General Politics

ജോസ് കെ മാണി രാജ്യസഭാ സ്ഥാനാർത്ഥി

കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയെ രാജ്യസഭാ സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് എം പാർലമെൻററി പാർട്ടി യോഗം നിശ്ചയിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. പാർലമെൻറിൽ ജോസ് കെ മാണി മതേതര നിലപാടുകൾക്കായി നടത്തിയ പോരാട്ടത്തിനുള്ള അംഗീകാരം കൂടിയാണ് സ്ഥാനാർത്ഥിത്വം. കർഷകർ അടക്കമുള്ള സാധാരണ ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം പാർട്ടി തുടരുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. ഇടതു മുന്നണി നേതൃത്വവും മുഖ്യമന്ത്രിയും കേരള കോൺഗ്രസ് എം ന് നൽകിയ പരിഗണനയിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. Read More…

General

ആരും ഉപദ്രവിച്ചിട്ടില്ല; പറഞ്ഞതെല്ലാം കള്ളം’: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ മൊഴിമാറ്റി പരാതിക്കാരി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ വധു പരാതിയിൽ നിന്ന് പിന്മാറി. ആരോപണങ്ങളിൽ കുറ്റബോധമുണ്ടെന്നും പറഞ്ഞത് കളവാണെന്നും പറഞ്ഞ യുവതി രാഹുലിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ക്ഷമാപണം നടത്തി. സംഭവത്തിൽ കുറ്റാരോപിതനായ രാഹുലിനെ നാട്ടിലെത്തിക്കാൻ സിബിഐ അടക്കം രംഗത്തിറങ്ങിയ ഘട്ടത്തിലാണ് യുവതിയുടെ മൊഴിമാറ്റം. സമൂഹമാധ്യമത്തിലാണ് യുവതി ക്ഷമാപണം നടത്തിക്കൊണ്ട് വീഡിയോ പങ്കുവച്ചത്. ആരോപണം വീട്ടുകാരുടെ പ്രേരണയെ തുടർന്നെന്നാണ് പുതിയ വീഡിയോ സന്ദേശത്തിൽ യുവതി പറയുന്നത്. എന്നാൽ മകളെ കാണാനില്ലെന്നും മകളുള്ളത് രാഹുലിന്റെ കുടുംബത്തിന്റെ കസ്റ്റഡിയിലാണെന്നും പറഞ്ഞ യുവതിയുടെ അച്ഛൻ മകളെ ഭീഷണിപ്പെടുത്തി Read More…

General

ക്രിസ്തുവിന്‍റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച റെജി ലൂക്കോസിനെതിരെ പ്രതികരണവുമായി അഡ്വ.ഷോൺ ജോർജ്

ക്രിസ്തുവിന്‍റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച റെജി ലൂക്കോസിനെതിരെ പ്രതികരണവുമായി അഡ്വ.ഷോൺ ജോർജ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷോൺ ജോർജ് പ്രതികരിച്ചത്. കൃസംഘി ഭവനത്തിലെ പുതിയ കാഴ്ച എന്ന പേരില്‍ ക്രിസ്തുവിന്റെ ചിത്രം മോർഫ് ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു റെജി ലൂക്കോസ്. സുരേഷ് ഗോപിയുടെ ചിത്രം ക്രിസ്തുവിന്‍റെ ചിത്രമാക്കി അവതരിപ്പിച്ചായിരുന്നു റെജി ലൂക്കോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ‘ ഒരു കൃസംഘി ഭവനത്തിലെ പുതിയ കാഴ്ച, സുയേശു ഈ കുടുംബത്തിന്‍റെ നാഥൻ’ എന്ന കുറിപ്പോടെയായിരുന്നു റെജി ലൂക്കോസ് ചിത്രം Read More…

General

ക്രിസ്തുവിന്റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച് ഇടതുനിരീക്ഷകൻ; പരാതിയുമായി സിറോ മലബാർ സഭ പ്രോ ലൈഫ്

ക്രിസ്തുവിനെ വികൃതമാക്കി അവതരിപ്പിച്ചതിന് ഇടതു നിരീക്ഷൻ റെജി ലൂക്കോസിനെതിരെ പരാതിയുമായി സിറോ മലബാർ സഭ പ്രോ ലൈഫ്. ക്രിസ്തുവിന്റെ ചിത്രത്തിൽ സുരേഷ് ഗോപിയുടെ മുഖം ചേർത്ത തയാറാക്കിയ ചിത്രമാണ് വിവാദമായത്. സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം, വിമർശനം നേരിട്ടതോടെ റെജി നീക്കം ചെയ്തിരുന്നു. തൃശൂരിൽ ബിജെപി വിജയിച്ചതോടെയാണ് ക്രിസ്തുവിന്റെ രൂപത്തിൽ സുരേഷ് ഗോപിയുടെ മുഖം ചേർത്ത് റെജി എഫ്ബി പോസ്റ്റ് പങ്കുവച്ചത്. ‘‘ക്രിസ്തുവിനെ വികൃതമായി അവതരിപ്പിച്ചത് വലിയ വേദനയുണ്ടാക്കുന്നതാണ്. മതപരമായ പ്രതീകങ്ങളെ വികൃതമായി അവതരിപ്പിക്കുന്ന പ്രവണതയെ ശക്തമായ നിയമ Read More…

General

ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ ഒരുകോടി രൂപയുടെ ശുചിത്വ പദ്ധതികൾ നടപ്പിലാക്കും: രാജേഷ് വാളിപ്ലാക്കൽ

കടനാട് : ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ ഒരു കോടിയിൽ പരം രൂപയുടെ ശുചിത്വ പദ്ധതികൾ നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തികടനാട് സെൻ്റ്. സെബാസ്റ്റ്യൻസ്ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച സാനിറ്റേഷൻ കോംപ്ലക്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കൂൾ മാനേജർ ഫാദർ അഗസ്റ്റിൻ അരഞ്ഞാണി പുത്തൻപുര അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ജിജി തമ്പി മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ സെബാസ്റ്റ്യൻ തെരുവിൽ ഹെഡ്മാസ്റ്റർ സജി തോമസ് പി.ടി.എ. പ്രസിഡണ്ട് Read More…

General

വ്‍ളോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണം; എംവിഡിക്ക് ഹൈക്കോടതി നിര്‍ദേശം

വാഹനത്തിന് രൂപമാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് വ്‍ളോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണമെന്ന് മോട്ടർ വാഹനവകുപ്പിന് ഹൈക്കോടതിയുടെ നിർദേശം. ആവശ്യമെങ്കിൽ നോട്ടിസ് അയച്ച് നടപടി സ്വീകരിക്കാമെന്നും കോടതി പറഞ്ഞു. സഞ്ജു ടെക്കിക്കെതിരായ നടപടി റിപ്പോർട്ട് കഴിഞ്ഞ ദിവസം സമർപ്പിച്ചതിനു പിന്നാലെയാണ് കോടതിയുടെ നിർദേശം. മോട്ടർ വാഹന വകുപ്പിനെയും കോടതി രൂക്ഷമായി വിമർശിച്ചു. വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നതിൽ എന്തു നടപടിയാണ് എംവിഡി സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു. നിയമ ലംഘനങ്ങൾക്കെതിരെ വകുപ്പ് നടപടിയെടുത്തിട്ടില്ല. ഹൈക്കോടതിയുടെ മുൻ ഉത്തരവുകളോ ഫ്ലാഷ് ലൈറ്റുകൾ ഉപയോഗിക്കുന്നതിനെതിരെയുള്ള നിർദേശങ്ങളോ പാലിച്ചില്ലെന്നും Read More…

General

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് AIYF ഭഗത് സിംഗ് യൂത്ത് ഫോഴ്സ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഗമൺ കരിക്കാട് ടോപ്പിൽ തണൽ മരങ്ങൾ വെച്ചുപിടിപ്പിച്ചു

