Pala

ബൈബിൾ വചന പഠന പരമ്പര; ‘ജീവമന്ന’ സീസൺ 1 വിജയികളുടെ സംഗമവും സീസൺ രണ്ട് പ്രഖ്യാപനവും

പാലാ: പാലാ രൂപത കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ രൂപത പ്ലാറ്റിനം ജൂബിലി മെമ്മോറിയൽ ബൈബിൾ വചന പഠന പരമ്പര ജീവമന്ന സീസൺ 1 സമാപിച്ചു. ഇന്നലെ (27.05) സെന്റ് തോമസ് കത്തീഡ്രൽ ഹാളിൽ നടന്ന സംഗമത്തിൽ ഇടവക, ഫോറോന, രൂപതാ തല വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ ”ജീവമന്ന ” സീസൺ രണ്ടിന്റെ പ്രഖ്യാപനവും നടന്നു. സങ്കീർത്തനം 119 മുഴുവനും കാണാതെ പഠിച്ചെഴുതിയ 65 കുട്ടികളെയും ക്യാഷ് അവാർഡ് നൽകി പ്രത്യേകം ആദരിച്ചു. സംഗമം Read More…

Pala

മാർ സ്ലീവാ മെഡിസിറ്റിയിൽ ​ ​ഗ്യാസ്ട്രോസയൻസസ്, പൾമണറി വിഭാ​ഗങ്ങളുടെ പുതിയ ബ്ലോക്കിൻ്റെ വെഞ്ചരിപ്പ് നടത്തി

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ അത്യാധുനിക സംവിധാനങ്ങളോടെ വിപുലീകരിച്ച ​ഗ്യാസ്ട്രോസയൻസസ്, പൾമണറി വിഭാ​ഗങ്ങളുടെ പുതിയ ബ്ലോക്കിൻ്റെ വെഞ്ചരിപ്പ് പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു.ബിഷപ്പ് എമിരറ്റസ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മധ്യകേരളത്തിലെ ഉന്നത​ ഗുണനിലവാരം പുലർത്തുന്ന ചികിത്സാകേന്ദ്രമായി മാർ സ്ലീവാ മെഡിസിറ്റി മാറി കഴിഞ്ഞതായി ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ക്രൈസ്തവ പ്രബോധനങ്ങൾ പൂർണ്ണമായി ഉൾക്കൊണ്ടുകൊണ്ടാണ് ആശുപത്രിയുടെ ഓരോ പ്രവർത്തനങ്ങളും മുന്നോട്ടുപോകുന്നത്. യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിച്ചു നാട്ടിൽ നിർത്തുന്നതിനൊപ്പം Read More…

Pala

കോ​ഗ്നിറ്റീവ് സ്കിൽ എൻഹാൻസ്മെന്റ് ​ഗ്രൂപ്പ് തെറാപ്പി പ്രോ​ഗ്രാം സംഘടിപ്പിച്ചു

പാലാ: മാർ സ്ലീവാ മെഡിസിറ്റി ക്ലിനിക്കൽ സൈക്കോളജി വിഭാഗത്തിന്റെയും പാലാ സെന്റ് തോമസ് കോളജ് മനഃശാസ്ത്ര വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പഠനത്തിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന വിദ്യാർത്ഥികൾക്കായി 5 ദിവസത്തെ കോ​ഗ്നിറ്റീവ് സ്കിൽ എൻഹാൻസ്മെന്റ് ​ഗ്രൂപ്പ് തെറാപ്പി പ്രോ​ഗ്രാം – കളിച്ചു വളരാം- സെന്റ് തോമസ് കോളജിൽ സംഘടിപ്പിച്ചു. സമാപന സമ്മേളനത്തിൽ മാർ സ്ലീവാ മെഡിസിറ്റി ആയുഷ് വിഭാഗം അസോ. ഡയറക്ടർ റവ. ഫാ.മാത്യു ചേന്നാട്ട് മുഖ്യപ്രഭാഷണം നടത്തി. സെൻ്റ് തോമസ് കോളജ് പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ് Read More…

