General

മിഷൻലീഗ് വെള്ളികുളം ശാഖയുടെ പുതിയ പ്രവർത്തന വർഷം ഉദ്ഘാടനം നടത്തി

വെള്ളികുളം : മിഷൻലീഗ് വെള്ളികുളം ശാഖയുടെ പുതിയ പ്രവർത്തന വർഷം ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് ആൽബിൻ സാജൻ തോട്ടപ്പള്ളിൽ അധ്യക്ഷത വഹിച്ച മീറ്റിംഗിൽ വികാരി ഫാ സ്‌കറിയ വേകത്താനം മിഷൻലീഗിൻ്റെ പ്രവർത്തന വർഷം ഉദ്ഘാടനം ചെയ്തു.

ഹെഡ്മാസ്റ്റർ ജോമോൻ കടപ്ളാക്കൽ ആമുഖ പ്രഭാഷണം നടത്തി. വൈസ് ഡയറക്ടർ സിസ്റ്റർ ദിവ്യാ എലിസബത്ത് മുഖ്യപ്രഭാഷണം നടത്തി.മിഷൻ ലീഗ് അംഗങ്ങളുടെ അംഗത്വ നവീകരണവും പുതിയ അംഗങ്ങളുടെ അംഗത്വ സ്വീകരണവും നടത്തപ്പെട്ടു. പുതിയ പ്രവർത്തന വർഷ ഭാരവാഹികൾ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

ആൽബിൻ റോയി അത്തിയാലിൽ ,സ്റ്റെഫി ജോസ് മൈലാടൂർ, അലോണ ജോ തോട്ടപ്പള്ളിൽ, അനില ടോണി തോട്ടപ്പള്ളിൽ അലൻ ഷോബി ചെരുവിൽ, ആൽബിൻ സാജൻ പുത്തൻപുരയ്ക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *