മീനച്ചിൽ : ജീവിതശൈലി രോഗങ്ങൾ കുറച്ചു കൊണ്ടുവരുന്നതിന് പ്രാദേശിക കളിസ്ഥലങ്ങൾക്ക് വലിയ പങ്കാണ് ഉള്ളതെന്ന് ജോസ് കെ മാണി എം.പി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഇരുപതു ലക്ഷം രൂപ ഉപയോഗിച്ച് മീനച്ചിൽ പഞ്ചായത്തിലെ വിളക്കും മരുതിൽ നിർമ്മാണം പൂർത്തീകരിച്ച കെ.എം. മാണി മെമ്മോറിയൽ ഇൻഡോർ ഷട്ടിൽ ബാഡ്മിൻ്റൺ കോർട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മീനച്ചിൽ പഞ്ചായത്ത് വക സ്ഥലത്താണ് കോർട്ട് നിർമ്മിച്ചിരിക്കുന്നത്. 2023 -24 വാർഷിക Read More…
General
ഇരുമാപ്രമറ്റം എം.ഡി.സി എം.എസ് ഹൈസ്കൂളിൽ 74ാം വാർഷികവും ആധുനിക കിച്ചൻ കം സ്റ്റോർ ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും നടത്തി
ഇരുമാ പ്രമറ്റം എം.ഡി.സി എം.എസ് ഹൈസ്കൂൾ കാലത്തിന്റെ വിശാലതയിൽ അനിവാര്യമായ മാറ്റങ്ങളോടെ സേവനപാതയിൽ മുന്നേറുകയാണ്. പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ എത്തി നിൽക്കുന്ന സ്കൂൾ 74ാം വാർഷികവും ആധുനിക കിച്ചൻ കം സ്റ്റോർ ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും നടത്തി. സ്കൂൾ ലോക്കൽ മാനേജർ റവ. മാക്സിൻ ജോൺ അധ്യക്ഷത വഹിച്ച സമ്മേളനവും, കിച്ചൺ കം സ്‌റ്റോറും ബഹു: കോട്ടയം MP ശ്രീ. തോമസ് ചാഴികാടൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ചടങ്ങിൽ മുഖ്യ പ്രഭാക്ഷണം അഡ്വ: അനിൽകുമാർ കെ.എസ്. (പൂർവ്വ Read More…
ഉഴവൂർ പഞ്ചായത്തിലെ ചിറയിൽക്കുളത്ത് നിർമ്മാണം പൂർത്തീകരിച്ച ഹാപ്പിനെസ് സെന്റർ 13ന് നാടിന് സമർപ്പിക്കും
കുറവിലങ്ങാട്: ഉഴവൂർ പഞ്ചായത്തിലെ ചിറയിൽക്കുളത്ത് നിർമ്മാണം പൂർത്തീകരിച്ച ഹാപ്പിനെസ് സെന്റർ 13ന് നാടിന് സമർപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യനും വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബും അറിയിച്ചു. ഉഴവൂരിലേയും സമീപഞ്ചായത്തുകളിലേയും ജനങ്ങൾക്ക് മാനസിക, ശാരീരിക ആരോഗ്യത്തിന് പ്രയോജനപ്പെടുത്താനകുന്ന പദ്ധതി ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജോസ് കെ. മാണി എംപി, തോമസ് ചാഴികാടൻ എംപി എന്നിവരുടെ പ്രാദേശിക വികസനഫണ്ടും ജില്ലാ , ബ്ലോക്ക് പഞ്ചായത്ത് ഫണ്ടും ലഭ്യമാക്കിയാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. അമൃത് സരോവർ പദ്ധതിയുടെ Read More…
കെ സി വൈ എൽ കോട്ടയം അതിരൂപതതല പ്രവർത്തന വർഷ ഉദ്ഘാടനം ഇന്ന്
