പാലാ മുനിസിപ്പാലിറ്റി, കൊട്ടാരമറ്റം ബസ്റ്റാൻഡ് കോംപ്ലക്സ് ബിൽഡിംഗിൻ്റെ മുന്നിലെ, CPM പാർട്ടി ഓഫീസിനോടു അടുത്തുള്ള നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഇക്കഴിഞ്ഞ ദിവസം ഒരു സംഘം ഓട്ടോക്കാർ നഗരസഭാ സ്ഥലം ബലമായിട്ട് കൈയ്യേറി, ഒട്ടോ സ്റ്റാൻഡ് എന്ന് എഴുതിയ കുറെ ബോർഡുകളും സ്ഥാപിച്ച് അനധികൃത സ്റ്റാൻഡും ആരംഭിച്ചിരിക്കയാണ്. നഗരസഭയുടെ രേഖാമൂലമുള്ള യാതൊരു അനുവാദമോ അറിവോ ഇല്ലാതെയാണ് ഈ കൈയ്യേറ്റം നടന്നിരിക്കുന്നത്. ഇന്നലെ നഗരസഭാ സെക്രട്ടറിയുടെ പിതാവ് മരണപ്പെട്ടതുമായി ബന്ധപ്പട്ട് ഉദ്യോഗസ്ഥരും നഗരസഭാ ഭരണ ചുമതലയുള്ളവരും കോട്ടയത്തായിരുന്ന സമയത്താണ് ഈ Read More…
Pala
കെ ആർ നാരായണൻ്റെ ആശയങ്ങൾ രാജ്യത്തിന് വഴികാട്ടി: ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ
പാലാ : മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ സേവനങ്ങളും ആശയങ്ങളും രാജ്യത്തെ ജനങ്ങൾക്ക് എന്നും വഴികാട്ടിയായിരിക്കുമെന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ അനുസ്മരിച്ചു. തന്നെ സന്ദർശിച്ച കെ ആർ നാരായണൻ ഫൗണ്ടേഷൻ ഭാരവാഹികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നയതന്ത്രജ്ഞൻ, വിദ്യാഭ്യാസചിന്തകൻ, ജനകീയ നേതാവ് എന്നീ നിലകളിൽ അദ്ദേഹം രാജ്യത്തിന് നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. കെ ആർ നാരായണൻ്റെ ജീവിതം വരും തലമുറകൾക്ക് എന്നും മാതൃകയായിരിക്കുമെന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. കെ ആർ നാരായണൻ ഫൗണ്ടേഷൻ മുഖ്യരക്ഷാധികാരി ഡോ ജസ്റ്റീസ് Read More…
മൈൻഡ് ഗ്ലോ ഫൗണ്ടേഷൻ കൗൺസിലിംഗ് & കരിയർ ഗൈഡൻസ് സെന്റർ പാലായിൽ പ്രവർത്തനം ആരംഭിച്ചു
പാലാ: മാനസികാരോഗ്യ സംരക്ഷണം, കുടുംബബന്ധങ്ങളുടെ ശക്തിപ്പെടുത്തൽ, വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനം,പഠന മികവ്,കരിയർ മാർഗനിർദ്ദേശങ്ങൾ തുടങ്ങിയവ ലക്ഷ്യമാക്കി മൈൻഡ് ഗ്ലോ ഫൗണ്ടേഷൻ കൗൺസിലിംഗ് & കരിയർ ഗൈഡൻസ് സെന്റർ ഇന്ന് പാലായിൽ പ്രവർത്തനം ആരംഭിച്ചു. പാലാ മുനിസിപ്പൽ ചെയർപേഴ്സൺ കുമാരി .ദിയ ബിനു ഉദ്ഘാടനം നിർവഹിച്ചു. പാലാ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ശ്രീമതി. മായാ രാഹുൽ ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ആധുനിക സമൂഹം നേരിടുന്ന മാനസികവും സാമൂഹികവുമായ വെല്ലുവിളികൾക്ക് ശാസ്ത്രീയവും പ്രൊഫഷണലുമായ പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം Read More…
വിഷന്‍-2031 കര്‍മ്മപരിപാടികള്‍ക്ക് ഒരുക്കങ്ങളുമായി കോണ്‍ഗ്രസ് നേതൃയോഗം
പാലാ: പാലാ നിയോജക മണ്ഡലത്തിലെ ഏഴ് കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റുമാര്‍, രണ്ട് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, രണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, മണ്ഡലം പ്രസിഡന്റുമാര്‍, ബ്ലോക്ക് ഭാരവാഹികള്‍, പോഷക സംഘടന പ്രസിഡന്റുമാര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് പാലാ, ഭരണങ്ങാനം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റികള്‍ സംയുക്തമായി സംഘടിപ്പിച്ച നിയോജക മണ്ഡലം നേതൃയോഗത്തില്‍ വിഷന്‍ 2031 യാഥാര്‍ഥ്യമാക്കുന്നതിനുള്ള സംഘടനാ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. നിലവിലുള്ള 217 ബൂത്ത് കമ്മറ്റികളെ കൂടുതല്‍ സജ്ജമാക്കുന്നതിനും ജനവിശ്വാസം കൂടുതല്‍ ഉറപ്പിക്കുന്നതിനും ആവശ്യമായ കര്‍മ്മപദ്ധതികള്‍ യോഗം ആവിഷ്‌കരിച്ചു. Read More…
