പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഇല്ല എന്ന് മന്ത്രി വി ശിവൻകുട്ടി. എന്തെങ്കിലും ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. സീറ്റ് വർധനയ്ക്ക് പകരം ബാച്ചുകളാണ് വേണ്ടത് എന്നാണ് ആവശ്യമെന്നും പരിഹാരം കാണാനുള്ള ആവശ്യങ്ങൾ ചർച്ച ചെയ്യും എന്നും മന്ത്രി വ്യക്തമാക്കി. എന്തായാലും ഈ വര്ഷം അധികബാച്ച് എന്നത് നടപ്പിലാകില്ലെന്ന് മന്ത്രി പറയുന്നു. കുറെ കുട്ടികള് വിജയിച്ചിട്ടുണ്ട്, അതുകൊണ്ട് ഒരു ക്ലാസില് 65 കുട്ടികളൊക്കെ ഇരിക്കേണ്ടിവരും, ജമ്പോ ബാച്ചുകള് അനുവദിക്കുന്ന വിഷയം ചര്ച്ചയിലുണ്ട്. പ്രതിസന്ധിയുണ്ടെന്ന തരത്തിലുള്ള പ്രചാരണം രാഷ്ട്രീയ Read More…
Author: Web Editor
CBSE പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 87.98%
സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. കഴിഞ്ഞതവണത്തേക്കാൾ വിജയ ശതമാനത്തിൽ നേരിയ വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞതവണ 87.33 ശതമാനമായിരുന്നു വിജയം. ഇത്തവണ 0.65 ശതമാനമാണ് വർധനവ്. 16,33,730 വിദ്യാർത്ഥികളാണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരുന്നത്.16,21,224 പേരാണ് പരീക്ഷ എഴുതിയത്. മേഖലകളിൽ മികച്ച വിജയം കൈവരിച്ചിരിക്കുന്നത് തിരുവനന്തപുരമാണ്. 99.91 ശതമാനമാണ് വിജയം. വിജയവാഡ 99.04 ശതമാനവും ചെന്നൈ 98.47 ശതമാനവും ബെംഗളൂരു 96.95 ശതമാനവുമാണ് വിജയം. പരീക്ഷ എഴുതിയ 91.52 ശതമാനം പേരും വിജയിച്ചപ്പോൾ ആൺകുട്ടികളിൽ 85.12 Read More…
നീലക്കുറിഞ്ഞി ജൈവവൈവിധ്യ ക്യാമ്പ്: കോട്ടയം ജില്ലാ തല മത്സരത്തിലെ വിജയികൾ
കോട്ടയം: ലോക ജൈവവൈവിധ്യദിനത്തോടനുബന്ധിച്ച് ജൈവവൈവിധ്യത്തെക്കുറിച്ചും അതിന്റെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള അവബോധം കുട്ടികളിൽ എത്തിക്കാൻ ലക്ഷ്യമിട്ടു ഹരിത കേരളം മിഷൻ അടിമാലി, മൂന്നാർ എന്നിവിടങ്ങളിൽ വെച്ച് നീലക്കുറിഞ്ഞി ജൈവവൈവിധ്യ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏഴ്, എട്ട്, ഒൻപതു ക്ലാസുകളിലെ കുട്ടികളെയാണ് ഈ ക്യാമ്പിൽ പങ്കെടുപ്പിക്കുന്നത്. ഇതിനായി ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിലും കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി ജൈവവൈവിധ്യ വിഷയവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും ഹരിത കേരളം മിഷന്റെ സർട്ടിഫിക്കറ്റ് നൽകി. ഓരോ മത്സരവേദിയിൽനിന്നു Read More…
ബാബു ചാഴികാടന് അനുസ്മരണം മെയ് 15ന്
