General

മിഷൻലീഗ് വെള്ളികുളം ശാഖയുടെ പുതിയ പ്രവർത്തന വർഷം ഉദ്ഘാടനം നടത്തി

വെള്ളികുളം : മിഷൻലീഗ് വെള്ളികുളം ശാഖയുടെ പുതിയ പ്രവർത്തന വർഷം ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് ആൽബിൻ സാജൻ തോട്ടപ്പള്ളിൽ അധ്യക്ഷത വഹിച്ച മീറ്റിംഗിൽ വികാരി ഫാ സ്‌കറിയ വേകത്താനം മിഷൻലീഗിൻ്റെ പ്രവർത്തന വർഷം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജോമോൻ കടപ്ളാക്കൽ ആമുഖ പ്രഭാഷണം നടത്തി. വൈസ് ഡയറക്ടർ സിസ്റ്റർ ദിവ്യാ എലിസബത്ത് മുഖ്യപ്രഭാഷണം നടത്തി.മിഷൻ ലീഗ് അംഗങ്ങളുടെ അംഗത്വ നവീകരണവും പുതിയ അംഗങ്ങളുടെ അംഗത്വ സ്വീകരണവും നടത്തപ്പെട്ടു. പുതിയ പ്രവർത്തന വർഷ ഭാരവാഹികൾ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. കുട്ടികൾ Read More…

General

പി​എം ശ്രീ ​പ​ദ്ധ​തി കേ​ര​ളത്തിൽ ഇ​തു​വ​രെ ആ​രം​ഭി​ച്ചി​ട്ടി​ല്ല: വി. ​ശി​വ​ൻ​കു​ട്ടി

കേ​ര​ളം ഇ​തു​വ​രെ പി​എം ശ്രീ ​പ​ദ്ധ​തി ആ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്നും, ഇ​തി​നാ​യി കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ഒ​രു ന​യാ​പൈ​സ പോ​ലും വാ​ങ്ങി​യി​ട്ടി​ല്ലെ​ന്നും വി. ശിവൻകുട്ടി പറഞ്ഞു. കേരളത്തിന്‌ അർഹമായ കേന്ദ്ര വിഹിതം ലഭിക്കുന്നില്ല എന്ന ഘട്ടത്തിലാണ് കേരളം പി എം ശ്രീ ധാരണാപത്രത്തിൽ ഒപ്പുവെയ്ക്കാൻ നിർബന്ധിതമായത്. പി എം ശ്രീ ധാരണാപത്രത്തിൽ ഒപ്പുവെച്ചാൽ മാത്രമേ എസ് എസ് കെ യ്ക്ക് ഫണ്ട് നൽകൂ എന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ കടുംപിടുത്തം. എന്നാൽ, ധാരണാപത്രം ഒപ്പിട്ട ആദ്യഘട്ടത്തിനുശേഷം, ബിജെപി സർക്കാരിന്റെ കാവിവൽക്കരണ നിർദ്ദേശങ്ങൾ അടങ്ങിയ Read More…

General

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; തുടക്കത്തിൽ ഓര്‍ഡിനറി ബസുകളില്‍ മാത്രം

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര, ആദ്യം നടപ്പിലാക്കുക ഓര്‍ഡിനറി ബസുകളില്‍ മാത്രം. മുഖ്യമന്ത്രിയുമായി ഗതാഗത മന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ജൂണ്‍ 15ന് തന്നെ കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. അതിന്റെ തുടര്‍തീരുമാനങ്ങളാണ് ഉണ്ടാകുന്നത്. ഇതിന്റെ ഭാഗമായി ഗതാഗതമന്ത്രി സിപി ജോണും മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം നടപ്പിലാക്കാനാണ് നീക്കം. 100 ദിവസങ്ങളിലെ ലാഭനഷ്ട കണക്കുകള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത കമ്മീഷണറോട് Read More…

