Erattupetta

പുസ്തക വണ്ടി ഇന്ന് ഈരാറ്റുപേട്ട എരിയായിൽ

ഈരാറ്റുപേട്ട: കേരളത്തിന്റെ ധനകാര്യവകുപ്പുമന്ത്രിയായി രണ്ടു തവണ ചുമതല നിർവ്വഹിച്ച ഡോ.റ്റി.എം തോമസ് ഐസക്കിൻ്റെ അക്കാദമികരംഗത്തെ സംഭാവനകളും പങ്കാളിത്ത ജനാധിപത്യ വികസനമാതൃകകളും കേരളീയ സമൂഹത്തിൽ കൂടുതൽ ചർച്ച ചെയ്യുന്നതിന് വേണ്ടി കേരളമെമ്പാടുമുളള സുഹൃത്തുക്കൾ ചേർന്നൊരുക്കുന്ന പരിപാടിയാണ് പുസ്‌തകവണ്ടി. ഇന്ന് ഈരാറ്റുപേട്ട ഏരിയായിൽ എത്തിച്ചേരും.

ഡോ. ഐസക്കിന്റെ ബൗദ്ധിക സംഭാവനകളിൽ പ്രധാനം അദ്ദേഹം. രചിച്ച 50-ലധികം പുസ്‌തകങ്ങളും നൂറ് കണക്കിന് ലേഖനങ്ങളും ഗവേഷണപ്രബന്ധങ്ങളുമാണ്. സാമ്പത്തികശാസ്ത്രം, ചരിത്രം, രാഷ്ട്രീയം, അധികാര വികേന്ദ്രീകരണം, ജനകീയാസൂത്രണം, പങ്കാളിത്തജനാധിപത്യം, വികസനം, കുടുംബശ്രീ പ്രസ്ഥാനം, ജനകീയബദലുകൾ, കൃഷി, തൊഴിൽ, പരിസ്ഥിതി ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം, മാദ്ധ്യമങ്ങൾ തുടങ്ങി ഒട്ടേറെ വിഷയങ്ങൾ ഐസക് തൻ്റെ രചനകൾക്ക് വിഷയമാക്കിയിട്ടുണ്ട്.

ഇന്ത്യയ്ക്കു പുറത്തുള്ള പ്രശസ്തരായ എഴുത്തുകാരുമായി ചേർന്ന് ഐസക്‌ 10-ലധികം പുസ്തകങ്ങൾ ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളശാസ്ത്ര സാഹിത്വ പരിഷത്ത് പ്രസിദ്ധീകരിച്ച ‘കേരളം മണ്ണും മനുഷ്യനും’ എന്ന പുസ്‌തകത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.

അദ്ദേഹത്തിൻ്റെ തെരഞ്ഞെടുത്ത പുസ്‌തകങ്ങൾ പുസ്‌തകവണ്ടിയിൽ 50% നിരക്കിൽ ലഭ്യമാക്കും. പുസ്ത‌കങ്ങളിലെ ആശയങ്ങൾ പങ്കുവയ്ക്കുന്ന സാമൂഹിക പ്രവർത്തകരും പര്യടന വാഹനത്തിന് ഒപ്പമുണ്ടാകും.

ഇന്ന് രാവിലെ 9 ന് തീക്കോയിൽ നിന്ന് ആരംഭിക്കുന്ന പര്യടനം 11 ന് പനച്ചികപ്പാറ 12.30 ന് പൂഞ്ഞാർ ടൗണിൽ നൽകുന്ന സ്വീകരണ യോഗം പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് മാത്യു അത്യാലിൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഈരാറ്റുപേട്ട 3 നും, 5 നും രണ്ട് സ്ഥലങ്ങളിലും 6.30 ന് തിടനാട് എത്തിച്ചേരുന്ന പര്യടനം പിണ്ണാക്കനാട് അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *