Bharananganam

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ശുചിത്വ, കുടിവെള്ള പദ്ധതികൾക്ക് മുൻഗണന നൽകണം :ജോസ് കെ മാണി എം.പി

ഭരണങ്ങാനം : തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണത്തിൽ കുടിവെള്ളത്തിനും ശുചിത്വത്തിനും മുന്തിയ പരിഗണന നൽകണമെന്ന് ജോസ് കെ മാണി എം.പി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഭരണങ്ങാനംസെൻ്റ്. മേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച സാനിറ്റേഷൻ കോപ്ലക്സിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഗവൺമെൻറ് ,എയ്ഡഡ് സ്കൂളുകളുടെ അടിസ്ഥാനസൗകര്യം വർദ്ധിപ്പിക്കുക എന്നുള്ളത് ജനപ്രതിനിധികളുടെ കടമയാണെന്നും എം.പി പറഞ്ഞു. സ്കൂൾ മാനേജർ ഫാദർ സക്കറിയാസ് ആട്ടപ്പാട്ട് യോഗത്തിൽ Read More…

Accident

ഓട്ടോറിക്ഷയും ടിപ്പറും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്

ഓട്ടോറിക്ഷയും ടിപ്പറും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്. പരുക്കേറ്റ ഓട്ടോ ഡ്രൈവർ ജിനേഷ് (40) യാത്രക്കാരനായ അഭിബുൾ ഷേഖ് (30) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 5 .30 യോടെ കുമ്മണ്ണൂർ ഭാഗത്തു വച്ചാണ് അപകടം നടന്നത്. തൊടുപുഴ സ്വദേശികളായ റൂഫിംഗ് ജോലിക്കാർ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം.

Pala

പാലാ സെന്റ് തോമസ് കോളേജിൽ മെഗാ യുവജന ശാക്തീകരണ പരിപാടി നടത്തി

പാലാ: ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318B യൂത്ത് എംബവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ്‌ ഓഫ് കുട്ടനാട് ഓവർസീസും എൻ എസ് എസ് യൂണിറ്റ് സെന്റ് തോമസ് കോളേജ് പാലായും സംയുക്തമായി യുവജന ശാക്തീകരണ പരിപാടി നടത്തി. പരിപാടിയുടെ ഉത്ഘാടനം പാലാ സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫസ്സർ ഡോക്ടർ ജെയിംസ് ജോണിന്റെ അധ്യക്ഷതയിൽ പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ നിർവഹിച്ചു. ജില്ലാ ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ Read More…

Moonnilavu

ഗ്രാമീണ റോഡുകൾക്കു മുൻഗണന: മാണി സി കാപ്പൻ

മൂന്നിലവ്: ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് മുൻഗണന നൽക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. നവീകരിച്ച മങ്കൊമ്പ് – അഞ്ചുകുട്ടിയാർ റോഡിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി എൽ ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു സെബാസ്റ്റ്യൻ, ജോഷി ജോഷ്വാ, റീന റെനോൾഡ്, ലിൻസി ജെയിംസ്, റവ ജെയിംസ് പി മാമ്മൻ, റവ ജിമ്മി ജോൺസൺ, ജസ്റ്റിൻ ജോസഫ്, ഷൈൻ പാറയിൽ, ടോമിച്ചൻ കുരിശിങ്കൽപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

Erattupetta

ഈരാറ്റുപേട്ട എം ഇ എസ് കോളേജിൽ മെഗാ ബ്ലഡ്‌ ഡോണേഷൻ ക്യാമ്പ്

ഈരാറ്റുപേട്ട: ലയൺസ് ക്ലബ്‌ ഓഫ് ചെമ്മലമറ്റം സെന്ററിന്റെയും, MES കോളേജ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി കോട്ടയം എസ് എച്ച് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ മെഗാ ബ്ലഡ്‌ ഡോണേഷൻ ക്യാമ്പ് നടത്തപ്പെട്ടു. പരിപാടിയുടെ ഉത്ഘാടനം ഈരാറ്റുപേട്ട MES കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ എ എം റഷീദിന്റെ അധ്യക്ഷതയിൽ ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീകല ആർ നിർവഹിച്ചു. ജില്ലാ ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാക്ഷണവും ജില്ലാ കോർഡിനേറ്റർ ഷിബു തെക്കേമറ്റം Read More…

Uzhavoor

കൂഴമല കുരിശുമല സെന്റ് തോമസ് റോഡ് ഉദ്ഘാടനം ചെയ്തു

ഉഴവൂർ പഞ്ചായത്ത് വാർഡ് 6, കൂഴമല കുരിശുമല റോഡ് ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ തങ്കച്ചൻ കെ എം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റ്റുമായ ബിനു ജോസ് യോഗത്തിന് അധ്യക്ഷത വഹിച്ചു. മുൻ ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ യോഗത്തിന് സ്വാഗതം ആശംസിക്കുകയും, ഇടക്കോലി സെന്റ് ആൻസ് പള്ളി വികാരി ഫാ ബിജു മാളിയേക്കൽ, മെമ്പര്മാരായ എലിയമ്മ കുരുവിള, സിറിയക് കല്ലടയിൽ, ബിൻസി അനിൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ മത്തായി മലേമുണ്ടക്കൽ, രാജു ഇരുമ്പുകുത്തിക്കൽ Read More…

