ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ 33ാം റാങ്കിന്റെ സന്തോഷത്തിൽ പാലാ സ്വദേശി ആൽഫ്രഡ്. പാലാ പറപ്പിള്ളിൽ കാരിക്കക്കുന്നിൽ ആൽഫ്രഡ് തോമസ് അഞ്ചാമത്തെ ശ്രമത്തിലാണ് 33ാം റാങ്കോടെ സിവിൽ സർവീസ് പരീക്ഷയിൽ നേട്ടം കൈവരിച്ചത്. ദില്ലിയിൽ പഠിച്ചു വളർന്ന ആൽഫ്രഡിന്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു സിവിൽ സർവീസ്. ആൽഫ്രഡിന്റെ വാക്കുകൾ :”കോളേജിലെ ലാസ്റ്റ് സെമസ്റ്ററിലാണ് പഠനം ആരംഭിച്ചത്. 2018 മുതലാണ് പഠനം ആരംഭിച്ചത്. എന്റെ അഞ്ചാമത്തെ ശ്രമമാണിത്. ആദ്യം പ്രിലിംസ് ക്ലിയർ ചെയ്യാൻ സാധിച്ചിരുന്നു.”
Pala
പാലാ അൽഫോൻസാ കോളേജിൽ പെൺകുട്ടികൾക്കായി സമ്മർ ക്യാമ്പ് ആരംഭിച്ചു
പാലാ: പാലാ അൽഫോൻസാ കോളേജിൽ പെൺകുട്ടികൾക്കായി സംഘടിപ്പിക്കുന്ന പത്തു ദിവസത്തെ സമ്മർ ക്യാമ്പ് ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്തു. പാലാ അൽഫോൻസാ കോളജിന്റെയും ലയൺസ് 318 യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായ ജൂവൽസ് ഓഫ് പത്തനംതിട്ടയുടെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച ജോസ് കെ. മാണി എം.പി, പെൺകുട്ടികളുടെ സമഗ്ര വികസനത്തിന് ഇത്തരം പരിപാടികളുടെ പ്രാധാന്യത്തെക്കുറിച്ച് എടുത്തുപറഞ്ഞു. സ്കൂൾ അവധിക്കാലത്ത് പെൺകുട്ടികളുടെ സമയം ഫലപ്രദമായി വിനിയോഗിക്കാനും, വിവിധ മേഖലകളിൽ അവരുടെ കഴിവുകൾ Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യ പ്രീ ലേണിംഗ് സ്ക്രീനിംഗ് ക്ലിനിക്ക് 25ന്
പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ ചൈൽഡ് ഡവലപ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സൗജന്യ പ്രീ ലേണിംഗ് സ്ക്രീനിംഗ് ക്ലിനിക്ക് 25 വെള്ളിയാഴ്ച്ച രാവിലെ 9 മുതൽ 4 വരെ നടത്തും. 4- 6 പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. കുട്ടികളുടെ പഠന കഴിവുകൾ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ ക്ലിനിക്കൽ പങ്കെടുക്കുന്നവർക്ക് ലഭിക്കുന്നതാണ്. കുട്ടികളുടെ ഭാവിയിലെ പഠന തടസ്സങ്ങൾ ഒഴിവാക്കി പഠനം സുഗമമാക്കുന്നതിനുള്ള നിർദേശങ്ങളും, പഠനത്തിലെ അടിസ്ഥാന ഘടകങ്ങളുടെ വളർച്ച സംബന്ധിച്ച പരിശോധനകളും ലഭ്യമാണ്. മാസം തികയാതെ ജനിച്ച കുട്ടികളുടെ കഴിവുകളിലെ Read More…
പാലാ അൽഫോൻസാ കോളേജിൽ പെൺകുട്ടികൾക്കായി സമ്മർ ക്യാമ്പ്
പാലാ: പാലാ അൽഫോൻസാ കോളജിൻറയും ലയൺസ് 318 യൂത്ത് എംപവർമെൻറ് പ്രോഗ്രാമിൻറ ഭാഗമായി ലിയോ ക്ലബ്ബുകളിലൊന്നായ ജൂവൽസ് ഓഫ് പത്തനംതിട്ടയുടേയും നേതൃത്വത്തിൽ എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെ പഠിയ്ക്കുന്ന പെൺകുട്ടികൾക്കായിഏപ്രിൽ 22 മുതൽ മെയ് മൂന്നാം തീയതി വരെ രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ സമ്മർ ക്യാമ്പ് നടത്തുന്നു. പെൺകുട്ടികളുടെ സമഗ്ര വികസനത്തെ ലക്ഷ്യം വച്ചുകൊണ്ടുള്ള ഈ ദശദിന ക്യാമ്പിൽ വിവിധ കലാ കായിക പരിശീലനങ്ങളോടൊപ്പം വ്യക്തിത്വ വികസനം, പ്രസംഗ പരിശീലനം Read More…
