ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം നൽകുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷൻ. ബിലാസ്പുരിലെ എന്‍ഐഎ കോടതിയിൽ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ ജാമ്യം നൽകുന്നതിനെ എതിര്‍ത്തത്. ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി. കേസിൽ നാളെ വിധി പറയും. കേരളത്തിലെ ബിജെപി നേതൃത്വത്തിന്‍റെ ഇടപെടലുണ്ടായിട്ടും ജാമ്യാപേക്ഷയെ എതിര്‍ത്ത നിലപാടാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ എന്‍ഐഎ കോടതിയിൽ സ്വീകരിച്ചത്. മുതിർന്ന അഭിഭാഷകൻ അമൃതോ ദാസ് ആണ് കന്യാസ്ത്രീകൾക്ക് വേണ്ടി കോടതിയിൽ ഹാജരായത്. വളരെ നീണ്ടുനിന്ന കൂടിയാലോചനകൾക്ക് ശേഷമാണ് ബിലാസ്പൂരിലെ എൻഐഎ കോടതിയിൽ തന്നെ ജാമ്യാപേക്ഷ Read More…
General
മെഗാ സൗജന്യ നേത്ര പരിശോധന ക്യാമ്പും കണ്ണട വിതരണവും സംഘടിപ്പിച്ചു
പുതുപ്പള്ളി: ലയൺസ് ക്ലബ്ബ് ഓഫ് പുതുപ്പള്ളിയുടെ നേതൃത്വത്തിൽ, പുതുപ്പള്ളി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീമിൻ്റെയും തിരുവല്ല ഐ മൈക്രോ സർജറി ആൻ്റ് ലേസർ സെൻ്ററിൻ്റെയും സഹകരണത്തോടെ മെഗാ സൗജന്യ നേത്രപരിശോധന ക്യാമ്പും കണ്ണട വിതരണവും നടത്തി. ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് അലക്സ് കുര്യൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹുമാന്യനായ പുതുപ്പള്ളി എം.എൽ.എ ശ്രീ. ചാണ്ടി ഉമ്മൻ ക്യാമ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ലയൺസ് 318B ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം Read More…
സിസ്റ്റർമാർക്ക് നീതി ലഭ്യമാക്കാൻ സത്വരനടപടികൾ സ്വീകരിക്കണം: മേജർ ആർച്ചുബിഷപ്പ്
അടിസ്ഥാനരഹിതമായ കുറ്റങ്ങൾ ആരോപിക്കപ്പെട്ടു ഛത്തീസ്ഗഡിൽ ജയിലിൽ അടക്കപ്പെട്ട സിസ്റ്റർ പ്രീതി മരിയ, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ ഉടൻ ജയിൽ മോചിതരാക്കണമെന്നും അവർക്കു നീതി ലഭ്യമാക്കാൻ സത്വരനടപടികൾ സ്വീകരിക്കണമെന്നും സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ പ്രത്യേക ദൂതനായി സീറോമലബാർസഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ തന്നെ സന്ദർശിച്ച ബി. ജെ. പി. സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖറിനോടാണ് മേജർ ആർച്ചുബിഷപ് ഈ ആവശ്യം ഉന്നയിച്ചത്. സഭാ വിശ്വാസികൾ മാത്രമല്ല, Read More…
H1N1 വ്യാപനം; കുസാറ്റ് ക്യാമ്പസ് അടച്ചു
