Pala Kanjirappally

കാഞ്ഞിരപ്പള്ളിയിൽ മധ്യവയസ്കന് പാമ്പ് കടിയേറ്റു

പാല: പാമ്പ് കടിയേറ്റു പരുക്കേറ്റ ഡൽഹി സ്വ​ദേശി രാജ്കുമാറിനെ (50) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളി മലനാട് ഭാ​ഗത്ത് വച്ച് ഇന്ന് പുലർച്ചെയാണ് സംഭവം. അടുപ്പ് കത്തിക്കാൻ വിറക് എടുക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേറ്റത്.

Pala

മാർ സ്ലീവാ മെഡിസിറ്റിയിൽ നഴ്സസ് ദിനാചരണം നടത്തി

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ഇന്റർനാഷണൽ നഴ്സസ് ദിനാചരണം നടത്തി. എം.ജി.സർവ്വകലാശാലാ രജിസ്ട്രാർ പ്രഫ ഡോ.ബിസ്മി ​ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മനുഷ്യസ്നേഹത്തിന്റെ ഏറ്റവും മനോഹരമായ മുഖങ്ങളാണ് നഴ്സുമാരെന്നു ഡോ.ബിസ്മി ​ഗോപാലകൃഷ്ണൻ പറഞ്ഞു. രോ​ഗികളുടെയും കുടുംബത്തിന്റെയും വിശ്വാസം നിലനിർത്തി ആരോ​ഗ്യരം​ഗത്ത് നഴ്സുമാർ നടത്തുന്ന സമർപ്പണം ഏറ്റവും മഹത്തരമാണെന്നും അവർ പറഞ്ഞു. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സിഇഒ റവ.ഫാ.മാത്യു തെക്കേൽ അധ്യക്ഷത വഹിച്ചു. ചീഫ് നഴ്സിം​ഗ് ഓഫിസർ ലഫ്.കേണൽ മജല്ല മാത്യു തീം പ്രസന്റേഷൻ നിർവ്വഹിച്ചു. ആശുപത്രി ഹ്യൂമൻ Read More…

Pala

സുകുമാർ അഴീക്കോടിന് സ്മാരകം നിർമ്മിക്കണം

പാലാ: കേരളത്തിൻ്റെ സാംസ്കാരിക നായകനായിരുന്ന ഡോ സുകുമാർ അഴീക്കോടിൻ്റെ നൂറാം ജന്മദിനത്തോടനുബന്ധിച്ചു കൊട്ടാരമറ്റം ബുക്ക് മീഡിയാ ലൈബ്രറിയിൽ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സുകുമാർ അഴീക്കോട് അനുസ്മരണം ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഉദ്ഘാടനം ചെയ്തു. കേരള മന:സാക്ഷിയുടെ സ്വരമായിരുന്നു മൺമറഞ്ഞ ഡോ സുകുമാർ അഴീക്കോടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാധ്യതകൾ തുറക്കാനായി മാത്രം അഭിപ്രായവും വിമർശനവും നടത്തുന്നവർക്കിടയിലെ വ്യത്യസ്തനായ പോരാളിയായിരുന്നു അഴീക്കോട് മാഷ്. അഴീക്കോടിൻ്റെ വേർപാട് കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയ്ക്ക് ഏൽപ്പിച്ച Read More…

Pala

ഫിലാറ്റലിക് ആൻഡ് നുമിസ്മറ്റിക് സൊസൈറ്റിയുടെ 55ആം പൊതുയോഗം പാലായിൽ ടോംസ് ചെമ്പേഴ്സിൽ നടത്തി

പാലാ: ഫിലാറ്റലിക് ആൻഡ് നുമിസ്മറ്റിക് സൊസൈറ്റി യുടെ 55ആം പൊതുയോഗം പാലായിൽ ടോംസ് ചെമ്പേഴ്സിൽ നടത്തി. പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. ഭാരവാഹികൾ പ്രസിഡന്റ്‌ അലക്സ്‌ ജോർജ് മനയാനി പാലാ , സെക്രട്ടറി ജോൺസൻ പി എം പന്തലാനി പാലാ , ട്രെഷറെർ ഡെന്നിസ് ജോർജ് നരിക്കാട്ടു ഉള്ളനാട് , വൈസ് പ്രസിഡന്റ്‌ ജോർജ് ജോസഫ് പോർകാട്ടിൽ ചേന്നാട്, ജോയിന്റ് സെക്രട്ടറി വിൽ‌സൺ ഫിലിപ്പ് വേങ്ങയിൽ വയല. കമ്മിറ്റി അംഗങ്ങളായി വിൽഫി മൈക്കൽ പനമ്പാറ ചൂണ്ടചേരി, തോമസ് Read More…