എസ്.എം.വൈ.എം. പാലാ രൂപതയുടെ നോമ്പുകാല കുരിശുമല തീർത്ഥാടനം നടത്തപ്പെട്ടു
പൂഞ്ഞാർ : മിശിഹായുടെ പീഡാനുഭവത്തിൻ്റെയും കുരിശുമരണത്തിൻ്റെയും പാവനമായ സ്മരണയിൽ പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപതയുടെ നോമ്പുകാല കുരിശുമല തീർത്ഥാടനം നടത്തപ്പെട്ടു. എസ്.എം.വൈ.എം. പൂഞ്ഞാർ ഫൊറോനയുടെയും, എസ്.എം.വൈ.എം. പെരിങ്ങുളം യൂണിറ്റിൻ്റെയും സഹകരണത്തോടെ പെരിങ്ങുളം കാൽവരി മൗണ്ട് കുരിശുമലയിലേയ്ക്കാണ് തീർത്ഥാടനം നടത്തപ്പെട്ടത്. രൂപതയുടെ കീഴിലുള്ള വിവിധ ഫൊറോനകളിൽ നിന്നായി നിരവധി യുവജനങ്ങൾ പങ്കെടുത്തു. എസ്.എം.വൈ.എം. പാലാ രൂപതാ ഡയറക്ടർ റവ. ഫാ. മാണി കൊഴുപ്പൻകുറ്റി, പെരിങ്ങുളം പള്ളി വികാരി റവ. ഫാ. ജോർജ് മടുക്കാവിൽ, Read More…
ലഹരിയുടെ അപകട സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്ന ഫ്ലാഷ് മോബുമായി മിഷൻ ലീഗ് പൂവരണി യൂണിറ്റ്
പാലാ: പൂവരണി തിരുഹൃദയ സൺഡേ സ്കൂളിലെ വിശ്വാസോത്സവത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് മിഷൻ ലീഗിൻ്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി നടത്തപ്പെട്ടു.റാലി വിളക്കുംമരുത് ജംഗ്ഷനിൽ എത്തിയപ്പോൾ കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ലഹരിയുടെ അപകട സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നതായിരുന്നു. ലഹരി സമൂഹത്തിൽ സൃഷ്ടിക്കുന്ന ഭയാനകരമായ അവസ്ഥയെ കുറിച്ച് കുട്ടികൾക്ക് ബോദ്ധ്യമുണ്ടാകണമെന്നും ലഹരിയുടെ അപകട സാധ്യത തിരിച്ചറിയാനുള്ള ബുദ്ധിയും കഴിവും കുട്ടികൾ ആർജ്ജിച്ചെടുക്കണമെന്നും പൂവരണി തിരുഹൃദയ പള്ളി വികാരി ഫാ. ജോസഫ് മഠത്തിക്കുന്നേൽ പറഞ്ഞു. ലഹരിയെക്കുറിച്ച് കുട്ടികൾക്കും കുട്ടികളിലൂടെ സമൂഹത്തിനും അവബോധം കൊടുക്കുന്നതിനാണ് Read More…
മാർ സ്ലീവാ മെഡിസിറ്റിക്ക് സർക്കാരിന്റെ അന്താരാഷ്ട്രാ കോൺക്ലേവിൽ ആദരവ്
പാലാ: ആരോഗ്യ സ്ഥാപനങ്ങളിലെ മികച്ച മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങൾക്കു മാർ സ്ലീവാ മെഡിസിറ്റിക്ക് സർക്കാരിന്റെ അന്താരാഷ്ട്ര ക്ലീൻ കേരള കോൺക്ലേവ് – വൃത്തി 2025ൽ ആദരവ് ലഭിച്ചു. കില ഡയറക്ടർ ജനറൽ ഡോ.ജോയി ഇളമണിൽ നിന്ന് മാർ സ്ലീവാ മെഡിസിറ്റി ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട്സ് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, ആശുപത്രി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ.ഗോപിനാഥ് മമ്പള്ളിക്കളം, എൻജിനീയറിംഗ് വിഭാഗം മാനേജർ ഡോ.പോളി തോമസ് എന്നിവർ ചേർന്നു പ്രശസ്തി പത്രവും ട്രോഫിയും ഏറ്റുവാങ്ങി. പരിസ്ഥിതി ഊർജസംരക്ഷണ പ്രവർത്തനങ്ങളിൽ Read More…
