General

വെള്ളികുളം സ്കൂളിൽ അധ്യാപകർക്കായി ഏകദിന ശില്പശാല നടത്തി

വെള്ളികുളം: വെള്ളികുളം സെൻറ് ആൻ്റണീസ് ഹൈസ്കൂളിലെ അധ്യാപകർക്കായി ഏകദിന ശില്പശാല നടത്തപ്പെട്ടു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പൊതുസമ്മേളനത്തിൽ ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ പുത്തൻ പുരയ്ക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ.സ്കറിയ വേകത്താനം ശില്പശാല ഉദ്ഘാടനം ചെയ്തു. ഈ നൂറ്റാണ്ടിലെ വിദ്യാഭ്യാസ രംഗത്തെ വെല്ലുവിളികൾ , നൂതന കാഴ്ചപ്പാടുകൾ,അധ്യാപക- വിദ്യാർത്ഥി സൗഹൃദ കാഴ്ചപ്പാട്,വിദ്യാർത്ഥികളുടെ മനശാസ്ത്രപരമായ നിലപാടുകൾ, മൂല്യാധിഷ്ഠിത പരിശീലനത്തിന്റെ പ്രസക്തി. തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങളെക്കുറിച്ച്സൈക്കോളജിസ്റ്റും മോട്ടിവേറ്ററുമായ ഡോ. സെബിൻ . എസ് കൊട്ടാരം ശില്പശാലയ്ക്ക് Read More…

General

മുരിക്കുംവയൽ ഹയർ സെക്കന്ററി സ്കൂളിലെ ഹൈസ്കൂൾ അധ്യാപിക ലേഖ. ജി 28 വർഷത്തെ സേവനത്തിനു ശേഷം ഇന്ന് സർവീസിൽ നിന്ന് വിരമിക്കുന്നു

മുരിക്കുംവയൽ ഹയർ സെക്കന്ററി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് അധ്യാപിക ശ്രീമതി. ലേഖ. ജി വിരമിക്കുന്നു. 1998 ൽ GUPS കരീമഠം സ്കൂളിൽ സർവീസ് ആരംഭിച്ച ലേഖ ടീച്ചർ GHSS പനമറ്റം, GVHSS പൊൻകുന്നം, GVHSS മുരിക്കുംവയൽ എന്നീ സ്കൂളുകളിലായി 28 വർഷത്തെ സേവനത്തിനു ശേഷം ഇന്ന് ( 2025 മെയ്‌ 31) സർവീസിൽ നിന്ന് വിരമിക്കുകയാണ്. അധ്യാപനകാലമുടനീളം അർപ്പണ മനോഭാവ ത്തോടെ, സേവന സന്നദ്ധതയോടെ പ്രവർത്തിച്ച ടീച്ചർക്ക് മുരിക്കും വയൽ ഹയർ സെക്കന്ററി സ്കൂളിലെ അദ്ധ്യാപകരും Read More…

General

വെള്ളികുളം സ്കൂളിൽ നടന്ന സമ്മർ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു

വെള്ളികുളം: വെള്ളികുളം സെൻറ് ആൻ്റണീസ് സ്കൂളിലെ വിദ്യാർത്ഥികൾക്കുവേണ്ടി നടത്തിയ അവധിക്കാല പരിശീല ക്യാമ്പ് സമാപിച്ചു. ഫുട്ബോൾ,ഹാൻഡ് ബോൾ, ഷട്ടിൽ എന്നീ വിവിധ ഗെയിംസുകളിൽ കുട്ടികൾക്ക് പരിശീലനം നൽകി. മികച്ച ഷട്ടിൽ പ്ലെയറായി മുഹമ്മദ് അൽ അമീൻ, മികച്ച ഹാൻഡ്‌ബോൾ പ്ലെയറായി സ്വാതിക സന്തോഷ് എന്നിവരെ തെരഞ്ഞെടുത്തു. ഫുട്ബോൾ കളിയിൽ മികച്ച ഫീൽഡറായി ജസ്റ്റിൻ വേലിക്കകത്ത്, മികച്ച ഡിഫൻഡറായി ആദർശ് അനിൽ, മികച്ച സ്ട്രൈക്കറായി അനുഗ്രഹ്, മികച്ച ഗോൾകീപ്പറായി സച്ചു എന്നിവരെ തെരഞ്ഞെടുത്തു. പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റും ട്രോഫിയും Read More…

