Kottayam

ആരോഗ്യ മേഖല മാഫിയ വത്ക്കരിക്കപ്പെട്ടിരിക്കുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: അശാസ്ത്രീയവും അനാരോഗ്യപരവും ചെലവേറിയതുമായ സമീപനം കൊണ്ട് ആരോഗ്യരംഗം ആകെ അനാരോഗ്യകരമായിരിക്കുന്നു എന്ന് എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ (ഐ.എ.പി.എ ) സംസ്ഥാന പ്രതിനിധി സമ്മേളനം കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ജനങ്ങൾക്ക് അനുഗണവും ലളിതവുമായ ചികിത്സാ സംവിധാനം ലഭ്യമാക്കണം. അനാവശ്യമായ ഭീതി പരത്തി മരുന്ന് മാഫിയകളെ സപ്പോർട്ട് ചെയ്യരുത്. ഈ സാഹചര്യത്തിലാണ് അക്യുപങ്ചർ പ്രസക്തമാവുന്നതെന്നും കൂടുതൽ ആളുകളിലേക്ക് ഇത് പ്രചരിപ്പിക്കാൻ Read More…

Kottayam

കോട്ടയം ജില്ലയിൽ ഡ്രോണുകൾക്ക് നിരോധനം

കോട്ടയം: കോട്ടയം ജില്ലയിലെ പൊതുസ്ഥലങ്ങളിലും സംരക്ഷിത മേഖലകളിലും ഡ്രോൺ ഉപയോഗം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. കെട്ടിടത്തിനുള്ളിലെ ഉപയോഗത്തിന് നിരോധനം ബാധകമല്ല.

Kottayam

ദേശീയസമ്പാദ്യ പദ്ധതി നിക്ഷേപം സമ്പദ്ഘടനയുടെ ‘ഷോക് അബ്സോർബർ’:മന്ത്രി വി.എൻ. വാസവൻ

പ്രതിസന്ധിഘട്ടങ്ങളിൽ രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് കോട്ടം തട്ടാതെ സംരക്ഷിക്കുന്നത് ദേശീയ സമ്പാദ്യപദ്ധതിയിലൂടെ സ്വരൂപിക്കുന്ന സമ്പത്താണെന്ന് സഹകരണം-ദേവസ്വം- തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ദേശീയ സമ്പാദ്യ വകുപ്പിന്റെ കോട്ടയം ജില്ലാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികളും പ്രയാസങ്ങളുമുണ്ടാകുമ്പോൾ ഒരു ഷോക് അബ്സോർബർ പോലെയാണ് ദേശീയസമ്പാദ്യ പദ്ധതിയിലെ നിക്ഷേപം പ്രവർത്തിക്കുന്നത്. സ്റ്റുഡന്റ്സ് സേവിങസ്് സ്‌കീം വിദ്യാർഥികളിൽ സമ്പാദ്യശീലം വളർത്തുന്നതിനൊപ്പം ദുശീലങ്ങളിലേക്ക് വഴുതിവീഴാതിരിക്കാൻ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. കോട്ടയം മാമ്മൻ മാപ്പിള സ്മാരക മുനിസിപ്പൽ ടൗൺഹാളിൽ നടന്ന യോഗത്തിൽ Read More…

Kottayam

കേൾവിത്തകരാർ പരിഹരിക്കാനുള്ള മെഷീന്റെ പേരിൽ കബളിപ്പിച്ചു; 1,49,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷൻ

കോട്ടയം: കേൾവിത്തകരാർ പരിഹരിക്കുന്നതിനുള്ള മെഷീൻ നൽകാമെന്നു വിശ്വ സിപ്പിച്ച് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ ക്ലിനിക് ഉടമയ്ക്ക് 1,49,000 രൂപ പിഴയിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ഉഴവൂർ സ്വദേശിയായ സി.കെ. സ്റ്റീഫൻ ആണ് കോട്ടയം കുമാരനല്ലൂരിൽ പ്രവർത്തിച്ചിരുന്ന റഫാൽ മൾട്ടി റീഹാബിലിറ്റേഷൻ ആൻഡ് ഹെൽത്ത് കെയർ ഓട്ടിസം ആൻഡ് ലേണിംഗ് ഡിസെ ബിലിറ്റി സ്പെഷലൈസ്ഡ് സെന്ററിനെതിരേ പരാതിയുമായി കോട്ടയം കൺസ്യൂമർ കോടതിയെ സമീപിച്ചത്. ഈ സ്ഥാപനത്തിൽനിന്നു നൽകിയ 39,000 രൂപയുടെ മെഷീൻ പ്രവർത്തിക്കാതെ Read More…