കെ സി വൈ എൽ കോട്ടയം അതിരൂപതതല പ്രവർത്തന വർഷ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞു 02 മണിക്ക് കോട്ടയം ബി സി എം കോളേജിൽ സംഘടിപ്പിക്കുന്നതായി അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ അറിയിച്ചു. കോട്ടയം അതിരൂപത സഹായമെത്രാൻ അഭി ഗീവര്ഗീസ് മാർ അഫ്രേം പിതാവ് യോഗം ഉദ്‌ഘാടനം ചെയ്യും. പ്രശസ്ത സിനിമ നടനും സംവിധായകനുമായ ജോണി ആന്റണി യോഗത്തിന് മുഖ്യാതിഥി ആയിരിക്കും. അതിരൂപത അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് പിതാവിന്റെ രജത ജുബിലീ ആഘോഷങ്ങളുടെ ഭാഗമായി Read More…
ഇരുമാപ്രമറ്റം എം ഡി സി എം എസ് ഹൈസ്കൂളിന്റെ നവീകരിച്ച സ്കൂൾ ഹാൾ ഉദ്ഘാടനം ചെയ്തു
ഇരുമാപ്രമറ്റം: തലമുറകളുടെ വിജ്ഞാനദീപമായി പ്രശോഭിക്കുന്ന ഇരുമാപ്രമറ്റം എം ഡി സി എം എസ് ഹൈസ്കൂളിന്റെ നവീകരിച്ച സ്കൂൾ ഹാൾ ഈസ്റ്റ് കേരള ഡയോസിസിന്റെ അഭിവന്ദ്യ തിരുമേനി വിഎസ് ഫ്രാൻസിസ് ഉദ്ഘാടനം നിർവഹിച്ചു. ഈസ്റ്റ് കേരള ഡയോസിസ് വൈദിക സെക്രട്ടറി പിസി മാത്തുക്കുട്ടി അച്ഛൻ വൈദിക സെക്രട്ടറി ടിജെ ബിജോയ് അച്ഛൻ, പാസ്റ്ററൽ ബോർഡ് സെക്രട്ടറി ജോസഫ് മാത്യു അച്ഛൻ ഈസ്റ്റ് കേരള ഡയോസിസ് സ്കൂൾ കോർപ്പറേറ്റ് മാനേജർ ജെസ്സി ജോസഫ് ,ഒ എസ് എ മഹാ ഇടവക Read More…
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ബുധനാഴ്ച സ്വർണവില ഉയർന്നിരുന്നെങ്കിലും ഇന്നലെ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്ന് ഒരു പവന് 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46320 രൂപയാണ്. ഫെബ്രുവരി ആദ്യം മുതൽ തന്നെ സ്വർണവില കൂടിയും കുറഞ്ഞും ചാഞ്ചാടുന്നുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി നിരക്ക് 5790 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില വിപണി വില 4790 Read More…
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഐതിഹാസികമായ ഡൽഹി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോട്ടയം ജില്ലയിൽ ഇടതുമുന്നണി നേതൃത്വത്തിൽ ബഹുജന മാർച്ചും പൊതുയോഗങ്ങളും നടന്നു
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഐതിഹാസികമായ ഡൽഹി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോട്ടയം ജില്ലയിൽ ഇടതുമുന്നണി നേതൃത്വത്തിൽ ബഹുജന മാർച്ചും പൊതുയോഗങ്ങളും നടന്നു. കോട്ടയം ജില്ലയിലെ 71 പഞ്ചായത്തുകളിലും 6 മുനിസിപ്പാലിറ്റികളിലുമായി 80 സ്ഥലങ്ങളിൽ ബഹുജന സദസ്സ് നടന്നു. ഓരോ പ്രദേശത്തും ആയിരങ്ങൾ പങ്കെടുത്ത പൊതുയോഗങ്ങളാണ് നടന്നതെന്ന് LDF ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു അറിയിച്ചു. എൽഡിഎഫിലെ മുഴുവൻ ഘടകകക്ഷികളിലെയും നേതാക്കളും പ്രവർത്തകരും പങ്കെടുത്ത കേന്ദ്ര ബിജെപി സർക്കാർ വിരുദ്ധ സമരം സമൂഹത്തിലെ രാഷ്ട്രീയത്തിന് അതീതമായി പ്രമുഖ വ്യക്തികളുടെ Read More…
