പി. എം. എസ്. എ പൂക്കോയ തങ്ങൾ മെമ്മോറിയൽ എൽപി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് വാർഡ് കൗൺസിലർ ശ്രീ.സജീർ ഇസ്‌മയിൽ സംസാരിച്ചു. സ്കൂൾ മാനേജർ എം. എസ് പരീത് അധ്യക്ഷനായ യോഗത്തിൽ അഡ്വക്കേറ്റ് വി.പി നാസർ അവറുകൾ സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും മധുരപലഹാര വിതരണവും നടന്നു. യോഗത്തിന് കൃതജ്ഞത അർപ്പിച്ചുകൊണ്ട് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ജ്യോതി ആ.ർ സംസാരിച്ചു. പരിപാടികൾക്ക് സ്കൂളിലെ Read More…
General
മുരിക്കുംവയൽ ഗവണ്മെന്റ് വി.എച്ച്. എസ്.എസ് മുരിക്കുംവയൽ സ്കൂളിൽ നാളെ ഇലക്ഷൻ
ഗവണ്മെന്റ് വി.എച്ച്. എസ്.എസ് മുരിക്കുംവയൽ സ്കൂളിൽ നാളെ (16/08/2024) ഇലക്ഷൻ നടത്തുന്നു. ജനാധിപത്യത്തിൽ തിരഞ്ഞെടുപ്പിന്റെ പ്രധാന്യം കുട്ടികൾക്ക് മനസിലാക്കാൻ ഉതുകുന്ന രീതിയിൽ ആണ്, വോട്ടിംഗ് നടത്തുക.
തുരുത്തിക്കാട് മാർത്തോമ്മാ ഇടവകയിൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ
തുരുത്തിക്കാട് മാർത്തോമ്മാ ഇടവകയിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടന്നു.ഇടവക വികാരി റവ സജു ശാമുവേൽ സി യും വിമുക്ത ഭടൻ ശ്രീ തോമസ് ചാക്കോ മരുതുക്കുന്നേലും ചേർന്ന ദേശീയ പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കമായി. വികാരി റവ സജു ശാമുവേൽ സിയുടെ കാർമ്മികത്വത്തിൽ പ്രത്യേക സ്വാതന്ത്ര്യദിന ആരാധന നടന്നു, തുടർന്ന് ഇടവക ഗായകസംഘം ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.ദേശഭക്തി സന്ദേശം നല്കുന്ന നൃത്തശില്പം യുവജനസഖ്യാഗങ്ങൾ അവതരിപ്പിച്ചു. തുടർന്ന് സൈനീക, അർദ്ധ സൈനീക വിഭാഗങ്ങളിൽ നിന്നും വിരമിച്ച ഇടവകാഗങ്ങളെ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. Read More…
ഇൻഡ്യയുടെ സ്വാതന്ത്യദിനം ആചരിച്ച് കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി
കുന്നോന്നി : ഭാരതത്തിൻ്റെ സ്വാതന്ത്യദിനം കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി സമുചിതമായി ആചരിച്ചു. രാവിലെ 9 മണിക്ക് കുന്നോന്നി കമ്പനി ജംഗ്ഷനിൽ DCC മെംബർ ജോർജ് സെബാസ്റ്റ്യൻ ദേശീയ പതാക ഉയർത്തി. പ്രസ്തുത ചടങ്ങിൽ കോൺഗ്രസ് കുന്നോന്നി വാർഡ് പ്രസിഡൻ്റ് ജോജോ വാളിപ്ലാക്കൽ ജോസ് ഇളംതുരുത്തി അനീഷ് കീച്ചേരി, റ്റോമി വാളി പ്ളാക്കൽ, കെ. എം മാത്യു പതിയിൽ, ജിമ്മി ജോസഫ്, മാത്യു കോലോത്ത്, ജോയി കണപ്പള്ളിൽ, വിലാഷ് ചാലക്കുന്നത്ത്, തങ്കച്ചൻ മാങ്കുഴയ്ക്കൽ, രാജു നരിക്കുഴിയിൽ തുടങ്ങിയവർ Read More…
സ്വാതന്ത്ര്യത്തിന്റെ 77 – ആം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ പ്രതീകാത്മകമായിഅവതരിപ്പിച്ചു
ചെമ്മലമറ്റം: സ്വാതന്ത്ര്യത്തിന്റെ 77 – ആം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ പ്രതി കാത്മകമായിഅവതരിപ്പിച്ചു. തുടർന്ന് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഇന്ന് നടക്കുന്ന വന്ദേമാതരം സ്വാതന്തര്യ ദിനാഘോഷങ്ങളിൽ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ദേശീയ പതാക ഉയർത്തി സന്ദേശം നല്കും. ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ് അധ്യക്ഷത വഹിക്കും. തുടർന്ന് വിദ്യാർത്ഥികൾ ദേശഭക്തിഗാനം ആലപിക്കും.
