കോട്ടയം:ആധുനിക ലോകത്ത് ആത്മീയതയുടെ പ്രകാശഗോപുരവും ധാര്‍മിക മൂല്യങ്ങളുടെ പ്രവാചക ശബ്ദവുമായി പ്രശോഭിച്ച അപൂര്‍വ തേജസ്സിന് ഉടമയായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം ആഗോള കത്തോലിക്കാസഭയ്ക്ക് മാത്രമല്ല ലോക ജനതയ്ക്കാകെ തീരാനഷ്ടമാണെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി. വന്ദ്യ പിതാവിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. രാഷ്ട്രത്തലവന്‍ മാര്‍ക്കൊപ്പമാണ് അദ്ദേഹത്തെ കാണുവാനും അനുഗ്രഹം വാങ്ങുവാനുള്ള അവസരം ലഭിച്ചത്. ഞങ്ങളെ ഓരോരുത്തരായി നേരില്‍കണ്ട് അദ്ദേഹം അനുഗ്രഹിച്ചു. എന്റെ തലയില്‍ കൈവെച്ച് അനുഗ്രഹിക്കുമ്പോള്‍ ഭാരതത്തിലെ സഭയെക്കുറിച്ചും പ്രത്യേകിച്ച് കേരള Read More…
Kottayam
കോട്ടയത്ത് ഗ്രേഡ് എസ്ഐയെ കാണാനില്ലെന്ന് പരാതി
കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്. ഐയെ കാണാനില്ലെന്ന് പരാതി.അനീഷ് വിജയനെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന അനീഷ് ഇന്നലെ ഡ്യൂട്ടിക്ക് എത്തിയിരുന്നു. അതിന് ശേഷമാണ് കാണാതായതെന്നാണ് പരാതി. പത്തനംതിട്ട കീഴ് വായ്പൂര് സ്വദേശിയാണ് അനീഷ് വിജയൻ. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്ന് ഫസ്റ്റ് പൊലീസ് സ്റ്റേഷൻ SHO അറിയിച്ചു.
കോട്ടയത്ത് ആത്മഹത്യ ചെയ്ത ജിസ്മോളുടെയും മക്കളുടെയും സംസ്കാരം ഇന്ന്
കോട്ടയം നീറിക്കാട് മരിച്ച അഭിഭാഷക ജിസ്മോളുടെയും മക്കളുടെയും സംസ്കാരം ഇന്ന് നടക്കും. പാലായിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ രാവിലെ തന്നെ പൊതുദർശനത്തിനു വേണ്ടി പുറത്തെടുത്തു. തുടർന്ന് ഭർത്താവ് ജിമ്മിയുടെ ഇടവക പള്ളിയായ നീർക്കാട് പള്ളിയുടെ പാരിഷ് ഹാളിലേക്ക് പൊതുദർശത്തിനായി കൊണ്ട് പോയി. 9 മണി മുതൽ 10.30 വരെ ഇവിടെ പൊതുദർശനം നടന്നു. നൂറുകണക്കിന് ആളുകൾ അന്തിമോപചാരം അർപ്പിക്കാൻ എത്തി. ഭർത്താവ് ജിമ്മിയും അമ്മയും അടക്കമുള്ളവർ ഇവിടെ എത്തിയാണ് മൃതദേഹങ്ങൾ കണ്ടത്. ഭർതൃവീട്ടിലേക്ക് കൊണ്ട് കൊണ്ടുപോകുന്നതിന് Read More…
കോട്ടയം -കുമരകം- ചേർത്തല ഗ്രീൻഫീൽഡ് ഹൈവേ യാഥാർത്ഥ്യമാക്കുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സത്വര നടപടികൾ സ്വീകരിക്കണം