Poonjar

പാലങ്ങളുടെ പുനരുദ്ധാരണത്തിന് ഫണ്ട് അനുവദിച്ചു

പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ തകരാറിലായ 3 പാലങ്ങൾ അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് മുഖേന 26.74 ലക്ഷം രൂപ ഫണ്ട് അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. തീക്കോയി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ ഞണ്ടുകല്ല് പാലത്തിന് 8.35 ലക്ഷം രൂപയും , പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ വെട്ടുകല്ലാംകുഴി പാലത്തിന് 5.83 ലക്ഷം രൂപയും , കോരുത്തോട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ പനക്കച്ചിറ പാലത്തിന് 12.56 ലക്ഷം രൂപയും പ്രകാരമാണ് പാലങ്ങളുടെ നവീകരണത്തിന് Read More…

Kottayam

ജനവാസ കേന്ദ്രങ്ങിലെ വന്യമ്യഗ ശല്യം തടയുവാൻ നടപടി സ്വീകരിക്കണം : ചെറുകിട കർഷക ഫെഡറേഷൻ

കോട്ടയം : ജനവാസകേന്ദ്രങ്ങളിൽ വന്യമൃഗശല്യം രൂക്ഷമായി മനുഷ്യന് ജീവാപായമുണ്ടാക്കുന്ന അവസ്ഥ പരിഹരിക്കാൻ സമഗ്രനയം രൂപവത്കരിക്കണമെന്ന് ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന കമ്മറ്റി അധികാരികളോട് ആവശ്യപെട്ടു. ചെറുകിട കർഷകഫെ ഡറേഷൻ സംസ്ഥാന കമ്മറ്റി യോഗം സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് താഹ പുതുശേരി അദ്ധ്യക്ഷത വഹിച്ചു. അനിൽ കാട്ടാത്തു വാലയിൽ, പാപ്പച്ചൻ വാഴയിൽ, മനോജ് ജോസഫ് , പി.കെ സുലൈമാൻ , തുടങ്ങിയവർ പ്രസംഗിച്ചു.

General

പിന്നോക്ക ഐക്യത്തിന് തുരങ്കം വെക്കുന്നവരെ ഒറ്റപ്പെടുത്തണം: പി അബ്ദുല്‍ മജീദ് ഫൈസി

ചങ്ങനാശ്ശേരി: പിന്നാക്ക ഐക്യത്തിന് തുരങ്കം വെക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി. രാജ്യത്തിന്റെ വീണ്ടെടുപ്പിന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രയ്ക്ക് കോട്ടയം ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഭൂരിപക്ഷം വരുന്ന പിന്നാക്ക, അധഃസ്ഥ വിഭാഗങ്ങളെ ഭിന്നിപ്പിക്കുക എന്ന ബിജെപി അജണ്ടയിൽ വീണ് പോകാതിരിക്കാൻ പിന്നാക്ക, ന്യൂന പക്ഷ സമുദായ നേതാക്കൾ ജാഗ്രത പുലർത്തണം. ബ്രിട്ടീഷുകാർ പയറ്റിയ Read More…

Pala

പൂഞ്ഞാർ സംഭവത്തെ അപലപിച്ച് മാണി സി കാപ്പൻ; കുറ്റവാളികളെ പൊതുസമൂഹം തള്ളിപ്പറയണമെന്നും ആവശ്യം

പാലാ: പൂഞ്ഞാറിൽ ഫാ ജോസഫ് ആറ്റുചാലിലിനെ പള്ളി കോമ്പൗണ്ടിൽ അതിക്രമിച്ചു കയറി അപായപ്പെടുത്താൻ ശ്രമിച്ച സംഭവം അപലപനീയമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുന്ന ഫാ ജോസഫിനെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മതവിഭാഗങ്ങൾക്കും പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന അനുവദിച്ചു നൽകുന്നുണ്ട്. മറ്റു മതങ്ങളെ ആദരവോടെ സമീപിക്കാൻ പൊതുസമൂഹത്തിൽ ഉള്ള ഓരോ വ്യക്തിക്കും കടമയുണ്ട്. തങ്ങളുടെ ആരാധനയ്ക്ക് തടസ്സമാകുന്ന രീതിയിൽ തങ്ങളുടെ കോമ്പൗണ്ടിൽ ശബ്ദകോലാഹലങ്ങൾ ഒഴിവാക്കണമെന്ന് പറഞ്ഞ Read More…