കാറും പിക് അപ് വാനും കൂട്ടിയിടിച്ച് പരുക്കേറ്റ കൊഴുവനാൽ സ്വദേശി ടോം ജോർജിനെ (44) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ- പൊൻകുന്നം റോഡിൽ ഇളങ്ങുളം നാലാം മൈൽ ഭാഗത്ത് ഇന്നലെ രാത്രി 12.30 ഓടെയായിരുന്നു അപകടം.
Related Articles
കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർക്ക് പരുക്ക്
കുന്നോന്നി: കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർക്ക് പരുക്ക്. പരുക്കേറ്റ ദമ്പതികളായ തീക്കോയി സ്വദേശികളായ ദമ്പതികളെ ജോയി (69) ഭാര്യ മേഴ്സി (62) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ കുന്നോന്നി തകിടിപ്പള്ളിക്കു സമീപമായിരുന്നു അപകടം.
കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനം വളവിൽ നിന്നും ലോറി 300 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം
ദേശീയപാതയിൽ കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനം വളവിൽ നിന്നും ലോറി താഴേക്ക് മറിഞ്ഞു. കൊടും വളവിൽ നിന്നും 300 അടി താഴ്ച്ചയിൽ റോഡിലേക്ക് തന്നെയാണ് ലോറി മറിഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് ഒന്നേമുക്കാലോടുകൂടിയായിരുന്നു അപകടം. അപകടത്തിൽ രാജാക്കാട് സ്വദേശിയായ ബേസിലിന് ഗുരുതര പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. തമിഴ്നാട്ടിൽ നിന്നും ചാണചാക്കുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. വാഹനം പൂർണമായും തകർന്നു. ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
കരിയാത്തുംപാറ പുഴയിൽ കുളിക്കാനിറങ്ങിയ പാലാ ഏഴാശ്ശേരി സ്വദേശി മുങ്ങിമരിച്ചു
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ കരിയാത്തുംപാറയിലെ പാപ്പൻചാടി കയത്തിനു താഴ്ഭാഗത്ത് എരപ്പാൻകയത്തിൽ കുളിക്കാനിറങ്ങിയ എട്ടംഗ വിനോദ സഞ്ചാരികളിൽ ഒരാൾ മുങ്ങി മരിച്ചു. തൂത്തുക്കുടി ഗവ.മെഡിക്കൽ കോളജിൽ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിയായ പാലാ ഏഴാശ്ശേരി സ്വദേശി പാലത്തിങ്കച്ചാലിൽ ജേക്കബിൻ്റെ മകൻ ജോർജ് ജേക്കബ് (20) ആണ് പുഴയിലെ കയത്തിൽ മുങ്ങി മരിച്ചത്. തൂത്തുക്കുടി ഗവ.കോളേജിൽ മെഡിക്കൽ വിദ്യാർത്ഥികൾ ഉള്ളിയേരിയിൽ കല്യാണത്തിനു വന്നശേഷം സംഘം കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ എത്തിയപ്പോളാണ് ഈ ദാരുണ സംഭവം ഉണ്ടായത്. ഇന്നലെ വൈകിട്ട് 5 Read More…