തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് ലോകജലദിനത്തോടനുബന്ധിച്ചു മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽപ്പെടുത്തി ആയിരം കുളങ്ങൾ നിർമ്മിക്കുന്നതിന്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ പടുതാക്കുളത്തിന്റെ ഉദ്‌ഘാടനം പ്രസിഡന്റ് കെ.സി ജെയിംസ് നിർവഹിച്ചു. വാർഡ് മെമ്പർ അമ്മിണി തോമസ് ,വി .ഇ .ഒ സൗമ്യ കെ .വി , ഓവർസിയർ സുറുമി പി .എച് ,എ .ഐ .റ്റി .എ ലിസ്സിക്കുട്ടി ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.
തീക്കോയി ഗ്രാമ പഞ്ചായത്ത് ബജറ്റ് : ഭവനം, കുടിവെള്ളം, ടൂറിസം മുൻഗണന
തീക്കോയി : തീക്കോയി ഗ്രാമ പഞ്ചായത്തിന്റെ 2023 – 2024 ബജറ്റിൽ ഭവന നിർമ്മാണത്തിനും കുടിവെള്ളത്തിനും ടൂറിസം വികസനത്തിനും പ്രാധാന്യം നൽകി കൊണ്ടുള്ള ബജറ്റ് വൈസ് പ്രസിഡന്റ് മാജി തോമസ് അവതരിപ്പിച്ചു. 147401231 രൂപ വരവും 144687499 രൂപ ചിലവും 2533732 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റിൽ ഉൽപാദന മേഖലയ്ക്ക് 5286225 രൂപയും സേവന മേഖലയിൽ 57745565 രൂപയും പശ്ചാത്തല മേഖലയിൽ 18210800 രൂപയും നീക്കി വെച്ചിരിക്കുന്നു. ഉത്പാദന മേഖലയിൽ കൃഷി – മൃഗ സംരക്ഷണ പദ്ധതികൾക്കായി Read More…
തീക്കോയിൽ സൗജന്യ ദന്ത ചികിൽസാ ക്യാമ്പ് സംഘടിപ്പിച്ചു
തീക്കോയി : തീക്കോയി ഗ്രാമ പഞ്ചായത്ത് സമഗ്ര ആരോഗ്യ പദ്ധതി പ്രകാരം കോട്ടയം ഗവ: ദന്തൽ കോളേജ് പൊതുജനാരോഗ്യ ദന്ത വിഭാഗം NSS യൂണിറ്റ്, തീക്കോയി പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ ദന്തചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു. മൂന്ന് ദിവസം ഗ്രാമ പഞ്ചായത്തിൽ നടന്ന ക്യാമ്പിൽ മുന്നൂറോളം പേർക്ക് ചികിത്സ ലഭിക്കുകയുണ്ടായി. ക്യാമ്പിന്റെ സമാപനത്തോടുനുബന്ധിച്ചു ദന്തൽ കോളേജ് NSS യൂണിറ്റിന് തീക്കോയി ഗ്രാമ പഞ്ചായത്ത് സ്നേഹോപഹാരം നൽകി. പ്രസിഡന്റ് കെ.സി. ജെയിംസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ Read More…
തീക്കോയി സഹകരണ ബാങ്ക് മാണി വിഭാഗം നൽകിയ അവിശ്വാസം പരാജയപ്പെട്ടു
