Erattupetta

സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എഐവൈഎഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റി കെ സുരേന്ദ്രന്ൻ്റെ കോലം കത്തിച്ചു

ഈരാറ്റുപേട്ട: സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എഐവൈഎഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റി കെ സുരേന്ദ്രന്ൻ്റെ കോലം കത്തിച്ചു. ബിജെപിയുടെയും ആർഎസ്എസിന്റെയും സ്ത്രീകളോടുളള സമീപനമാണ് കെ സുരേന്ദ്രനിലൂടെ പുറത്ത് വന്നിരിക്കുന്നത്. ഇത്തരം സ്ത്രീ വിരുദ്ധമായ പരാമർശങ്ങൾ നടത്തുന്നവർ സാംസ്‌കാരിക കേരളത്തിന് തന്നെ അപമാനകരമാണെന്നും കെ സുരേന്ദ്രന്റെ കോലം കത്തിച്ചു കൊണ്ട് സെക്രട്ടറി ഷമ്മാസ് ലത്തീഫ്,പ്രസിഡൻറ് ബാബു ജോസഫ് സംസാരിക്കുകയുണ്ടായി. സുനൈസ് M P, സഹദ് കെ സലാം Read More…

Erattupetta

അരുവിത്തുറ സെന്റ് ജോർജ് കോളേജിന് ഹരിത ക്യാമ്പസ് അംഗീകാരം

അരുവിത്തുറ സെന്റ് ജോർജ് കോളേജ് പരിസ്ഥിതി പരിപാലനത്തിന്റെ സംസ്കാരം വിദ്യാർത്ഥികൾക്ക് പകർന്നു നൽകുവാനായി നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് ഹരിത കേരളം മിഷന്റെ ഹരിത ക്യാമ്പസ് അംഗീകാരം ലഭിച്ചു. ജലസുരക്ഷ, ഭക്ഷ്യ സുരക്ഷ, മാലിന്യ സംസ്കരണം എന്നീ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചതിന്റെ അടിസ്ഥാനത്തിലാണ് കോളേജിന് കേരള സർക്കാരിന്റെ നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായുള്ള ഈ അംഗീകാരം ലഭ്യമായത്. കോളേജിൽ നടന്ന ചടങ്ങിൽ ഹരിത സ്ഥാപനം പ്രശംസാ പത്രം പാലാ ആർ ഡി ഓ . രാജേന്ദ്രബാബു കോളേജ് Read More…

Erattupetta

ഈരാറ്റുപേട്ട-വാഗമണ്‍ റോഡ് നിര്‍മ്മാണം ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ചു

ഈരാറ്റുപേട്ട-വാഗമണ്‍ റോഡ് ബി എം & ബി സി നിലവാരത്തില്‍ റീടാറിങ് നടത്തി വന്നിരുന്നതിന്റെ ഒന്നാംഘട്ടമായ ടാറിങ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചതായി അഡ്വ സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ അറിയിച്ചു. ഇതോടുകൂടി ഇതുവഴിയുള്ള ഗതാഗതം ഏറ്റവും സുഗമമാവുകയും, യാതൊരു തടസ്സവും, നിയന്ത്രണങ്ങളും ഇല്ലാതെ ഗതാഗതത്തിന് സജ്ജമായിരിക്കുകയുമാണ്. ഈരാറ്റുപേട്ട ടൗണില്‍ എംഇഎസ് കവല മുതല്‍ പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിന്റെ അതിര്‍ത്തിയായ വഴിക്കടവ് വരെ 23 കിലോമീറ്റര്‍ ദൂരം ബിഎം & ബിസി നിലവാരത്തില്‍ റീ ടാറിങ് ആണ് പൂര്‍ത്തീകരിക്കപ്പെട്ടിട്ടുള്ളത്. തുടര്‍ന്ന് വാഗമണ്‍ ടൗണിലേക്കുള്ള ഒരു Read More…

