Poonjar

പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ നിന്നുള്ള അറിയിപ്പ്

പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ അപകടകരമായി നിൽക്കുന്ന മരങ്ങളും മരച്ചില്ലകളും അടിയന്തരമായി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിൽ മുറിച്ചുമാറ്റേണ്ടതാണ്. അല്ലാത്തപക്ഷം ഉണ്ടായേക്കാവുന്ന എല്ലാ അപകടങ്ങൾക്കും കഷ്ട്ട നഷ്ട്ടങ്ങൾക്കും നഷ്ടപരിഹാരം നൽകുന്നത് ഉൾപ്പെടെയുള്ള പൂർണ്ണ ബാദ്ധ്യത 2005 ലെ ദേശീയ ദുരന്ത നിവാരണ നിയമം സെക്ഷൻ 30 (2) (V) പ്രകാരം സ്ഥലം ഉടമയ്ക്കായിരിക്കും എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Poonjar

ബാലസംഘം ഹാപ്പിനെസ് ഫെസ്റ്റിവെൽ നടത്തി

പൂഞ്ഞാർ: ബാലസംഘം സ്ഥാപക പ്രസിഡൻ്റും മുൻ മുഖ്യമന്ത്രിയുമായ ഇ കെ നായനാരുടെ സ്മരണ ദിനത്തിൽ ബാലസംഘം പൂഞ്ഞാർ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുന്നോന്നി സാംസ്കാരിക നിലയത്തിൽ ഹാപ്പിനെസ് ഫെസ്റ്റിവെൽ നടത്തി. ഫെസ്റ്റവെൽ ബാലസംഘം ജില്ലാ കമ്മറ്റി പ്രസിഡൻ്റ് വൈഷ്ണവി രാജേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് 2, എൻ.എം.എം.എസ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. ബാലസംഘം ഏരിയ പ്രസിഡൻ്റ് സുമിനാമോൾ ഹുസൈൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സി.പി.എം ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ബാലസംഘം ഏരിയ സെക്രട്ടറി Read More…

Poonjar

പൂഞ്ഞാർ മങ്കുഴി ക്ഷേത്രത്തിൽ നടതുറപ്പ് മഹോത്സവം നാളെ

പൂഞ്ഞാർ: എസ്എൻഡിപി യോഗം 108-ാം നമ്പർ പൂഞ്ഞാർ ശാഖാ യോഗം വക മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠയ്ക്ക് ശേഷം നടതുറപ്പ് മഹോത്സവം നാളെ നടക്കും. മെയ് 10 ന് ഉച്ചകഴിഞ്ഞ് 12.46 നും 2.45 നും മധ്യേയുള്ള മുഹൂർത്തത്തിൽ നടന്ന പ്രതിഷ്ഠയ്ക്ക് ശേഷം ക്ഷേത്ര ശ്രീകോവിലുകൾ ദീപസ്ഥാപനം എന്ന ചടങ്ങിനായി മൂന്ന് നാൾ അടച്ചിട്ട് ദേവചൈതന്യത്തെ സമ്പൂർണ്ണമായി ദേവ വിഗ്രഹങ്ങളിലേ എത്തിക്കുന്നതിന് ദേവന്മാരുടെ പൂജ ഈ ദിവസങ്ങളിൽ ശ്രീകോവിലിനുള്ളിൽ നടക്കുന്നുവെന്നാണ് വിശ്വാസം. Read More…

Poonjar

പ്ലസ് ടു പരീക്ഷയിൽ 1200 ൽ,1200 മാർക്ക്‌ നേടിയ അന്നാ റോയിയെ പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി മെമെന്റോ നൽകി ആദരിച്ചു

പൂഞ്ഞാർ :കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ 1200 ൽ,1200 മാർക്ക്‌ നേടിയ അന്നാ റോയി, തറപ്പേൽ നെ പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി, മെമെന്റോ നൽകി ആദരിച്ചു. മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌ റോജി തോമസ്,മുതിരന്തിക്കൽ ന്റെഅധ്യക്ഷത യിൽ ചേർന്ന യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി അഡ്വ : ജോമോൻ ഐക്കര മെമെന്റോ സമ്മാനിച്ചു. ചടങ്ങിൽ ജോർജ് സെബാസ്റ്റ്യൻ, ടോമി മാടപ്പള്ളി, M C വർക്കി, പൂഞ്ഞാർ മാത്യൂസ്, സണ്ണി കല്ലാറ്റ്,സജി കൊട്ടാരം,K K കുഞ്ഞുമോൻ,P Read More…

