കൊഴുവനാൽ: കാർ മതിലിൽ ഇടിച്ചു പരുക്കേറ്റ കുടുംബാഗങ്ങളായ കൊടുങ്ങൂർ സ്വദേശികൾ മനോജ് (48) ധന്യ (40) സുജ ((50) ഹൃതിക് (13) ഹാർദിക് (3) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് കൊഴുവനാൽ കല്ലൂർക്കുളം ഭാഗത്ത് വച്ചായിരുന്നു അപകടം.
Related Articles
കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് കുടുംബാംഗങ്ങളായ 4 പേർക്ക് പരുക്ക്
പാലാ : കാർ നിയന്ത്രണം വിട്ടു പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് കുടുംബാംഗങ്ങളായ4 പേ ർക്ക് പരുക്ക്. പൂവരണി സ്വദേശികളായ സണ്ണി (61) ,ജാൻസി (58) ഡോണ മരിയ (28) ഡാനിഷ് (32) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നെടുമ്പാശ്ശേരി എയർപോർട്ടിൽ പോയി മടങ്ങി വന്ന സംഘമാണ് ഞായറാഴ്ച പുലർച്ചെ പൂവരണി ഭാഗത്ത് വെച്ച് അപകടത്തിൽപ്പെട്ടത്.
ഇലവീഴാപൂഞ്ചിറയ്ക്ക് സമീപം കാർ മറിഞ്ഞ് വിദ്യാർത്ഥിനികൾക്ക് പരുക്ക്
വിനോദസഞ്ചാരകേന്ദ്രമായ ഇലവീഴാപൂഞ്ചിറയ്ക്ക് സമീപം കാർ മറിഞ്ഞ് എൻജിനീയറിങ് വിദ്യാർത്ഥിനികൾക്ക് പരുക്ക്. നിയന്ത്രണംവിട്ട കാർ റോഡിന്റെ വശത്ത് സ്ഥാപിച്ചിരുന്ന ക്രാഷ് ഗാർഡ് തകർത്തു താഴേക്ക് മറിയുകയായിരുന്നു. എറണാകുളം , കൊല്ലം , കണ്ണൂർ സ്വദേശികളായ ആറു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇന്ന് രാവിലെ 6.30ഓടെ ആയിരുന്നു അപകടം. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ബാക്കിയുള്ളവർക്ക് നിസാര പരുക്കുകളാണുള്ളത്. സൂര്യോദയം കാണാനാണ് സംഘം ഇലവീഴാപൂഞ്ചിറയിൽ എത്തിയത്.
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർക്ക് പരുക്ക്
പാലാ : ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ മുണ്ടൻകുന്ന് സ്വദേശികളായ ജുബിൻ (33) ഹീര (27) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ – കൊടുങ്ങൂർ റൂട്ടിൽ കൊഴുവനാൽ ഭാഗത്ത് വച്ച് 10 മണിയോടെയാണ് അപകടം.