General

ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 15 മുതൽ പൊതുജനങ്ങൾക്കായി ക്വിസ് മത്സരം

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലെയും പൊതുജനങ്ങൾക്കു പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരം. ഏപ്രിൽ 15 മുതൽ 20 വരെ ആറു കോർപറേഷനുകളിലായി ആദ്യഘട്ടമത്സരം നടക്കും. ഏപ്രിൽ 18ന് എറണാകുളം കോർപറേഷനിൽ നടക്കുന്ന മത്സരത്തിൽ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലയിലെ പൊതുജനങ്ങൾക്കു മത്സരിക്കാം. പ്രാഥമികഘട്ടങ്ങളിലെ വിജയികളെ ഉൾപ്പെടുത്തിയുള്ള ഫൈനൽ മത്സരം ഏപ്രിൽ 23ന് തിരുവനന്തപുരം കോർപറേഷനിൽ Read More…

Erattupetta

മുസ്ലിം ഗേൾസ് മെഗാ സയൻസ് ആലുംനി സമ്മേളനം ശ്രദ്ധേയമായി

ഈരാറ്റുപേട്ട :1991 മുതൽ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ സയൻസ് ബാച്ചിൽ പഠിച്ചിരുന്ന വിദ്യാർത്ഥികളുടെ മെഗ സയൻസ് ആലുംനി സമ്മേളനം സാമുഹ്യ പ്രവർത്തകനും സ്കൂൾ മാനേജ് കമ്മിറ്റി അംഗവുമായ ഡോ.എം.എ.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പ്രൊഫ.എം.കെ.ഫരീദ് അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പൾ കെ.എം ഫൗസിയ ബീവി, രമണി റ്റി.ജി, മിനി അഗസ്റ്റ്യൻ, എം.എഫ്.അബ്ദുൽ ഖാദർ ,ജാസ്മിൻ വി.എസ്., ഡെയ്സി തോമസ്, ബഷീറാ വി.പി, റസീന ജാഫർഎന്നിവർ സംസാരിച്ചു. കോഡിനേറ്റർ ഷാഹിറ Read More…

Mundakayam

ശബരിമല വിമാനത്താവള പദ്ധതി: പൊതുതെളിവെടുപ്പ് മാറ്റിവച്ചു

മുണ്ടക്കയം: ശബരിമല ഗ്രീൻഫീൽഡ് രാജ്യാന്തര വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ടു പരിസ്ഥിതി വിഷയത്തിൽ തിങ്കളാഴ്ച (ഏപ്രിൽ 15) രാവിലെ 11.30ന് എരുമേലിയിലെ അസംപ്ഷൻ ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന പൊതുതെളിവെടുപ്പ് മാറ്റിവച്ചതായി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Accident

കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്

പാലാ: കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരിക്കേറ്റ പ്രവിത്താനം സ്വദേശി അനീഷ് കെ (41) നെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 9 മണിയോടെ പാലാ തൊടുപുഴ റൂട്ടിൽകൊല്ലപ്പള്ളി ഭാഗത്ത് വച്ചായിരുന്നു അപകടം.

Kottayam

അസന്നിഹിത വോട്ടർമാരുടെ വോട്ടെടുപ്പ് തുടങ്ങുന്നു

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 85 വയസു പിന്നിട്ട മുതിർന്ന വോട്ടർമാർക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കും വീട്ടിലെത്തി വോട്ടു രേഖപ്പെടുത്തുന്ന നടപടി തിങ്കളാഴ്ച (ഏപ്രിൽ 15) മുതൽ ആരംഭിക്കും. അസന്നിഹിത വോട്ടർ(ആബ്‌സെന്റീ വോട്ടർ)വിഭാഗത്തിൽപ്പെടുത്തിയാണ് 85 വയസു പിന്നിട്ടവർക്കും 40 ശതമാനത്തിലേറെ ഭിന്നശേഷിയുള്ളവർക്കും വീട്ടിൽ തന്നെ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം തെരഞ്ഞെടുപ്പു കമ്മിഷൻ ഒരുക്കിയിരിക്കുന്നത്. അസന്നിഹിത വോട്ടർമാർക്കുള്ള വോട്ടിങ്ങിന്റെ ആദ്യഘട്ടം ഏപ്രിൽ 15ന് തുടങ്ങി ഏപ്രിൽ 19ന് അവസാനിക്കും. 12 ഡി പ്രകാരം അപേക്ഷ നൽകിയ അർഹരായ വോട്ടർമാരുടെ വീടുകളിൽ സ്പെഷൽ Read More…

Teekoy

പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി തീക്കോയി സോൺ വാർഷികം ആഘോഷിച്ചു

തീക്കോയി: പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി തീക്കോയി സോൺ വാർഷികം ആഘോഷിച്ചു. സോൺ രക്ഷാധികാരി റവ. ഡോ. തോമസ് മേനാച്ചേരി ഉത്ഘാടനം ചെയ്തു. ഫാ. തോമസ് കിഴക്കേൽ, ഫാ. മാത്യു കാടൻകാവിൽ, സിസ്റ്റർ റ്റെസി ജോസ്, ജോയി മടികാങ്കൽ ,സിബി കണിയാപടി, ഇമ്മാനുവേൽ വീടൻ, ജെയ്‌സി മാത്യു, ജെയ്‌സമ്മ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.

