Your blog category

Blog Top News

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവതിയുടെ മൃതശരീരം വഹിച്ച് പോലീസ് സംഘം ഉൾക്കാട്ടിലൂടെ നടന്നത് 20 കിലോമീറ്ററോളം

റിപ്പൺ പരപ്പൻപാറ കോളനി മിനി(35)യുടെ മൃതദേഹമാണ് ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മേപ്പാടിയിൽ നിന്നുള്ള പോലീസ് സംഘമെത്തി നിലമ്പൂർ പോത്തുകല്ലിൽ എത്തിച്ചത്. തേൻ ശേഖരിക്കാൻ കാട്ടിൽ പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വിവരമറിഞ്ഞ് മേപ്പാടിയിൽ നിന്നുള്ള പോലീസ് സംഘം ഉൾക്കാട്ടിലെത്തി. ഗുരുതര പരിക്കേറ്റ മിനിയുടെ ഭർത്താവ് സുരേഷിനെ ഉടൻ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതശരീരം ദുഷ്കരമായ വനപാതയിലൂടെ കിലോമീറ്ററുകളോളം ചുമന്ന് നിലമ്പൂർ പോത്തുകല്ല് ഭാഗത്തേക്ക് എത്തിച്ചു. ശേഷം അവിടെ നിന്ന് ആംബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു. ചെങ്കുത്തായ Read More…

Blog Erattupetta Obituary

എം.കെ. അഷറഫ് അന്തരിച്ചു

ഈരാറ്റുപേട്ട. നടയ്ക്കൽ മറ്റകൊമ്പനാൽ എം കെ അഷ്‌റഫ്‌ (71) അന്തരിച്ചു. കബറക്കം നടത്തി. ഭാര്യ ഫാത്തിമ അഷറഫ് നടയ്ക്കൽ ചെമ്പരപ്പള്ളി കുടുംബാംഗം. പരേതൻ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്കൂൾ മാനേജർ പ്രൊഫ.എം കെ. ഫരീദിൻ്റെ സഹോദരനാണ്. മക്കൾ. യാസിർ, റിയാസ്, റമീസ്മരുമക്കൾ. സെൽമ, അൻസ ബ, ഷാഹിന .

Blog Top News

കുമളി സ്പ്രിങ് വാലി കുരിശുമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ തീര്‍ഥാടകന് പരിക്ക്

കുമളി: സ്പ്രിങ് വാലി കുരിശുമലയില്‍ മല കയറാനെത്തിയ യുവാവിന് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്ക്. മുല്ലമല സ്വദേശി എം ആര്‍ രാജുവിനാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ രാജീവിനെ 66 സെന്റിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുമളിയിലെ കുരിശുമല കയറ്റം കഴിഞ്ഞ് തിരിച്ചു വരുമ്പോഴാണ് രാജുവിനെ കാട്ടുപോത്ത് ആക്രമിച്ചത്. കഴിഞ്ഞ ദിവസം പീരുമേട് വില്ലേജ് ഓഫീസിന് സമീപം കാട്ടുപോത്ത് കൂട്ടമായി കാണപ്പെടുകയും വലിയ ജനകീയ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.

Aruvithura Blog

സൗജന്യ ന്യൂറോളജി ക്യാമ്പ്

അരുവിത്തുറ: അരുവിത്തുറ ആർക്കേ‍ഡിൽ പ്രവർത്തിക്കുന്ന മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ സെന്ററിൽ ന്യൂറോളജി വിഭാഗം കൺസൾട്ടന്റിന്റെ നേതൃത്വത്തിൽ സൗജന്യ തലവേദന, മൈ​ഗ്രേയ്ൻ പരിശോധന ക്യാമ്പ് മാർച്ച് 20ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെ നടത്തും. മുതിർന്നവരിലേയും, കുട്ടികളിലേയും വിട്ടുമാറാത്ത തലവേദനയും, മൈ​​ഗ്രേയ്നും അനുബന്ധ പ്രശ്നങ്ങളും നേരിടുന്നവർക്കു ക്യാമ്പിൽ പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം. ഫോൺ – 8281699263.