Poonjar

ഭക്തി സാന്ദ്രമായി പൂഞ്ഞാർ മങ്കുഴി ആകൽപാന്ത പ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠ

പൂഞ്ഞാർ :എസ്എൻഡിപി യോഗം 108 നമ്പർ പൂഞ്ഞാർ ശാഖാ യോഗം വക മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ ഭക്തി സാന്ദ്രമായി. പതിനായിരങ്ങൾ പങ്കെടുത്ത ഭക്തരുടെ പ്രതിഷ്ഠദിന മഹോത്സവം ശിവഗിരി മുൻ മഠാധിപതി പത്മശ്രീ ശ്രീമദ് വിശുദ്ധനന്ദ സ്വാമികളെക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ രഞ്ജു അനന്തഭദ്രത്ത് തന്ത്രികൾ പൂർണ്ണ കുംഭം നൽകി സ്വീകരിച്ചതോടെ പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 12.46 നും 2.45 നും മധ്യേയുള്ള മുഹൂർത്തത്തിലാണ് പ്രതിഷ്ഠ ചടങ്ങുകൾ വിശുദ്ധനന്ദ സ്വാമികളുടെ Read More…

Poonjar

സമ്മർ കോച്ചിംഗ് ക്യാമ്പ്

പൂഞ്ഞാർ: മുൻവർഷങ്ങളിൽ ദേശീയ അന്തർദേശീയ കായിക താരങ്ങളെ വാർത്തെടുത്ത പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂൾ ജി വി രാജാ സ്പോർട്സ് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ അവധിക്കാല കായിക പരിശീലന ക്യാമ്പ് മെയ് 13 മുതൽ സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കും. ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികൾ മെയ് 13 ന് വൈകിട്ട് മൂന്ന് മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ സ്പോർട്സ് യൂണിഫോമിൽ എത്തിച്ചേരുക. പരിശീലനം ഫീസ് ആയ 1000 രൂപ നൽകേണ്ടതാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഹോസ്റ്റൽ Read More…

Poonjar

പൂഞ്ഞാർ ജോബ്സ് ഓൺലൈൻ ജോബ് പോർട്ടൽ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു

അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ രണ്ടാംഘട്ടമായി പൂഞ്ഞാർ ജോബ്സ് എന്ന ഒരു ഓൺലൈൻ വെബ് പോർട്ടൽ പ്രവർത്തന സജ്ജമായി. ഇതിൽ തൊഴിൽ ദാതാക്കളുടെയും, ഉദ്യോഗാർത്ഥികളുടെയും രജിസ്ട്രേഷൻ ആരംഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. മികച്ച നിലയിൽ പ്രവർത്തിക്കുന്ന അർദ്ധ-സർക്കാർ സ്ഥാപനങ്ങളും, കമ്പനികളും, സ്വകാര്യ സംരംഭകരുടെ പ്രസ്ഥാനങ്ങളും ഈ ഓൺലൈൻ പോർട്ടലിൽ തൊഴിൽ ദാതാക്കളായി രജിസ്റ്റർ ചെയ്ത് തങ്ങളുടെ Read More…

