Poonjar

സമ്മർ കോച്ചിംഗ് ക്യാമ്പ്

പൂഞ്ഞാർ: മുൻവർഷങ്ങളിൽ ദേശീയ അന്തർദേശീയ കായിക താരങ്ങളെ വാർത്തെടുത്ത പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂൾ ജി വി രാജാ സ്പോർട്സ് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ അവധിക്കാല കായിക പരിശീലന ക്യാമ്പ് മെയ് 13 മുതൽ സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കും.

ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികൾ മെയ് 13 ന് വൈകിട്ട് മൂന്ന് മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ സ്പോർട്സ് യൂണിഫോമിൽ എത്തിച്ചേരുക. പരിശീലനം ഫീസ് ആയ 1000 രൂപ നൽകേണ്ടതാണ്.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്. അഞ്ചു മുതൽ 12 വരെ ക്ലാസിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനത്തിൽ പങ്കെടുക്കാവുന്നതാണ്.

ഇതോടൊപ്പം പരിശീലന ക്യാമ്പും അക്കാദമിയിലേക്കുള്ള സെലക്ഷനും നടക്കുന്നതാണ്. ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന പത്തു കുട്ടികളെ അക്കാദമി സൗജന്യ പരിശീലനം നൽകും പത്ര സമ്മേളനത്തിൽ സ്കൂൾ മാനേജർ പി ആർ അശോകവർമ്മ രാജ, ആർ നന്ദകുമാർ, രാജാസ് തോമസ് എന്നിവർ പങ്കെടുത്തു.

ബന്ധപ്പെടേണ്ട നമ്പറുകൾ : ജോസിറ്റ് ജോൺ – 9497117293, രാജാസ് തോമസ് – 9495444468.

Leave a Reply

Your email address will not be published. Required fields are marked *