General

വെള്ളികുളം മാതാവിന്റെ ഗ്രോട്ടോയിൽ മെയ് മാസ വണക്കസമാപനം നാളെ

വെള്ളികുളം: വെള്ളികുളം പള്ളിയുടെ മാതാവിന്റെ ഗ്രോട്ടോയിൽ മെയ്മാസ വണക്കം സമാപനം നാളെ (ശനിയാഴ്ച ) നടത്തപ്പെടുന്നു. 4.00 pm ന് ആഘോഷമായ വിശുദ്ധ കുർബാന,ജപമാല പ്രദിക്ഷണം, വണക്കമാസ പ്രാർത്ഥന, നേർച്ച പായസം വിതരണം. വികാരി ഫാ. സ്കറിയ വേകത്താനം, ചാക്കോച്ചൻ കാലാപറമ്പിൽ, ജയ്സൺ വാഴയിൽ, ബിനോയി ഇലവുങ്കൽ, അമൽ ഇഞ്ചയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

General

വെള്ളികുളം സ്കൂളിൽ ഏകദിന ശില്പശാല നാളെ

വെള്ളികുളം: വെള്ളികുളം സ്കൂളിലെ അധ്യാപകർക്കായി മേയ് 31 (ശനിയാഴ്ച) രാവിലെ 9.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഏകദിന ശില്പശാല നടത്തപ്പെടുന്നു. അധ്യാപകർക്ക് വേണ്ടി നടത്തപ്പെടുന്ന ഓറിയന്റേഷൻ കോഴ്സിൽ ഇപ്പോഴത്തെ മാറിയ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ പരിശീലന രീതികൾ ,ഗുണമേന്മയുള്ള വിദ്യാഭ്യാസം കൈമാറൽ,വിദ്യാർത്ഥി – അധ്യാപക കൂട്ടായ്മ,പഠന- പാഠ്യേതര പ്രവർത്തനങ്ങളിലൂന്നിയ വിദ്യാഭ്യാസ നയം,പരിസ്ഥിതി സൗഹൃദ കൂട്ടായ്മ,ജീവിതലക്ഷ്യം തുടങ്ങിയ വിവിധ വിഷയങ്ങൾ ഏകദിന ശില്പശാലയിൽ ചർച്ച ചെയ്യുന്നതാണ്. പ്രശസ്ത സൈക്കോളജിസ്റ്റും ഇൻ്റർനാഷണൽ ലൈഫ് കോച്ച് & നാഷണൽ അവാർഡ് വിന്നിങ് Read More…

General

മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്കിൽ ഡെവലപ്മെൻറ് സെൻറർ ആരംഭിച്ചു

മുരിക്കുംവയൽ ഗവൺമെൻറ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നൈ പുണ്യ വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനവും,പ്രവേശനോത്സവും നടന്നു. 15 മുതൽ23 വയസ്സ് വരെയുള്ള യുവജനങ്ങൾക്ക് തൊഴിൽ സാധ്യതയുടെ അറിവും നൈപുണ്യവും നൽകുകയാണ് ലക്ഷ്യം. ഗ്രാഫിക് ഡിസൈനർ, ആനിമേറ്റർഎന്നീ കോഴ്സുകൾ ആണ് ഉള്ളത്. സൗജന്യമായി നടത്തുന്ന ഈ കോഴ്സുകൾക്ക് പത്താം ക്ലാസ് ആണ് വിദ്യാഭ്യാസ യോഗ്യത.ശനി ഞായർ മറ്റ് അവധി ദിവസങളിലും ആണ് ക്ലാസുകൾ നടത്തുന്നത്. ഒരു വർഷം 400 മണിക്കൂർ ക്ലാസും 40 മണിക്കൂർ മോട്ടിവേഷൻ ക്ലാസ് ആണുള്ളത്.ഒരു Read More…

