Erattupetta

എൽ ഡി വൈ എഫ് നൈറ്റ് മാർച്ച്

ഈരാറ്റുപേട്ട : ഇന്ത്യയെ കീറി മുറിക്കുന്ന പൗരത്വ നിയമത്തിനേതിരെ, മണിപൂരിലെ ക്രിസ്ത്യൻ വെട്ടയ്‌ക്കെതിരെ എൽ ഡി വൈ എഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിക്കും. നാളെ ( 16.4.2024) വൈകിട്ട് അറിന് ഈരാറ്റുപേട്ടയിൽ നടകുന്ന മാർച്ചും പൊതുയോഗവും ഡി വൈ എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി എം സ്വരാജ് ഉദ്‌ഘാടനം ചെയ്യും.

Erattupetta

മുസ്ലിം ഗേൾസ് മെഗാ സയൻസ് ആലുംനി സമ്മേളനം ശ്രദ്ധേയമായി

ഈരാറ്റുപേട്ട :1991 മുതൽ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ സയൻസ് ബാച്ചിൽ പഠിച്ചിരുന്ന വിദ്യാർത്ഥികളുടെ മെഗ സയൻസ് ആലുംനി സമ്മേളനം സാമുഹ്യ പ്രവർത്തകനും സ്കൂൾ മാനേജ് കമ്മിറ്റി അംഗവുമായ ഡോ.എം.എ.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പ്രൊഫ.എം.കെ.ഫരീദ് അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പൾ കെ.എം ഫൗസിയ ബീവി, രമണി റ്റി.ജി, മിനി അഗസ്റ്റ്യൻ, എം.എഫ്.അബ്ദുൽ ഖാദർ ,ജാസ്മിൻ വി.എസ്., ഡെയ്സി തോമസ്, ബഷീറാ വി.പി, റസീന ജാഫർഎന്നിവർ സംസാരിച്ചു. കോഡിനേറ്റർ ഷാഹിറ Read More…

Erattupetta

പുസ്തക വണ്ടി ഇന്ന് ഈരാറ്റുപേട്ട എരിയായിൽ

ഈരാറ്റുപേട്ട: കേരളത്തിന്റെ ധനകാര്യവകുപ്പുമന്ത്രിയായി രണ്ടു തവണ ചുമതല നിർവ്വഹിച്ച ഡോ.റ്റി.എം തോമസ് ഐസക്കിൻ്റെ അക്കാദമികരംഗത്തെ സംഭാവനകളും പങ്കാളിത്ത ജനാധിപത്യ വികസനമാതൃകകളും കേരളീയ സമൂഹത്തിൽ കൂടുതൽ ചർച്ച ചെയ്യുന്നതിന് വേണ്ടി കേരളമെമ്പാടുമുളള സുഹൃത്തുക്കൾ ചേർന്നൊരുക്കുന്ന പരിപാടിയാണ് പുസ്‌തകവണ്ടി. ഇന്ന് ഈരാറ്റുപേട്ട ഏരിയായിൽ എത്തിച്ചേരും. ഡോ. ഐസക്കിന്റെ ബൗദ്ധിക സംഭാവനകളിൽ പ്രധാനം അദ്ദേഹം. രചിച്ച 50-ലധികം പുസ്‌തകങ്ങളും നൂറ് കണക്കിന് ലേഖനങ്ങളും ഗവേഷണപ്രബന്ധങ്ങളുമാണ്. സാമ്പത്തികശാസ്ത്രം, ചരിത്രം, രാഷ്ട്രീയം, അധികാര വികേന്ദ്രീകരണം, ജനകീയാസൂത്രണം, പങ്കാളിത്തജനാധിപത്യം, വികസനം, കുടുംബശ്രീ പ്രസ്ഥാനം, ജനകീയബദലുകൾ, കൃഷി, Read More…

Erattupetta

ഈരാറ്റുപേട്ടയില്‍ ഫര്‍ണിച്ചര്‍ ഗോഡൗണിൽ വന്‍ തീപ്പിടുത്തം

കോട്ടയം: ഈരാറ്റുപേട്ടയില്‍ ഫര്‍ണിച്ചര്‍ വില്‍പ്പന സ്ഥാപനത്തില്‍ ഉണ്ടായ വന്‍ തീപ്പിടിത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം. ഈരാറ്റുപേട്ട മെട്രോ തീയറ്ററിനും പോലീസ് സ്റ്റേഷനും സമീപം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. പഴയ ഉരുപ്പടികള്‍ വില്‍ക്കുന്ന പാലയംപറമ്പില്‍ ജാഫറിന്റെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. തീപ്പിടിത്തത്തിന്റെ കാഠിന്യത്തില്‍ സമീപത്തെ മരങ്ങള്‍ ഉള്‍പ്പെടെ കത്തിനശിച്ചു. ഈരാറ്റുപേട്ട, പാലാ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്സെത്തി നാട്ടുകാരുടെ സഹായത്തോടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.

