Pala

വിശ്വാസ പ്രഖ്യാപന റാലിയോട് കൂടി വിശ്വാസോത്സവത്തിന് സമാപനം

പൂവരണി: ഏപ്രിൽ ഒന്നാം തീയതി മുതൽ തുടങ്ങിയ വിശ്വാസോത്സവത്തിന് ശനിയാഴ്ച വിശ്വാസ പ്രഖ്യാപന റാലിയോട് കൂടി സമാപനമായി. പൂവരണി എസ് എച്ച് സൺഡേ സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ വിളക്കുംമരുത് ജംഗ്ഷനിലേക്ക് നടത്തിയ വിശ്വാസ പ്രഖ്യാപന റാലി പാലാ രൂപത വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടർ ഫാ. ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ ഫ്ലാഗ് ഓഫ് ചെയ്തു. വിശുദ്ധ തോമാശ്ലീഹാ വഴിയായി പകർന്നു കിട്ടിയ വിശ്വാസ പാരമ്പര്യങ്ങൾ തലമുറകളായി കൈമാറ്റം ചെയ്യപ്പെടുവരുന്നവ ഇനിയും നിലനിൽക്കണമെന്നും അതിന് കോട്ടം വരാതെ തലമുറകളിലേക്ക് Read More…

Pala

കന്യാസ്ത്രീയുടെ കൊലപാതകം; ആദ്യം പരാതി ഉന്നയിച്ചത് ആക്ഷൻ കൗൺസിൽ

പാലാ: ചേറ്റുതോട് മഠത്തിലെ സിസ്റ്റർ ജോസ് മരിയയുടെ മരണം കൊലപാതകമാണെന്ന പരാതി ആദ്യം ഉന്നയിച്ചത് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ എബി ജെ ജോസ് കൺവീനറായ സിസ്റ്റർ അമല കേസ് ആക്ഷൻ കൗൺസിലായിരുന്നു. പാലായിലെ മഠത്തിൽ സിസ്റ്റർ അമല കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ ആണ് അന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്. ഈ കേസുമായി സംസാരിക്കുന്നതിനിടെ ഒരു അഭിഭാഷകനാണ് ചേറ്റുതോട് മഠത്തിലും സമാനരീതിയിൽ ഒരു കന്യാസ്ത്രീ മരണമടഞ്ഞുവെന്ന സൂചന എബി ജെ ജോസിനും സഹപ്രവർത്തകർക്കും Read More…

Pala

മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ സ്നേഹവീട് പദ്ധതിക്കു തുടക്കമായി

പാലാ: മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ നടപ്പാക്കുന്ന സ്നേഹവീട് പദ്ധതിയിലേയ്ക്ക് കാനഡയിലെ മലയാളികൾ തുക സമാഹരിച്ചു. ഈസ്റ്ററിനോടനുബന്ധിച്ചാണ് കനേഡിയൻ മലയാളികൾ സ്നേഹവീട് പദ്ധതിയിലേക്ക് തുക സമാഹരിച്ചത്. പാലാ നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തൻ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിന് തുക കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. അഡ്വ സന്തോഷ് മണർകാട്, സാംജി പഴേപറമ്പിൽ, വിനയ്കുമാർ പാലാ എന്നിവർ പങ്കെടുത്തു. തുടർന്നു ലഭ്യമായ തുക ഗുണഭോക്താവിന് ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് കൈമാറി.

Pala

പാലാ: സെൻറ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷണിൽ യുവജന ശാക്തീകരണ പരിപാടി നടത്തി

പാലാ: ലയൺസ് ക്ലബ് ഓഫ് മാഞ്ഞൂരും പാലാ സെൻറ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ കോളജ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി പേഴ്സണാലിറ്റി ഡവലപ്മെന്റ് പ്രോഗ്രാം നടത്തി. പരിപാടിയുടെ ഉദ്ഘാടനം കോളജ് പ്രിൻസിപ്പാൾ സണ്ണി ജോസഫിന്റെ അദ്ധ്യക്ഷതയിൽ ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോ.ഓഡിനേറ്റർ ശ്രീ. സിബി മാത്യു പ്ലാത്തോട്ടം നിർവ്വഹിച്ചു. മാഞ്ഞൂർ ലയൺസ് ക്ലബ് പ്രസിഡന്റ് നിഖിൽ ഷാജുവും ക്യാമ്പ് ഓഫീസർ ബിന്ദു ജോസഫും ആശംസകൾ അർപ്പിച്ചു. നാഷണൽ ട്രെയിനർ എസ്.രാധാകൃഷ്ണൻ ക്ലാസ് Read More…