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് AIYF ഭഗത് സിംഗ് യൂത്ത് ഫോഴ്സ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിനോദസഞ്ചാരകേന്ദ്രമായ വാഗമൺ കാരിയട് ടോപ്പിൽ പരിസരത്തെ കാടുകൾ വെട്ടി തെളിക്കുകയും, തണൽ മരങ്ങൾ വെച്ചുപിടിപ്പിക്കുകയും ചെയ്തു. AIYF ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഭഗത് സിംഗ് യൂത്ത് ഫോഴ്‌സ് ജില്ലാ ക്യാപ്റ്റൻ സഹദ് K സലാം, മണ്ഡലം സെക്രട്ടറി ആർ രതീഷ്, പ്രസിഡൻറ് ബാബു ജോസഫ്, ജില്ലാ കമ്മിറ്റി അംഗം റജീന, ഈരാറ്റുപേട്ട മുനിസിപ്പൽ സെക്രട്ടറി Read More…

General

ഭൂമിക്ക് ഒരു കുട പദ്ധതിയുമായി കുറുമണ്ണ് സ്കൂളിലെ കുരുന്നുകൾ

ജൂൺ 05 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുറുമണ്ണ് സെൻ്റ് ജോൺസ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടന്നു. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ‘ അമ്മു ‘ എന്ന ഷോർട്ട് ഫിലിം കുട്ടികൾക്കായി പ്രദർശിപ്പിച്ചു. വീടുകളിൽ പരിപാലിക്കുന്നതിനായി, വൃക്ഷത്തൈ വിതരണം നടത്തി. വിതരണോദ്ഘാടനം സ്കൂൾ മാനേജർ ഫാദർ അഗസ്റ്റിൻ പീടികമലയിൽ നിർവഹിച്ചു. പ്രകൃതി സംരക്ഷണത്തിൻ്റെ പ്രസക്തി നമ്മെ ഓർമിപ്പിക്കുന്ന ദിനമാണ് ഓരോ പരിസ്ഥിതി ദിനമെന്നും, വളർന്നു വരുന്ന തലമുറ എന്ന നിലയിൽ ഈ വലിയ ലക്ഷ്യത്തിൽ Read More…

General

മണിയംകുന്ന് സെൻറ് ജോസഫ് യുപി സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മണിയംകുന്ന് സെൻറ് ജോസഫ് യുപി സ്കൂളിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ മഞ്ജുമോൾ ജോസഫ് വൃക്ഷത്തൈ നടുകയും, സന്ദേശം നൽകുകയും ചെയ്തു. കുട്ടികൾക്കായി പോസ്റ്റർ രചന മത്സരം , ക്വിസ് മത്സരം,വീട്ടിലൊരു മരം എന്നീ പരിപാടികളും നടത്തപ്പെട്ടു.

General

ഔഷധ സസ്യ വിപ്ലവത്തിനു തുടക്കം കുറിച്ച് വാകക്കാട് എൽ.പി സ്‌കൂൾ

വാകക്കാട് : ലോക പരിസ്ഥിതി ദിനത്തിൽ നൂറ്റിഅൻപതോളം കറ്റാർവാഴകൾ വിതരണം ചെയ്ത് ഔഷധ സസ്യ വിപ്ലവത്തിനൊരുങ്ങി വാകക്കാട് എൽ.പി.സ്‌കൂൾ. ജീവിതശൈലീ രോഗങ്ങൾ വർധിക്കുന്ന ഈ കാലത്ത് ഔഷധ സസ്യങ്ങളുടെ പ്രധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ബോധവത്കരണം നൽകുന്നതിന്റെ ഭാഗമായാണ് ഔഷധ സസ്യ വിതരണം നടത്തിയത്. പിടിഎ പ്രസിഡന്റ് ജോർജ്കുട്ടി അലക്സ് തൈ വിതരണം ഉദ്ഘാടനം ചെയ്തു. സി. ടെസിൻ ജോർജ് ബോധവത്കരണം നടത്തി. പരിസ്‌ഥിതി ദിനത്തിന്റെ ഭാഗമായി കുട്ടികൾ പ്രതിജ്ഞ എടുക്കുകയും പോസ്റ്റർ നിർമ്മാണവും പ്രദർശനവും നടത്തുകയും ചെയ്തു.