പാലാ: പ്രസിദ്ധമായ മുട്ടറക്കൽ വഴിപാടിന് പാലാ മുരിക്കുംപുഴ ദേവീക്ഷേത്രത്തിൽ ആരംഭിച്ചു. നൂറുകണക്കിന് ഭക്തർ പങ്കെടുത്ത നാമജപത്താൽ ഭക്തിനിർഭരമായ അന്തിരീക്ഷത്തിൽ ആദ്യ നാളികേരം ഉടച്ച് ക്ഷേത്ര തന്ത്രി കുരുപ്പക്കാട്ടൂമന നാരായണൻ നമ്പൂതിരി മുട്ടിറക്കൽ വഴിപാടിന് സമാരംഭം കുറിച്ചു. ക്ഷേത്ര മേൽശാന്തി ശ്രീകാന്ത് നമ്പൂതിരിയുംകീഴ്‌ശാന്തി രാജീവ് നമ്പൂതിരിയും കാർമ്മികരായി.
മുരിക്കുംപുഴ ദേവസ്വം പ്രസിഡൻ്റ് അഡ. ലാൽ പുളിക്കകണ്ടം , സെക്രട്ടറി രമേശ് കുറ്റിയാങ്കൽ, മറ്റു ക്ഷേത്രം ഭാരവാഹികളും ചടങ്ങുകൾക്ക് നേതൃത്വം നൽകി.
കേന്ദ്ര മന്ത്രി സുരേഷ് ഗോപി (ചോതി നക്ഷത്രം, ലക്ഷ്‌മി , തിരുവനന്തപുരം ) , തൻ്റെ കർമ്മമേഖലയിലെ ഐശ്വര്യത്തിനായി, പാലാ മുരിക്കുംപുഴ ദേവീക്ഷേത്രനടയിൽ, മുട്ടറുക്കൽ വഴിപാട് നടത്തി. തൻ്റെ കുടുംബ സുഹൃത്തായ പാലാ മുരിക്കുംപുഴ സ്വദേശി ബിജു പുളിക്കകണ്ടമാണ് സുരേഷ് ഗോപിയ്ക്കു വേണ്ടി വഴിപാട് സമർപ്പിച്ചത്.
മുരിക്കുംപുഴ ദേവീക്ഷേത്രത്തിൽ മൂന്നു പതിറ്റാണ്ടിനിടയിൽ നിരവധി തവണ അദ്ദേഹം ദർശനം നടത്തി പ്രാർത്ഥിച്ചിട്ടുണ്ട്. പത്ത് വർഷങ്ങൾക്കു മുമ്പ് ക്ഷേത്രത്തിലെ വിവാഹഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തതും സുരേഷ് ഗോപിയായിരുന്നു.