Blog

പാലായെ ഇളക്കി മറിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ്റെ പര്യടനം

പാലാ: വിഷു തലേന്ന് കണിക്കൊന്ന പൂക്കളുമായി സ്ഥാനാർത്ഥിയെ സ്വീകരിച്ച് പാല. ഓരോ സ്വീകരണ കേന്ദ്രത്തിലും എത്തിയ നൂറുകണക്കിന്‌ ആളുകൾ സ്ഥാനാർത്ഥിക്ക് പൂക്കളും പഴങ്ങളും നൽകി സ്വീകരിച്ചപ്പോൾ എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേർന്നാണ് സ്ഥാനാർത്ഥി യാത്രയാക്കിയത്. ഇന്ന് രാവിലെ ചേർപ്പുങ്കൽ പള്ളി ജംഗഷനിൽ നിന്നുമാണ് സ്ഥാനാർത്ഥിയുടെ പര്യടനം ആരംഭിച്ചത്. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് പര്യടനം ഓരോ സ്വീകരണ കേന്ദ്രത്തിലും എത്തിയത്. കൊഴുവനാൽ, മുത്തോലി, ഭരണങ്ങാനം, കരൂർ, രാമപുരം പഞ്ചായത്തുകളിലായിരുന്നു പര്യടനം. ഓരോ സ്വീകരണ കേന്ദ്രത്തിലും സ്വീകരണത്തിന് Read More…

Pala

പാമ്പുകടിയേറ്റ് 7 വയസുകാരി മരിച്ചു

പൈക : പൈക ഏഴാം മൈലിൽ പാമ്പുകടിയേറ്റ് 7 വയസുകാരി മരിച്ചു. വടക്കത്തുശേരി അരുണിൻ്റെ മകൾ ആത്മജ ആണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അണലിയുടെ കടിയേറ്റ് മരിച്ചത്. കോട്ടയം ഭാഗത്ത് നിന്നും എത്തി വാടകയ്ക്ക് താമസിക്കുകയായിരുന്നു കുട്ടിയുടെ കുടുംബം. പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Blog

കുന്നോന്നിയിലെത്തിയ ആൻ്റോ ആൻ്റണിയെ സ്വീകരിയ്ക്കാൻ വിഷുക്കണി പൂക്കളുമായി കുരുന്നുകൾ

കുന്നോന്നി : സ്വീകരണത്തിന് കൊഴുപ്പേകാൻ നാസിക്ക് ടോളുമായി കുന്നോന്നിയുടെ പ്രിയതാരങ്ങൾ. കോരി ച്ചൊരിയുന്ന മഴയത്തും യു. ഡി. എഫ് സാരഥി ആൻ്റോ ആൻ്റണിയ്ക്ക് ആവേശകരമായ സ്വീകരണമൊരുക്കി കുന്നോന്നി നിവാസികൾ. ഏറെ വൈകിയെത്തിയ ആൻ്റോ ആൻ്റണിയെ വിഷുക്കണി പൂക്കളുമായി സ്വീകരിയ്ക്കാൻ കുരുന്നുകളായ അഭിനയായും തംബുരുവുമെത്തി. മറ്റൊരു കൊച്ചു മിടുക്കനായ ഐവിൻ ഷാജി മുത്തം നല്കിയാണ് ആൻ്റോ ആൻ്റണിയെ സ്വീകരിച്ചത്. സ്വീകരണത്തിൽ വിൽസൻ്റെയും സിൻസൻ്റെയും നേതൃത്വത്തിലുള്ള നാസിക്ക് ടോൾ ശ്രദ്ധേയമായി.

Announcement

നിയമപാലകരുടെ പേരിൽ തട്ടിപ്പ് ; ജാഗ്രത നിർദേശവുമായി കേരളാ പോലീസ്

പോലീസ്, നർക്കോട്ടിക് കൺട്രോൾ ബ്യൂറോ, TRAI, CBI, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, സൈബർ സെൽ, ഇൻ്റലിജൻസ് ഏജൻസികൾ, വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകൾ തുടങ്ങിയ നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ട് പണം തട്ടുന്ന രീതി അടുത്തിടെ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിങ്ങൾ അയച്ച കൊറിയറിലോ നിങ്ങൾക്കായി വന്ന പാഴ്സലിലോ മയക്കുമരുന്നും ആധാർ കാർഡുകളും പാസ്പോർട്ടും മറ്റുമുണ്ടെന്ന് പറഞ്ഞായിരിക്കും അവർ നിങ്ങളെ ബന്ധപ്പെടുക. മറ്റൊരു കേസുമായി ബന്ധപ്പെട്ട ഒരു സ്ഥലത്ത് നടത്തിയ പരിശോധനയിൽ നിങ്ങളുടെ പേരിലുള്ള ആധാർ കാർഡ് അഥവാ ക്രെഡിറ്റ് Read More…