General

ലിംഗ വ്യത്യാസമില്ലാതെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കെഎസ്ആര്‍ടിസി ബസ്സുകളില്‍ സൗജന്യ യാത്ര സൗകര്യം ഉറപ്പാക്കണം : ജോസ് കെ മാണി

2026 ജൂണ്‍ മാസം 15 മുതല്‍ കേരളത്തില്‍ കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നു. സ്ത്രീകള്‍ക്ക് ലഭിക്കുന്ന ഈ യാത്ര സൗജന്യം പ്രൈമറി തലം മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയും, കോളേജുകളിലും പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കും സ്വാഭാവികമായും ലഭിക്കും. എന്നാല്‍ അവരോടൊപ്പം പഠിക്കുന്ന ആണ്‍കുട്ടികള്‍ക്ക് ഈ സൗജന്യം ലഭിക്കുകയില്ല എന്നത് തികച്ചും വിവേചനപരമായ ഒരു വസ്തുതയാണ്. ഉച്ചഭക്ഷണത്തിലും പാഠപുസ്തക ലഭ്യതയിലുമടക്കം സ്‌കൂളുകളില്‍ യാതൊരു വേര്‍തിരിവുമില്ല.യാത്ര സൗകര്യത്തിന്റെ കാര്യത്തില്‍ മാത്രം ഈ വിവേചനം നിലനിര്‍ത്തുന്നത് ശരിയായ Read More…

General

വെള്ളികുളം ഇടവകയിലെ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു

വെള്ളികുളം ഇടവകയിലെ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് പള്ളി അങ്കണത്തിൽ വികാരി ഫാ സ്കറിയ വേകത്താനം വൃക്ഷത്തൈ നട്ടു പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. അന്തരീക്ഷ മലിനീകരണത്തെ പ്രതിരോധിക്കുക എന്ന പരിസ്ഥിതി മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് പരിസ്ഥിതി ദിനം ആചരിച്ചത്. “പ്രകൃതിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് വൃക്ഷത്തൈ നട്ട് നല്ല കാലാവസ്ഥയ്ക്കായി, ഭാവിക്കായി” എന്ന പരിസ്ഥിതി സന്ദേശത്തെ മുറുകെപ്പിടിച്ച് കൊണ്ടാണ് പരിസ്ഥിതി ദിനം സംഘടിപ്പിച്ചത്. എല്ലാവരും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു. ഫാ.റോണി മണിയാക്കുപാറയിൽ Read More…

General

സഹകരണ മേഖലയെ കൊള്ളയടിക്കുന്നവർക്കെതിരെ കക്ഷിരാഷ്ട്രീയം ഇല്ലാതെ നിയമനടപടിസ്വീകരിക്കും: മന്ത്രി എം. ലിജു

തൃശൂർ: സഹകരണ മേഖലയിലെ അഴിമതിയും തകർച്ചയും മൂലം ജനങ്ങൾക്ക് ആശങ്ക ഉണ്ടായിട്ടുണ്ടെന്നും സഹകരണ മേഖലയെ കൊള്ളയടിക്കുന്നവർക്കെതിരെ കക്ഷിരാഷ്ട്രീയം ഇല്ലാതെ നിയമനടപടി സ്വീകരിക്കുമെന്നും സഹകരണ, എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു. കേരള സർക്കാർ സഹകരണ വകുപ്പ് തണൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വിയ്യൂർ മണലാർക്കാവ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം. ലിജു. വൻകിട പ്രഖ്യാപനങ്ങൾ നടത്താതെ എവിടെയാണ് ചോർച്ച എന്ന് കണ്ടുപിടിച്ച് സഹകരണ ബാങ്കുകളുടെ വിശ്വസ്തത ഉറപ്പുവരുത്തേണ്ടതാണെന്നും ഈ മേഖലയെ ജനകീയമാക്കാൻ ചെറുപ്പക്കാർക്ക് അവസരം കൊടുക്കുമെന്നും Read More…

