Pala

പുലിയന്നൂർ ഗവഃ ആശ്രമം എൽപി സ്‌കൂളിൽ എത്തി അഡ്വ. ഷോൺ ജോർജ് വോട്ട് രേഖപ്പെടുത്തി

മുത്തോലി പഞ്ചായത്ത് 134-ാം നമ്പർ ബൂത്തായ പുലിയന്നൂർ ഗവഃ ആശ്രമം എൽപി സ്‌കൂളിൽ അഡ്വ. ഷോൺ ജോർജ് ഭാര്യ പാർവ്വതിക്കും പാർട്ടി നേതാക്കൾക്കും ഒപ്പം എത്തി സമ്മതിദാനവകാശം വിനിയോഗിച്ചു. തുടർന്ന് നിയോജക മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും സന്ദർശനം നടത്തി. വൈകിട്ട് പാർട്ടി പ്രവർത്തകരുമായി പോളിങ്ങ് സംബന്ധിച്ച അവലോകനം നടത്തി.

Pala

വോട്ടിംഗ് ദിനത്തിനെ വരവേൽക്കുന്നത് പൂർണ്ണ ആത്മവിശ്വാസത്തോടെ; ഒരുക്കങ്ങൾ പൂർത്തിയായി: യുഡിഎഫ്

യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ്റെ ഭൂരിപക്ഷം 25000 ന് മുകളിൽ എത്തിക്കുന്നതിന് പാലാ നിയമസഭാ മണ്ഡലത്തിലെ പന്ത്രണ്ട് പഞ്ചായത്തിലും പാലാ മുനിസിപ്പാലിറ്റിയിലും പഴുതുകളടച്ചുള്ള പ്രചരണ പരിപാടികൾ പൂർത്തിയാക്കി. യു ഡി എഫ് സജ്ജമായെന്ന് യുഡിഎഫ് ചെയർമാൻ പ്രൊഫ.സതീശ് ചൊള്ളാനി കൺവീനർ ജോർജ് പുളിങ്കാട് യു ഡി എഫ് നേതാക്കളായ ജോയി എബ്രഹാം,ബിജു പുന്നത്താനം ,കുര്യാക്കോസ് പടവൻ, എൻ.സുരേഷ്,സി ടി രാജൻ, മോളിപീറ്റർ, ആർ സജീവ് ,ജോയി സ്കറിയ ,ജോസ് മോൻ ,സന്തോഷ് കാവുകാട്ട്‌, ആർ സജീവ്, Read More…

Pala

നിശബ്ദ പ്രചാരണ ദിനമായ ഇന്ന് അഡ്വ. ഷോൺ ജോർജ് വിവിധ സ്ഥാപനങ്ങളും വീടുകളും കോളനികളും സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു

പാലാ: നിശബ്ദ പ്രചാരണ ദിനമായ ഇന്ന് രാവിലെ മുതൽ എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ് പാലാ നിയോജക മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളും വീടുകളും കോളനികളും സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. കാർമൽ, ചെറുപുഷ്പ്പം, കരുണാ ആശുപത്രികളിൽ സന്ദർശനം നടത്തി ജീവനക്കാരോടും രോഗികളോടും വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് കൊടുബിടി വിസിബ് ഭക്ഷ്യോത്പന്ന നിർമ്മാണ കേന്ദ്രം സന്ദർശിച്ച് ജീവനക്കാരോട് വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് കൊഴുവനാൽ സാൻസ് ലബോറട്ടറിയി സന്ദർശിച്ചു. പാലായിലെ വിവിധ പള്ളികളും Read More…