വിദ്യാർഥികൾക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചതോടെ കൊച്ചിൻ യുണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ക്യാമ്പസ് അടച്ചു. അടുത്ത മാസം 5-ാം തീയതി വരെയാണ് ക്യാമ്പസ് പൂർണമായും അടച്ചിരിക്കുന്നത്. ക്ലാസുകൾ നാളെ മുതൽ ഓൺലൈൻ ആയി നടത്തും. അഞ്ച് വിദ്യാർഥികൾക്ക് നിലവിൽ രോഗബാധ സ്ഥിരീകരിച്ചു.പല വിദ്യാർഥികളും രോഗബാധ ലക്ഷണങ്ങളുമായി തൊട്ടടുത്തുള്ള ആശുപത്രികളിൽ ചികിത്സ തേടി. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്യാമ്പസ് അടച്ചിരിക്കുന്നത്. 5-ാം തീയതി മുതൽ ഭാഗീകമായി ഓരോ ഡിപ്പാർട്മെന്റുകളും തുറന്നു പ്രവർത്തിക്കും ശേഷം ക്യാമ്പസിലെ സാഹചര്യങ്ങൾ Read More…
നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു
നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ ഉൾപ്പടെ കെപിഎസിയുടെ പ്രധാന നാടകങ്ങളിലെ സാന്നിധ്യമായിരുന്നു. ഫ്ളവേഴ്സ് ചാനലിലെ ഉപ്പും മുളകും പരിപാടിയിൽ പടവലം കുട്ടൻപിള്ളയുടെ കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. സ്‌കൂള്‍ നാടകങ്ങളിലൂടെ കലാംരംഗത്തേക്ക് ചുവട് വെച്ച അദ്ദേഹം കേരളത്തിലെ ഒട്ടുമിക്ക നാടക ട്രൂപ്പുകളുടെയും ഭാഗമായിരുന്നു. കെപിഎസി നാടക സമിതിക്കൊപ്പം 40 വർഷം പ്രവർത്തിച്ചു. സൂര്യസോമ, ചങ്ങനാശേരി നളന്ദാ തീയേറ്റേഴ്‌സ്, ഗീഥാ ആര്‍ട്ട്‌സ് ക്ലബ്ബ് എന്നീ Read More…
തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ മുട്ടുമാറ്റിവയ്ക്കലിന് റോബോട്ടിക് സംവിധാനം; കേരളത്തിൽ ഇതാദ്യം; നേതൃത്വം വഹിക്കുക ഓർത്തോപീഡിക്സ് മേധാവി ഡോ. ഒ.ടി. ജോർജ്
തൊടുപുഴ: അതിനൂതന റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയിൽ തുടക്കമായി. ജോൺസൺ ആൻഡ് ജോൺസൺ കമ്പനി വികസിപ്പിച്ചെടുത്ത വെലിസ് റോബോട്ടിക് സംവിധാനം ഉപയോഗിച്ചുള്ള ശസ്ത്രക്രിയ കേരളത്തിൽ ആദ്യമായാണ് തുടങ്ങുന്നത്. ലണ്ടൻ ഹെൽത്ത് സെന്‍റർ പ്രതിനിധി ഡോ. ജെയിംസ് എൽ ഹോവാഡും ഓർത്തോപീഡിക്സ് മേധാവി ഡോ. ഒ.ടി. ജോർജും ചേർന്ന് റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ സംവിധാനത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാനത്ത് ഏറ്റവുമധികം മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ഡോ. ഒ.ടി. ജോർജിന്‍റെ നേതൃത്വത്തിലാണ് റോബോട്ടിക് Read More…
സ്വിം കേരള സ്വിം വൈക്കം എഡിഷൻ സമാപന ചടങ്ങും, സർട്ടിഫിക്കറ്റ് വിതരണവും ആഗസ്റ്റ് രണ്ടിന്