Pala

കാപ്പൻ കുടുംബ വാർഷിക പൊതുയോഗം നാളെ പാലായിൽ

പാലാ: കാപ്പൻ കുടുംബാംഗങ്ങളുടെ 36-മത് വാർഷിക കുടുംബ സംഗമം 2026 മേയ് 10-ാം തീയതി ഞായറാഴ്ച പാലാ മുണ്ടുപാലം അഞ്ചേരിൽ പവലിയാണിൽ നടക്കും. രാവിലെ 9.30ന് പരിശുദ്ധ കുർബ്ബനയോടെ ആരംഭിക്കുന്ന വാർഷിക പൊതുയോഗവും കുടുംബ സംഗമവും കാപ്പൻ കുടുംബംഗാമായ പാലാ എം.എൽ.എ മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിനോടനുബന്ധിച്ച് കാപ്പൻ കുടുംബയോഗം രക്ഷധികാരി റവ. ഫാ. ജോസഫ് കാപ്പന്റെ വൈദിക ജീവിതത്തിന്റെ അറുപതാം വാർഷികവും 90-ാം ജന്മദിനാഘോഷവും സമുചിതമായി ആഘോഷിക്കും. കുടുംബയോഗം ചെയർമാൻ ആഗച്ചൻ കാപ്പന്റെ Read More…

Pala

മാർ സ്ലീവാ മെഡിസിറ്റിയിൽ അവയവമാറ്റത്തിലൂടെ റിവിഷൻ ഹിപ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയ വിജയകരമായി നടത്തി

പാലാ: അവയവമാറ്റത്തിലൂടെ റിവിഷൻ ഹിപ് റീപ്ലേസ്മെന്റ് ശസ്ത്രക്രിയ മാർ സ്ലീവാ മെഡിസിറ്റി ഓർത്തോപീഡിക്സ് വിഭാഗം വീണ്ടും വിജയകരമായി നടത്തി. പാലാ സ്വദേശിയായ 67 കാരന്റെ കാലപ്പഴക്കം മൂലം ഇളകി മാറിയ 35 വർഷം പഴക്കമുള്ള ഇടുപ്പിലെ കൃത്രിമ സന്ധിയാണ് മാറ്റി വെച്ചത്. ബംഗളുരുവിലെ രാമയ്യാ മെഡിക്കൽ കോളേജിൽ നിന്ന് അവയവമാറ്റ ശസ്ത്രക്രിയയിലൂടെ എത്തിച്ച അല്ലോഗ്രാഫ്റ്റ് ഉപയോഗിച്ച് എല്ലിലുണ്ടായ വലിയ വിടവ് പുനസ്ഥാപിച്ച ശേഷം റിവിഷൻ ഇംപ്ലാന്റുകൾ ഉപയോഗിച്ച് പുതിയ കൃത്രിമസന്ധി ഘടിപ്പിച്ചായിരുന്നു ശസ്ത്രക്രിയ. ഓർത്തോപീഡിക്സ് വിഭാഗം സീനിയർ Read More…

Pala

മാണി സി കാപ്പന്റെ നാളത്തെ പര്യടന പരിപാടി മാറ്റിവെച്ചു

പാലാ : മാണി സി കാപ്പന്റെ നാളത്തെ പര്യടന പരിപാടി മാറ്റിവെച്ചു. എഐസിസി നിരീക്ഷകരുടെ നിർദ്ദേശമനുസരിച്ച് നാളെ തിരുവനന്തപുരത്ത് അടിയന്തര യോഗത്തിൽ മാണി സി കാപ്പന് പങ്കെടുക്കേണ്ടതിനാൽ ആണ് പര്യടന പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചിരിക്കുന്നത്.