സ്കൂൾ തിങ്കളാഴ്ച തുറക്കും; വിദ്യാർത്ഥികളുടെ സുരക്ഷയിൽ അലംഭാവമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ
പാലാ: സ്കൂൾ പ്രവേശനോത്സവം നടത്താൻ അധികൃതർ തകൃതിയായി ഒരുക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും സ്കൂളുകളിലേയ്ക്ക് വരുന്ന വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കും സൗകര്യങ്ങൾക്കുമായി നടപടികളൊന്നും ചെയ്തിട്ടില്ലെന്നു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ കുറ്റപ്പെടുത്തി. സീബ്രാലൈനുകൾ തെളിക്കുക, നടപ്പാത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുക തുടങ്ങിയ നടപടികളൊന്നും അധികൃതരുടെ ഭാഗത്തു നിന്നും സ്വീകരിക്കാത്തത് അലംഭാവമാണ്. സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ചു വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായുള്ള മുന്നൊരുക്കങ്ങളൊന്നും നടത്തിയിട്ടില്ലെന്നു ഫൗണ്ടേഷൻ കുറ്റപ്പെടുത്തി. സ്കൂൾ തുറന്നാൽ രാവിലെയും വൈകിട്ടും നഗരത്തിൽ തിരക്ക് രൂക്ഷമാകും. സീബ്രാലൈനുകൾ തെളിക്കാത്തതിനാൽ എവിടെ റോഡ് മുറിച്ചുകടക്കാം എന്ന ആശങ്ക ഉണ്ടാവും. വാഹന Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ വിവിധ കോഴ്സുകൾക്കു അപേക്ഷ ക്ഷണിച്ചു
പാലാ: പാലാ ഡയോസിഷ്യൻ മെഡിക്കൽ എജ്യുക്കേഷൻ ട്രസ്റ്റിന്റെ കീഴിൽ മാർ സ്ലീവാ മെഡിസിറ്റി പാലായിൽ കേരള സർക്കാരിന്റെ അംഗീകൃത ഡിപ്ലോമ ഇൻ സെൻട്രൽ സ്റ്റെറൈൽ സപ്ലൈ ടെക്നോളജി (DCSST), ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി (DDT), ഡിപ്ലോമ ഇൻ റെസ്‌പിറേറ്ററി ടെക്നോളജി (D Resp. T) എന്നീ കോഴ്സുകളിൽ മാനേജ്മെന്റ് സീറ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അർഹരായ വിദ്യാർത്ഥികൾക്ക് കോഴ്സ് ഫീസിന്റെ 60% മുതൽ 90% വരെ സ്കോളർഷിപ്പോടെ പഠിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. യോഗ്യത: ഹയർ സെക്കൻഡറി (HSE/VHSE) Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ അത്യാധുനിക ന്യൂറോ നാവിഗേഷൻ സംവിധാനം ആരംഭിച്ചു
പാലാ: തലച്ചോറിലെ സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്ക് കൂടുതൽ കൃത്യതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി മാർ സ്ലീവാ മെഡിസിറ്റിയിൽ അത്യാധുനിക ന്യൂറോ നാവിഗേഷൻ സംവിധാനം മെഡ്ട്രോണിക് സ്റ്റെൽത്ത് സ്റ്റേഷൻ S8 (Medtronic StealthStation S8) സ്ഥാപിച്ചു. ന്യൂറോ സർജറി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ഈ വിദേശനിർമ്മിത സാങ്കേതികവിദ്യ സംസ്ഥാനത്തെ ചുരുക്കം ചില ആരോഗ്യകേന്ദ്രങ്ങളിൽ മാത്രമാണ് നിലവിലുള്ളത്. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ന്യൂറോ നാവിഗേഷൻ സംവിധാനത്തിന്റെ ആശീർവാദം നിർവ്വഹിച്ചു.