കുട്ടികൾ ഈശോയെപ്പോലെ ജ്ഞാനത്തിലും പ്രായത്തിലും വളരണം : ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ
അരുണാപുരം : സെൻ്റ് തോമസ് സൺഡേ സ്കൂളിൻ്റെ ‘ലൂമെൻ ക്രിസ്റ്റി’ 2025 ന്റെ അഞ്ചാം ദിനം സീറോ മലബാർ സഭ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കലിൻ്റെ സന്ദർശനത്താൽ അനുഗ്രഹീതമായി. വിശ്വാസത്തിന്റെ ദീപശിഖ കെടാതെ സൂക്ഷിക്കാൻ വിശ്വാസ പരിശീലനം വഹിക്കുന്ന പങ്ക് വലുതാണ്. ആടിയും പാടിയും കളിച്ചും പഠിച്ചും വിശ്വാസത്തിന്റെ വ്യത്യസ്ത തലങ്ങൾ മനസ്സിലാക്കാൻ വിശ്വാസ ഉത്സവങ്ങൾ വലിയ പങ്കു വഹിക്കുന്നു. വിശ്വാസം ഏത് കാലത്തേക്കാൾ ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ തന്റെ വിശ്വാസത്തെ ഉത്സവമായി ആഘോഷിച്ച് Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ രക്തഗ്രൂപ്പുകൾ മാറിയുള്ള എബിഒ ഇൻകോംപ്ക്ടാബിൾ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയം
പാലാ: രക്തഗ്രൂപ്പുകൾ മാറിയുള്ള അത്യപൂർവ്വ എബിഒ ഇൻകോംപ്ക്ടാബിൾ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാർ സ്ലീവാ മെഡിസിറ്റിയിൽ വിജയകരമായി നടത്തി. ഗുരുതര കിഡ്നി രോഗം ബാധിച്ച പാലാ സ്വദേശിനിയായ 18 വയസ്സുകാരിക്കാണ് വ്യത്യസ്ത ഗ്രൂപ്പായിരുന്ന മാതാവിന്റെ വൃക്ക മാറ്റിവെച്ചത്. രക്തഗ്രൂപ്പിലെ പൊരുത്തമില്ലായ്മ മറികടന്നു ജില്ലയിൽ നടത്തിയ ആദ്യത്തെ വൃക്കമാറ്റിവെയ്ക്കൽ ശസ്ത്രക്രിയയാണിത്. ഒ പോസിറ്റീവ് ഗ്രൂപ്പായ പെൺകുട്ടിക്ക് എ പോസിറ്റീവ് ഗ്രൂപ്പായ 51 കാരി മാതാവിന്റെ വൃക്ക മാറ്റി വെയ്ക്കുകയായിരുന്നു. നെഫ്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റും ട്രാൻസ്പ്ലാന്റ് നെഫ്രോളജിസ്റ്റുമായ ഡോ.മഞ്ജുള Read More…
അഭിവന്ദ്യ പള്ളിക്കാപറമ്പിൽ പിതാവിന്റെ 99-ാo ജന്മദിനം വ്യത്യസ്ത രീതിയിൽ ആഘോഷമാക്കി പാലാ കത്തീഡ്രൽ സൺഡേസ്കൂളും മിഷൻ ലീഗും
പാലാ : സുവ്യക്തമായ നിലപാടുകളും സുദൃഢമായ കർമ്മ പദ്ധതികളും കൊണ്ട് പാലാ രൂപതയെ ആത്മീയമായും ഭൗതികമായും വളർത്തിയെടുത്ത രൂപതയുടെ ദ്വിതീയ മെത്രാൻ മാർ ജോസഫ് പള്ളിക്കാപറമ്പിലിന്റെ 99-ാo ജന്മദിനം കത്തീഡ്രൽ ഇടവകയിൽ മിഷൻലീഗിന്റെയും സൺഡേ സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. 99 കുട്ടികൾ ’99’ എന്ന സംഖ്യാ രൂപത്തിൽ അണിനിരക്കുകയും പിതാവിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ആശംസകൾ എഴുതിയ ബലൂണുകൾ ആകാശത്തേക്ക് ഉയർത്തുകയും ചെയ്തു. ഇടവക വികാരി വെരി റവ ഫാ ജോസ് കാക്കല്ലിൽ, സൺഡേ Read More…