Pala

രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

പാലാ: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്റുമായിരുന്ന രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം പാലാ മണ്ഡലം പതിനെട്ടാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സമുചിതമായി ആചരിച്ചു. രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണവും നടത്തി. കൗണ്‍സിലര്‍ ലിസിക്കുട്ടി മാത്യു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി പ്രൊഫ.സതീശ് ചൊള്ളാനി അനുസ്മരണായോഗം ഉദ്ഘാടനം ചെയ്തു. ബിജോയി എബ്രഹാം, ജോസഫ് പുളിക്കന്‍, അലോഷി റോയി, അലക്‌സ് ചാരംതൊട്ടിയില്‍, റോയി കണ്ടനാംപറമ്പില്‍, ജിമ്മി, ആല്‍ബി കണ്ടനാംപറമ്പില്‍, സാലി റോയി, തോമസുകുട്ടി കണ്ണന്തറ, Read More…

Pala

പുതിയ മുഖ്യമന്ത്രിയ്ക്കുള്ള ആദ്യ നിവേദനം പാലായിൽ നിന്ന്; നഷ്ടപ്പെടുന്ന സർക്കാർ രേഖകൾക്കു പകരം നൽകുന്നവയിൽ ഡ്യൂപ്ലിക്കേറ്റ് എന്നത് ഒഴിവാക്കി റീ ഇഷ്യൂഡ് എന്നാക്കണമെന്നാവശ്യം

പാലാ: പുതിയ മുഖ്യമന്ത്രിയ്ക്കുള്ള ആദ്യ നിവേദനം പാലായിൽ നിന്ന്. സർക്കാർ വകുപ്പുകൾ നൽകുന്ന സർട്ടിഫിക്കേറ്റുകൾ, ലൈസൻസുകൾ, മറ്റ് ഔദ്യോഗിക രേഖകൾ എന്നിവ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ പകരം നൽകുന്ന രേഖകളിൽ ഡ്യൂപ്ലിക്കേറ്റ് എന്ന് രേഖപ്പെടുത്തുന്നതിന് പകരം റീ ഇഷ്യൂഡ് എന്നാക്കി മാറ്റി നൽകാൻ നടപടി നടപടി സ്വീകരിക്കണമെന്ന പൊതുതാത്പര്യ പരാതിയാണ് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് മുഖ്യമന്ത്രിക്ക് നൽകിയത്. വി ഡി സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത 10.19 സമയത്ത് തന്നെ ഇമെയിൽ മുഖാന്തിരമാണ് Read More…

Pala

ടേം വ്യവസ്ഥ അംഗീകരിക്കാതെ മാണി സി. കാപ്പന്‍; വി ഡി. സതീശനും രമേശ് ചെന്നിത്തലയും വാക്ക് പാലിക്കണം

മന്ത്രിസ്ഥാനം വേണമെന്നും ടേം വ്യവസ്ഥ അംഗീകരിക്കില്ലെന്നും നിലപാട് കടുപ്പിച്ച് മാണി സി കാപ്പന്‍. മന്ത്രിസ്ഥാനം അഞ്ചുവര്‍ഷം തന്നെ വേണം. പാലായില്‍ വന്ന് വി ഡി സതീശന്‍ മന്ത്രിയാക്കുമെന്ന് പറഞ്ഞു. രമേശ് ചെന്നിത്തലയും ഇക്കാര്യം ആവര്‍ത്തിച്ചു. ഇരുവരും വാക്ക് പാലിക്കണം. ടീം യുഡിഎഫിന്റെ ഭാഗമാണ് താനെന്നും മാണി സി കാപ്പന്‍ പറഞ്ഞു. മാണി സി കാപ്പന്‍ അങ്ങോട്ട് വന്ന വണ്ടിയിലായിരിക്കില്ല, കൊടിവെച്ച വണ്ടിയിലായിരിക്കും തിരിച്ചു വരികയെന്ന് വിഡി സതീശന്‍ തന്നെ പ്രസംഗിച്ചിരുന്നല്ലോ. കണ്‍വെന്‍ഷന് വന്നപ്പോള്‍ രമേശ് ചെന്നിത്തലയും അത് Read More…

Pala

ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു

പാലാ : ലയൺസ് റീജിയൺ 14 വുമൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ പാലാ മരിയസദനത്തിൽ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്യുകയും മതേർസ്ഡേ സെലിബ്രേഷൻ നടത്തുകയും ചെയ്തു. പരിപാടികളുടെ ഉദ്ഘാടനം മരിയസദനം ഡറക്ടർ സന്തോഷ്‌ ജോസഫിന്റെ അധ്യക്ഷതയിൽ നിഷ ജോസ് k മാണി നിർവഹിച്ചു. ലയൻസ് ജില്ലാ ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ നിഷ ജോസ് k മാണി യെയും മുതിർന്ന അമ്മമാരെയെയും ആദരിച്ചു. മാതൃദിനത്തിന്റെ പ്രാധാന്യത്തെപറ്റി നിഷ ജോസ് k മാണി Read More…

