അരുവിത്തുറ സെന്റ് ജോർജ് കോളജിന്റെയും ജില്ലാ ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ കുട്ടികൾക്കായി പോഷകാഹാരവും ഭക്ഷണക്രമീകരണവും’ എന്ന വിഷയത്തിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം ഡിപ്പാർട്മെന്റ് മേധാവി മിനി മൈക്കിൾ നിർവഹിച്ചു. ജില്ലാ ആരോഗ്യ വകുപ്പ് വിഭാഗം ഡിഇഎംഒ ജെയിംസ് സി.ജെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോസ് ജേക്കബ് ആശംസകൾ അറിയിച്ചു.
ബോധവൽക്കരണ ക്ലാസുകൾ ഡയറ്റീഷ്യൻ സന്ധ്യ രാജു, രെഞ്ചുമോൾ പി.വി. തുടങ്ങിയവർ നയിച്ചു.