കോട്ടയം: ആലപ്പുഴ -കോട്ടയം ജില്ലകളെയും ദേശീയപാതകളെയും ബന്ധിപ്പിച്ചുകൊണ്ട് ആവിഷ്കരിച്ചിട്ടുള്ള നിർദിഷ്ട കോട്ടയം -കുമരകം- ചേർത്തല ഗ്രീൻഫീൽഡ് ഹൈവേ യാഥാർത്ഥ്യമാക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സത്വര നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് കോട്ടയം ജില്ല നേതൃത്വ ക്യാമ്പ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 2000 ആണ്ടിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന പിജെ ജോസഫ് എംഎൽഎ മുൻകൈയെടുത്ത് വിദേശ സഹായത്തോടെ നടപ്പാക്കാൻ ആവിഷ്കരിച്ച റോഡ് വികസന പദ്ധതിക്ക് വേണ്ടി സർവ്വേ നടത്തുകയും അതിർത്തി കല്ലുകൾ സ്ഥാപിക്കുകയും ചെയ്തതാണ്. എന്നാൽ ഭൂമി ഏറ്റെടുക്കൽ നടപടി Read More…
കോട്ടയത്ത് അഭിഭാഷകയും മക്കളും ജീവനൊടുക്കിയ സംഭവം ; ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ യുവതിയുടെ വീട്ടുകാർ
കോട്ടയം : നീറിക്കാട് അഭിഭാഷകയും മക്കളും മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ട് എന്ന് ആരോപണവുമായി ജിസ്‌മോളുടെ കുടുംബം. ഭര്‍തൃവീട്ടില്‍ നിന്നും ക്രൂരമായ ഗാര്‍ഹിക പീഡനം ഉണ്ടായെന്ന് ജിസ്‌മോളുടെ പിതാവ് തോമസും സഹോദരന്‍ ജിറ്റോയും പറഞ്ഞു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വിവാഹം കഴിഞ്ഞ് രണ്ടുമാസം പിന്നിട്ടപ്പോള്‍ തന്നെ ഭര്‍തൃവീട്ടില്‍ നിന്നും മാനസിക പീഡനം ഉണ്ടായി എന്നാണ് അച്ഛന്‍ തോമസും സഹോദരന്‍ ജിറ്റോയും പറയുന്നത്. പലതവണ ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിച്ചു. കുടുംബബന്ധം തകരാതിരിക്കാന്‍ വേണ്ടി അതെല്ലാം Read More…
മുഖ്യമന്ത്രിയുടെ മകൾ പ്രതികരിക്കാത്തത് തട്ടിപ്പിനു തെളിവ്: അഡ്വ.കെ ഫ്രാൻസിസ് ജോർജ്
കോട്ടയം : മാസപ്പടിക്കേസിൽ പ്രതിചേർക്കപ്പെട്ട, മുഖ്യമന്ത്രിയുടെ മകൾ ഇതുവരെ പ്രതികരിക്കാൻ തയാറാകാത്തത് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാക്കുന്നെന്ന് കെ.ഫ്രാൻസിസ് ജോർജ് എംപി. കേരളത്തിൽ കഴിഞ്ഞ കാലങ്ങളിൽ നടന്ന കൊള്ളയുടെ ഏറ്റവും വലിയ തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഏതെങ്കിലും യുഡിഎഫ് നേതാവോ പ്രവർത്തകരോ ഉയർത്തിയ ആരോപണമല്ലെന്നും ഒരു കേന്ദ്ര ഏജൻസി നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. വീണാ വിജയനെ മാസപ്പടിക്കേസിൽ പ്രതിചേർത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് Read More…
കേരള കോൺഗ്രസ് കോട്ടയം ജില്ല നേതൃത്വ ക്യാമ്പ്
കോട്ടയം :ലഹരി മാഫിയയുടെ നിയന്ത്രണത്തിൽ അടിമപ്പെട്ടു പോയ കേരളത്തെ മോചിപ്പിക്കുവാൻ സംസ്ഥാന സർക്കാർ ഉണർന്ന് പ്രവർത്തിക്കണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് കോട്ടയം ജില്ല നേതൃത്വ ക്യാമ്പ് കെ. ഇ സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപാരം മാഫിയ സംഘങ്ങൾ ഏറ്റെടുക്കുകയും യുവതലമുറയെ മയക്കുമരുന്നിന് അടിമകളാക്കിയ സ്ഥിതിയിലേക്ക് വളർന്നു വരാൻ ഇടയായത് ഭരണ പരാജയത്തിന്റെ പ്രകടമായ തെളിവാണെന്ന് പിജെ ജോസഫ് കുറ്റപ്പെടുത്തി. മയക്കുമരുന്ന് Read More…
