പാലാ :ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ തമിഴ്നാട് സ്വദേശി ക്രിസ്തുരാജിനെ ( 48) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 2 മണിയോടെ പാലാ പറപ്പള്ളി റൂട്ടിലായിരുന്നു അപകടം.
Related Articles
നിയന്ത്രണം വിട്ട കാർ തിട്ടയിൽ ഇടിച്ച് പൊൻകുന്നം സ്വദേശികളായ 4 പേർക്ക് പരുക്ക്
പാലാ : നിയന്ത്രണം വിട്ട കാർ തിട്ടയിൽ ഇടിച്ച് 4 പേർക്ക് പരുക്ക്. പരുക്കേറ്റ പൊൻകുന്നം സ്വദേശികളായ ബാബു ( 67), ജോൺ (67), അന്നമ്മ (64) , ആൻട്രീസ ( 27) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10.30യോടെ പാലാ തൊടുപുഴ റൂട്ടിൽ കരിങ്കുന്നത്തിനു സമീപത്തു വച്ചാണ് അപകടമുണ്ടായത്. തൊടുപുഴയിൽ പോയി മടങ്ങി വന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.
മണിമലയാറ്റിൽ വീണ് യുവാവിനെ കാണാതായി
മണിമലയാറ്റിൽ വീണ് യുവാവിനെ കാണാതായി. മണിമല മൂലേപ്ലാവിന് സമീപമാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം കുളിക്കാനെത്തിയ യുവാവാണ് അപകടത്തിൽപ്പെട്ടത്. കോത്തലപ്പടി സ്വദേശിയായ ബിജിയാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ആറിൻ്റെ ഇരുകരകളിലേയ്ക്കും നീന്തുന്നതിനിടെ മണിമലയാറ്റിലെ കയത്തിൽ യുവാവ് മുങ്ങി താഴുകയായിരുന്നു എന്ന വിവരമാണ് ലഭിക്കുന്നത്. ഫയർഫോഴ്സ് സ്ഥലത്ത് എത്തിയിട്ടുണ്ട്. ശക്തമായ ഇടിയും മഴയും തെരച്ചിലിന് തടസം സൃഷ്ടിക്കുന്നുണ്ട്. മണിമല മൂലേ പ്ലാവ് എസ് ഇ ടി എം സ്കൂളിന് സമീപമാണ് സംഭവം.
കൂവപ്പള്ളി ഒന്നാം മൈലിൽ ഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചു
കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി ഒന്നാം മൈലിൽ ഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചു.ഇന്ന് രാത്രി 7 മണിയോടെയാണ് അപകടം ഉണ്ടായത്. കൂവപ്പള്ളി കൂരന്തൂക്ക് സ്വദേശി രാജുവാണ് മരണപ്പെട്ടത്. ഒന്നാം മൈയിൽ പ്രദേശത്ത് നിരവധി അപകടങ്ങളിൽ മരണങ്ങൾ സംഭവിച്ചിരുന്നു. രണ്ടുമാസം മുമ്പ് ബൈക്ക് യാത്രിക യുവാവ് ഈ പ്രദേശത്ത് അപകടത്തിൽപ്പെട്ട് മരണപ്പെട്ടിരുന്നു. മേഖലയിൽ വഴിവിളക്കുകളുടെ അഭാവം അപകട സാധ്യത വർദ്ധിപ്പിച്ചിട്ടുണ്ട്.