മാസപ്പടിക്കേസിൽ സുപ്രധാന നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ മകൾ ടി വീണയ്ക്ക് ഇഡി സമൻസ്.
ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം. വീണയ്‌ക്കൊപ്പം മറ്റ് എട്ട് പേർക്ക് കൂടി നോട്ടീസ് നൽകിയിട്ടുണ്ട്. സിഎംആർഎല്ലുമായി ബന്ധപ്പെട്ടവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നതെന്നാണ് വിവരം.
നേരത്തെ റെയ്ഡിന്റെ ഭാഗമായി ചില ചോദ്യങ്ങൾ ഇഡി ചോദിച്ചിരുന്നു. അവർ നൽകിയ മറുപടിയിൽ വ്യക്തതയില്ല എന്ന നിലപാടിലായിരുന്നു ഇഡി. അതിന് പിന്നാലെയാണ് വീണയെ കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തുന്നത്. കേസിൽ ഇതാദ്യമായാണ് വീണയെ ഇ.ഡി. വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത്.





