പെട്രോൾ വില വർധനയിൽ ജനത്തിനുള്ള ആഘാതം കുറയ്ക്കാൻ ശ്രമം നടത്തും. വിലവർധനവിൽ നിന്ന് സാധാരണ ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിന് വേണ്ടിയാണ് ഇന്ധന സെസ് പിൻവലിക്കുന്നത് പരിഗണിക്കുന്നത്. 2011 ൽ ഉമ്മൻചാണ്ടിയുടെ കാലത്തും ഇന്ധന സെസ് പിൻവലിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
General
NEET UG പുനഃപരീക്ഷ തീയതി പ്രഖ്യാപിച്ചു
നീറ്റ് യുജി പരീക്ഷ തീയതി പ്രഖ്യാപിച്ചു. ജൂൺ 21നാണ് പരീക്ഷ നടക്കുക. ഈ മാസം മൂന്നിന് നടത്തിയ പരീക്ഷ ചോദ്യ പേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയിരുന്നു. പുതുക്കിയ പരീക്ഷതീയതി ഏഴ് ദിവസത്തിനകം അറിയിക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചിരുന്നു. ചോദ്യപേപ്പർ ചോർച്ച കേസ് സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. ഈ മാസം മൂന്നിന് നടന്ന പരീക്ഷയ്ക്ക് മുമ്പ് പ്രചരിച്ച മാതൃകാ ചോദ്യക്കടലാസിലെ 140 ചോദ്യങ്ങൾ യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടെന്നായിരുന്നു ആരോപണം ഉയർന്നത്. ഇതോടെയാണ് നീറ്റ് യു ജി പരീക്ഷ Read More…
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
പ്രതിപക്ഷ നേതാവായി പിണറായി വിജയനെ പ്രഖ്യാപിച്ചു. വീണ്ടും വിഡി സതീശനും പിണറായി വിജയനും നേര്‍ക്കുനേര്‍ എത്തും. പത്ത് കൊല്ലം കേരള മുഖ്യമന്ത്രിയായ ശേഷം നിയമസഭ തെരഞ്ഞെടുപ്പിലെ വൻ തിരിച്ചടിക്ക് പിന്നാലെയാണ് പിണറായി വിജയൻ പ്രതിപക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. സിപിഎം സംസ്ഥാന സമിതിയോഗത്തിന്റേതാണ് തീരുമാനം.
കാഞ്ഞിരപ്പള്ളി രൂപത സീറോമലബാര്‍ സഭയ്ക്ക് നക്ഷത്രശോഭ പകരുന്നു: മാര്‍ റാഫേല്‍ തട്ടില്‍
കുട്ടിക്കാനം: സീറോമലബാര്‍ സഭയുടെ സമഗ്രവളര്‍ച്ചയ്ക്ക് മാതൃകയും ദിശാബോധവും പകര്‍ന്നതില്‍ കാഞ്ഞിരപ്പള്ളി രൂപതാ വിശ്വാസമൂഹത്തിന്റെയും രൂപതയെ നയിച്ച പിതാക്കന്മാരുടെയും സേവനശുശ്രൂഷകള്‍ ആദരവോടെ ബഹുമതിക്കുന്നതായി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. കാഞ്ഞിരപ്പള്ളി രൂപത സുവര്‍ണജൂബിലിയുടെയും എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു മാര്‍ റാഫേല്‍ തട്ടില്‍. മാര്‍ ജോസഫ് പവ്വത്തില്‍, മാര്‍ മാത്യു വട്ടക്കുഴി, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോസ് പുളിക്കല്‍ എന്നീ പിതാക്കന്മാരുടെ സമര്‍പ്പിത സേവനവും കാഴ്ചപ്പാടും ആത്മീയതയും Read More…
യു.ഡി.എഫ്. സര്‍ക്കാര്‍ പിണറായി സര്‍ക്കാരിന്റെ മദ്യനയം സമൂലം തിരുത്തിയെഴുതണം;തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മാതൃകയും സ്വീകരിക്കാം : കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
യു.ഡി.എഫ്. സര്‍ക്കാര്‍ പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ മദ്യനയം സമൂലം തിരുത്തിയെഴുതണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ നടപടികള്‍ ഭരണത്തിലേറുന്ന പുതിയ സര്‍ക്കാര്‍ മാതൃകയിലാക്കണമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ബസ് സ്റ്റാന്റുകള്‍ തുടങ്ങിയ പൊതുസ്ഥാപനങ്ങളുടെ 500 മീറ്റര്‍ പരിധിയിലുള്ള മുഴുവന്‍ മദ്യശാലകളും അടച്ചുപൂട്ടണമെന്ന തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഉത്തരവ് പൊതുജന നന്മ കാംക്ഷിച്ചുള്ളതാണ്. തമിഴ്‌നാട്ടില്‍ മദ്യശാലകള്‍ അടച്ചുപൂട്ടി തുടങ്ങുമ്പോള്‍ കേരളത്തില്‍ മദ്യത്തിന് വിലകുറച്ച് മദ്യപരെ വര്‍ദ്ധിപ്പിക്കുന്ന നയമാണ് കാവല്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. Read More…
ലോക്‌സഭാ സാമാജികരെയല്ല നിയമസഭാ സാമാജികരില്‍ നിന്നുവേണം മുഖ്യമന്ത്രി
102 നിയമസഭാ സാമാജികരുള്ളപ്പോള്‍ 18 ലോക്‌സഭാ സാമാജികരില്‍ നിന്നും മുഖ്യമന്ത്രിയെ കെട്ടിയിറക്കാന്‍ ശ്രമിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും ഇതുവരെ പൊതുജനവികാരം മനസ്സിലാകാതെ പോയതണ് കേന്ദ്ര നേതൃത്വത്തിന്റെ പരാജയമെന്നും സാമൂഹ്യ പൊതുപ്രവര്‍ത്തകനും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള. പണിയെടുത്തവനെയല്ല പനിപിടിച്ചപോലെ ഇരിക്കുന്നവനെ കേള്‍ക്കുന്നതും അവരുടെ ചരടില്‍ നിലകൊള്ളുന്നതുമാണ് കാലതാമസത്തിന് ഒരു കാരണം. വ്യാജമദ്യവും, മയക്കുമരുന്നുകളും യഥേഷ്ടം സംസ്ഥാനത്ത് സംഹാരതാണ്ഡവമാടുകയാണ്. ഒരു സര്‍ക്കാര്‍ ഇല്ലാത്തതിന്റെ മറവില്‍ മയക്കുമരുന്ന് മാഫിയ നിര്‍ലോഭം അരങ്ങു തകര്‍ക്കുന്നു. എസ്.എസ്.എല്‍.സി. റിസള്‍ട്ട് Read More…
കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡി ‘മിന്നല്‍ മാജിക്’ ഉടന്‍ വിപണിയില്‍
സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഡിസ്റ്റിലറിയില്‍ ഉത്പാദിപ്പിക്കുന്ന ബ്രാന്‍ഡി ‘മിന്നല്‍ മാജിക്ക്’ ഉടന്‍ വിപണിയിലെത്തും. പാലക്കാട് മേനോന്‍പറയിലെ മലബാര്‍ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന മിന്നല്‍ മാജിക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യം. ഈ മാസം അവസാനത്തോടെയാണ് ‘മിന്നല്‍ മാജിക്ക്’ വിപണിയിലെത്തുക. പ്രതിദിനം 9000 കെയ്‌സ് മദ്യമാണ് ബെവ്‌കോ ഔട്ട്‌ലെറ്റിലെത്തുക. പിന്നീടത് 13000 കെയ്‌സ് മദ്യമായി മാറും. അര ലിറ്റര്‍ കുപ്പിയാണ് ആദ്യമെത്തുക. 400 രൂപയാണ് വില. മലബാര്‍ മിസ്റ്ററി എന്ന പേരാണ് ആദ്യഘട്ടത്തില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ പേര് മാറ്റിയിരുന്നു. Read More…
ലോക നേഴ്സസ് ദിനത്തോടനുബന്ധിച്ച് വെള്ളികുളം മാതൃവേദിയുടെ ആഭിമുഖ്യത്തിൽ നേഴ്സുമാരെ ആദരിച്ചു
വെള്ളികുളം: ലോക നേഴ്സസ് ദിനത്തോടനുബന്ധിച്ച് വെള്ളികുളം ഇടവകയിലെ മാതൃവേദിയുടെയും കുടുംബ കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ നേഴ്സ് ദിനം ആചരിച്ചു.ആതുര ശുശ്രൂഷാരംഗത്ത് സേവന മനോഭാവത്തിന്റെയും കാരുണ്യത്തിന്റെയും ഒരു വലിയ പ്രവാചക യാണ് ഫ്ലോറൻസ് നൈറ്റിംഗ് ഗെയിൽ. ഇവരുടെ ഓർമ്മ നിലനിർത്തുന്നതിന് വേണ്ടി എല്ലാവർഷവും നേഴ്സസ് ദിനം ആചരിച്ചു പോരുന്നു. മരീന ജോമി കടപ്ലാക്കൽ മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്ക് കോളേജ് മുൻ റിട്ട. പ്രിൻസിപ്പൽ ഡോ. ആൻസി ജോസഫ് വടക്കേചിറയാത്ത് നേഴ്സ് ദിനം ഉദ്ഘാടനം ചെയ്തു. വികാരി Read More…
സ്വർണ വിലയിൽ വൻ വർധന: പവന് 10,200 രൂപ കൂടി 1,23,120 രൂപയായി
ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതിന് പിന്നാലെ സ്വർണ വിലയിൽ വൻ വർധന. സ്വർണം, വെള്ളി ഇറക്കുമതി തീരുവ 15 ശതമാനമായാണ് ഉയർത്തിയത്. നേരത്തെ 6 ശതമാനമായിരുന്നു തീരുവ. സ്വർണത്തിന്‍റെ ഇറക്കുമതി നിയന്ത്രിക്കുന്നതിന്‍റെ ഭാഗമാണ് തീരുവ ഉയർത്തിയത്. ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെയാണ് കടുത്ത നടപടികളിലേക്ക് കടന്നിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 10,200 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,23,120 രൂപയായി. ഗ്രാമിന് 1275 രൂപയും കൂടി. Read More…
ഒരു നാടിന്റെ ആഘോഷമായി മേട ചതയ താലപ്പൊലി ഘോഷയാത്ര
കുന്നോന്നി: ജാതി-മത ഭേദമന്യേ നാടൊന്നാകെ കൈകോർത്ത ജനകീയാഘോഷമായി എസ്.എൻ.ഡി.പി യോഗം 5950-ാം നമ്പർ കുന്നോന്നി ശാഖ ഗുരുദേവക്ഷേത്രത്തിലെ മേട ചതയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന താലപ്പൊലി ഘോഷയാത്ര. ജനപങ്കാളിത്തം, കലാപരിപാടികളുടെ വൈവിധ്യം, ഭക്തിനിർഭരമായ അന്തരീക്ഷം എന്നിവ കൊണ്ട് ഘോഷയാത്ര ഏറെ ശ്രദ്ധേയമായി. തിങ്കളാഴ്ച വൈകിട്ട് 6.30ന് തങ്കച്ചൻ അമ്പഴത്തിനാൽകുന്നേലിന്റെ ഭവനാങ്കണത്തിൽ പൂജിച്ച താലം വഹിച്ച ഘോഷയാത്ര ശാഖാ പ്രസിഡന്റ് കെ.ആർ രാജീഷ് പുതുപ്പറമ്പിൽ ഫ്ലാഗ് ഓഫ് ചെയ്തു. നൂറുകണക്കിന് വിശ്വാസികളും നാട്ടുകാരും അണിനിരന്ന ഘോഷയാത്ര ചെണ്ടമേളത്തിന്റെ താളമേളങ്ങളിലും പമ്പാമേളത്തിന്റെ Read More…











