Poonjar

മലയോരത്തിന്റെ സ്നേഹവായ്‌പ്പ് ഏറ്റുവാങ്ങി ഡോ.തോമസ് ഐസക്ക്

പൂഞ്ഞാർ : ജില്ലയുടെ കിഴക്കൻ മലയോരത്തിന്റെ സ്നേഹ വായ്‌പ്പ് ഏറ്റുവാങ്ങി ഡോ.തോമസ് ഐസക്കിന്റെ മണ്ഡല പര്യടനം. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പൊതു പര്യടനം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പുസ്തകം നൽകി ഉദ്‌ഘാടനം ചെയ്തു. ചുട്ട് പൊള്ളുന്ന ചൂടിനുംമേലെയായിരുന്നു ഓരോ സ്വീകരണ കേന്ദ്രത്തിലെയും ആവേശം. കൊന്നപൂക്കൾ വിതറിയും താളമേളമൊരുക്കിയും ഉത്സവംപോലെ ജനം സ്ഥാനാർഥിക്കൊപ്പം അണി ചേർന്നു. സ്ഥാനാർഥിയെ നേരിട്ട് കാണാനും പരിചയം പുതുക്കാനും ഓരോ സ്വീകരണ കേന്ദ്രത്തിലും എത്തുന്നത് രാഷ്‌ടിയഭേദമില്ലാതെ വൻ ജനാവലി. ബാൻഡ് മേളവും മുത്തുക്കുടയും പൂക്കുടയും Read More…

Poonjar

ഡോ തോമസ് ഐസക്കിന്റെ വിജയത്തിനായി എൽ ഡി എഫ് പൊതുയോഗം

പൂഞ്ഞാർ : പത്തനംതിട്ട മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ഡോ തോമസ് ഐസക്കിന്റെ വിജയത്തിനായി പൊതുയോഗം സംഘടിപ്പിച്ചു. പൂഞ്ഞാർ പനച്ചിക്കപ്പാറ ശ്രീലക്ഷ്മി ഓഡിട്ടോറിയത്തിൽ നടന്ന യോഗം സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്‌ഘാടനം ചെയ്തു. സ്ത്രീകളും കുട്ടികളും, തൊഴിലാളികളുമുൾപ്പടെ നിരവധി പ്രവർത്തകർ പങ്കെടുത്തു. സിപിഐഎം മുതിർന്ന നേതാവ് കെ ജെ തോമസ്, ജില്ലാ സെക്രട്ടറി എ വി റസ്സൽ, എൽ ഡി എഫ് നേതാക്കളായ ജോയി ജോർജ്, രമ മോഹൻ, കെ Read More…

Poonjar

പയ്യാനിത്തോട്ടം പള്ളിയിൽ ദുഖവെള്ളിയാചരണം നടത്തി

പയ്യാനിത്തോട്ടം : വി. അൽഫോൻസാ പള്ളിയിൽ നടന്ന ദു:ഖവെള്ളിയുടെ തിരുക്കർമ്മങ്ങൾക്ക് റവ.ഫാ ജോർജ് വരകുകാലാപറമ്പിൽ വികാരി റവ. ഫാ തോമസ് കുറ്റിക്കാട്ട് എന്നിവർ നേതൃത്വം നൽകി. പയ്യാനിത്തോട്ടം ടൗൺ ചുറ്റി നടന്ന കുരിശിൻ്റെ വഴിക്ക് ശേഷം നേർച്ചക്കഞ്ഞി വിതരണം നടന്നു. എ.കെ.സി.സി യുടെ ആഭിമുഖ്യത്തിൽ പാനവായനയും നടന്നു. പ്രസിഡൻ്റ് ലിബിൻ കല്ലാറ്റ്, സിനോബി വട്ടോത്ത്, എന്നിവർ നേതൃത്വം നൽകി.