Kottayam

കാറപകടത്തിൽ യുവ എൻജിനീയർ മരിച്ച സംഭവം: 1.87 കോടി നഷ്ടപരിഹാരം

കോട്ടയം: ദേശീയപാതയിലെ ഡിവൈഡറിൽ ചെടികൾക്കു വെള്ളമൊഴിക്കുകയായിരുന്ന ടാങ്കറിലേക്ക് കാർ ഇടിച്ചുകയറി യുവ എൻജിനീയർ മരിച്ച സംഭവത്തിൽ അവകാശികൾക്ക് 1.87 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോട്ടയം മോട്ടർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണൽ ഉത്തരവ്. 2019ൽ ആണ് ചങ്ങനാശേരി മാടപ്പിള്ളി മുള്ളൻകുഴി വീട്ടിൽ ലിസ്ബത്ത് സെബാസ്റ്റ്യൻ തമിഴ്നാട് വില്ലുപുരത്തുണ്ടായ അപകടത്തിൽ മരിച്ചത്. 1,25,99,614 രൂപ നഷ്ടപരിഹാരമായി വിധിച്ച ട്രൈബ്യൂണൽ, കേസ് റജിസ്റ്റർ ചെയ്ത അന്നുമുതലുള്ള പലിശയും നൽകാൻ നിർദേശിച്ചു. ഹർജിക്കാർക്കുവേണ്ടി അഭിഭാഷകരായ എം.ഐ.ഇസ്മായിൽ, ജബിൻ മുഹമ്മദ്, ആസിഫ് ഇസ്മായിൽ Read More…

Kottayam

തെരുവ് നായ്ക്കളെ നിർമ്മാർജനം ചെയ്യണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: ദിനംപ്രതി അലഞ്ഞുതിരിഞ്ഞ് നടക്കുന്ന തെരുവുനായ്ക്കളുടെ കടിയേറ്റ് പേവിഷബാധ ഏറ്റ് കുട്ടികളും മുതിർന്നവരും ധാരുണമായി നാട്ടിൽ കൊലചെയ്യപ്പെടുമ്പോൾ ത്രിതല പഞ്ചായത്തുകളാണ് ഉത്തരവാധികൾ എന്ന് പറഞ്ഞ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുഖം തിരിച്ച് നിൽക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. പേവിഷബാധ ബോധവൽക്കരണത്തിനും, വന്ദ്യങ്കരണത്തിനും പ്രതിരോധ കുത്തിവയ്പ്പിനുമായി സർക്കാർ മാറ്റിവയ്ക്കുന്ന കോടികൾ കട്ടുമുടിക്കുകമാത്രമാണ് നടക്കുന്നതെന്നും സജി കുറ്റപ്പെടുത്തി. ഏക പരിഹാരമാർഗ്ഗം തെരുവുനായ നിർമ്മാർജനം മാത്രമാണെന്നും കേരളത്തിലെ പൊതുമുതലുകൾ തല്ലി തകർക്കുകയും, പോലീസിനെ അക്രമിക്കുകയും ചെയ്യുന്ന യുവജന Read More…

Kottayam

കോട്ടയം – നീണ്ടൂർ സ്കീമിലെ പക്കാ പെർമിറ്റുകൾ തിരിച്ചു നൽകണം: പ്രൈവറ്റ് ബസ് ഓണേഴ്സ് ഓർഗനൈസേഷൻ

കോട്ടയം: കോട്ടയം – നീണ്ടൂർ സ്കീമിലെ പക്കാ പെർമിറ്റുകൾ തിരിച്ചു നൽകണമെന്ന് പ്രൈവറ്റ് ബസ് ഓണേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. വർഷങ്ങളായി സർവീസ് നടത്തിക്കൊണ്ടിരിക്കുന്ന, കോട്ടയം – നീണ്ടൂർ സ്കീമിലെ അഞ്ചു വർഷ പക്കാ പെർമിറ്റുകൾക്ക് പകരം നാല് മാസ താൽകാലിക പെർമിറ്റുകളാണ് ഇപ്പോൾ നൽകുന്നത്. ചില സ്വകാര്യ ബസ് ഉടമകളുടെ പ്രവർത്തനം മൂലം അനാവശ്യമായി കെ എസ് ആർ റ്റി സി യിലെ ഭരണകക്ഷി യൂണിയനെ ഇടപെടുത്തി ഹൈക്കോടതിയിൽനിന്നും അനുകൂലമായ ഉത്തരവ് നേടിയാണ് പക്കാ Read More…

