കീരിക്കാടന്‍ ജോസ് എന്ന പേരില്‍ ശ്രദ്ധേയനായ നടന്‍ മോഹന്‍ രാജ് അന്തരിച്ചു. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയില്‍ ആയിരുന്നു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു. കസ്റ്റംസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന്‍ ആയിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ചശേഷം കുടംബത്തോടൊപ്പം ചെന്നൈയിലായിരുന്നു താമസം. ആയുര്‍വേദ ചികിത്സയ്ക്കായി ചെന്നൈയില്‍ നിന്ന് ഒരു വര്‍ഷം മുമ്പാണ് തിരുവനന്തപുരത്ത് എത്തിയത്. ഭാര്യ: ഉഷ, മക്കള്‍: ജെയ്ഷ്മ, കാവ്യ 300 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കെ മധു സംവിധാനം ചെയ്ത ‘മൂന്നാം മുറ’ എന്ന Read More…
Entertainment
സിദ്ദിഖിന് ആശ്വാസം; രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി
ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന് ഇടക്കാല ആശ്വാസം. രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. രണ്ടാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും. ട്രയല്‍ കോടതി നടപടികളും അന്വേഷണവും പുരോഗമിക്കട്ടെ എന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ് നല്‍കി. കാലതാമസം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്. എട്ടുവര്‍ഷത്തോളം എന്ത് ചെയ്യുകയായിരുന്നുവെന്ന് സുപ്രീംകോടതി സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകയോട് ചോദിച്ചു. അല്‍പ്പ സമയം മാത്രമാണ് സിദ്ദിഖിന്റെ കേസുമായി ബന്ധപ്പെട്ട വാദം സുപ്രീംകോടതിയില്‍ നടന്നത്. കേസ് രജിസ്റ്റര്‍ Read More…
സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടിസ്, ഉടൻ അറസ്റ്റ് ചെയ്തേക്കും; നിർദേശം നൽകി ക്രൈംബ്രാഞ്ച് മേധാവി
ബലാത്സംഗകേസിൽ നടൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. സിദ്ദിഖിനായി വിമാനത്താവളങ്ങളിൽ ഉൾപ്പെടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. നടൻ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നീക്കം. സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നതിൽ തടസമൊന്നുമില്ലെന്നും പൊലീസ് അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥർ തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് പോകും. അതേ സമയം സിദ്ദിഖിന്റെ എല്ലാ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. സിദ്ദിഖിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസില്‍ നല്‍കിയ മുൻകൂർ ജാമ്യപേക്ഷയാണ് ഹൈക്കോടതി Read More…
ഓണം ക്യാമ്പയിനുമായി പ്രമുഖ ഫാഷന്‍ ബ്രാന്‍ഡ് ലിനന്‍ ക്ലബ്; പരസ്യചിത്രവും ‘പൊന്നോണം കതിരടി’ ഓണപ്പാട്ടും പുറത്തിറക്കി
ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഫാഷന്‍ ബ്രാന്‍ഡും ഇന്ത്യയിലെ ഏറ്റവും വലിയ ലിനന്‍ ഡെസ്റ്റിനേഷനുകളിലൊന്നുമായ ലിനന്‍ ക്ലബ് ഓണം ക്യാമ്പയിനായ ‘ ഓണ വാഗ്ദാനം’ പരസ്യചിത്രവും ‘പൊന്നോണം കതിരടി’ ഓണപ്പാട്ടും പുറത്തിറക്കി. ഗൃഹാതുരത്വം ഉണര്‍ത്താനും മലയാളിയുടെ സ്വാഭിമാനം പ്രകടിപ്പിക്കാനുമായി ഒരു സാധാരണ വീട്ടുമുറ്റത്ത് ചിത്രീകരിച്ച ‘പൊന്നോണംകതിരടി’ എന്ന ഓണപ്പാട്ട് ഗായിക സിത്താര കൃഷ്ണകുമാറിന്റെ മാന്ത്രിക സ്വരത്തില്‍ റോക്ക് ബാന്‍ഡായ ദി മ്യൂസിക് എസ്‌കേപ്പിന്റെ യുവത്വം തുളുമ്പുന്ന പശ്ചാത്തലത്തിലാണ് ദൃശ്യമാകുക. ലോകമെമ്പാടുമുള്ള എല്ലാ മലയാളികളിലും അഭിമാനമുണര്‍ത്തുന്ന കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക Read More…
ഫിലിം ക്രിട്ടിക്സ് അവാർഡ് 2023: മികച്ച ചിത്രം ആട്ടം ; ബിജുമേനോനും വിജയരാഘവനും മികച്ച നടന്മാർ
2023 ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടമാണ് മികച്ച ചിത്രം. ആനന്ദ് ഏകർഷിയാണ് മികച്ച സംവിധായകൻ. ഗരുഡനിലെ അഭിനയത്തിന് ബിജുമേനോനും പൂക്കാലത്തിലെ വേഷത്തിന് വിജയരാഘവനും മികച്ച നടന്മാരായി. ശിവദ (ചിത്രം ജവാനും മുല്ലപ്പൂവും), സറിൻ ഷിഹാബ് (ചിത്രം ആട്ടം) എന്നിവർ മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടു. സമഗ്രസംഭാവനയ്ക്കുള്ള ചലച്ചിത്ര രത്‌നം പുരസ്‌കാരം ശ്രീനിവാസന് സമ്മാനിക്കും. ( film critics 2023 declared ) 69 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്. അസോസിയേഷൻ പ്രസിഡന്റും Read More…