Blog

വാ​ഗമണ്ണിൽ നടക്കുന്ന പാര​​​ഗ്ലൈഡിം​ഗ് ഫെസ്റ്റിനിടെ വീണ് ആന്ധ്രപ്രദേശ് സ്വദേശിക്ക് പരുക്ക്

വാഗമൺ : വാ​ഗമണ്ണിൽ നടക്കുന്ന പാര​​​ഗ്ലൈഡിം​​ഗ് ഫെസ്റ്റിൽ പങ്കെടുക്കുന്നിതിനിടെ ലാൻഡിം​ഗ് സമയത്ത് വീണു പരുക്കേറ്റ ആന്ധ്രപ്രദേശ് സ്വദേശി ഭരത്തിനെ ( 37) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്കാണ് സംഭവം. കഴിഞ്ഞ ദിവസം വൈകിട്ടു സമാന അപകടത്തിൽപെട്ട ഹിമാചൽപ്രദേശ് സ്വദേശി പ്രവീണിനെയും (24) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചിരുന്നു. ഭരത്തിനു കൈക്കും, പ്രവീണിനും നടുവിനും ആണ് പരുക്കേറ്റിരിക്കുന്നത്. വാ​ഗമണ്ണിൽ രാജ്യാന്തര പാരാ​ഗ്ലൈഡിങ് ഫെസ്റ്റിവൽ നടന്നു വരികയാണ്.

Blog

നരിവേലി അറയ്ക്കൽ റോഡ് നവീകരിച്ചു

കൊഴുവാനാൽ: മാണി സി കാപ്പൻ എം എൽ എ അനുവദിച്ച 32 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച നരിവേലി – അറയ്ക്കൽ റോഡ് മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ, ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസി ജോസഫ് പൊയ്കയിൽ, വാർഡ് മെമ്പർമാരായ മെർലി ജെയിംസ്, ആലീസ് ജോയി, ആനിസ് കുര്യൻ, കൊഴുവനാൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ജോസ് പി മറ്റം, ജെയിംസ് കോയിപ്രാ, Read More…

Blog

അരീക്കര വാർഡിൽ ബസ് കാത്തിരിപ്പ് കേന്ദ്രം അഡ്വ. മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു

ഉഴവൂർ : ഉഴവൂർ പഞ്ചായത്ത് അരീക്കര വാർഡിൽ, പാറത്തോട് ജംഗ്ഷനിൽ വി റ്റി മാണി, മറിയാമ്മ മാണി വെട്ടത്തുകണ്ടത്തിൽ മെമ്മോറിയൽ ബസ് കാത്തിരിപ്പു കേന്ദ്രം അഡ്വ മോൻസ് ജോസഫ് എം എൽ എ ഉദ്‌ഘാടനം ചെയ്തു. കൂത്താട്ടുകുളം ഭാഗത്തേക്ക്‌ ബസ് കാത്തുനിൽക്കുന്ന പ്രദേശവാസികളായ ആളുകൾക്ക് വെയിലും മഴയും കൊള്ളാതെ നിൽക്കണം എന്ന ദീർഘനാളത്തെ ആവശ്യം ആണ് യാഥാർദ്യമാകുന്നത് എന്ന് വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ അറിയിച്ചു. വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ യോഗത്തിന് സ്വാഗതം Read More…

Blog

ലോകസഭാ സ്ഥാനാർത്ഥിത്വം വികസനപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമെന്ന് തോമസ് ചാഴികാടൻ