Pala

വർഗ്ഗീയ പ്രചാരണം; ഷോൺ ജോർജ് പരാതി നൽകി

പാലാ: എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജിൻ്റെ ചിത്രം ഫോട്ടോഷോപ്പ് നടത്തി പ്രചരിപ്പിച്ച സംഭവത്തിൽ ഷോൺ തിരഞ്ഞെടുപ്പ് കമ്മീഷന് ഓൺലൈനിൽ പരാതി നൽകി. കഴിഞ്ഞ ദിവസം നടന്ന ബിജെപിയുടെ കൊട്ടികലാശത്തിൽ സ്ഥാനാർത്ഥി ആയ ഷോൺ കയറിയ ക്രെയിൻ പാലാ അമലോത്ഭവ കപ്പേളയുടെ (ജൂബിലി കപ്പേള) മുകളിൽ വരുന്ന തരത്തിൽ ഫോട്ടോഷോപ്പ് ഉപയോഗിച്ച് ക്രത്രിമമായി നിർമ്മിച്ച് വർഗ്ഗീയ ധ്രൂവീകരണം നടത്തണമെന്ന ഉദേശത്താൽ പ്രചരിച്ച സംഭവത്തിലാണ് പരാതി. കുരിശുപള്ളി മാതാവിനെയും കുരിശുപള്ളിയേയും ഷോൺ മോശമാക്കി എന്ന Read More…

Pala

കെ എം മാണിയുടെ ഓർമ്മകൾക്ക് 7 വയസ്: പാലായിൽ പ്രത്യേക പ്രാർത്ഥന

പാലാ: കെ.എം.മാണി അന്തരിച്ചിട്ട് ഏഴു വർഷം തികയുന്ന ഇന്ന്(09.04.2026) പാലാ കത്തീഡ്രൽ പള്ളിയിലെ കല്ലറയിൽ പ്രത്യേക പ്രാർത്ഥന നടക്കും. രാവിലെ 6.45 ന് പാലാ കത്തീഡ്രൽ പള്ളിയിൽ കുർബാന നടക്കും. 7.30 ന് കല്ലറയിൽ നടക്കുന്ന പ്രത്യേക പ്രാർത്ഥനയിൽ കുടുബാംഗങ്ങളും പാർട്ടി പ്രവർത്തകരും പങ്കെടുക്കും. 8.45 ന് എൽ ഡി എഫ് സ്ഥാനാർഥി ജോസ് കെ മാണിയും കുടുംബാംഗങ്ങളും പാലാ സെന്റ് തോമസ് സ്കൂളിലെ 159 ബൂത്തിൽ വോട്ട് രേഖപ്പെടുത്തും.

Pala

വോട്ടർമാരെ നേരിൽകണ്ടും ഫോൺ വിളിച്ചും വോട്ട് ഉറപ്പിച്ച് മാണി സി കാപ്പൻ

നിശബ്ദ പ്രചാരണ ദിവസത്തിലും പരമാവധി വോട്ട് ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ. വോട്ടർമാരെ നേരിൽ കണ്ടും ഫോൺ വിളിച്ചും ആയിരുന്നു കാപ്പന്റെ ഇന്നത്തെ പ്രചാരണം. യുഡിഎഫ് നേതാക്കൾക്കൊപ്പം ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ നടന്ന തെരഞ്ഞെടുപ്പ് അവലോകനയോഗത്തിലും സ്ഥാനാർഥി പങ്കെടുത്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കിയത് പോലെ 100 സീറ്റിൽ അധികം നേടി യുഡിഎഫ് അധികാരത്തിൽ എത്തുമെന്നും പാലായിൽ വിജയം സുനിശ്ചിതമാണെന്നും സ്ഥാനാർത്ഥി മാണി സി കാപ്പൻ വ്യക്തമാക്കി.

Pala

മാണി.സി. കാപ്പൻ വ്യാജ ആരോപണങ്ങൾ പ്രചരിപ്പിച്ചതിനെതിരെ ചീഫ് ഇലക്ട്രൽ ഓഫീസർക്ക് എൽ.ഡി.എഫ് പരാതി നൽകി

പാലാ: തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായി നിശബ്ദ ദിവസമായ ഇന്ന് സ്വതന്ത്ര സ്ഥാനാർത്ഥി മാണി സി.കാപ്പൻ വാർത്താ ചാനലിലൂടെ ജോസ് കെ.മാണിക്കെതിരെ വ്യാജ ആരോപണംകെട്ടിച്ചമച്ച് ഉന്നയിച്ച് പ്രചരിപ്പിച്ചതിനെതിരെ ചീഫ് ഇലക്ഷൻ ഏജൻ്റും എൽ.ഡി.എഫ് ജില്ലാ കൺവീനറുമായ പ്രൊഫ. ലോപ്പസ് മാത്യു ചീഫ് ഇലക്ട്രൽ ഓഫീസർക്കും, ജില്ലാ കളക്ടർക്കും, വരണാധികാരിക്കും പരാതി നൽകി. ആർ.പി ആക്ടിലെ 123 (4), 126 വ്യവസ്ഥകളുടെ കടുത്ത ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും ജനങ്ങളുടെ ഇടയിൽ തെറ്റിദ്ധാരണ സൃഷ്ടിച്ച് മുതലെടുപ്പു നടത്തുവാനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നതെന്നും പ്രൊഫ. Read More…