General

ആശ്വാസം; ജൂണിലെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയുമെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് ജൂൺ മാസത്തെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയും. ഇതോടെ പ്രതിമാസം ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് മൂന്ന് പൈസയും രണ്ട് മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് ഒരു പൈസയും ഇന്ധന സർചാർജ് ഇനത്തിൽ കുറവ് ലഭിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പ്രതിമാസ ദ്വൈമാസ ബില്ലുകളിൽ ഇപ്പോൾ ഓരോ യൂണിറ്റിനും എട്ട് പൈസ നിരക്കിലാണ് ഇന്ധന സർചാർജ് ഈടാക്കിവരുന്നത്. ഇത് യഥാക്രമം അഞ്ച് പൈസയായും ഏഴ് പൈസയായും കുറച്ചുകൊണ്ട് കെഎസ്ഇബി ഉത്തരവായിട്ടുണ്ട്. ഈ വർഷം തന്നെ ഏപ്രിൽ മാസത്തിലും Read More…

General

കൊവിഡ്; സംസ്ഥാനത്ത് ആശങ്കപെടേണ്ട സാഹചര്യം നിലവിൽ ഇല്ല, മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് കൊവിഡ് ആശങ്കപെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനതല യോഗങ്ങൾ ചേർന്ന് സ്ഥിതി അവലോകനം ചെയ്തിരുന്നു. എല്ലാ ജില്ലകളിലും പരിശോധനാ സംവിധാനം ഏർപ്പെടുത്തി. നിലവിൽ സംസ്ഥാനത്ത് 519 കേസുകളാണ് ഉള്ളതെന്ന് മന്ത്രി വ്യക്തമാക്കി. രോഗികളും പ്രായമായവരും പൊതുസ്ഥലത്ത് പോകുമ്പോൾ മാസ്ക് ധരിക്കണം. ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദർശനം ഒഴിവാക്കണം. രോഗ പ്രതിരോധ പ്രോട്ടോകോൾ ആശുപത്രിയിൽ പാലിക്കണമെന്നും ആരോഗ്യമന്ത്രി നിർദേശം നൽകി. അതേസമയം, കൊവിഡിന്റെ നിരീക്ഷണത്തിനായി ശക്തമായ സംവിധാനം രാജ്യത്ത് നിലവിലുണ്ട്. റിപ്പോര്‍ട്ട് ചെയ്തതില്‍ സാരമായ Read More…

General

മുണ്ടക്കയം-കോരുത്തോട് പഞ്ചായത്തുകളിലെ ജലജീവൻ മിഷൻ: ജലശുദ്ധീകരണശാല നിർമ്മാണോദ്ഘാടനം നടത്തി

മുണ്ടക്കയം – കോരുത്തോട് ഗ്രാമപഞ്ചായത്തുകളിലെ 19243 വീടുകളിൽ ശുദ്ധജലം എത്തിക്കുന്നതിനായി 284.64 കോടി രൂപ വിനിയോഗിച്ച് നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ കീഴിലുള്ള ജലശുദ്ധീകരണശാലയുടെ നിർമാണോദ്ഘാടനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. മുണ്ടക്കയം അമരവതിയിൽ നടന്ന ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. 25 കോടി രൂപ ചെലവിലാണ് ജലശുദ്ധീകരണശാലയും അനുബന്ധ ഘടകങ്ങളും നിർമിക്കുന്നത്. ഹാരിസൺ പ്ലാന്റേഷനിൽനിന്ന് സൗജന്യമായി ലഭിച്ച 70 സെന്റ് സ്ഥലത്താണ് അമരാവതിയിൽ ജല ശുദ്ധീകരണശാല സ്ഥാപിക്കുന്നത്. Read More…

General

അതിരമ്പുഴ പഞ്ചായത്തംഗമായ യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി

കോട്ടയം: പഞ്ചായത്ത് മെമ്പറേയും മക്കളെയും കാണാന്നില്ലെന്ന് പരാതി. കോട്ടയം അതിരമ്പുഴയിൽ പഞ്ചായത്ത്‌ മെമ്പറായ യുവതിയെയും രണ്ട് പെൺമക്കളെയുമാണ് കാണാനില്ലെന്ന് പരാതി ലഭിച്ചിരിക്കുന്നത്. അതിരമ്പുഴ പഞ്ചായത്ത് അംഗം ഐസി സാജൻ, മക്കളായ അമലയ അമയ എന്നിവരെയാണ് കാണാതായത്. ഭർതൃവീട്ടുകാരുമായി ചില സ്വത്ത് തർക്കത്തിൽ യുവതി നേരത്തെ പരാതി നൽകിയിരുന്നു. ഐസിയുടെ ഭർത്താവ് സാജൻ രണ്ട് വർഷം മുൻപ് മരിച്ചിരുന്നു. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.