കോട്ടയം: അതിതീവ്രമഴ സാധ്യതയെത്തുടർന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ/ സ്ഥാപനങ്ങൾ, മതപാഠശാലകൾ എന്നിവയ്ക്ക് 2025 മേയ് 26 ന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.
Kottayam
ഗവർണർ ഡോ. സി വി ആനന്ദബോസ് എഴുതിയ മിത്തും സയൻസും എന്ന പുസ്തക ചർച്ച നാളെ
കോട്ടയം: വെസ്റ്റ് ബംഗാൾ ഗവർണർ ഡോ. സി വി ആനന്ദബോസ് രചിച്ച മിത്തും സയൻസും എന്ന പുസ്തകത്തിൻറെ ചർച്ച നാളെ വൈകിട്ട് 5 മണിക്ക് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. എപി തോമസ് മോഡറേറ്റർ ആയ ചർച്ചയിൽ പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഡോ. പോൾ മണലിൽ മുഖ്യ പ്രഭാഷണം നടത്തും. പ്രൊഫ ജേക്കബ് ജോർജ്, എ എൻ ശോഭ എന്നിവർ സംസാരിക്കും. തുടർന്ന് പൊതു ചർച്ചയും ഉണ്ടായിരിക്കും എന്ന് ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. Read More…
മിന്നാമിന്നികളെ നിറപുഞ്ചിരിയോടെ വരവേറ്റ് കോട്ടയം ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവേല്‍ ഐ.എ.എസ്
കോട്ടയം: ജിജ്ഞാസയും കൗതുകവും നിറഞ്ഞ മുഖഭാവത്തോടെയാണ് അവര്‍ കോട്ടയം ജില്ലയുടെ ഭരണ സിരാകേന്ദ്രമായ കളക്ട്രേറ്റിന്റെ പടികള്‍ കയറിയത്. നിറപുഞ്ചിരിയോടെ അവരെ വരവേറ്റത് കോട്ടയം ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവേല്‍ ഐ.എ.എസ് ആണ്. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദ്വിദിന മിന്നാമിന്നി ക്യാമ്പിന്റെ ഭാഗമായിട്ടാണ് വിഭിന്നശേഷിയുള്ള ഈ കുട്ടികള്‍ കോട്ടയം കളക്ട്രേറ്റ് സന്ദര്‍ശിച്ചത്. പരിമിതമായ ലോക പരിചയത്തില്‍ നിന്നും കളക്ട്രേറ്റ് അങ്കണത്തില്‍ Read More…
വയറിലെ അകഭിത്തിയിൽ പടരുന്ന കാൻസറിന് നൂതന ശസ്ത്രക്രിയ; കോട്ടയം മെഡിക്കൽ കോളേജിൽ 53 വയസുകാരിയുടെ ശസ്ത്രക്രിയ വിജയം
കോട്ടയം : വയറിലെ അകഭിത്തിയിൽ പടരുന്ന തരം കാൻസറിന് നൂതന ശസ്ത്രക്രിയ നടത്തി കോട്ടയം സർക്കാർ മെഡിക്കൽ കോളേജ്. സൈറ്റോ റിഡക്ഷൻ ഹൈപെക് (Cyto reduction HIPEC – Hyperthermic intraperitoneal chemotherapy) രീതിയാണ് മെഡിക്കൽ കോളേജിൽ പുതിയതായി ആരംഭിച്ചത്. വയറിനുള്ളിലെ ഭിത്തിയിലെ കാൻസർ മുഴുവനായി നീക്കം ചെയ്ത ശേഷം പ്രത്യേക മെഷീൻ ഉപയോഗിച്ച് വയറ്റിനുള്ളിൽ ഉയർന്ന ഊഷ്മാവിൽ കീമോതെറാപ്പി ചെയ്യുന്നതാണ് ഈ രീതി. സർജറിയ്ക്ക് ശേഷം സുഖം പ്രാപിച്ച രോഗി ഡിസ്ചാർജ് ആയി. നൂതന ചികിത്സ Read More…
കെ.കെ. സക്കീന ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം ജില്ല പ്രസിഡൻ്റ്
കോട്ടയം: ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റായി കെ.കെ. സക്കീനയെയും ജനറൽ സെക്രട്ടറിയായി ഒ.എസ്. റഷീദയെയും തെരഞ്ഞെടുത്തു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്ര സിഡൻ്റ് പി.എ. ഇബ്രാഹിം നേതൃത്വം നൽകി. കെ.എ. സജിന (സെക്ര), ടി.എം. നജ്‌മി (പി.ആർ), ജെ. എ. ഷഹന (മീഡിയ ആൻഡ് സോഷ്യൽ മീഡിയ), എ. ഫാസില ബീഗം (ഖുർആൻ സ്റ്റഡി സെൻ്റർ), പി.കെ. സോഫി (തംഹീദുൽ മർഅ), പി.എസ്. യാസ്മിൻ (ജി.ഐ.ഒ), എം.എം. ഫൗസിയ (ടീൻ ഇന്ത്യ), ടി.കെ. ഷാഹിന Read More…
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മകന്‍ മരിച്ച സംഭവത്തില്‍ അമ്മയ്ക്ക് 12 ലക്ഷം രൂപ നഷ്ടപരിഹാരം
