ചിൽ കുടുങ്ങുന്നതുപോലെ തോന്നുക, വെള്ളം കുടിക്കുമ്പോൾ ഇറങ്ങാൻ ബുദ്ധിമുട്ടുക, കഴിക്കുന്ന ഭക്ഷണം തിരിച്ചുവരിക, നെഞ്ചിൽ വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുക, ശരീരഭാരം കുറയുക തുടങ്ങിയ ലക്ഷണങ്ങൾ പലരെയും അലട്ടാറുണ്ട്. ഇത് ഗ്യാസ്ട്രിക് പ്രശ്നമോ അസിഡിറ്റിയോ ആകുമെന്നാണ് പലരും കരുതുക. എന്നാൽ ചിലരിൽ ഈ ലക്ഷണങ്ങൾ അകലെഷ്യ കാർഡിയ എന്ന അന്നനാള രോഗത്തിന്റെ തുടക്കമായിരിക്കാം. ഭക്ഷണം വിഴുങ്ങാൻ ഇത്തരത്തിൽ ബുദ്ധിമുട്ടുന്ന രോഗികൾക്ക് മുറിവില്ലാത്ത നൂതന എൻഡോസ്കോപിക് ചികിത്സയായ പെർ ഓറൽ എൻഡോസ്കോപിക് മയോട്ടമി അഥവാ പോയം (POEM) Read More…
കോണ്‍ഗ്രസ് വിമതന്‍ ബിജു മാത്യൂസ് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍
പാലാ: പാലാ നഗരസഭയില് വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ വിമത കൗണ്‍സിലര്‍ ആയ ബിജു മാത്യൂസ് വിജയിച്ചു. ബിജുവിന് 14 വോട്ടും യുഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ പനയ്ക്കലിന് 11 വോട്ടും ലഭിച്ചു. വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പിനിടയിലും നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കോണ്‍ഗ്രസ് വിട്ട വിമത കൗണ്‍സിലര്‍മാര്‍ക്കിടയിലെ ഭിന്നതയാണ് പുതിയ പ്രശ്‌നം. സ്ഥാനാര്‍ഥിയാകാന്‍ സാധിക്കാതിരുന്ന ടോണി തൈപ്പറമ്പില്‍ യുഡിഎഫിന് വോട്ട് ചെയ്തു. കുതിരക്കച്ചവടമാണ് എല്‍ഡിഎഫ് നടത്തിയത് എന്നാണ് ടോണിയുടെ ആരോപണം. എന്നാല്‍, ആരോപണങ്ങളെ എല്‍ഡിഎഫ് നിഷേധിച്ചു. അധികാരം പിടിക്കാന്‍ അവസരം Read More…