കോട്ടയം: കേരള യൂത്ത്ഫ്രണ്ട്(എം) മുന് സംസ്ഥാന പ്രസിഡന്റ് ബാബു ചാഴികാടന്റെ മുപ്പത്തിമൂന്നാം ചരമവാര്ഷികദിനത്തോട് അനുബന്ധിച്ച് അനുസ്മരണ സമ്മേളനം മെയ് 15ന് കോട്ടയത്ത് നടക്കും. കേരള യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില് 2024 മെയ് 15ന് വൈകിട്ട് 3.30ന് കോട്ടയം ദര്ശന ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടക്കുക. സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന് അധ്യക്ഷത വഹിക്കുന്ന അനുസ്മരണ സമ്മേളനം കേരള കോണ്ഗ്രസ് (എം) ചെയര്മാന് ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി Read More…
കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് കുടുംബാംഗങ്ങളായ 3 പേർക്ക് പരുക്ക്
കുമാരനെല്ലൂർ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ പാലാ സ്വദേശികളായ കുടുംബാംഗങ്ങൾ വിൻഡസ് (39) മേഘ (33) ആൻഡ്രിയ (5) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 10 മണിയോടെ എം.സി. റോഡിൽ കുമാരനല്ലൂർ ഭാഗത്തു വച്ചായിരുന്നു അപകടം.
പൂഞ്ഞാർ മങ്കുഴി ക്ഷേത്രത്തിൽ നടതുറപ്പ് മഹോത്സവം നാളെ
പൂഞ്ഞാർ: എസ്എൻഡിപി യോഗം 108-ാം നമ്പർ പൂഞ്ഞാർ ശാഖാ യോഗം വക മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠയ്ക്ക് ശേഷം നടതുറപ്പ് മഹോത്സവം നാളെ നടക്കും. മെയ് 10 ന് ഉച്ചകഴിഞ്ഞ് 12.46 നും 2.45 നും മധ്യേയുള്ള മുഹൂർത്തത്തിൽ നടന്ന പ്രതിഷ്ഠയ്ക്ക് ശേഷം ക്ഷേത്ര ശ്രീകോവിലുകൾ ദീപസ്ഥാപനം എന്ന ചടങ്ങിനായി മൂന്ന് നാൾ അടച്ചിട്ട് ദേവചൈതന്യത്തെ സമ്പൂർണ്ണമായി ദേവ വിഗ്രഹങ്ങളിലേ എത്തിക്കുന്നതിന് ദേവന്മാരുടെ പൂജ ഈ ദിവസങ്ങളിൽ ശ്രീകോവിലിനുള്ളിൽ നടക്കുന്നുവെന്നാണ് വിശ്വാസം. Read More…
മെക്കാനിക്കൽ എൻജിനീയറിങ്ങിൽ വിവിധ പേറ്റെന്റുകളോടുകൂടി പി എച്ച് ഡി നേടി കോട്ടയം സെന്റ് ഗിറ്റ്സ് എൻജിനീയറിങ് കോളേജ് അസിസ്റ്റൻറ് പ്രൊഫസർ അജു ജോ
കോട്ടയം: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ വിവിധ പേറ്റെന്റുകളോടുകൂടി പി എച്ച് ഡി (കോയമ്പത്തൂർ കാരുണ്യ യൂണിവേഴ്സിറ്റി) നേടി കോട്ടയം സെന്റ് ഗിറ്റ്സ് എൻജിനീയറിങ് കോളേജ് അസിസ്റ്റൻറ് പ്രൊഫസർ അജു ജോ ശങ്കരത്തിൽ. കോട്ടയം പുത്തനങ്ങാടി ശങ്കരത്തിൽ വീട്ടിൽ ജോൺ ശങ്കരത്തിൽ കോർ എപ്പിസ്ക്കോപ്പയുടേയും (മീനടം സെന്റ് തോമസ് ഓർത്തഡോക്സ് വലിയപ്പള്ളി വികാരി) ആനി ജോണിന്റെയും മകനാണ്. കേരള ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റന്റ് എൻജിനീയറായ അശ്വതി ആൻ മാത്യുവാണ് ഭാര്യ.