തീക്കോയി:-തീക്കോയി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ്,വൈസ് പ്രസിഡൻറ് എന്നിവർക്കെതിരെ മാണി വിഭാഗം അംഗങ്ങൾ നൽകിയ അവിശ്വാസം പരാജയപ്പെട്ടു. ഫെബ്രുവരി 21-നാണ് ബാങ്ക് ഭരണസമിതിയിലെ മാണി വിഭാഗം അംഗങ്ങളായ അഞ്ചുപേർ ചേർന്ന് സഹകരണ ജോയിൻറ് രജിസ്ട്രാർക്ക് അവിശ്വാസ നോട്ടീസ് നൽകിയത്. പതിമൂന്നംഗ ഭരണസമിതിയിൽ യു.ഡി.എഫിന് 7 അംഗങ്ങളും ഒരു സ്വതന്ത്രനുമാണ് ഉള്ളത്.എന്നാൽ അവിശ്വാസ നോട്ടീസ് നൽകുന്നതിന് മുമ്പ് തന്നെ ഫെബ്രുവരി 20-ന് യു.ഡി.എഫ് ധാരണ അനുസരിച്ച് ബാങ്ക് പ്രസിഡൻറ് എം ഐ ബേബി മുത്തനാട്ട് രാജി വെച്ചിരുന്നു. തുടർന്ന് Read More…
തീക്കോയി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിക്ക് അംഗീകാരമായി
തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. 6,57,86,123 രൂപ അടങ്കൽ തുക വരുന്ന 120 പ്രോജക്റ്റുകൾക്കാണ് അംഗീകാരം നൽകിയത്. ഉത്പാദന മേഖലക്ക് 47,33,275 രൂപയും സേവന മേഖലക്ക് 3,39,20,336 രൂപയും പശ്ചാത്തല മേഖലയ്ക്ക് 1,54,68,512 രൂപയുടെയും പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ലൈഫ് ഭവന പദ്ധതിക്ക് വേണ്ടി 25,50,640 രൂപ വകയിരുത്തിയിരിക്കുന്നു. ആരോഗ്യ മേഖലയിൽ പാലിയേറ്റീവ് കെയർ, അതിദരിദ്രർക്ക് മൈക്രോപ്ലാൻ, ആർദ്രം, ആയുർവേദം-ഹോമിയോ- പി.എച്ച്.സി മരുന്നു വാങ്ങൽ, വാതിൽപ്പടി സേവനം, Read More…
തീക്കോയിൽ സൗജന്യ ദന്ത ചികിത്സാ ക്യാമ്പ് ആരംഭിച്ചു
തീക്കോയി :തീക്കോയി ഗ്രാമപഞ്ചായത്ത് സമഗ്ര ആരോഗ്യം പദ്ധതി പ്രകാരം കോട്ടയം ജില്ലാ പൊതുജനാരോഗ്യ ദന്തവിഭാഗം , തീക്കോയി പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നീ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സൗജന്യ ദന്ത ചികിത്സ ക്യാമ്പ് ആരംഭിച്ചു. നാളെയും ഓഡിറ്റോറിയത്തിൽ ക്യാമ്പ് ഉണ്ടായിരിക്കുന്നതാണ്. 18 ന് വെള്ളികുളം സെന്റ് ആന്റണീസ് സ്കൂളിൽ വച്ചാണ് സൗജന്യ ക്യാമ്പ് നടത്തുക. ഇന്ന് നൂറോളം ആളുകൾക്ക് സൗജന്യമായി ദന്ത ചികിത്സ നടത്തുവാൻ സാധിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി Read More…
തീക്കോയിൽ സഹകരണബാങ്കിന്റെ തണ്ണീർപന്തൽ
തീക്കോയി: വേനൽചൂടിൽ ആശ്വാസമായിസംസ്ഥാന സഹകരണ വകുപ്പിന്റെ ആഹ്വാന പ്രകാരം തീക്കോയി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സഹകരണ തണ്ണീർപന്തൽ പ്രവർത്തനം ആരംഭിച്ചു.മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാ ഗോപാലൻ തണ്ണീർപന്തൽ ഉൽഘാടനം ചെയ്തു. പ്രസിഡന്റ് ഇൻ ചാർജ് പയസ് കവളംമാക്കൽ അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റുമാരായ എം. ഐ. ബേബി മുത്തനാട്ട്,പി എസ് സെബാസ്റ്റ്യൻ പാംപ്ലാനിയിൽ , ഭരണ സമിതി അംഗങ്ങളായ റ്റി ഡി ജോർജ് തയ്യിൽ,ജെസ്സി തോമസ് തട്ടാംപറമ്പിൽ ,ജോസ് തോമസ് മുത്തനാട്ട്,അമ്മിണി തോമസ് പുല്ലാട്ട് Read More…