Erattupetta Obituary

നടക്കല്‍ പയ്യില്‍ മുഹമ്മദ് കുട്ടി 87 നിര്യാതനായി

ഈരാറ്റുപേട്ട: നടക്കല്‍ പയ്യില്‍ മുഹമ്മദ് കുട്ടി (87) നിര്യാതനായി. കബറടക്കം പുത്തന്‍പള്ളി ഖബര്‍ സ്ഥാനില്‍ നടത്തി. ഭാര്യ ഹലീമ വലിയവീട്ടില്‍ കുടുബാംഗം. മക്കള്‍ നൗഷാദ്, നിസാര്‍, ഹാഷിം, ഹാരിസ്, റഷീദ, സലീന. മരുമക്കള്‍: അബ്ദുല്‍ സലാം, യൂസുഫ് (പരേതന്‍), ബുഷ്റ, രിസാന, ഷീന, ഉമൈദാ.

Blog Erattupetta Obituary

എം.കെ. അഷറഫ് അന്തരിച്ചു

ഈരാറ്റുപേട്ട. നടയ്ക്കൽ മറ്റകൊമ്പനാൽ എം കെ അഷ്‌റഫ്‌ (71) അന്തരിച്ചു. കബറക്കം നടത്തി. ഭാര്യ ഫാത്തിമ അഷറഫ് നടയ്ക്കൽ ചെമ്പരപ്പള്ളി കുടുംബാംഗം. പരേതൻ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്കൂൾ മാനേജർ പ്രൊഫ.എം കെ. ഫരീദിൻ്റെ സഹോദരനാണ്. മക്കൾ. യാസിർ, റിയാസ്, റമീസ്മരുമക്കൾ. സെൽമ, അൻസ ബ, ഷാഹിന .

Erattupetta

വേനല്‍ക്കാല ജല വിചാരവും ആറ്റ് വട്ടവും നടത്തി

ഈരാറ്റുപേട്ട :സഫലം 55 പ്‌ളസും മീനച്ചില്‍ നദീ സംരക്ഷണ സമിതിയും മീനച്ചിലാര്‍ പുനര്‍ജനിയും സംയുക്തമായി വേനല്‍ക്കാല ജല വിചാരങ്ങള്‍ എന്ന പരിപാടി നടത്തി. ജല സംരക്ഷണത്തിന് വേണ്ടി കൂട്ടായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചു. ഈരാറ്റുപേട്ട വീഡന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ജോസഫ് എം വീഡന്‍ അധ്യക്ഷത വഹിച്ചു. ഡോ.എസ്.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വി. എം.അബ്ദുള്ള ഖാന്‍, എബി പൂണ്ടിക്കുളം, സാബു എബ്രഹാം, ഫിലിപ്പ് മഠത്തില്‍, മജു പുത്തങ്കണ്ടം, ജോഷി താന്നിക്കല്‍, ബിനു പെരുമന, ടോമിച്ചന്‍ സ്‌കറിയ, സുഷമ Read More…

Erattupetta

എസ്.ഡി.പി.ഐ നേതൃസംഗമം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: എസ്.ഡി.പി.ഐ . ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നേതൃസംഗമം സംഘടിപ്പിച്ചു. സംഗമം സംസ്ഥനസെക്രട്ടറി പി.ആർ.സിയ്യാദ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റിപ്രസിഡന്റ്‌ സി.എച്ച്. ഹസീബ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ ഖജാൻജി കെ.എസ്.ആരിഫ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സഫീർ കുരുവനാൽ, അയ്യൂബ് ഖാൻ കാസിം, പൂഞ്ഞാർ മണ്ഡലം പ്രസിഡൻറ ഹലീൽ തലപള്ളിൽ , മുനിസിപ്പൽ സെക്രട്ടറി വി.എസ് ഹിലാൽ, സിറാജ് വാക്കാ പറമ്പ്, കെ.യു സുൽത്താൻ, നഗരസഭാ കൗൺസിലർമാരായ അബ്ദുൽ ലത്തീഫ് കാരയ്ക്കാട്, നസീറ സുബൈർ, നൗഫിയ Read More…

Erattupetta

ഡാർക്ക് വെബ് പ്രകാശനം ചെയ്തു

ഈരാറ്റുപേട്ട: ഷാജി മഞ്ജരി എഴുതിയ ക്രൈം നോവലായ ഡാർക്ക് വെബ് മർഡർ ഓഫ് എ ടീച്ചർ എന്ന പുസ്തകത്തിൻ്റെ പ്രകാശന കർമ്മം കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, ഈരാറ്റുപേട്ടയിൽ വച്ചുനടന്നു. ഇന്നലെ രാവിലെ 11 മണിക്ക് പാലാ സെൻ്റ് തോമസ് കോളേജ് ടി.ടി.ഐ പ്രിൻസിപ്പൽ സണ്ണി ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ ,വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ ഡി.വൈ.എസ്.പി. ഷാജു ജോസ് പുസ്തകം പ്രകാശനം ചെയ്തു. സെൻ്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, പാല Read More…

Erattupetta

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് ചുമതലയേറ്റു

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ യു.ഡി.എഫിലെ ധാരണയനുസരിച്ച് പ്രസിഡന്റ് ആയി മേലുകാവ് ഡിവിഷനിലിലെ അംഗം മറിയാമ്മ ഫെര്‍ണ്ണാണ്ടസ് തെരഞ്ഞെടുക്കപ്പെട്ടു.