Pala

പാ​ലാ അ​ല്‍​ഫോ​ന്‍​സാ കോ​ള​ജി​ന്‍റെ ക​ര്‍​മപ​ദ്ധ​തി​ക​ള്‍ കേ​ര​ള​ത്തി​ന് മാ​തൃ​ക: ​മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്

പാ​ലാ: അ​ല്‍​ഫോ​ന്‍​സാ കോ​ള​ജ് പ​ഠ​ന, പാ​ഠ്യേ​ത​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ എ​ന്നും മു​ന്‍​പ​ന്തി​യി​ല്‍ ത​ന്നെ​യാ​ണെ​ന്നും സ​മൂ​ഹ​ന​ന്മ ല​ക്ഷ്യ​മാ​ക്കി കോ​ള​ജി​ലെ വി​വി​ധ ഡി​പ്പാ​ര്‍​ട്ട്​മെ​ന്‍റു​ക​ള്‍ ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കേ​ര​ള​ത്തി​ന് മാ​തൃ​ക​യാ​ണെ​ന്നും മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ്. ഈ ​വ​ര്‍​ഷം കോ​ള​ജ് ന​ട​പ്പാ​ക്കു​ന്ന ക​ര്‍​മ​പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നിര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ള​ജി​ലെ നി​ല​വി​ലു​ള്ള സു​വോ​ള​ജി റി​സേ​ര്‍​ച്ച് ല​ബോ​റ​ട്ട​റി​യു​ടെ സൗ​ക​ര്യ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നുവേ​ണ്ടി സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റ് ഫ​ണ്ടി​ല്‍​നി​ന്ന് 20 ല​ക്ഷം രൂ​പ​യും എം​എ​ല്‍​എ ഫ​ണ്ടി​ല്‍നി​ന്ന് 11 ല​ക്ഷം രൂ​പ​യും വാ​ഗ്ദാ​നം ചെ​യ്തു.

യോ​ഗ​ത്തി​ല്‍ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ, കോ​ള​ജ് മാ​നേ​ജ​ര്‍ മോ​ണ്‍. ഡോ. ​ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി​സ്റ്റ​ര്‍ മി​നി​മോ​ള്‍ മാ​ത്യു, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മാ​യാ രാ​ഹു​ല്‍, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ പ്രി​ന്‍​സി സ​ണ്ണി മാ​ന്താ​ടി​ല്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി​സ്റ്റ​ര്‍ മ​ഞ്ജു എ​ലി​സ​ബ​ത്ത് കു​രു​വി​ള, കോ​ള​ജ് ബ​ര്‍​സാ​ര്‍ ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ല്‍, ഡോ. ​മി​നു ജോ​യി, ഡി​ബി​ടി സ്റ്റാ​ര്‍ കോ​ള​ജ് കോ​-ഓര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ടി.​ആ​ര്‍.​അ​മ്പി​ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *