Kanjirappally

സെബാസ്റ്റ്യൻ കുളത്തുങ്കൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

കാഞ്ഞിരപ്പള്ളി : പൂഞ്ഞാർ നിയോജക മണ്ഡലം ഇടത്പക്ഷേ ജനാധിപത്യ മുന്നണി സ്ഥാനാർഥി അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. മണ്ഡലം അസിസ്റ്റൻറ് റിട്ടേണിംഗ് ഓഫീസർ ആയ കാഞ്ഞിരപ്പള്ളി തഹസിൽദാർ (എൽ ആർ) താജുദിൻ മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. സിപിഐഎം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിൽനിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവർത്തകർക്കൊപ്പം പ്രകടനമായി എത്തിയാണ് പത്രിക സമർപ്പിച്ചത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രാജേഷ്, ഷെമിം മുഹമ്മദ്, വി.ജെ കുര്യാക്കോസ്, ജോയി ജോർജ്, അഡ്വ. സാജൻ കുന്നത്ത്, രമ Read More…

Kanjirappally

കാഞ്ഞിരപ്പളളി മേരീക്വീൻസിൽ പ്രോസ്റ്റേറ്റ് രോഗ, സർജറി നിർണ്ണയ ക്യാമ്പ്

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ യൂറോളജി വിഭാഗം ഒരുക്കുന്ന സൗജന്യ പ്രോസ്റ്റേറ്റ് രോഗ, സർജറി നിർണ്ണയ ക്യാമ്പ് 2026 മാർച്ച് 23, 24, 25 തീയ്യതികളിൽ ആശുപത്രിയിൽ നടക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഡോക്ടർ കൺസൾട്ടേഷൻ, രജിസ്ട്രേഷൻ, ഡിജിറ്റൽ എക്സ് റേ തുടങ്ങിയ സേവനങ്ങൾ സൗജന്യമായി ലഭ്യമാകും. പ്രോസ്റ്റേറ്റ് ലേസർ ചികിത്സ സൗകര്യവും ഉണ്ടാകും. കൂടാതെ ലാബ് പരിശോധനകൾ, സി ടി സ്കാൻ, അൾട്രാ സൗണ്ട് സ്കാനിംഗ്, സേവനങ്ങൾക്ക് പ്രത്യേക നിരക്കിളവും ലഭ്യമാകും. ക്യാമ്പിൽ പങ്കെടുക്കാൻ +91 87146 Read More…

Kanjirappally

കാഞ്ഞിരപ്പളളി മേരീക്വീൻസിന് അന്തർദേശീയ പുരസ്‌കാരം

കാഞ്ഞിരപ്പളളി: മുംബൈയിൽ വെച്ച് നടന്ന ലോക എച്ച്.ആർ.ഡി കോൺഗ്രസിൽ സ്കിൽ ഡെവലപ്പ്മെന്റ് ലീഡർഷിപ്പൽ അവാർഡ് കരസ്ഥമാക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ. മുംബൈയിൽ നടന്ന ചടങ്ങിൽ സിംഗപ്പൂർ അനഗ്രാം ഗ്രൂപ്പ് പരിശീലകൻ, മാർക്ക് സ്റ്റുവർട്, പ്രിസ്‌മ വൈസ് പ്രസിഡന്റ്‌ വിങ് കമാണ്ടർ നരേഷ് താനേജയിൽ നിന്നും മേരീക്വീൻസ് മിഷൻ ആശുപത്രിക്ക് വേണ്ടി ജോയിന്റ് ഡയറക്ടർ ഡോ.ഫാ. തോമസ് മതിലകത്ത് സി.എം.ഐ, ഹ്യൂമൻ റിസോഴ്സ് വിഭാഗം മാനേജർ അജോ ജോസ് വാന്തിയിലും അവാർഡ് ഏറ്റുവാങ്ങി.

Kanjirappally

ആരോഗ്യപ്രവർത്തകർക്ക് സൗജന്യ ഡ്രൈവിംഗ് പരീശീലനം ഉറപ്പാക്കി മേരീക്വീൻസിൽ വനിതാദിനാഘോഷം

കാഞ്ഞിരപ്പളളി: അന്താരാഷ്ട്രാ വനിതാ ദിനത്തോട് അനുബന്ധിച്ചു കേരളത്തിൽ ആദ്യമായി 26 ആരോഗ്യപ്രവർത്തകർക്ക് സൗജന്യ ഡ്രൈവിംഗ് പരീശീലനത്തിന് അവസരമൊരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ. ആശുപത്രിയിൽ നടന്ന വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ഡ്രൈവിംഗ് പരിശീലനവും, ലൈസൻസ് എടുക്കുന്നത് വരെയുള്ള ചിലവുകളും ആശുപത്രി മാനേജ്മെന്റ് വഹിക്കുമെന്ന് ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ പ്രഖ്യാപിച്ചു. മേരീക്വീൻസ് ഷീ ഡ്രൈവ്സ് എന്ന പദ്ധതിയുടെ ലോഗോ പ്രകാശനം കോട്ടയം നാർക്കോട്ടിക് സെൽ സബ് ഇൻസ്‌പെക്ടർ ശാന്തി കെ ബാബു, Read More…

Kanjirappally

കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രിയിൽ നഴ്സുമാർ അടക്കമുള്ളവർക്ക് നിരവധി തൊഴിലവസരങ്ങൾ

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ നഴ്സുമാർക്കായുള്ള വാക് ഇൻ ഇന്റർവ്യൂ നാളെ (26.02.2026) രാവിലെ 10 മണിക്ക് മേരീക്വീൻസ് എച്ച്. ആർ വിഭാഗത്തിൽ നടക്കും. എൻ.എ.ബി. എച്ച് അക്രഡിറ്റെഷൻ ഉള്ള ആശുപത്രികളിൽ കുറഞ്ഞത് രണ്ടു വർഷമെങ്കിലും പ്രവർത്തിപരിചയമുള്ള ബി. എസ്.സി നഴ്സിംഗ് ബിരുദമുള്ളവർക്കും, ജി.എൻ.എം കഴിഞ്ഞവർക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാം. മറ്റ് ഒഴിവുകൾ : റസിഡന്റ് മെഡിക്കൽ ഓഫീസർ: എം.ബി.ബി.എസ് ബിരുദവും ഒരു വർഷത്തെ പ്രവർത്തിപരിചയവും നിർബന്ധമാണ്.ഫിസിയോതെറാപ്പിസ്റ്റ് : എം.പി.റ്റി / ബി.പി.റ്റി ബിരുദവും കുറഞ്ഞത് 05 വർഷത്തെ Read More…

Kanjirappally

കാഞ്ഞിരപ്പള്ളി കോടതി സമുച്ചയം ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി കോടതി സമുച്ചയം രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ടി.ആര്‍. രവി നിര്‍വഹിച്ചു. ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അധ്യക്ഷനായി. മൂന്നു നിലകളിലായി 3443 ച.മീ. വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന്റെ ആദ്യഘട്ട നിര്‍മാണം 2013ല്‍ പൂര്‍ത്തിയാക്കിയിരുന്നു. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗമാണ് രണ്ടു ഘട്ടങ്ങളും പൂര്‍ത്തീകരിച്ചത്. ചടങ്ങില്‍ ജസ്റ്റിസ് എസ്. മനു മുഖ്യപ്രഭാഷണം നടത്തി. ആന്റോ ആന്റണി എം.പി., അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജുമാരായ കെ. ലില്ലി, Read More…

Kanjirappally

ലോകോത്തര സൗകര്യത്തിൽ അത്യാധുനിക ലാബ് സമുച്ചയമൊരുക്കി കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രി

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ലബോറട്ടറി മെഡിസിൻ വിഭാഗം കോട്ടയം സി.എം.ഐ സെന്റ് ജോസഫ് പ്രവിശ്യയുടെ പ്രൊവിൻഷ്യാൾ ഫാ. എബ്രഹാം വെട്ടിയാങ്കൽ സി.എം.ഐ നിർവ്വഹിച്ചു. അയ്യായിരത്തോളം ചതുരശ്രഅടി വിസ്തീർണ്ണമുള്ള ഫുള്ളി ഓട്ടോമേറ്റഡ് സെൻട്രൽ ലാബ് സമുച്ചയം പൂർത്തിയായതോട് കൂടി ലോകോത്തര നിലവാരത്തിൽ രോഗനിർണ്ണയത്തിനുള്ള സൗകര്യം അതിവേഗം രോഗികൾക്ക് ലഭ്യമാകുമെന്ന് ആശുപത്രി ഡയറക്ടർ ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ അറിയിച്ചു. മൈക്രോബയോളജി, ബയോകെമിസ്ട്രി, എൻഡോക്രൈനോളജി ആൻഡ് ഇമ്മ്യൂണോളജി, ഹെമറ്റോളജി, ക്ലിനിക്കൽ പാതോളജി അടക്കമുള്ള എല്ലാ Read More…

