Blog

ഇരു വൃക്കകളും തകരാറിലായ വീട്ടമ്മയായ യുവതി സുമനസുകളുടെ സഹായം തേടുന്നു

മുണ്ടക്കയം: മുണ്ടക്കയം,വട്ടക്കാവ് അർച്ചനാ ഭവനിൽ സരിതാ സന്തോഷിന്റെ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ ചികിത്സാസഹായ ഫണ്ട് സമാഹരണത്തിന് മെയ്‌ 25,26 ,തീയതികളിൽ നാട് ഒരുമിക്കുന്നു.

ഗുരുതരമായ രോഗം ബാധിച്ച് ഇരു വൃക്കകളും പൂർണ്ണമായി തകരാറിലായി ആഴ്ചയിൽ രണ്ടുതവണ ഡയാലിസിസ് നടത്തി ജീവിക്കുന്ന 39 വയസ്സുള്ള വീട്ടമ്മയായ സരിതാ സന്തോഷിന്റെ രോഗം ഭേദമായി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുവാൻ ഇവരുടെ വൃക്ക മാറ്റിവെക്കേണ്ടതുണ്ട്.

15 ലക്ഷത്തോളം രൂപ ഇതിനായി ചിലവു വരും. പാലാ മാർസ്ലീവാ ഹോസ്പിറ്റലിൽ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സക്കും വേണ്ട എല്ലാസജ്ജീകരണങ്ങളും തയ്യാറായിട്ടുണ്ട്. സരിത സന്തോഷിന്റെ മാതൃ സഹോദരി വൃക്ക ദാനം ചെയ്യാൻ സമ്മതിക്കുകയും ഇവരുടെ വൃക്ക സരിതാ സന്തോഷിന് അനുയോജ്യമാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

തന്റെ പ്രിയപ്പെട്ടവളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഇത്രയും വലിയ തുക കണ്ടെത്തുവാൻ കൂലിപ്പണിക്കാരനായ ഭർത്താവ് സന്തോഷിന് സാധിക്കില്ല. രണ്ട് പെൺകുട്ടികളാണ് ഇവർക്ക് ഉള്ളത്.

സരിത സന്തോഷിന്റെ ജീവൻ നിലനിർത്തേണ്ടത് നാടിൻ്റ കടമയായി കണ്ടുകൊണ്ട് ജനപ്രതിനിധികളും പൊതുപ്രവർത്തകരും വിവിധ മത സമുദായ നേതാക്കളും, പുരോഹിതരും ഉൾപ്പെടുന്ന സരിത സന്തോഷ് സഹായനിധി രൂപീകരിച്ച ചികിത്സ സഹായ കമ്മിറ്റി സരിതാ സന്തോഷിന്റെ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കും വേണ്ടുന്ന ഫണ്ട് ശേഖരണം നടത്തുകയാണ്.

സരിതാ സന്തോഷിനു വേണ്ടി മെയ്‌ 25 ന് മുണ്ടക്കയം ടൗണിൽ പൊതുജനങ്ങളിൽ നിന്നും വ്യാപാരസ്ഥാപനങ്ങളിൽ നിന്നും, 26 ന് പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ജനപ്രതിനിധികളുടെയും പൊതുപ്രവർത്തകരുടെയും നേതൃത്വത്തിൽ ഭവനങ്ങൾ സന്ദർശിച്ചും ഫണ്ട് ശേഖരണത്തിനായി ഉദാരമനസ്സുകളുടെ സഹായം തേടുകയാണ്.

ഫണ്ട് ശേഖരണത്തിലും ഫണ്ട് കൊടുക്കുന്നതിലും എല്ലാവരും ഒറ്റക്കെട്ടായി ഉണ്ടാകണമെന്നും ധനസമാഹരണത്തിൽ പങ്കാളിയാകണമെന്നും സരിതാ സന്തോഷ് സഹായനിധി കമ്മറ്റി അഭ്യർത്ഥിച്ചു.

പണം നല്കി നേരിട്ട് സഹായിക്കാൻ കഴിയാത്തവർക്ക് ബാങ്ക് അക്കൗണ്ട് ,ഗൂഗിൾ പേ വഴിയും സംഭാവന നൽകാവുന്നതാണ്.
A/CNo:3371O2010014068
IFSC Code: UBlNO533718
യൂണിയൻ ബാങ്ക് മുണ്ടക്കയം ബ്രാഞ്ച്
GPayNo: 7510613693

Leave a Reply

Your email address will not be published. Required fields are marked *