Pala

പാലാ നഗരസഭ ഒന്നാമത്

പാലാ: 2023-24 വർഷത്തെ വാർഷിക പദ്ധതി നിർവ്വഹണത്തിൽ മുനിസിപ്പൽ തലത്തിൽ കോട്ടയം ജില്ലയിൽ പാലാ നഗരസഭ ഒന്നാമതെത്തി. നഗരസഭാ കൗൺസിലേഴ്സിൻ്റെയും ജീവനക്കാരുടെയും ആത്മാർത്ഥതയുടെയും കൂട്ടായ പ്രവർത്തനത്തിൻ്റെയും ഫലമാണ് ഇതിൻ്റെ പിന്നിലെന്ന് ചെയർമാൻ ഷാജു തുരുത്തൻ, വികസന സ്റ്റാൻഡിംഗ് കമിറ്റി ചെയർമാൻ സാവിയോ കാവുകാട്ട് എന്നിവർ പറഞ്ഞു. ഭരണസമിതി അംഗങ്ങളെയും ജീവനക്കാരെയും ചെയർമാൻ അഭിനന്ദിച്ചു. ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ കാണക്കാരിയും ഗ്രാമ പഞ്ചായത്ത് തലത്തിൽ കടുത്തുരുത്തിയും ഒന്നാമതെത്തി.

Pala

കെ.എം മാണിയുടെ സ്മരണകളിൽ നിറഞ്ഞ് തോമസ് ചാഴികാടന് ഉജ്ജ്വല വരവേൽപ്പ്

പാലാ: ജനപ്രതിനിധിയെന്ന നിലയിൽ റിക്കാർഡുകളുടെ തമ്പുരാനായ കെ.എം മാണിയുടെ സ്മരണകളിരമ്പിയാർത്ത് തോമസ് ചാഴികാടന് പാലാ മണ്ഡലത്തിൽ ഉജ്ജ്വല വരവേൽപ്പ്. കത്തീഡ്രൽ സെന്റ് തോമസ് പള്ളി സിമിത്തേരിയിലെ കെ.എം മാണിയുടെ കബറിടത്തിങ്കലെത്തി പ്രാർത്ഥനകൾ നടത്തിയാണ് തോമസ് ചാഴികാടൻ മണ്ഡല പര്യടനത്ത് തുടക്കമിട്ടത്. സ്ഥാനാർത്ഥി തോമസ് ചാഴികാടൻ കേരളാ കോൺഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി എംപിയ്‌ക്കൊപ്പം പര്യടനത്തിന്റെ ആരംഭവേദിയായ കൊല്ലപ്പള്ളിയിലെത്തുമ്പോൾ ആയിരങ്ങളാണ് കാത്തിരുന്നത്. സ്ഥാനാർത്ഥിയെ ജയ് വിളികളും മുദ്രാവാക്യവുമായി പ്രവർത്തകർ വരവേറ്റു. മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം Read More…

Pala

ലയൺസ് ഡിസ്ട്രിക്ട് 318ബി പാല ഗവൺമെന്റ് ആയുർവേദ ആശുപത്രിക്ക് സംഭാവനയായി നൽകിയ വാട്ടർപ്യുരിഫയർ ഉദ്ഘാടനം ചെയ്തു