General

പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ലോക പരിസ്ഥിതി ദിനാചരണം പി.ടി.എയുടെയും എൻ.എസ്.എസ് യൂണിറ്റിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ. രാജേഷ് മലയിൽ വൃക്ഷത്തൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ശ്രീ. രാധാകൃഷ്ണൻ പി.ബി അധ്യക്ഷത വഹിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും ഹരിത സംസ്കാരത്തിന്റെ പ്രാധാന്യവും അദ്ദേഹം ചടങ്ങിൽ വിശദീകരിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പാൾ ഇൻ-ചാർജ് ആന്റണി ജോസഫ്, വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ സുരേഷ് ഗോപാൽ പി.എസ്., ഹെഡ്മിസ്ട്രസ് ഡോ. ആശാദേവ് എം.വി. എന്നിവർ Read More…

General

വീണ ഇടനിലക്കാരി പിണറായിയാണ് പ്രതി : അഡ്വ.ഷോൺ ജോർജ്

സിഎംആർഎൽ മാസപ്പടി കേസിൽ വീണ വിജയൻ ഇടനിലക്കാരി മാത്രമാണ്. വീണ പണം കൈപ്പറ്റിയത് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് വേണ്ടിയുള്ള കൈക്കൂലി ആയിരുന്നെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷനും ഈ കേസിലെ പരാതിക്കാരനുമായ അഡ്വ. ഷോൺ ജോർജ് പറഞ്ഞു. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലുടനീളവും അതിനുമുമ്പും കേരളത്തിന്റെ തീരദേശത്തെ കരിമണൽ കൊള്ള ചെയ്യാൻ സി എം ആർ എൽ കമ്പനിക്ക് ഒത്താശ ചെയ്തു കൊടുക്കുന്നതിനുള്ള പ്രതിഫലമാണ് വീണയിലൂടെ പിണറായി കൈപ്പറ്റിയിരിക്കുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് തുടർനടപടി സ്വീകരിക്കാനുള്ള എല്ലാ തടസ്സങ്ങളും ബഹുമാനപ്പെട്ട Read More…

General

കുറുമണ്ണ് സെന്റ്. ജോൺസ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാഘോഷം സമുചിതമായി ആചരിച്ചു

കുറുമണ്ണ്: കുറുമണ്ണ് സെന്റ്.ജോൺസ് ഹൈസ്കൂളിൽ ഈ വർഷത്തെ പരിസ്ഥിതിദിനാഘോഷം വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു. ആഘോഷ പരിപാടികൾ കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ലാലി സണ്ണി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ VG സോമൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജോർജ് ജോസഫ്, ബിന്ദു സതീഷ്കുമാർ, സ്നേഹ തോമസ്, ഷേർളി സാബു, SBI മാനേജർ മഹേഷ് S, അസിസ്റ്റന്റ് മാനേജർ ടെസ്വിൻ ജോസ്, സ്കൂൾ ഹെഡ്മാസ്റ്റർ പ്രിൻസ് അലക്സ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കൃഷി ഓഫീസർ Read More…

General

വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു

വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ ലോക പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു. “ഒരു തൈ നട്ട് പ്രകൃതിയെ സംരക്ഷിക്കാം, നാളത്തെ തലമുറയെ സുരക്ഷിതമാക്കാം” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് പരിസ്ഥിതി സംരക്ഷണ ദിനം ആചരിച്ചത്. പ്രകൃതിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കാലാവസ്ഥയ്ക്കായി, നമ്മുടെ ഭാവിക്കായി എന്ന പരിസ്ഥിതി ദിനസന്ദേശം ഉൾക്കൊണ്ട് പരിസ്ഥിതി ദിനം ആചരിച്ചു. വായു മലിനീകരണത്തെ പ്രതിരോധിക്കുക എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യം. സ്കൂൾ മാനേജർ ഫാ.സ്കറിയ വേകത്താനം മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. Read More…