കോട്ടയം: ജലസമൃദ്ധമായ കേരളത്തിൽ നിത്യേനയുണ്ടാകുന്ന മുങ്ങിമരണങ്ങളെ നിയന്ത്രിക്കുവാൻ മൈൽസ്റ്റോൺ സ്വിമ്മിങ്ങ് പ്രമോട്ടിങ്ങ് ചാരിറ്റബിൾ സൊസൈറ്റിയും, ഫൊക്കാനയും സംയുക്തമായി വൈക്കം നഗരസഭ, ഡൽഹിയിൽ താമസക്കാരായ വൈക്കം സ്വദേശികളുടെ സംഘടനയായ ഡൽഹി-വൈക്കം സംഗമത്തിൻ്റേയും പിന്തുണയോടെ വൈക്കത്ത് പെരുമ ശ്ശേരിയിൽ ജൂൺ ഇരുപത്തിരണ്ടു മുതൽ നടന്നു വരുന്ന കുട്ടികൾക്കായുള്ള നീന്തൽ പരിശീലന ക്യാമ്പിൻ്റെ സമാപനവും, സർട്ടിഫിക്കറ്റ് വിതരണവും ഓഗസ്റ്റ് രണ്ടാം തീയതി ശനിയാഴ്ച കുമരകം ഗ്രാൻ്റ് ഗോകുലം റിസോർട്ടിൽ വച്ച് ഉച്ചയ്ക്ക് 2.30 മുതൽ നടക്കും . ഫൊക്കാന കേരള കൺവെൻഷനോടനുബന്ധിച്ചു Read More…
പാപ്പച്ചൻ വാഴയിൽ ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി
കോട്ടയം: ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയായി പാപ്പച്ചൻ വാഴയിലനെ നിയമിച്ചതായി സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അറിയിച്ചു.
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ വെള്ളികുളം ഇടവകയിലെ ഭക്ത സംഘടനകൾ പ്രതിഷേധിച്ചു
വെള്ളികുളം: ഛത്തീസ്ഗഡിൽരണ്ടു മലയാളി കന്യാസ്ത്രീകളെ വ്യാജ കുറ്റാരോപണം നടത്തി അറസ്റ്റ് ചെയ്തതിൽ വെള്ളികുളം ഇടവകയിലെ ഭക്ത സംഘടനകൾ പ്രതിഷേധിച്ചു. ഭാരതത്തിലെ ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യവും ന്യൂനപക്ഷ അവകാശ സ്വാതന്ത്ര്യത്തിനെ തിരെയുള്ള വെല്ലുവിളിയാണ് ഭരണാധികാരികൾ സ്വീകരിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. ജാതി-മത ഭേദമെന്യേ മിഷനറിമാർ ഭാരതത്തിന് നൽകിയിട്ടുള്ള സംഭാവനകൾ ഏറെ വിലപ്പെട്ടതാണ്.ജീവകാരുണ്യ -ആതുരാ ശുശ്രൂഷാരംഗത്തും വിദ്യാഭ്യാസ മേഖലയിലും നിസ്വാർത്ഥമായ പ്രവർത്തനങ്ങൾ നടത്തുന്നവരാണ് ഭാരതത്തിലെ മിഷനറിമാർ. വർധിച്ചുവരുന്ന മത തീവ്രവാദവും വർഗീയശക്തികളുടെ അഴിഞ്ഞാട്ടവും ഭാരതത്തിലെ ന്യൂനപക്ഷ ക്രൈസ്തവ സമൂഹത്തിന് വെല്ലുവിളിയായി Read More…
സക്ഷമ മീനച്ചിൽ താലൂക്ക് സമ്മേളനം നടന്നു
സക്ഷമ മീനച്ചിൽ താലൂക്ക് സമ്മേളനം NSS -680-ാംനമ്പർ കരയോഗം ഹാളിൽ നടന്നു. മീനച്ചിൽ താലൂക്ക് പ്രസിഡൻ്റ് അനുസുഭാഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ സക്ഷമ കോട്ടയം ജില്ല ജനറൽ സെക്രട്ടറി സ്വപ്ന ശ്രീരാജ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വച്ച് നെറ്റ് എക്സാം പാസായ ആതിര മോൾക്ക് ആദരവ് നൽകി. മീനച്ചിൽ താലൂക്ക് സെക്രട്ടറി വിജയകുമാർ, ട്രഷറർ ഗീത – ഉണ്ണിമുകളേൽ തുടങ്ങിയവർ സംസാരിച്ചു.