പാലാ: ലയൺസ് ഡിസ്ട്രിക്ട് 318ബി പാല ഗവൺമെന്റ് അയർവേദ ആശുപത്രിക്ക് സംഭാവനയായി നൽകിയ വാട്ടർ പ്യുരിഫയറിന്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ ഡോക്ടർ അനിത വർഗീസ് ചീഫ് മെഡിക്കൽ ഓഫീസർക്ക് നൽകി നിർവഹിച്ചു. ഡോക്ടർമാരായ ബിന്ദു എം, ദീപാ വി, ബിനോജ് കെ ജോസ്, മുൾട്ടിപ്പിൽ കൗൺസിൽ ട്രഷറർ ഡോക്ടർ സണ്ണി വി സക്കറിയ, മുൻസിപ്പൽ കൗൺസിൽ ആന്റോ ജോസ് പടിഞ്ഞാറേക്കര, Ln എബ്രഹാം പാലക്കുടി, Ln ജോർജുകുട്ടി ആനിത്തോട്ടം, Ln കുട്ടിച്ചൻ കുന്നത്തേട്ട്,Ln ബി Read More…

Accident Pala

നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച കാര്‍ സ്‌കൂട്ടറിലിടിച്ച് യുവാവിന് പരിക്ക്

പാലാ: നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച ശേഷം സ്‌കൂട്ടറില്‍ ഇടിച്ച് പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരന്‍ പൈക സ്വദേശി എം. എം സജീവ് കുമാറിനെ (48) ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ഏഴ് മണിയോടെ പൈക ഭരണങ്ങാനം റൂട്ടില്‍ ഇടമറ്റം ഭാഗത്ത് വച്ചായിരുന്നു അപകടം.

Pala

പാലാ ജനറല്‍ ആശുപത്രിയില്‍ യുവതിയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും 4.5 കിലോ തൂക്കം വരുന്ന മുഴ നീക്കം ചെയ്തു

പാലാ: കെ.എം. മാണി സ്മാരക സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ വിജയകരമായി നടത്തി. പുതിയ ശാസ്ത്രക്രിയാ ഉപകരണങ്ങളുടെ സഹായത്താല്‍ മരങ്ങാട്ടുപിള്ളി സ്വദേശിയായ യുവതിയുടെ വയറ്റില്‍ നിന്നും 4.5 കിലോ തൂക്കം വരുന്ന ഗര്‍ഭാശയ മുഴയാണ് വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നീക്കം ചെയ്തത്. ഡോ -തോമസ് കുര്യാക്കോസ്, ഡോ. ആഷാറാണി, ഡോ.സന്ദീപാ, ഡോ. രമ്യാ, സ്റ്റാഫ് നഴ്‌സ് സീനാ എന്നിവരുടെ നേതൃത്വത്തിലാണ് ശാസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. പാലാ റോട്ടറി ക്ലബാണ് 23 ലക്ഷം തുക ചിലവഴിച്ച് വിവിധ ഉപകരണങ്ങള്‍ Read More…

Pala

പൗരത്വ ഭേദഗതി നിയമം ഭരണഘടനാ ലംഘനം: പ്രൊഫ ലോപ്പസ് മാത്യു

ബിജെപി സർക്കാർ ഭേദഗതി ചെയ്തു നടപ്പാക്കാൻ ശ്രമിക്കുന്ന പൗരത്വനിയമം ഭരണഘടനാ ലംഘനമാണെന്നും ഭരണഘടന നൽകുന്ന പൗരസ്വാതന്ത്ര്യം ചോദ്യം ചെയ്യുന്ന ഒന്നാണെന്നും അതുകൊണ്ട് അത് നടപ്പാക്കാൻ സാധിക്കയില്ലെന്നും എൽഡിഎഫ് കോട്ടയം ജില്ലാ കൺവീനർ പ്രൊഫ ലോപ്പസ് മാത്യു അഭിപ്രായപ്പെട്ടു. കേരള കോൺഗ്രസ് എം പാലാ നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജാതിയുടേയും, മതത്തിൻ്റേയും അടിസ്ഥാനത്തിൽ ഇന്ത്യൻ ഭരണഘടന പ്രകാരം പൗരത്വം നിശ്ചയിക്കാൻ സാധിക്കുകയില്ല.അത് നിലവിലുള്ള ഭരണഘടന മാറ്റം വരുത്താതെ സാധ്യമല്ല. ഈ നിയമഭേദഗതി സംസ്ഥാന Read More…