Poonjar

പൂഞ്ഞാർ മങ്കുഴി ക്ഷേത്രത്തിലെ വിഗ്രഹഘോഷയാത്രയ്ക്ക് ഭക്തി നിർഭരമായ സ്വീകരണം നൽകി

പൂഞ്ഞാർ: പൂഞ്ഞാർ മങ്കുഴി ക്ഷേത്രത്തിലെ പ്രതിഷ്‌ഠാ മഹോത്സവത്തോട് അനുബന്ധിച്ച് ശ്രീനാരായണവിഗ്രഹഘോഷയാത്രയ്ക്ക് ഭക്തി നിർഭരമായ സ്വീകരണം നൽകി. 30 ന് ശിവഗിരിയിലെ ഗുരുദേവ സന്നിധിയിൽ നിന്നുമാണ് ദേവവിഗ്ര ഹങ്ങളും സ്വർണ്ണ വേലും ഒപ്പം ദിവ്യജ്യോതിയും ഘോഷയാത്രയായി പൂഞ്ഞാറിലേയ്ക്ക് പുറപ്പെത്. നാഗമ്പടം മഹാദേവക്ഷേത്രത്തിൽ എത്തുന്ന വിഗ്രഹഘോഷ യാത്ര അവിടെ വിശ്രമിച്ചതിനുശേഷം രാവിലെ പൂഞ്ഞാറിലേക്ക് പുറപ്പെട്ട ഘോഷയാമയ്ക്ക് വിവിധ സ്ഥലങ്ങളിൽ ലഭിക്കുന്ന സ്വീകരണങ്ങളേറ്റുവാങ്ങി ഉച്ചയോടുകൂടി ഇടപ്പാടി ആനന്ദഷൺമുഖ സ്വാമി ക്ഷേത്രസന്നിധിയിലെത്തിച്ചേർന്നു. ക്ഷേത്രാങ്കണത്തിൽ നടക്കുന്ന സ്വീകരണ സമ്മേളനത്തിനുശേഷം ഘോഷയാത്ര പൂഞ്ഞാറിൽ വൈകിട്ട് 6.00 Read More…

Poonjar

ഭിക്ഷായാത്രയും ബഹുജനസമ്പർക്കപരിപാടിയും നടത്തി

പൂഞ്ഞാർ: പത്തനംതിട്ട പാർലമെൻ്റ് മണ്ഡലം ഐക്യജനാധിപത്യമുന്നണി സ്ഥാനാർത്ഥി ആൻ്റോ ആൻ്റണി യുടെ പൂഞ്ഞാർ പഞ്ചായത്തിലെ തിരഞ്ഞെടുപ്പു പ്രചരണപരിപാടിയുടെ മൂന്നാംഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായി. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ പ്വർത്തനഫണ്ട് മരവിപ്പിച്ച നരേന്ദ്രമോദി സർക്കാരിൻ്റെ നടപടിക്കെതിരെ ഭിക്ഷായാത്രയും പിണറായി സർക്കാരിൻ്റെ കെടുകാര്യസ്ഥതയും ദുർഭരണവും തുറന്നു കാണിക്കുന്നതിന് ജനസമ്പർക്കപരിപാടിയും നടത്തി. കർഷകകോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ ജോർജ് ജേക്കബ് ഉദ്ഘാടനം ചെയ്തു്‌തു .കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ. സതീഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി. മണ്‌ഡലംപ്രസിഡൻ്റ് ചാർലി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ഓൾവിൻ തോമസ്,ഷാൻ്റി Read More…

Poonjar

സ്ഥാനാർത്ഥി സ്വീകരണം കൊച്ചു കലാകാരിയുടെ നൃത്തം കൊണ്ട് ശ്രദ്ധേയമായി

പൂഞ്ഞാർ: പത്തനംതിട്ട എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ടി.എം തോമസ് ഐസക്കിന് കുന്നോന്നിയിൽ വ്യത്യസ്തമായ സ്വീകരണം നൽകി ശ്രദ്ധേയമായി. കൊച്ചു കലാകാരി അനാമിക മോഹൻദാസ് നൃത്തം ചെയ്ത് സ്ഥാർത്ഥിയെ വരവേറ്റത്. പൂഞ്ഞാർ തെക്കേക്കരയിൽ നടന്ന മുഖാമുഖം പരിപാടിയിലും, കുടുംബയോഗത്തിലും പങ്കെടുത്ത നൃത്തത്തെ അതിയായി സ്നേഹിക്കുന്ന അനാമികയുടെ ഏറ്റവും വലിയ ആഗ്രഹമാണ് സഫലമായത്. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പരിധിയിൽ നടന്ന പൊതു പര്യടനം രാവിലെ 9 ന് പൂഞ്ഞാർ ടൗണിൽ നിന്നും വിവിധ സ്വീകരണത്തിന് ശേഷം Read More…