Kottayam

മികച്ച പ്രദര്‍ശന സ്റ്റാളിനുള്ള പുരസ്‌കാരം പൊതുവിദ്യാഭ്യാസ വകുപ്പിന്

കോട്ടയം :എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സ്റ്റാളുകള്‍ക്കും ഘോഷയാത്രയില്‍ പങ്കെടുത്ത വകുപ്പുകള്‍ക്കുമുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. മികച്ച പ്രദര്‍ശന സ്റ്റാളിനുളള ഒന്നാം സ്ഥാനം പൊതുവിദ്യാഭ്യാസ വകുപ്പിനാണ്. രണ്ടും മൂന്നും സ്ഥാനങ്ങള്‍ ജലസേചന വകുപ്പും കെ.എസ്.ഇ.ബിയും കരസ്ഥമാക്കി. വ്യവസായ സ്റ്റാളിനുള്ള പുരസ്‌കാരം വെളിയന്നൂര്‍ ഇ-നാട് യുവജന സഹകരണ സംഘവും രണ്ടാം സ്ഥാനം കിടങ്ങൂര്‍ അപ്പാരല്‍സും മൂന്നാം സ്ഥാനം എ 2 മേറ്റും നേടി. കാര്‍ഷിക സ്റ്റാളിനുള്ള ഒന്നാം സ്ഥാനം മൃഗസംരക്ഷണ വകുപ്പ്, രണ്ടാം Read More…

Kottayam

ആനന്ദത്തിലൂടെ ആനന്ദം: മേളയിൽ വേറിട്ട കാഴ്ചയൊരുക്കി കായികവകുപ്പ്

കോട്ടയം: എന്റെ കേരളം മേളയിൽ വേറിട്ട അനുഭവമൊരുക്കി കായിക വകുപ്പ്. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർക്കുവരെ കളിക്കാവുന്ന പതിനെഞ്ചോളം വ്യത്യസ്ത കായിക ഇനങ്ങളുടെ ചെറു പതിപ്പുകളാണ് കായിക വകുപ്പിന്റെ സ്റ്റാളിൽ ഒരുക്കിയിട്ടുള്ളത്. അമ്പ് എയ്യാനും ഗോളടിക്കാനും ബോൾ ബാസ്‌കറ്റ് ചെയ്യാനും വളയം എറിഞ്ഞു കളിക്കാനും കുട്ടികൾ മാത്രമല്ല മുതിർന്നവരും ഇവിടെ റെഡിയാണ്. ഇലക്ട്രിക് ബസ്സ് വയർ ഗെയിം, ത്രോയിംഗ് ടാർഗറ്റ്, ബാസ്‌കറ്റ് ബോൾ, സോഫ്റ്റ് ആർച്ചറി, സ്വിസ് ബോൾ, ബാഡ്മിന്റൺ, സ്‌കിപ്പിംഗ് റോപ്, ബാലൻസിങ്, ഫുട്ബാൾ എന്നിങ്ങനെ നീളുന്നു Read More…

Kottayam

കോട്ടയത്ത് ‘എന്റെ കേരളം’ പ്രദർശന-വിപണനമേള മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്തു

കോട്ടയം : രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിന്റെ ഭാഗമായി കോട്ടയത്ത് നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന-വിപണനമേള ഇന്നലെ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിച്ചു. നാഗമ്പടം മൈതാനത്ത് ഏപ്രിൽ 30 വരെ നടക്കുന്ന മേളയിൽ സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ-സ്വയംഭരണ സ്ഥാപനങ്ങളുടെയും 186 സ്റ്റാളുകളാണുള്ളത്. 45,000 ചതുരശ്രയടി ശീതീകരിച്ച പവിലിയൻ ഉൾപ്പെടെ 69,000 ചതുരശ്രയടിയിലാണ് പ്രദർശന വിപണനമേള നടക്കുന്നത്. എല്ലാദിവസവും രാവിലെ 9.30 മുതൽ Read More…