Pala

പാലാ സെന്റ് തോമസ് കോളേജ് സ്പോർട്സ് കോംപ്ലക്സിൽ സമ്മർ കോച്ചിംഗ് ക്യാമ്പ്

പാലാ: പാലാ സെന്റ് തോമസ് കോളേജ് സ്പോർട്സ് കോംപ്ലക്സിൽ വിദഗ്ധരായ പരിശീലകരുടെ നേതൃത്വത്തിൽ നീന്തൽ, ക്രിക്കറ്റ്, ഫുട്ബോൾ, ബാഡ്മിന്റൺ, ടെന്നീസ്, ഫിറ്റ്നസ് ട്രെയിനിങ് എന്നിവയുടെ പരിശീലനം ഏപ്രിൽ ഒന്നു മുതൽ ആരംഭിക്കുന്നു. ആറു വയസ്സ് മുതലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ശനിയാഴ്ച രാവിലെ 9 മണിക്ക് കോളേജിൽ എത്തിച്ചേരണം. വിശദ വിവരങ്ങൾക്കായി താഴെപ്പറയുന്ന നമ്പരുകളിൽ ബന്ധപ്പെടുക9947966913, 9447712616

Pala

അവധിക്കാലം കാട്ടിലും മേട്ടിലും അടിച്ചു പൊളിക്കാം ;പാലാ കെ എസ് ആർ ടി സി യോടൊപ്പം

പാലാ: KSRTC BTC പാലാ വേനലവധിക്കാലത്തു നിരവധി വിനോദയാത്രകൾ അണിയിച്ചൊരുക്കുന്നു. വരുന്ന ആഴ്ചകളിൽ കുടുംബത്തോടും കുട്ടികളോടുമൊപ്പം ഒരു ദിനം അവിസ്മരണീയമാക്കാൻ ഒരുക്കുന്ന യാത്രകൾ താഴകൊടുത്തിരിക്കുന്നു: മാർച്ച്‌ 31 അറബികടലിൽ ആഡംബര ക്രൂയിസ് യാത്ര, ഏപ്രിൽ 1 ഗവി വിനോദയാത്ര, ഏപ്രിൽ 2 കേരളത്തിലെ ഏറ്റവും മനോഹര പാതയായ ഗ്യാപ് റോഡ്, ചതുരംഗപ്പാറ, ആനയിറങ്കൽ ഡാം, പൊന്മുടി വിനോദയാത്ര. ബുക്ക്‌ ചെയ്യാൻ വിളിക്കേണ്ട നമ്പർ : 8921 531 106 (രഞ്ജിത്).

Pala

പാലാ വഴി കൂടുതൽ കെ.എസ്.ആർ.ടി.സി സർവ്വീസുകൾ ആരംഭിച്ചു; രാത്രി വൈകിയും എറണാകുളത്തു നിന്നും പാലാ സർവ്വീസ്

പാലാ: പാലാ വഴി കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, എറണാകുളം ഭാഗത്തേക്ക് കെ.എസ്.ആർ.ടി.സി പുതിയ സർവ്വീസുകൾ ആരംഭിച്ചു.വെളുപ്പിന് 5.25 ന് വലവൂർ ,ഉഴവൂർ -എറണാകുളം, ഗുരുവായൂർ വഴി കോഴിക്കോട്, 7.10 എറണാകുളം ആസ്റ്റർ മെഡിസിറ്റി ഉച്ചകഴിഞ്ഞ് 2.10 പൊൻകുന്നം, പത്തനംതിട്ട, പുനലൂർ വഴി തിരുവനന്തപുരം, 3.10 ന് കൊല്ലം സർവ്വീസുകളാണ് ആരംഭിച്ചിരിക്കുന്നത്. എണാകുളത്തു നിന്നും രാത്രി 9.50 ന് പിറവം, രാമപുരം വഴി പാലായിലേക്കും പുതിയ സർവ്വീസ് ക്രമീകരിച്ചിട്ടുണ്ട്.