ഫാ. ജോസഫ് വാട്ടപ്പിള്ളില്‍ പിഎസ്ഡബ്ല്യുഎസ് ഡയറക്ടര്‍
പാലാ: സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ പുതിയ ഡയറക്ടറായി ചൂണ്ടച്ചേരി സെന്റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ഡയറക്ടര്‍ ഫാ. ജോസഫ് വാട്ടപ്പിള്ളില്‍ നിയമിതനായി. മുത്തോലപുരം ഇടവകാംഗമായ ഫാ. ജോസഫ് വാട്ടപ്പിള്ളിൽ എസ്എംവൈഎം രൂപതാ അസിസ്റ്റന്റ് ഡയറക്ടറായും രൂപത കേന്ദ്രത്തില്‍ വൈസ് ചാന്‍സലറായും ഇന്റര്‍നെറ്റ് ഇവാഞ്ചലൈസേഷന്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജായും രൂപത ടെക്നിക്കല്‍ എഡ്യുക്കേഷന്ട്രസ്റ്റ് മാനേജര്‍, ചൂണ്ടച്ചേരി സെന്റ് അല്‍ഫോന്‍സാ ഹോസ്റ്റല്‍ വാര്ഡന്, വിവിധ പള്ളികളിൽ വികാരിയായും ശുശ്രൂഷ ചെയ്തിട്ടുണ്ട്. റോമില്‍നിന്നു തിയോളജിയിലും ബംഗളൂരുവിൽനിന്നു കാനന്‍ ലോയിലും Read More…
പ്രൊഫ. ഡോ. റ്റോജി തോമസ് പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിൻ്റെ പ്രിൻസിപ്പൽ
പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിൻ്റെ പുതിയ പ്രിൻസിപ്പലായി പ്രൊഫ. ഡോ. റ്റോജി തോമസ് നിയമിക്കപ്പെട്ടു. കഴിഞ്ഞ 24 വർഷമായി ബോട്ടണി വിഭാഗത്തിൽ അധ്യാപകനായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം നിലവിൽ ബോട്ടണിവിഭാഗം മേധാവിയും പരീക്ഷ കൺട്രോളറുമാണ്. ബിഷപ്പ് വയലിൽ ഹാളിൽ ചേർന്ന സമ്മേളനത്തിൽ പാലാ രൂപത മുഖ്യ വികാരി ജനറാളും കോളേജ് മാനേജരുമായ മോൺ. റവ. ഡോ. ജോസഫ് തടത്തിലാണ് പുതിയ പ്രിൻസിപ്പലിനെ പ്രഖ്യാപിച്ചത്. പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജയിംസ്, വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ Read More…
കളരിയാമാക്കൽ കടവ് പാലത്തിൻ്റെ ബലപരിശോധനയും സുരക്ഷാ പരിശോധനയും നടത്തണം
പാലാ: കളരിയാമാക്കൽ കടവ് പാലത്തിൻ്റെ അപ്രോച്ച് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട നടപടികൾക്കു വീണ്ടും തുടക്കം കുറിച്ച സാഹചര്യത്തിൽ പാലത്തിനു ബലക്ഷയം വന്നിട്ടുണ്ടോയെന്ന് പരിശോധന നടത്തണമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. ഇതോടൊപ്പം സുരക്ഷാ പരിശോധനയും അനിവാര്യമാണ്. പണി പൂർത്തീകരിച്ച ശേഷം പതിനാല് വർഷത്തോളമായി പാലം ഉപയോഗിക്കാതെയും അറ്റകുറ്റപ്പണികൾ നടത്താതെയും കിടന്നതിനാൽ അടിയന്തിരമായി ബല പരിശോധന അനിവാര്യമാണ്. ഉപയോഗിക്കപ്പെടാതെ കിടന്നതിനാൽ സ്വഭാവികമായ പ്രശ്നങ്ങൾ പാലത്തിനുണ്ടാകാൻ ഇടയുണ്ട്. അപ്രോച്ച് റോഡ് ഇല്ലാതിരുന്നതിനാൽ പാലം പണി പൂർത്തീകരിച്ച വേളയിൽ വാഹനം കയറ്റിയുള്ള Read More…