Obituary Poonjar

തകിടി കണപ്പള്ളിയിൽ അഗസ്റ്റ്യൻ തോമസ് (ഷാജി 48) നിര്യാതനായി

കുന്നോന്നി: തകിടി കണപ്പള്ളിയിൽ അഗസ്റ്റ്യൻ തോമസ് (ഷാജി 48) നിര്യാതനായി. സംസ്കാരം നാളെ (ശനി 30-3-24) 3 ന് തകിടി സെൻ്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ: ഷൈനി കൈപ്പള്ളി പുളിക്കാട്ട് കുടുംബാംഗം മക്കൾ: ബിനു അഗസ്റ്റ്യൻ, ഡിനു അഗസ്റ്റ്യൻ.

poonjar st antonys hss padanolsavam
Poonjar

പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പഠനോത്സവം

പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പഠനോത്സവം നടന്നു. സ്‌കൂള്‍ മാനേജര്‍ ഫാ. സിബി മഞ്ഞക്കുന്നേല്‍ സി.എം.ഐ. ഉദ്ഘാടനം ചെയ്തു. പഠനോത്സവത്തിന്റെ ഭാഗമായി സ്‌കൂളിലെ യു.പി. ഹാളില്‍ കുട്ടികള്‍ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സ്റ്റാളുകള്‍ ശ്രദ്ധേയമായി. വിദ്യാര്‍ത്ഥികള്‍ അവരുടെ പാഠഭാഗവുമായി ബന്ധപ്പെട്ട പ്രോജക്ടുകള്‍ സജ്ജീകരിച്ചിരുന്നു. പി.റ്റി.എ. പ്രസിഡന്റ് പ്രസാദ് കുരുവിള, പഞ്ചായത്ത് മെമ്പര്‍ അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍, പ്രിന്‍സിപ്പല്‍ വില്‍സണ്‍ ജോസഫ്, ഹെഡ്മിസ്ട്രസ് സി. സൂസി മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു. അധ്യാപക-രക്ഷാകര്‍ത്തൃ പ്രതിനിധികള്‍ പഠനോത്സവത്തിന് നേതൃത്വം Read More…

Poonjar

ബാഡ്മിന്റൺ കോച്ചിംഗ് ക്യാമ്പ്

പൂഞ്ഞാർ : പൂഞ്ഞാറിൽ ഫെയർ ആൻഡ് ഹെൽത്ത് ഇൻഡോർ കോർട്ടിൽ ബാഡ്മിന്റൺ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 10 മുതൽ 30 ദിവസത്തേക്ക് ആണ് ക്യാമ്പ്. 5 വയസുമുതൽ 20 വയസുവരെയുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. താൽപ്പര്യമുള്ളവർ ബന്ധപ്പെടുക : Mob: 8281784199, 9447071755.

Poonjar

കുന്നോന്നി ഗവ എച്ച് ഡബ്ലു എൽ പി സ്കൂളിൽ പുസ്തകങ്ങൾ വിതരണം ചെയ്തു

പൂഞ്ഞാർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കുന്നോന്നി ഗവ എച്ച് ഡബ്ലു എൽ പി സ്കൂളിൽ പുസ്തകങ്ങൾ വിതരണം ചെയ്തു. പിതാവ് പറപ്പള്ളിൽ പി.എൻ ഗോപാലകൃഷ്ണൻ സ്മരണാർത്ഥം ജോലി ചെയ്തിരുന്ന സ്കുളിൽ തന്നേ കുട്ടികൾക്ക് വായിച്ചു വളരാൻ ശാസ്ത്ര പുസ്തകങ്ങൾ മകനും ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് ഭാരവാഹികളായ പ്രമോദും ഭാര്യ ഷൈനി പ്രമോദും പുസ്തകങ്ങളും മധുര പലഹാരങ്ങളും വിതരണം ചെയ്തു. ഹെഡ്മിസ്ട്രെസ് സെൽമത്ത് എൻ.എം സ്കുളിനു വേണ്ടി Read More…