കടുത്തുരുത്തി: കഴിഞ്ഞ അഞ്ച് വർഷക്കാലം ലോകസഭാംഗമായി നടത്തിയ വികസനപ്രവർത്തനങ്ങളുടെ അംഗീകാരമായാണ് ഇടതുമുന്നണി വീണ്ടും സ്ഥാനാർത്ഥിത്വം സമ്മാനിച്ചതെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ എംപി പറഞ്ഞു. പാർലമെന്റ് മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിലും വലിയ വികസനമുന്നേറ്റം നടത്താൻ കഴിഞ്ഞതായി മാധ്യമപ്രവർത്തകരുമായി സംവദിക്കവേ എംപി വ്യക്തമാക്കി. എംപിയുടെ പ്രാദേശിക വികസനഫണ്ട് വിനിയോഗിച്ച കടുത്തുരുത്തി മണ്ഡലത്തിൽ 59 പദ്ധതികൾ പൂർത്തീകരിക്കാനായതായി തോമസ് ചാഴികാടൻ പറഞ്ഞു. ഇതിനായി 2.99 കോടി രൂപ വിനിയോഗിച്ചു. പ്രധാൻമന്ത്രി ഗ്രാമസഡക് യോജനയിൽ 34.714 കിലോമീറ്റർ റോഡ് വികസിപ്പിക്കാനായി വിനിയോഗിച്ചത് Read More…

Blog

റെയിൽ രംഗത്തെ സഹസ്രകോടി വികസനത്തിനൊപ്പം നാല് റെയിൽ മേൽപ്പാലങ്ങളുടെ നിർമ്മാണം നാളെ തുടങ്ങും

കോട്ടയം: കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ ആയിരം കോടിയോളം രൂപയുടെ വികസനം റെയിൽവേയുമായി ബന്ധപ്പെട്ട് കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ നടപ്പിലാക്കിയതിനൊപ്പം നാല് റെയിൽ മേൽപ്പാലങ്ങളുടെ നിർമ്മാണപ്രവർത്തനങ്ങൾക്കും തുടക്കമാകുന്നു. റെയിൽ മേൽപ്പാലങ്ങളുടെ നിർമ്മാണ ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുമെന്ന് തോമസ് ചാഴികാടൻ എംപി അറിയിച്ചു. കുരീക്കാട്, കടുത്തുരുത്തി, കുറുപ്പന്തറ, കോതനെല്ലൂർ റെയിൽ മേൽപ്പാലങ്ങളുടെ നിർമ്മാണത്തിനാണ് തുടക്കം. കൂരീക്കാടിന് 36.89 കോടി, കടുത്തുരുത്തിക്ക് 19.33 കോടി, കുറുപ്പന്തറയ്ക്ക് 30.56 കോടി, കോതനെല്ലൂരിൽ സ്ഥലം ഏറ്റെടുക്കലിന് അഞ്ച് Read More…

Blog

കോണ്‍ഗ്രസിന്റെ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി; പ്രതിഷേധവുമായി പ്രവര്‍ത്തകര്‍

കോട്ടയം: ഉമ്മന്‍ചാണ്ടി ആശ്രയ കരുതല്‍ പദ്ധതിയില്‍ വീടുകള്‍ നിര്‍മ്മിച്ചു നല്കുന്നതിന്റെയും, കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ നയിക്കുന്ന സമരാഗ്‌നി ജാഥയുടെയും പ്രചരണത്തിനായി അമയന്നൂര്‍ മെത്രാഞ്ചേരി, പൂതിരി ഭാഗങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാപിച്ചിരുന്ന ഫ്‌ലക്‌സ് ബോര്‍ഡുകളും, പോസ്റ്ററുകളും വ്യാപകമായി നശിപ്പിച്ചു. ചുരുങ്ങിയ സമയംകൊണ്ട് അഡ്വ. ചാണ്ടി ഉമ്മന്‍ എംഎല്‍എ മണ്ഡലത്തില്‍ നടത്തിവരുന്ന സേവന പ്രവര്‍ത്തനങ്ങളില്‍ അസ്വസ്ഥരായവരാണ് ഇതിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പ്രദേശത്തെ സി.സി.ടി.വി ക്യാമറകളടക്കം പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാം എന്ന് അധികൃതര്‍ അറിയിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. Read More…