Pala

ലൈബ്രറി കൗൺസിൽ സെമിനാർ സംഘടിപ്പിച്ചു

പാലാ: മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ പൗരത്വം ദേശീയത എന്ന വിഷയത്തെ ആസ്‌പദമാക്കി സെമിനാർ സംഘടിപ്പിച്ചു. സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ വി ബിന്ദു ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ്‌ ഡോ സിന്ധുമോൾ ജേക്കബ് അധ്യക്ഷത വഹിച്ചു. വിഷയവതരണം കോട്ടയം മഹാരാജാസ് കോളേജിലെ മലയാളം വിഭാഗം മുൻ മേധാവി ഡോ. എം ജി ബാബുജി നിർവഹിച്ചു. സർഗോത്സവ വിജിയികൾക്കുള്ള ട്രോഫി കോട്ടയം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ബാബു കെ. ജോർജ് വിതരണം ചെയ്തു. Read More…

Pala

ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ് കോളേജിലെ അവസാനവർഷ ബിരുദ വിദ്യാർത്ഥികളുടെ കൊൺവക്കേഷൻ

ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ് കോളേജിലെ അവസാനവർഷ ബിരുദ വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ സെർമണി മാർച്ച് 27 നു തിങ്കളാഴ്ച നടത്തുന്നു. രാവിലെ 10.30 നുള്ള കൊൺവക്കേഷൻ ചടങ്ങിൽ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ടാണ് മുഖ്യാതിഥി. കോളേജ് മാനേജർ വെരി റവ. ഫാ. ജോസഫ് പാനാമ്പുഴ അദ്ധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ ഡോ ബേബി സെബാസ്റ്റ്യൻ സ്വാഗതം ആശംസിക്കും. ബർസാർ ഫാ. റോയി മലമാക്കൽ ആശംസയും ഡീൻ ഓഫ് സ്റ്റഡീസ് ഡോ ജോർജ്കുട്ടി വട്ടോത്ത് നന്ദിപ്രകാശനവും നടത്തും. വിദ്യാർത്ഥികളോടൊപ്പം മാതാപിതാക്കളും Read More…

Pala

എസ് എം വൈ എം പാലാ രൂപതയുടെ ഭക്തിനിർഭരമായ വാഗമൺ കുരിശുമല തീർത്ഥാടനം

വാഗമൺ : എസ് എം വൈ എം പാലാ രൂപതാ സമിതിയുടെ നേതൃത്വത്തിൽ തീക്കോയി ഫൊറോന വാഗമൺ യൂണിറ്റിന്റെ ആതിഥേയത്വത്തിൽ എസ് എം വൈ എം പാലാ രൂപതയിലെ യുവജനങ്ങൾ ചേർന്ന് സന്യസ്തർക്ക് വേണ്ടി നിയോഗം വെച്ച് കുരിശുമലകയറ്റം നടത്തി. വാഗമൺ കുരിശുമലയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി സാമഗ്രികൾ കൈയിലേന്തി 120 ഓളം യുവജനങ്ങൾ ത്യാഗപൂർവ്വം കുരിശുമലതീർത്ഥാടനം നടത്തി. തീക്കോയി ഫൊറോനാ വികാരി റവ. ഫാ. തോമസ് മേനാച്ചേരി, ഫൊറോനാ ഡയറക്ടർ ഫാ.മാത്യു കാടൻകാവിൽ, വാഗമൺ യൂണിറ്റ് Read More…

Pala

സന്ന്യസ്ഥർക്കു സാമൂഹ്യ സുരക്ഷ പെൻഷൻ നൽകാൻ സർക്കാർ ഉത്തരവ്

പാലാ: മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലല്ലാതെയുള്ള ഭവനങ്ങളിൽ താമസിക്കുന്ന സന്ന്യസ്ഥർക്കു സാമൂഹ്യ സുരക്ഷാ പെൻഷൻ നിബന്ധനകൾക്കു വിധേയമായി സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കി. മാണി സി കാപ്പൻ എം എൽ എ നൽകിയ നിവേദനം പരിഗണിച്ചാണ് സർക്കാർ നടപടി. സന്ന്യസ്ഥർ, പുരോഹിതർ, വൈദികർ തുടങ്ങി നിരവധി ആളുകൾക്കു ഇതിൻ്റെ പ്രയോജനം ലഭിക്കും. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ അധികരിക്കാത്തതും മറ്റു മാനദണ്ഡങ്ങൾ പാലിക്കുന്നവരുമായിട്ടുള്ളവർക്കാണ് അർഹത എന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. സന്ന്യസ്ഥർക്കു റേഷൻ അനുവദിക്കണമെന്ന Read More…

