ഉഴവൂർ: ഉഴവൂർ പഞ്ചായത്ത് അരീക്കര വാർഡിൽ ആയുഷ് വകുപ്പിന്റെ സഹകരണത്തോടെ ആരംഭിച്ച യോഗ ക്ലബ്ബിൽ ട്രെയിനിങ് പൂർത്തിയാക്കിയ രണ്ടാമത്തെ ബാച്ചിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഗ്രാമപഞ്ചായത് പ്രസിഡന്റ് തങ്കച്ചൻ കെ എം നിർവഹിച്ചു.
ഉഴവൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആയുഷ് വകുപ്പ്,ഉഴവൂർ ആയുർവേദ ആശുപത്രി എന്നിവയുടെ സഹകരണത്തോടെ ആണ് അരീക്കര വാർഡിൽ യോഗ ക്ലബ് ആരംഭിച്ചത് എന്ന് വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ അഭിപ്രായപെട്ടു.
രണ്ടാമത്തെ ബാച്ച് ൽ 12 പേർക്കാണ് പരിശീലനം നൽകിയത്. നാലാം വാർഡിൽ പ്രവർത്തിക്കുന്ന വനിതാ വ്യവസായ വിപണന കേന്ദ്രത്തിൽ ആണ് പരിശീലനം സംഘടിപ്പിച്ചത്. കുറവിലങ്ങാട് ആയുഷ് മെഡിക്കൽ ഓഫീസർ ഡോ രഞ്ജന ആണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്.
കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള അനുമോദന യോഗത്തിന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജോസ് അധ്യക്ഷത വഹിച്ചു.രണ്ടാമത്തെ ബാച്ച് ൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഗ്രാമപഞ്ചായത് പ്രസിഡന്റ് തങ്കച്ചൻ കെ എം നിർവഹിച്ചു.
പഞ്ചായത്ത് ആരോഗ്യ സ്ഥിരസമിതി അധ്യക്ഷൻ ജോണിസ് പി സ്റ്റീഫൻ, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ സജേഷ്, സി. മഞ്ജു എം ശശിധരൻ,ജിസ്സ്‌മോൾ ജോബി, മോളി മാത്യു വെട്ടിക്കൽ എന്നിവർ ആശംസകൾ അറിയിച്ചു.