മുണ്ടക്കയം: ശബരിമല ഗ്രീൻഫീൽഡ് രാജ്യാന്തര വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ടു പരിസ്ഥിതി വിഷയത്തിൽ തിങ്കളാഴ്ച (ഏപ്രിൽ 15) രാവിലെ 11.30ന് എരുമേലിയിലെ അസംപ്ഷൻ ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന പൊതുതെളിവെടുപ്പ് മാറ്റിവച്ചതായി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Related Articles
ഓൾ കേരള ചെസ്സ് ടൂർണമെന്റ് 2024
മുണ്ടക്കയം :ആറാമത് ഓൾ കേരള ചെസ്സ് ടൂർണമെന്റ്, മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിന്റെ നേതൃത്വത്തിൽ നടന്നു. CBSE, ICSE, STATE സിലബസ്സിലുള്ള നാൽപതോളം സ്കൂളുകളിൽനിന്ന് 250 ൽ പരം കുട്ടികൾ മാറ്റുരച്ച മത്സരത്തിൽ SFS ഏറ്റുമാനൂരിന് ഓവറോൾ ചാമ്പ്യൻഷിപ്പും മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിന് രണ്ടാം സ്ഥാനവും ലഭിച്ചു . PTA പ്രസിഡന്റ് ശ്രീ ജിജി നിക്കോളാസ് ചെസ്സ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുകയും എരുമേലി ഫൊറോന വികാരി റവ. ഫാ. സ്കറിയ വട്ടമറ്റം സമ്മാനദാനം Read More…
റോഡ് വികസന – ടൂറിസം രംഗങ്ങളിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിന് പ്രത്യേക പരിഗണന നൽകും : മന്ത്രി മുഹമ്മദ് റിയാസ്
മുണ്ടക്കയം: റോഡ് വികസന രംഗത്ത് അപര്യാപ്തതകളുള്ള പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ റോഡ് വികസനത്തിന് പ്രത്യേക പരിഗണന നൽകുമെന്നും, പ്രകൃതി രമണീയമായ മണ്ഡലത്തിൽ പ്രത്യേക പാക്കേജിലൂടെ പൂഞ്ഞാർ ടൂറിസം സർക്യൂട്ട് അനുവദിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ്. കൂട്ടിക്കലിൽ നിർമ്മാണം പൂർത്തീകരിച്ച മൂന്ന് റോഡുകൾ ഓൺലൈനായി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുണ്ടക്കയം-കൂട്ടിക്കൽ-ഏന്തയാർ-ഇളംകാട് – വല്യേന്ത റോഡ് 35 കോടി രൂപ വിനിയോഗിച്ചും ചോലത്തടം-കാവാലി-കൂട്ടിക്കൽ റോഡ് 10 കോടി രൂപ വിനിയോഗിച്ചും ,കൂട്ടിക്കൽ ടൌൺ – നഴ്സറി സ്കൂൾപ്പടി റോഡ് Read More…
43- മത് നാഷണൽ മാസ്റ്റേഴ്സ് മീറ്റ്; മുണ്ടക്കയം സ്വദേശി പി.കെ പ്രസാദിന് സിൽവർ മെഡൽ
മുണ്ടക്കയം :മലമുകളിൽ നിന്നും ഓടി കയറിയ പൊൻ തിളക്കമായി മാറിയിരിക്കുകയാണ് മുണ്ടക്കയം പുലികുന്നു സ്വദേശി പ്രസാദ് മുംബൈയിൽ വെച്ച് നടന്ന നാൽപ്പത്തി മൂന്നാമത് – നാഷണൽ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത കോട്ടയം മുണ്ടക്കയം പുലിക്കുന്ന് സ്വദേശി പി.കെ പ്രസാദിന് 800 മീറ്ററിൽ ബ്രോൺസ് മെഡലും, 1500 മീറ്ററിൽ സിൽവർ മെഡലും നേടി നാടിൻ്റെ അഭിമാനമായി മാറി. കുട്ടിക്കാനം മരിയൻ കോളേജിലെ താത്ക്കാലിക ജീവനക്കാരനാണ് പ്രസാദ്. ഭാര്യ ജയമോൾ പ്രസാദ്, മക്കൾ ആതിര, അർച്ചന, Read More…