Pala

ജനസമൂഹത്തിൻ്റെ ജാഗ്രതയാണ് നീതിന്യായ വ്യവസ്ഥയുടെ കെട്ടുറപ്പ്: ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ്

പാലാ: നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിൽ പൊതു സമൂഹത്തിൻ്റെ നിതാന്ത ജാഗ്രത ആവശ്യമാണെന്ന് കേരള ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് പറഞ്ഞു. പാലാ സെൻ്റ് തോമസ് കോളജ് ആലുംനി അസോസിയേഷൻ ഏർപ്പെടുത്തിയ ബിഷപ്പ് വയലിൽ അവാർഡ് ലഫ് ജനറൽ മൈക്കിൾ മാത്യൂസിന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. 33333 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ജുഡീഷ്യറിയുടെ തീർപ്പുകൾ നീതിയുടെയും സത്യത്തിൻ്റെയും അടിസ്ഥാനത്തിലുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ച ലോകായുക്തയുടെ വിധിന്യായത്തിൽ സ്ഥാനം നഷ്ടപ്പെട്ട വ്യക്തി Read More…

Pala

15 വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കി മാർ സ്ലീവാ മെഡിസിറ്റി പാലാ

പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ റീനൽ ട്രാൻസ്‌പ്ലാന്റ് സേവനങ്ങൾ തുടങ്ങി ഒരു വർഷത്തിനുള്ളിൽ 15 വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതിനോടനുബന്ധിച്ച്‌ പാലാ രൂപതാ ബിഷപ്പും മാർ സ്ലീവാ മെഡിസിറ്റിയുടെ ഫൗണ്ടറും, പെയിട്രനുമായ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന ശസ്ത്രക്രിയ കഴിഞ്ഞവരുടെ സംഗമം ബഹുമാനപെട്ട ജലസേചന വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. അനാരോഗ്യത്തിൽ നിൽക്കുന്ന ഒരാൾക്ക് സ്വന്തം അവയവം നൽകുന്നതിൽ പരം മഹത്തായ ഒരു കർമം വേറെ ഉണ്ടാവില്ല എന്നും, Read More…

Pala

മാർ സ്ലീവാ മെഡിസിറ്റിയിൽ ക്ഷയരോഗ ചികിത്സക്ക് ‘സ്‌റ്റെപ്സ്’ സെന്റർ

പാലാ: ലോക ക്ഷയരോഗ ദിനത്തിന്റെ ഭാഗം ആയി പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ‘സ്‌റ്റെപ്സ്’ സെന്റർ ഉൽഘാടനം ചെയ്തു. ജില്ലാ ക്ഷയരോഗ ചികിത്സാ കേന്ദ്രവുമായി സഹകരിച്ചു നടത്തപ്പെടുന്ന ‘സിസ്റ്റം ഫോർ ടി.ബി എലിമിനേഷൻ ഇൻ പ്രൈവറ്റ് സെക്ട്ടർ’ പദ്ധതി കോട്ടയം ജില്ലാ ടി.ബി സെന്ററിലെ പൾമനോളജിസ്റ്റ് ഡോ. ഷിനോബി കുര്യനും മാർ സ്ലീവാ മെഡിസിറ്റി പാലായുടെ മാനേജിങ് ഡയറക്‌ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കലും ചേർന്ന് നിർവ്വഹിച്ചു. സമൂഹത്തിൽ ടി.ബി രോഗം മൂലം വിഷമതകൾ അനുഭവിക്കുന്നവർക്ക് മികച്ച Read More…