Kanjirappally

കാഞ്ഞിരപ്പള്ളിയിലെ മേരീക്വീൻസ് മിഷൻ ആശുപത്രിക്ക് പരിസ്ഥിതി സൗഹാർദ പുരസ്‌കാരം

കാഞ്ഞിരപ്പളളി: കേരളത്തിലെ ഏറ്റവും മികച്ച പരിസ്ഥിതി സൗഹാർദ (Best Green & Sustainable Hospital) ആശുപത്രിക്കുള്ള ധനം അവാർഡ് കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിക്ക് ലഭിച്ചു. കൊച്ചിയിൽ നടന്ന ധനം ഹെൽത്ത്കെയർ സമ്മിറ്റ് 2026 ൽ അസോസിയേഷൻ ഓഫ് ഹെൽത്ത്കെയർ പ്രൊവൈഡേഴ്‌സ് ഇന്ത്യ (എഎച്ച്പിഐ) ഡയറക്ടർ ജനറലും എൻ.എ.ബി.എച്ച് ബോർഡ് അംഗവുമായ ഡോ. ഗിർധർ ഗ്യാനിയിൽ നിന്നും ആശുപത്രി പ്രതിനിധികളായ അജോ ജോസ് വന്തിയിൽ (എച്ച്ആർ), സോണി സെബാസ്റ്റ്യൻ (പിആർഒ) എന്നിവർ അവാർഡ് ഏറ്റുവാങ്ങി.

Kanjirappally

പ്രതിഷേധം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ ദേശീയപാതയിൽ മുന്നറിയിപ്പില്ലാതെ റോഡിന്റെ ഒരു ഭാഗം, ബ്ലോക്ക് ചെയ്തു കൊണ്ട്, കലിങ്ക് നിർമ്മാണം നടത്തുകയും ഗതാഗത നിയന്ത്രണത്തിനായി വേണ്ടത്ര ക്രമീകരണങ്ങൾ ഏർപ്പെടുത്താതിരിക്കുകയും ചെയ്തതിന്റെ ഫലമായി ഭാഗമായി ടൗണിൽ കിലോമീറ്റർ നീളുന്ന ട്രാഫിക് ബ്ലോക്ക് ഉണ്ടായതിൽ പ്രതിഷേധിച്ച് കൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ, നാട്ടുകാർ, എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ് പ്രസിഡണ്ട് ബെന്നിച്ചൻ കുട്ടൻചിറയിൽ, കേരള ഹോട്ടൽ Read More…

Kanjirappally

ഇൻജെക്ഷൻ പേടിയുള്ളവർക്ക് കോൺഷ്യസ് സെഡേഷൻ സൗകര്യമൊരുക്കി മേരീക്വീൻസ് ദന്ത ചികിത്സാ വിഭാഗം

കാഞ്ഞിരപ്പളളി: ദന്ത ചികിത്സാവിഭാഗത്തിൽ മോണ മരപ്പിക്കുന്നതിനായി നൽകുന്ന കുത്തിവെയ്പ്പുകൾ പേടിയുള്ളവർക്കായി കോൺഷ്യസ് സെഡേഷൻ സെഡേഷൻ സൗകര്യമൊരുക്കി മേരീക്വീൻസ് ദന്ത ചികിത്സാ വിഭാഗം. ഇതോടെ മേരീക്വീൻസ് ദന്തരോഗ ചികിത്സാ വിഭാഗത്തിൽ ചികിത്സ തേടുന്ന കുട്ടികൾ അടക്കമുള്ളവർക്ക് കുത്തിവെയ്പ്പ് മൂലമുള്ള പേടിയും, വേദനയും, അസ്വസ്ഥതയും ഇല്ലാതാക്കാൻ സാധിക്കും. ലാഫിങ് ഗ്യാസും, ഓക്സിജനും കൃത്യമായി സംയോജിപ്പിച്ച് രോഗിക്ക് ചെറിയ മയക്കം നൽകിയാണ് കോൺഷ്യസ് സെഡേഷൻ സൗകര്യമൊരുക്കുന്നത്. മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് അടക്കം സുഗമമായ ചികിത്സ നൽകുന്നതിന് കോൺഷ്യസ് സെഡേഷൻ സൗകര്യം Read More…