Pala

നിശബ്ദ പ്രചാര ദിവസം ഒരു മിനിട്ടും പാഴാക്കാതെ ജോസ്.കെ.മാണി

പാലാ: രാവിലെ ഏഴ് മണിക്ക് ആരംഭിച്ച കൂടി കാഴ്ച്ചകൾ രാവേറെ നീണ്ടു. എലിക്കുളം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ വിവിധ സ്ഥാപനങ്ങളും വീടുകളിലും സന്ദർശനം നടത്തി.അളനാട്, കെഴുവംകുളം ക്ഷേത്രങ്ങളിലും എത്തി. ഉച്ചയോടെ വിവിധ വിവാഹ ചടങ്ങുകളിലും പങ്കെടുത്തു.കോൺ വൻറു കൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളിലും എത്തി. പാലാ കൊട്ടാരമറ്റം സാൻതോം ഷോപ്പിംഗ് കോംപ്ലക്സിലെ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. പരമാവധി പോളിംഗ് ഉറപ്പാക്കുന്നതിന് എൽ.ഡി.എഫ് നേതാക്കളുമായി ചർച്ച – ഇങ്ങനെ നീണ്ടുപോയി ജോസ് കെ – മാണിയുടെ Read More…

Pala

തോൽവി സമ്മതിച്ച മാണി സി കാപ്പൻ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നു: എൽ.ഡി.എഫ്

പാലാ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയം കഴിഞ്ഞതിനുശേഷം വോട്ടെടുപ്പിന്റെ തലേദിവസം നട്ടാൽ കുരുക്കാത്ത നുണ പറഞ്ഞ് എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് എതിരെ വ്യാജ ആരോപണം ഉന്നയിക്കുകയാണ് യുഡിഎഫ് സ്ഥാനാർഥി മാണിസി കാപ്പൻ എന്ന് ഇടതുമുന്നണി ജില്ലാ കൺവീനർ പ്രഫ. ലോപ്പസ് മാത്യു പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ തലേദിവസം വ്യാജ ആരോപണം ഉന്നയിക്കുന്നത് ബോധപൂർവമാണ്. യാതൊരു തെളിവുമില്ലാതെ വ്യാജ ആരോപണം ഉന്നയിച്ചതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി കൊടുത്തതായും ലോപ്പസ് മാത്യു പറഞ്ഞു. കഴിഞ്ഞ ഏഴുവർഷമായി പാലാ നിയോജക മണ്ഡലത്തെ പറ്റിച്ച കാപ്പൻ Read More…

Pala

ജോസ് കെ മാണി പാലായെ ഒറ്റുകൊടുത്തു :ഷോൺ ജോർജ്

പാലാ: നാല് വോട്ടിന് വേണ്ടി പാലായെ മതതീവ്രവാദികൾക്ക് ഒറ്റ് കൊടുത്തവനാണ് ജോസ് കെ മാണി എന്ന് ഷോൺ ജോർജ്. എസ് ഡി പി ഐ യുടെ പിന്തുണ വാങ്ങിയ ജോസ് കെ മാണി, അഭിമന്യുവിൻ്റെ ഘാതകരെ പരവതാനി വിരിച്ച് സ്വീകരിക്കുകയാണ് ചെയ്തത്. പാലാ ബിഷപ്പ്‌സ് ഹൗസിലേക്ക് കുറുവടിയുമായി മാർച്ച് നടത്തിയവരെയും അശ്ലേഷിക്കുന്ന നടപടിയാണ് ജോസ് കെ മാണി ചെയ്തിട്ടുള്ളത്. 2018 ൽ മഹാരാജാസ് കോളജിൽ മതതീവ്രവാദികളായ എസ് ഡി പി ഐയുടെ കൊലകത്തിക്ക് ഇരയായ അഭിമന്യൂവിൻ്റെ ഘാതകരെയാണ് Read More…