Poonjar

എസ് എൻ ഡി പി യോഗം പാതാമ്പുഴ ശാഖാ രൂപീകരണത്തിന് വേണ്ടി പരിശ്രമിച്ച മുൻകാല ഭാരവാഹികളെ എസ് എൻ ഡി പി യൂത്ത്മൂവ്മെൻ്റെ അനുമോദിച്ചു

പൂഞ്ഞാർ 108ാം നമ്പർ എസ് എൻ ഡി പി ശാഖയുടെ കീഴിലുണ്ടായിരുന്ന ഗുരുകുലം കുടുംബയൂണിറ്റ് ആണ് പിന്നീട് പാതാമ്പുഴ എസ് എൻ ഡി പി ശാഖാ യോഗം ആയി മാറിയത്. അതിൻ്റെ മുൻകാല പ്രവർത്തകരായ വേലായുധൻ പാറയടിയിൽ, പ്രഭാകരൻ മരുതും തറ, ബിനു കിഴക്കേമാറാംകുന്നേൽ എന്നിവരെ മിനച്ചിൽ എസ് എൻ ഡി പി യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കൺവീനർ എം ആർ ഉല്ലാസ് മതിയത്ത് ഷാൾ അണിയിച്ച് അനുമോദിച്ചു. മിനച്ചിൽ എസ് എൻ ഡി പി യൂണിയൻ Read More…

Poonjar

പാറമട കുടിവെള്ള പദ്ധതി സമർപ്പിച്ചു

പൂഞ്ഞാർ: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ ഘട്ടങ്ങളിലായി അനുവദിച്ച 21 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി അനുവദിച്ച 9 ലക്ഷം രൂപയും, ഗ്രാമപഞ്ചായത്ത് വിഹിതമായി അനുവദിച്ച 4 ലക്ഷം രൂപയും ഉൾപ്പെടെ 33 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മാണം പൂർത്തീകരിച്ച പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ 2,3 വാർഡുകളിൽ നടപ്പിലാക്കിയ പാറമട കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിന്ദു പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ. ഷോൺ Read More…

Poonjar

പൂഞ്ഞാര്‍ പോലീസ് ഔട്ട്‌പോസ്റ്റിനെ പോലീസ് സ്റ്റേഷനാക്കി ഉയര്‍ത്തണം. ‘മുഖാമുഖം’ പരിപാടിയില്‍ മുഖ്യമന്ത്രിക്ക് നിവേദനം

നാല്പതിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂഞ്ഞാറില്‍ സ്ഥാപിച്ച പോലീസ് ഔട്ട്‌പോസ്റ്റിനെ ഉടന്‍ പോലീസ് സ്റ്റേഷനാക്കി ഉയര്‍ത്തണമെന്ന് പൂഞ്ഞാര്‍ തെക്കേക്കര കുന്നോന്നി ജനമൈത്രി റെസിഡന്‍സ് വെല്‍ഫെയര്‍ കൗണ്‍സില്‍ മുഖ്യമന്ത്രി പിണറായി വിജയനോടാവശ്യപ്പെട്ടു. എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ‘മുഖാമുഖം’ പരിപാടിയിലേക്ക് മുഖ്യമന്ത്രിയുടെ പ്രത്യേകം ക്ഷണിതാവായി പങ്കെടുത്ത റെസിഡന്‍സ് കൗണ്‍സില്‍ പ്രസിഡന്റ് പ്രസാദ് കുരുവിളയാണ് മലയോര മേഖലയുടെ ക്രമസമാധാന സാഹചര്യങ്ങളും പ്രത്യേക ഭൂപ്രദേശ സാഹചര്യങ്ങളും ചൂണ്ടിക്കാട്ടി നേരിട്ട് നിവേദനം നല്കി ഈ ആവശ്യമുന്നയിച്ചത്. ഏറ്റവും ജനസാന്ദ്രതയുള്ളതും ആളുകള്‍ Read More…