അനധികൃത ഖനനം: മണ്ണുമാന്തി യന്ത്രം പിടിച്ചെടുത്തു
വെള്ളികുളം : ഈരാറ്റുപേട്ട – വാഗമൺ റോഡിൽ, കാരികാടിനു സമീപം അനധികൃത ഖനനം നടത്തിയ മണ്ണുമാന്തി യന്ത്രവും ജാക്ക് – ഹാമറും തീക്കോയി വില്ലേജ് ഓഫിസർ കസ്റ്റഡിയിലെടുത്തു. തുടർ നടപടികൾക്കായി മീനച്ചിൽ തഹസിൽദാർക്കു കൈമാറി. നിർമാണ പ്രവർത്തനങ്ങൾക്കു സ്റ്റോപ്പ് മെമ്മോയും നൽകി. റോഡ് നിർമാണത്തിന്റ പേരിൽ സ്വകാര്യ വ്യക്തി പാറ പൊട്ടിച്ചു കടത്തുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. വാഗമൺ റോഡിൽ വെള്ളികുളത്തിനും കാരികാടിനും ഇടയിലാണു നിർമാണം നടത്തിരുന്നത്. നിർമാണ പ്രവർത്തനത്തിന്റെ പേരിലാണു പണികൾ നടത്തുന്നതെങ്കിലും പൊട്ടിച്ചു മാറ്റുന്ന Read More…
തീക്കോയി സഹകരണ ബാങ്കിൽ നിക്ഷേപ സമാഹരണ കാമ്പയിൻ തുടങ്ങി
തീക്കോയി: കോട്ടയം ജില്ലയിലെ പ്രമുഖ ക്ലാസ്സ് 1 സ്പെഷ്യൽ ഗ്രേഡ് ബാങ്കായ തീക്കോയി സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപ സമാഹരണ കാമ്പയിൻ ആരംഭിച്ചു. മാർച്ച് 31 വരെയാണ് നിക്ഷേപ സമാഹരണം. സ്ഥിരനിക്ഷേപങ്ങൾക്ക് 8.75% വരെ പലിശനിരക്ക് ലഭ്യമാണ്. അതോടൊപ്പം ഉയർന്ന പലിശ ലഭിക്കുന്ന റെക്കറിംഗ്, നിക്ഷേപ തുക ഇരട്ടിക്കുന്ന അതുല്യ എന്നീ നിക്ഷേപപദ്ധതികളും നിലവിലുണ്ട്. നവകേരളീയം കുടിശിക നിവാരണം പദ്ധതിയുടെ ഭാഗമായി പലിശ ഇളവുകളോടെ വായ്പ, ചിട്ടി കുടിശികകൾ തീർക്കുവാനുമുള്ള അവസരം ബഹു. സഹകാരികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും Read More…
തീക്കോയി ഗ്രാമപഞ്ചായത്തിൽ വനിതാദിനം ആചരിച്ചു
തീക്കോയി : ലോക വനിതാദിനമായ മാർച്ച് 8 ഗ്രാമപഞ്ചായത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. വനിതകളുടെ കലാ മത്സരങ്ങളും വിജയികൾക്ക് സമ്മാനദാനവും നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി പ്രസിഡന്റ് കെ സി ജെയിംസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ഗോപാലൻ, സെക്രട്ടറി ആർ സുമഭായ് അമ്മ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയറാണി തോമസ്കുട്ടി, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ഷേർളി ഡേവിഡ്, വി ഇ ഒ സൗമ്യ കെ വി, Read More…