Pala

യുഡിഎഫ് പാലായിൽ ആഹ്ളാദ പ്രകടനം നടത്തി

പാലാ :നിയുക്ത മുഖ്യമന്ത്രി ശ്രീ വി ഡി സതീശന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് യുഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പാലായിൽ ആഹ്ളാദ പ്രകടനം നടത്തി. “പുതിയ യുഗ യാത്ര”യിലൂടെ കേരളത്തിന്റെ മണ്ണിലുടനീളം സഞ്ചരിച്ച്, ജനങ്ങളുടെ മനസ്സറിഞ്ഞ്, ഐക്യ ജനാധിപത്യ മുന്നണിയെ വിജയപഥത്തിലേക്ക് നയിച്ച പ്രിയപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേൽക്കുമ്പോൾ അത് കേരളത്തിൽ ഒരു പുതുയുഗത്തിന് തുടക്കം കുറിക്കുകയാണെന്ന് പാലായിൽ നടന്ന ആഹ്ളാദ പ്രകടനം ഉദ്ഘാടനം ചെയ്തു കൊണ്ട് ഡിസിസി Read More…

Pala

പഠന വൈകല്യമുള്ള കുട്ടികൾക്കുള്ള ഗ്രൂപ്പ് തെറാപ്പി പ്രോ​ഗ്രാം 18 മുതൽ

പാലാ: മാർ സ്ലീവാ മെഡിസിറ്റി ക്ലിനിക്കൽ സൈക്കോളജി വിഭാഗത്തിന്റെയും പാലാ സെന്റ് തോമസ് കോളജ് മനഃശാസ്ത്ര വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പഠനത്തിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന വിദ്യാർത്ഥികൾക്കായി 5 ദിവസത്തെ കോ​ഗ്നിറ്റീവ് സ്കിൽ എൻഹാൻസ്മെന്റ് ​ഗ്രൂപ്പ് തെറാപ്പി പ്രോ​ഗ്രാം – കളിച്ചു വളരാം- മെയ് 18 മുതൽ 22 വരെ സെന്റ് തോമസ് കോളജിൽ നടക്കും. കഴിവുകൾ വർധിപ്പിക്കാനുള്ള പരിശീലനം, ആർട്ട് ആൻഡ് പ്ലേ അടിസ്ഥാനമാക്കിയുള്ള തെറാപ്പികൾ, മാതാപിതാക്കൾക്കുള്ള കൗൺസലിം​ഗ് എന്നിവ ഉൾപ്പെട്ടതാണ് പ്രോ​ഗ്രാം. വിശദവിവരങ്ങൾക്ക് ഫോൺ നമ്പർ Read More…

Pala

സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നെസ് പരിശോധന മേയ് 16, 23 ദിവസങ്ങളിൽ

പാലാ: പാലാ സബ് റീജണൽ ട്രാൻസ്‌പോർട് ഓഫീസിന്റെ പരിധിയിൽ വരുന്ന സ്‌കൂൾ വാഹനങ്ങളുടെ വാർഷിക ഫിറ്റ്‌നെസ് പരിശോധന (സി.എഫ്.) മേയ് 16, 23 ദിവസങ്ങളിൽ നടക്കും. വാഹനനമ്പർ 1 -5000 വരെയുള്ളവയ്ക്കു മേയ് 16നും വാഹനനമ്പർ 5001-9999 വരെയുള്ളവയ്ക്കു മേയ് 23നും ചൂണ്ടച്ചേരി സെന്റ് ജോസഫ് എൻജിനിയറിങ് കോളേജ് ഗ്രൗണ്ടിൽ വച്ചാണ് പരിശോധന. അതാത് ദിവസങ്ങളിൽ രാവിലെ 10 മണിക്ക് സിഎഫ് ടെസ്റ്റിന് യോഗ്യമാക്കി വാഹനങ്ങൾ ഹാജരാക്കണമെന്നു പാലാ ജോയിന്റ് ആർടിഒ അറിയിച്ചു.