Pala

പാലാ നഗരസഭയിൽ അസാധാരണ പ്രമേയം, നിയമസഭയിൽ അപ്പർ ഹൗസ് വേണമെന്നാവശ്യം

പാലാ: കേരള നിയമസഭയിൽ രാജ്യസഭാ മാതൃകയിൽ ‘അപ്പർ ഹൗസ്’ (നിയമനിർമ്മാണ കൗൺസിൽ) രൂപീകരിക്കണമെന്നും നോമിനേറ്റഡ് അംഗങ്ങളെ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പാലാ നഗരസഭയിൽ പ്രമേയം. 14-ാം വാർഡ് കൗൺസിലർ അഡ്വ. ബിനു പുളിക്കകണ്ടം ആണ് പ്രമേയം അവതരിപ്പിച്ചത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ജനവിധി തേടി വിജയിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുള്ള പ്രമുഖ നേതാക്കളെയും വിവിധ മേഖലകളിലെ വിദഗ്ധരെയും നിയമനിർമ്മാണ പ്രക്രിയയുടെ ഭാഗമാക്കാൻ ഇത്തരം ഒരു സംവിധാനം അനിവാര്യമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. കേന്ദ്രത്തിൽ രാജ്യസഭ നിലനിൽക്കുന്നതുപോലെ കേരളത്തിലും ഉപരിസഭ വേണം. വലിയ സംസ്ഥാനങ്ങളിൽ Read More…

Pala

ജോസ്.കെ.മാണിയുടെ വീട് അക്രമിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം :എൽ.ഡി.എഫ്

പാലാ: വോട്ടെണ്ണൽ ദിവസം വൈകിട്ട് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണിയുടെ വീടിനു മുന്നിൽ എത്തി അസഭ്യം വിളിച്ച് സംഘർഷാവസ്ഥ സൃഷ്ടിക്കുകയും കല്ലെറിയുകയും വാഹനങ്ങൾ എറിഞ്ഞ് തകർക്കുകയും ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എൽ.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. മോൻസ് ജോസഫ് എം.എൽ.എയുടെ സാന്നിദ്ധ്യത്തിലാണ് ഒരു പറ്റം ഗുണ്ടകൾ അക്രമം അഴിച്ചുവിട്ടതെന്ന് യോഗം ആരോപിച്ചു. യോഗത്തിൽ എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ലാലിച്ചൻ ജോർജ്, ബാബു കെ.ജോർജ്, സജേഷ് Read More…

Pala

ഇന്ന് ലോക ആസ്ത്മ​ദിനം ; ആസ്തമ – ശരീരം കാണിക്കുന്ന ലക്ഷണങ്ങളിൽ ശ്രദ്ധവേണം :ഡോ.രാജ്കൃഷ്ണൻ.എസ്

പാലാ : പ്രായഭേദമന്യേ പലരിലും കണ്ടുവരുന്ന രോ​ഗമാണ് ആസ്തമ. ശ്വാസനാളത്തെ ബാധിക്കുന്ന അലർജിയാണ് ആസ്തമയുടെ കാരണം. ശ്വാസം എടുക്കാൻ ബുദ്ധിമുട്ട്, ഇടയ്ക്കിട ചുമ, വലിവ്, നടക്കുമ്പോൾ കിതപ്പ്, നെഞ്ചിൽ ഭാരം തോന്നുക, ശ്വാസോച്ഛാസം ചെയ്യുമ്പോൾ വിസിലടിക്കുന്ന ശബ്ദം കേൾക്കുക തുടങ്ങിയവ രോ​ഗത്തിന്റെ ലക്ഷണങ്ങളാകാം. അലർജി, ചിലരിൽ പാരമ്പര്യം ജനിതകഘടകങ്ങൾ എന്നിവ ആസ്തമയുടെ കാരണങ്ങളാകാം. രാത്രിസമയത്താണ് ആസ്തമയുടെ ബുദ്ധിമുട്ടുകൾ കൂടുതലായി അനുഭവപ്പെടുക. ചിട്ടയായ ജീവിതശൈലിയും, കൃത്യമായ ചികിത്സയും പാലിച്ചാൽ ആസ്തമയെ നിയന്ത്രിച്ചു നിർത്താൻ സാധിക്കുന്നതാണ്. ആസ്തമ സംശയിക്കുന്നവർ പ്രാരംഭ Read More…