thidanad

തിടനാട് മഹാക്ഷേത്രത്തിലെ ഉത്സവവും മഹാശിവരാത്രിയും മാർച്ച് ഒന്ന് മുതൽ 10 വരെ ആഘോഷിക്കും

തിടനാട് : മാർച്ച് ഒന്നിന് വൈകിട്ട് 6.30 ന് ദീപാരാധനയ്ക്ക് ശേഷം താഴ്മൺമഠം കണ്ഠര് മോഹനരുടെ മുഖ്യകാർമികത്വത്തിലും മേൽശാന്തി ബാബു നമ്പൂതിരിയുടെ സഹകാർമികത്വത്തിലും ശ്രീകൃഷ്ണ സ്വാമി, ശ്രീമഹാദേവൻ, ശ്രീ നരസിംഹ സ്വാമി നടകളിൽ തൃക്കൊടിയേറ്റ്. 8.30 ന് തിരുവാതിര. മാർച്ച് രണ്ടിന് രാവിലെ 9.30 ന് നവകം (ദർശന പ്രാധാന്യം) , വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, 7 ന് നാമജപ ലഹരി, 9ന് കൊടിക്കീഴിൽ വിളക്ക്. മാർച്ച് മൂന്നിന് 9.30 ന് നവകം (ദർശന പ്രാധാന്യം) Read More…

thidanad

ചിറ്റാറ്റിൻമുന്നി നടപ്പാലം ഉത്‌ഘാടനം ചെയ്തു

തിടനാട് ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡ് കൊണ്ടൂർ അമ്പാറ നിരപ്പേൽ ഭാഗത്ത് കടപ്ലാക്കൽ ചിറ്റാറ്റിൻ മുന്നി നടപ്പാലം എന്ന സ്വപ്നം യാഥാർത്ഥ്യമായി. MLA ഫണ്ടിൽ നിന്നും 10.9 ലക്ഷം രൂപ അനുവദിച്ച് പണി പൂർത്തീകരിച്ച നടപ്പാലത്തിന്റെ ഉദ്ഘാടനം എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തങ്കൽ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വാർഡ് മെമ്പർ ഓമന രമേശ് (വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ) സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ലീന ജോർജ്, ക്ഷേമകാര്യ സ്റ്റാൻഡിങ് Read More…

thidanad

തിടനാട് ഗ്രാമപഞ്ചായത്തിലെ കാവുകുളം-ആറാട്ടുകടവ് റോഡ് തകർന്ന നിലയിൽ; അറ്റകുറ്റപ്പണികൾ നടത്തി ഗതാഗത യോഗ്യമാക്കണം: ബിജെപി തിടനാട്

തിടനാട് : തിടനാട് ഗ്രാമപഞ്ചായത്തിലെ കാവുകുളം-ആറാട്ടുകടവ് റോഡ് തകർന്നു. നിരവധി ആളുകൾ സഞ്ചരിക്കുന്ന റോഡാണിത്. തിടനാട് മഹാക്ഷേത്രത്തിലെ തിരുആറാട്ട് കടന്നു പോകുന്ന പ്രധാന വഴിയാണിത്. എത്രയും വേഗം ഈ റോഡ് അറ്റകുറ്റപ്പണികൾ നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് ബിജെപി തിടനാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.