ചരിത്രകാരനായ ഡോ.കുര്യാസ് കുമ്പളകുഴിയ്ക്ക് സ്വീകരണം നൽകി
കോട്ടയം: ചരിത്രകാരനും, സാഹിത്യ വിമർശകനും, സാംസ്കാരിക പ്രവർത്തകനും ഗ്രന്ഥകാരനുമായ ഡോ.കുര്യാസ് കുമ്പളക്കുഴിയുടെ 75-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് സാഹിതീസഖ്യത്തിൻ്റെ ആഭിമുഖ്യത്തിൽ കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടത്തിയ യോഗത്തിൽ വച്ച് സ്വീകരണം നൽകി. 40-ൽ പരം ഗ്രന്ഥങ്ങളുടെ കർത്താവായ ഡോ.കുര്യാസ് കുമ്പളകുഴി സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, സംസ്ഥാന വിവരാവകാശ കമ്മീഷണർ, സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം, സംസ്ഥാന മുന്നോക്ക വിഭാഗ കമ്മീഷൻ അംഗം, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മലയാള വിഭാഗം അദ്ധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.നിരവധി പുരസ്കാരങ്ങളുടേയും അവാർഡുകളുടേയും Read More…
കെ.എം. മാണിയുടെ ആറാം ചരമ വാര്‍ഷിക ദിനത്തില്‍ കേരള കോണ്‍ഗ്രസ് (എം) ‘സ്മൃതിസംഗമം’ സംഘടിപ്പിച്ചു
കോട്ടയം : പ്രിയ നേതാവിന്റെ ഓര്‍മകള്‍ക്കു മുന്നില്‍ ഒരിക്കല്‍ കൂടി കേരളം ഒത്തു ചേര്‍ന്നു. കെ.എം. മാണിയുടെയും കേരള കോണ്‍ഗ്രസിന്റെയും രാഷ്ട്രീയ പോരാട്ടങ്ങളില്‍ നിര്‍ണായകമായ സ്ഥാനമുള്ള കോട്ടയം തിരുനക്കര മൈതാനത്ത് മണ്‍മറഞ്ഞ നേതാവിനുള്ള ആദരവ് അര്‍പ്പിക്കുന്നതിനായി ആയിരങ്ങള്‍ ഒത്തു കൂടി. ആറാമത് ‘കെ.എം. മാണി സ്മൃതി സംഗമം’ വന്‍ ജനാവലിയുടെ സാന്നിധ്യം കൊണ്ടും സംഘാടന മികവും കൊണ്ടും ശ്രദ്ധേയമായി. രാവിലെ തുടങ്ങിയ പുഷ്പാര്‍ച്ചന നിശ്ചിത സമയവും കടന്നു മുന്നോട്ട് പോയത് കെ എം മാണിയോടുള്ള പ്രവര്‍ത്തകരുടെ സ്‌നേഹത്തിന്റെ Read More…
ജയിൽ അന്തേവാസികൾക്കായി ബഹുഭാഷാ ലൈബ്രറി തുറന്നു
കോട്ടയം : ജില്ലാ ജയിലിലെ അന്തേവാസികൾക്ക് കൂട്ടായി ഇനി നാലായിരം പുസ്തകങ്ങൾ. ജയിലിൽ നവീകരിച്ച ബഹുഭാഷാ ലൈബ്രറിയുടെ ഉദ്ഘാടനം ജില്ലാ ലീഗൽ സർവ്വീസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജുമായ ജി. പ്രവീൺ കുമാർ നിർവഹിച്ചു. വായനയിലൂടെ സമാഹരിച്ച അറിവുകൾ ജീവിതത്തിലും ജീവിതനിലവാരത്തിലും മാറ്റങ്ങൾ വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. വായനയിലൂടെ അന്തേവാസികളുടെ മാനസികാരോഗ്യം ലക്ഷ്യമിട്ട് ജില്ലാ സബ് കളക്ടർ ഓഫീസും തമിഴ്നാട്ടിലെ കൃഷ്ണഗിരി കുക്കു ഫോറസ്റ്റ് സ്‌കൂളും ചേർന്നാണ് ബഹുഭാഷാ ലൈബ്രറി ഒരുക്കിയത്. ഒമ്പത് ഭാഷകളിലായി നിലവിൽ നാലായിരത്തോളം Read More…