മൂലമറ്റം സെൻറ് ജോർജ് സ്കൂൾ ജൂബിലി ; ക്വിസ് രജിസ്ട്രേഷൻ : ആഗസ്റ്റ് 18 വരെ
മൂലമറ്റം : സെൻറ് ജോർജ് യു.പി. സ്കൂൾ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 22 ന് രാവിലെ 10 മുതൽ എൽ.പി , യു.പി വിഭാഗങ്ങൾക്കായി സംസ്ഥാന തല നടത്തും. സംസ്ഥാനത്തെ ഏതു സിലബസിലുമുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം . ഓരോ വിഭാഗത്തിലെയും 1 , 2 , 3 സ്ഥാനക്കാർക്ക് യഥാക്രമം 3001 , 2001 , 1001 രൂപ കാഷ് അവാർഡുകളും മെമൻറ്റോയും സമ്മാനിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ ആഗസ്റ്റ് 18 വൈകിട്ട് 5 ന് മുമ്പായി 9447917547 Read More…
ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ സോഷ്യൽ സയൻസ് വിഭാഗം ഒരുക്കിയ ഫുഡ് ഫെസ്റ്റ് ശ്രദ്ധയമായി
ചെമ്മലമറ്റം: പനംകുറുക്ക് മുതൽ ചേന പായസം വരെ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ സോഷ്യൽ സയൻസ് വിഭാഗം ഒരുക്കിയ ഫുഡ് ഫെസ്റ്റ് ശ്രദ്ധയമായി. ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ യു പി വിഭാഗം സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റ് നടത്തി. പുതുതലമുറ കണ്ടിട്ടാല്ലാത്ത പഴയ തലമുറകളുടെ ഇഷ്ടവിഭവങ്ങളായ പന കുറുക്ക് മുതൽ ചേന പായസംവരെ നാവിൽ തേനൂറും രുചിയായി അവ മാറി. വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കളും മുത്തശ്ശൻമാരും മുത്തശ്ശിമാരും ചേർന്ന് വിഭവങ്ങൾ ഒരുക്കിയപ്പോൾ നാടൻ വിഭവങ്ങളുടെ Read More…
ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ പൈക ലയൺസ് ഐ ഹോസ്പിറ്റൽ സന്ദർശനം നടത്തി
പൈക: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ പൈക ലയൺസ് ഐ ഹോസ്പിറ്റൽ സന്ദർശിയ്ക്കുകയും നേത്ര പരിശോധനാ ക്യാമ്പുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ സംസാരിക്കുകയും ചെയ്തു. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോഡിനേറ്റർ ലയൺ സിബി മാത്യു പ്ലാത്തോട്ടം ക്ലബ് പ്രസിഡന്റ് ലയൺ മനോജ് മാത്യു പരപരാകത്ത്, സെക്രട്ടറി ലയൺ മനോജ്, കല്ലറയ്ക്കൽ,മുൻ പ്രസിഡന്റ് ലയൺ അരുൺ കുളമ്പള്ളിൽ, മുൻ സെക്രട്ടറി ലയൺ ജോജോ പ്ലാത്തോട്ടം തുടങ്ങിയവർ ഹോസ്പിറ്റൽ സന്ദർശനത്തിന് നേതൃത്വം നൽകി.
തോട്ടപ്പള്ളിയിലെയും തീരദേശത്തെയും അനധികൃത ഖനനത്തിനെതിരെ ഷോൺ ജോർജ് കേരള ഹൈക്കോടതിയെ സമീപിച്ചു
തോട്ടപ്പള്ളി സ്പിൽവേയുടെ മുന്നിലെ മണൽ നീക്കം ചെയ്യണമെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവിന്റെ മറവിൽ ആറ്റോമിക് മിനറൽസ് കടത്തുകയാണെന്ന് ആരോപിച്ച് ഷോൺ ജോർജ് കേരള ഹൈകോടതിയിൽ റിട്ട് നൽകി. ഈ മണൽ കടത്തുമായി ബന്ധപ്പെട്ട് സി.എം.ആർ.എൽ. കമ്പനിയിൽ വലിയ രീതിയിലുള്ള അഴിമതി നടന്നിട്ടുണ്ട് എന്ന് ഇന്റരിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയതിന് ശേഷവും ഇപ്പോഴും മണൽക്കടത്ത് നിർബാധം തുടരുകയാണെന്നും ഷോൺ ജോർജിന്റെ ഹർജിയിൽ പറയുന്നു. കുട്ടനാടിനെ പ്രളയത്തിൽ നിന്നും രക്ഷിക്കാൻ തോട്ടപ്പള്ളി സ്പിൽവേയുടെ പൊഴിമുഖം തുറന്നു കിടക്കണമെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ Read More…
ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറ യുടെ നേതൃത്വത്തിൽ ഡയാലിസിസ് കിറ്റ് വിതരണം ചെയ്തു
ഇടമറ്റം: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ യുടെ നേതൃത്വത്തിൽ ഇടമറ്റം പള്ളിയിൽ വച്ച് ഡയാലിസിസ് കിറ്റുകളുടെ വിതരണവും ചികിത്സാ സഹായ വിതരണവും നടത്തി. പരിപാടിയുടെ ഉദ്ഘാടനം അരുവിത്തുറ ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ മനോജ് മാത്യു പരപരാകത്തിൻറ അദ്ധ്യക്ഷതയിൽ ഇടമറ്റം പള്ളി വികാരി റവ. ഫാദർ മാത്യു കിഴക്കേഅരഞ്ഞാണിയിൽ നിർവ്വഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോഡിനേറ്റർ ലയൺ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. ക്ലബ് സെക്രട്ടറി ലയൺ മനോജ് കല്ലറയ്ക്കൽ, അഡ്മിനിസ്ട്രേറ്റർ Read More…