Erattupetta

അരുവിത്തുറ സെന്റ് ജോർജ് കോളേജിന് ഹരിത ക്യാമ്പസ് അംഗീകാരം

അരുവിത്തുറ സെന്റ് ജോർജ് കോളേജ് പരിസ്ഥിതി പരിപാലനത്തിന്റെ സംസ്കാരം വിദ്യാർത്ഥികൾക്ക് പകർന്നു നൽകുവാനായി നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് ഹരിത കേരളം മിഷന്റെ ഹരിത ക്യാമ്പസ് അംഗീകാരം ലഭിച്ചു. ജലസുരക്ഷ, ഭക്ഷ്യ സുരക്ഷ, മാലിന്യ സംസ്കരണം എന്നീ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചതിന്റെ അടിസ്ഥാനത്തിലാണ് കോളേജിന് കേരള സർക്കാരിന്റെ നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായുള്ള ഈ അംഗീകാരം ലഭ്യമായത്. മാർച്ച് ഇരുപത്തിയേഴാം തീയതി തിങ്കളാഴ്ച കോളേജ് മാനേജർ വെരി. റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കപറമ്പിലിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ Read More…

Erattupetta

ഈരാറ്റുപേട്ട എം ഇഎസ് കോളജിൽ പുതുതായി നിർമ്മിക്കുന്ന ഫുട്‌ബോൾ ഗ്രൗണ്ടിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു

ഈരാറ്റുപേട്ട: എം ഇഎസ് കോളജിൽ പുതുതായി നിർമ്മിക്കുന്ന ഫുട്‌ബോൾ ഗ്രൗണ്ടിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു. വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സാന്നിദ്ധ്യത്തിൽ നടന്നചടങ്ങിൽ കോളജ്പ്രിൻസിപ്പൽ പ്രഫഎ എം റഷീദ്, കോളജ് യൂണിയൻചെയർമാൻ റുമൈസ് പി.എച്ച് എന്നിവർചേർന്ന് നിർമ്മാണ പ്രവർത്തിയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ്പ്രിൽസിപ്പൽ യാസിർ പി.എസ് നേതൃത്വംനൽകി. കെ ജെസെബാസ്റ്റ്യൻ പറവൂർ ആണ്കോൺട്രാക്ടർ.

Erattupetta

കോംപൗണ്ടിങ് പദ്ധതി ആനുകൂല്യം 31 വരെ

ഈരാറ്റുപേട്ട: 1986 ജനുവരി ഒന്നു മുതൽ 2017 മാർച്ച് 31 വരെ രജിസ്റ്റർ ചെയ്ത ആധാരങ്ങളിൽ അണ്ടർ വാല്യുവേഷൻ നടപടികൾ നേരിടുന്നവയ്ക്ക് മുദ്ര വിലയുടെ 30 ശതമാനം മാത്രം ഒടുക്കി തീർപ്പാക്കാനുള്ള കോംപൗണ്ടിങ് പദ്ധതിയുടെ പ്രയോജനം 2023 മാർച്ച് 31 വരെ ലഭിക്കും. കുറവ് ഫീസ് പൂർണമായും ഒഴിവാക്കും. ഈ അവസരം പ്രയോജനപ്പെടുത്തി റവന്യൂ റിക്കവറി നടപടികളിൽ നിന്ന് ഒഴിവാകണമെന്ന് ഈരാറ്റുപേട്ട സബ് രജിസ്ട്രാർ അറിയിച്ചു.