കൂവപ്പള്ളി ഒന്നാം മൈലിൽ ഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചു
കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി ഒന്നാം മൈലിൽ ഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചു.ഇന്ന് രാത്രി 7 മണിയോടെയാണ് അപകടം ഉണ്ടായത്. കൂവപ്പള്ളി കൂരന്തൂക്ക് സ്വദേശി രാജുവാണ് മരണപ്പെട്ടത്. ഒന്നാം മൈയിൽ പ്രദേശത്ത് നിരവധി അപകടങ്ങളിൽ മരണങ്ങൾ സംഭവിച്ചിരുന്നു. രണ്ടുമാസം മുമ്പ് ബൈക്ക് യാത്രിക യുവാവ് ഈ പ്രദേശത്ത് അപകടത്തിൽപ്പെട്ട് മരണപ്പെട്ടിരുന്നു. മേഖലയിൽ വഴിവിളക്കുകളുടെ അഭാവം അപകട സാധ്യത വർദ്ധിപ്പിച്ചിട്ടുണ്ട്.
ആൺകോയ്മ മുന്നണിയായി യുഡിഎഫ് അധപതിച്ചു: മന്ത്രി ആർ ബിന്ദു
വടകരയിലെ ആർഎംപി നേതാവിന്റെ അധിക്ഷേപ പരാമർശത്തിനെതിരെ മന്ത്രി ആർ ബിന്ദു. പൊതുരംഗത്തുള്ള സ്ത്രീകളെ അവമതിപ്പൊടെ കാണുന്ന മുന്നണിയായി യുഡിഎഫ് അധപതിച്ചു. ആൺകോയ്മ മുന്നണിയായി യുഡിഎഫ് അധപതിച്ചുവെന്ന് മന്ത്രി പറഞ്ഞു. സ്ത്രീസമൂഹത്തിന് ക്ഷമിക്കാൻ പറ്റാത്തതാണ് മഞ്ജുവാര്യരെയും ശൈലജ ടീച്ചറെയും അധിക്ഷേപിക്കുന്ന പ്രസ്താവന. ലോക്സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ഉടനീളം കെ കെ ശൈലജ ടീച്ചർക്കെതിരെ ലിംഗനീതിക്ക് തെല്ലുവില കൊടുക്കാതെ നടത്തിയ സൈബർ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രം ആരാണെന്ന് വ്യക്തമായിരിക്കുകയാണ്. തിരുത്തൽ ശക്തികളായാണ് കെ കെ രമയടക്കം യുഡിഎഫിലെ സ്ത്രീ നേതൃത്വം നൽകേണ്ടതെന്നും Read More…
ഫിലിം ക്രിട്ടിക്സ് അവാർഡ് 2023: മികച്ച ചിത്രം ആട്ടം ; ബിജുമേനോനും വിജയരാഘവനും മികച്ച നടന്മാർ
2023 ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടമാണ് മികച്ച ചിത്രം. ആനന്ദ് ഏകർഷിയാണ് മികച്ച സംവിധായകൻ. ഗരുഡനിലെ അഭിനയത്തിന് ബിജുമേനോനും പൂക്കാലത്തിലെ വേഷത്തിന് വിജയരാഘവനും മികച്ച നടന്മാരായി. ശിവദ (ചിത്രം ജവാനും മുല്ലപ്പൂവും), സറിൻ ഷിഹാബ് (ചിത്രം ആട്ടം) എന്നിവർ മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടു. സമഗ്രസംഭാവനയ്ക്കുള്ള ചലച്ചിത്ര രത്നം പുരസ്കാരം ശ്രീനിവാസന് സമ്മാനിക്കും. ( film critics 2023 declared ) 69 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്. അസോസിയേഷൻ പ്രസിഡന്റും Read More…











