മുരിക്കും വയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കുളിൽ വാർഷിക പൊതുയോഗവും സ്കൂളിൻ്റെ വികസനത്തിന് മുണ്ടക്കയം എസ് ബി ഐ സി എ സ് ആർ ഫണ്ട് അനുവദിച്ച തന്ന മാനേജർ അർജുൻ ആർ നായരെ ആദരിക്കലും നടന്നു.
പി ടി എ പ്രസിഡൻ്റ് കെ റ്റി സനിൽ അധ്യക്ഷത വഹിച്ചു.മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴസൺ സുലോചന സുരേഷ്, ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത്അംഗം കെ എൻ സോമരാജൻ മുണ്ടക്കയം എസ് ബി ഐ ബാങ്ക് മാനേജർ അർജുൻ R നായരെ ആദരിച്ചു. എസ് എം സി ചെയർമാൻ രാധാകൃഷ്ണൻ പി ബി , വി എച്ച് എസ് ഇ പ്രിൻസിപ്പാൾ സുരേഷ് ഗോപാൽ പി എസ് റിപ്പോർട്ട് അവതരിപ്പിച്ചു.
എസ് എം സി ചെയർമാൻ രാധാകൃഷ്ണൻ പി ബി ,എച്ച് എം ഇൻ ചാർജ് ലേഖാ ജി, അധ്യാപകരായ രാജേഷ് എം.പി , കെ.വി ജയലാൽ, സുനിൽ സെബാസ്റ്റ്യൻ, രതീഷ് വി എസ് , സുനിൽകുമാർ ബി സന്തോഷ് പി ജി എന്നിവർ പ്രസംഗിച്ചു.