Erattupetta

അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ കോളേജ് ഡേ ആഘോഷങ്ങൾ

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ 2022 – 23 വർഷത്തെ കോളേജ് ഡേ ആഘോഷങ്ങൾ നടന്നു. അഘോഷങ്ങളുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: ഡോ സിബി ജോസഫ് ഉദ്ഘാടനം ചെയ്തു. സ്‌റ്റുഡൻസ്സ് യൂണിയൻ ചെയർമാൻ സൽമാൻ ബിൻ നവാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ്‌ ബർസാർ ഫാ ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉച്ച Read More…

Erattupetta

ഈരാറ്റുപേട്ട എംഇഎസ് കോളേജിൽ വിദ്യാർത്ഥികൾക്കും അധ്യാപികമാർക്കും മറ്റു കോളേജ് ജീവനക്കാർക്കും അനീമിയ ടെസ്റ്റ് നടത്തി

ഈരാറ്റുപേട്ട:സംസ്ഥാന ആസൂത്രണ ബോർഡ് നടപ്പാക്കിയ വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക് എന്ന പരിപാടി ഈരാറ്റുപേട്ട എംഇഎസ് കോളേജ് വുമൺസ് ഫോറവും തിടനാട് ആരോഗ്യ കേന്ദ്രവും ചേർന്ന് 15 വയസ്സിനു മുകളിലുള്ള നൂറോളം വിദ്യാർത്ഥികൾക്കും അധ്യാപികമാർക്കും മറ്റു കോളേജ് ജീവനക്കാർക്കും അനീമിയ ടെസ്റ്റ് നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബാലചന്ദ്രൻ പബ്ലിക് ഹെൽത്ത് നേഴ്സ് സൂപ്പർവൈസർ വനജ കെ .ആർ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ഉഷ ജോസഫ്, ബിന്ദു കെ .എസ്, സ്കൂൾ ഹെൽത്ത് നേഴ്സ് മാലിനി, സർവീസ് Read More…

Erattupetta

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ HT കേബിൾ മെയിൻൻ്റെനൻസ് ഉള്ളതിനാൽ മാന്നാർ, മാർക്കറ്റ്, വിൻമാർട്ട് ട്രാൻസ്ഫോർമറുകളു ടെ ഭാഗങ്ങളിൽ 8.30am മുതൽ 6.30pm വരെയും LT ലൈൻ ടച്ചിംഗ് ക്ലിയറൻസ് ചെയ്യുന്നതിന് പഴുക്കാക്കാനം, പഴുക്കാക്കാനം ടവർ എന്നീ ട്രാൻസ്ഫോർമറുകൾ 8.30am മുതൽ 2pm വരെയും നെല്ലാപ്പാറ ട്രാൻസ്ഫോർമർ 2pm മുതൽ 5pm വരേയും വൈദ്യുതി മുടങ്ങുന്നതാണ്.

Erattupetta

ഫയർഫോഴ്സ് ജീവനക്കാരെ എ ഐ വൈ എഫ് ആദരിച്ചു

ഈരാറ്റുപേട്ട : കൊച്ചി കോർപ്പറേഷൻ അതിർത്തിയിൽ ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടുത്തം ഉണ്ടായി പ്രദേശമാകെ പുക പടർന്ന് ജനജീവിതം ദുസ്സഹമായപ്പോൾ സ്വന്തം കുടുംബത്തെയും ജീവനെയും മറന്ന് തങ്ങളുടെ കർത്തവ്യം സേവനം ആണെന്ന് ആത്മാർത്ഥമായി ഉൾക്കൊണ്ട് അർപ്പണബോധത്തോടെ തീയണക്കുന്നതിനും അന്തരീക്ഷം അപകടരഹിതമാക്കുന്നതിനും അക്ഷീണം പ്രവർത്തന നിരതരായി തീയിലും പുകയിലും നിന്ന് തങ്ങളുടെ കർത്തവ്യം നിർവഹിച്ച ഈരാറ്റുപേട്ടയിലെ ഫയർഫോഴ്സ് യൂണിറ്റിലെ മാതൃക ഉദ്യോഗസ്ഥർക്ക് AIYF പൂഞ്ഞാർ മണ്ഡലം കമ്മിറ്റി തീരുമാനപ്രകാരം ആദരിക്കൽ ചടങ്ങും ഉപകാരം ഏൽപ്പിക്കലും സിപിഐ കോട്ടയം ജില്ലാ Read More…