കോട്ടയം: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മകനെ നഷ്ടമായ അമ്മയ്ക്ക് 12 ലക്ഷം രൂപ നഷ്ടപരിഹാരം. കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനാണ് 12,40,976 രൂപ നഷ്ടപരിഹാരം വിധിച്ചത്. പാലാ രാമപുരം സ്വദേശി കുസുമം എബി നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി. നടപടിക്രമങ്ങളുടെ ചെലവായി പതിനായിരം രൂപയും നല്‍കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ഒന്നാം എതിര്‍കക്ഷിയായും ഭാരത് പെട്രോളിയം കമ്പനിയുടെ തിരുവനന്തപുരത്തെ ടെറിട്ടറി മാനേജര്‍ രണ്ടാം എതിര്‍കക്ഷിയുമായാണ് കേസ്. തലയോലപ്പറമ്പിലുളള മരിയ ബോട്ടിലിംഗ് പ്ലാന്റാണ് മൂന്നാം Read More…
വീരമൃത്യു വരിച്ച ധീരജവാൻന്മാർ രാജ്യത്തിന്റെ അഭിമാനസ്തംഭം: സജി മഞ്ഞക്കടമ്പിൽ
കോട്ടയം: കാഷ്മീർ ഭീകാരാക്രമണം നടത്തിയ ഭീകരരെ സംരക്ഷിക്കുന്ന പാക്കിസ്ഥാനെതിരെ പോരാടി വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് ആദരാഞ്ജലിയും, ഐക്യദാർഢ്യവും അർപ്പിക്കുന്നു എന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം തിരുനക്കരയിൽ നടന്ന ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ധേഹം. വിനോദ സഞ്ചാര കേന്ദ്രമായ കാശ്മീറിലെ ഭൽഗാമിൽ ഭീകരുടെ ആക്രമണത്തിൽ നിരപരാതികൾ മരിക്കാൻ കാരണം ഗുരുതരമായ സുരക്ഷ വീഴ്ച്ച ആണെന്നും ഉത്തരവാധികളായ സർക്കാർ Read More…
കിക് ഡക്സ് സന്ദേശയാത്രയുടെ ഭാഗമായി വാക്കത്തോൺ നടത്തി
കോട്ടയം: സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി “സ്പോർട് സാണ് ലഹരി’ എന്ന മുദ്രാവാക്യം ഉയർത്തി മന്ത്രി വി. അബ്ദുൾ റഹ്മാൻ നേതൃത്വം നൽകുന്ന “കിക് ഡക്സ് സന്ദേശയാത്രയുടെ ഭാഗമായി വാക്കത്തോൺ നടത്തി. പോലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച വാക്കത്തോൺ മന്ത്രി വി. അബ്ദുൾ റഹ്മാ നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. തിരുനക്കര മൈതാനത്താണ് വാക്കത്തോൺ എത്തിച്ചേർന്നത്. ലഹരിവിരുദ്ധ പ്രവർ ത്തനങ്ങളുടെ ഭാഗമായി കളിക്കളങ്ങൾ സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കിക് ഡക്സ് Read More…
ഡാക് അദാലത്ത്
കോട്ടയം: കോട്ടയം പോസ്റ്റൽ ഡിവിഷന്റെ ഡാക് അദാലത്ത് മേയ് 26 ന് രാവിലെ 11 മണിക്ക് കോട്ടയം തപാൽ വിഭാഗം സീനിയർ സൂപ്രണ്ട് ഓഫീസിൽ നടക്കും. തപാൽ വകുപ്പിന്റെ സേവനങ്ങൾ സംബന്ധിച്ച പരാതികൾ അദാലത്തിൽ പരിഗണിക്കും. പരാതികൾ സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ്, കോട്ടയം ഡിവിഷൻ, കോട്ടയം- 686001 എന്ന വിലാസത്തിൽ മേയ് 21 വരെ പൊതുജനങ്ങൾക്കു നൽകാം. കവറിന്റെ പുറത്ത് ഡാക് അദാലത്ത് – മാർച്ച് 2025 എന്ന് എഴുതണം. വിശദ വിവരത്തിന് ഫോൺ: Read More…
മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി; എയർ ഇന്ത്യക്ക് 50,000 രൂപ പിഴ
മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയെന്ന പരാതിയിൽ എയർ ഇന്ത്യയ്ക്ക് 50,000 രൂപ പിഴയിട്ട് കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. പാലാ സ്വദേശിയായ മാത്യൂസ് ജോസഫാണ് പരാതിയുമായി കമ്മീഷനെ സമീപിച്ചത്. ജോലി സംബന്ധമായ മെഡിക്കൽ പരിശോധനയ്ക്കായി മാത്യൂസ് ജോസഫ് 2023 ജൂലൈ 23 ന് മുംബൈയിൽനിന്ന് കൊച്ചിയിലേക്ക് രാവിലെ 5:30 നുള്ള എയർ ഇന്ത്യ വിമാനം ബുക്ക് ചെയ്തിരുന്നു. എന്നാൽ, അന്നേ ദിവസം പുറപ്പെടേണ്ട വിമാനം റദ്ദാക്കി. ഈ വിവരം എയർ ഇന്ത്യ അധികൃതർ പരാതിക്കാരനെ അറിയിച്ചില്ല. തുടർന്ന് Read More…