മോനിപ്പള്ളി ഹോളിക്രോസ് ഹൈസ്കൂളിന്റെ 99-ാമത് വാർഷികാഘോഷം നടത്തി
മോനിപ്പള്ളി: മോനിപ്പള്ളി ഹോളിക്രോസ് ഹൈസ്കൂളിന്റെ 91മത് വാർഷികവും രക്ഷകർതൃ ദിനവും സ്കൂൾ ഹാളിൽ വച്ച് ആഘോഷിച്ചു. സ്കൂൾ മാനേജർ ഫാദർ മാത്യു ഏറ്റിയേപ്പള്ളിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ. എം തങ്കച്ചൻ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോണിസ് പി സ്റ്റീഫൻ വാർഡ് മെമ്പർമാരായ ശ്രീനി തങ്കപ്പൻ,അഞ്ചു പി ബെന്നി, സ്കൂൾ ഹെഡ്മാസ്റ്റർ ബെന്നി പി എം പി ടി എ പ്രസിഡന്റ് റോയി ജേക്കബ്, സ്കൂൾ ലീഡർ Read More…
ഇലവീഴാപൂഞ്ചിറയിൽ വൻ ടൂറിസം പദ്ധതികൾ ; സർക്കാർ നടപടികൾ ആരംഭിച്ചു
കോട്ടയം ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായി വളർന്നുവരുന്ന മേലുകാവ് ഗ്രാമപഞ്ചായത്തിലെ ഇലവീഴാപൂഞ്ചിറ ടൂറിസ്റ്റ് കേന്ദ്രത്തിൻ്റെ വികസനത്തിന് ആവശ്യമായ വൻ പദ്ധതികൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സി. പി. ഐ (എം) മേലുകാവ് ലോക്കൽ കമ്മിറ്റി സെക്രട്ടറി അനൂപ് . കെ. കുമാറും ഇലവീഴാപൂഞ്ചിറ വാർഡ് മെംബർ ഷീബാമോൾ ജോസഫും ഇലവീഴാപൂഞ്ചിറ ടൂറിസം വികസന സമിതി സെക്രട്ടറി അനിൽ. പി. എസ് പൊട്ടംമുണ്ടയ്ക്കലും ചേർന്ന് സംസ്ഥാന ടൂറിസം /പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസിന് നല്കിയ നിവേദനത്തിൻ്റെ Read More…
KCYL പുന്നത്തുറ യൂണിറ്റ് പ്രവർത്തനവർഷ ഉദ്ഘാടനവും, അതിരൂപതാ ഭാരവാഹികൾക്ക് സ്വീകരണവും നടത്തപ്പെട്ടു
KCYL പുന്നത്തുറ യൂണിറ്റിൻ്റെ 2024-25 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും, അതിരൂപത ഭാരവാഹികൾക്ക് സ്വീകരണവും നടത്തപ്പെട്ടു. യൂണിറ്റ് പ്രസിഡൻറ് അലക്സ് ബെന്നി കുഴിക്കാട്ടിൽ അധ്യക്ഷതയിൽ നടന്ന മീറ്റിംഗിൽ യൂണിറ്റ് സെക്രട്ടറി ആൽബിൻ നന്ദികുന്നേൽ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. തുടർന്ന് യൂണിറ്റ് ചാപ്ലിൻ ഫാ. ജെയിംസ് ചെരുവിൽ അനുഗ്രഹപ്രഭാഷണം നടത്തുകയും അതിരൂപത ഭാരവാഹികൾക്ക് പൂച്ചെണ്ടുകൾ നൽകി സ്വീകരിക്കുകയും ചെയ്തു. കെ.സി.വൈ.എൽ പുന്നത്തുറ യൂണിറ്റിൻ്റെ 2024-25 വർഷത്തെ പ്രവർത്തന ഉദ്ഘാടനം കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റെ ശ്രീ ജോണിസ് പി സ്റ്റീഫൻ ഉദ്ഘാടനം Read More…











