പൊൻകുന്നം : പാർലമെൻ്റിൽ കേന്ദ്രഗവൺമെൻ്റിനെ എതിർത്ത് ഇൻഡി മുന്നണി ഭാരതത്തിലെ സ്ത്രീകളെ ഒന്നടങ്കം വഞ്ചിച്ചിരിക്കുകയാണ്. നാരിശക്തി വന്ദൻ അധിനിയം നിയമസഭയിലും ഭാരതത്തിലെ 50% വരുന്ന സ്ത്രീ സമൂഹത്തിന് പ്രാധിനിത്യം നൽകുക എന്ന ഉദ്ദേശത്തിൽ 2023ൽ നരേന്ദ്രമോദി സർക്കാർ നിയമം പാസാക്കുകയുണ്ടായി. എന്നാൽ അതിനുള്ള തടസ്സങ്ങൾ നീക്കിയെടുക്കുന്നതിനും ജനസംഖ്യ അനുപാതമനുസരിച്ചുള്ള സീറ്റ് വർദ്ധനയിൽ ഉണ്ടാകാൻ സാധ്യതയുള്ള, പക്ഷപാതം ഇല്ലായ്‌മ ചെയ്യുവാനും കൊണ്ടുവന്ന 131 ആം ഭേദഗതി തള്ളി പോയിരിക്കുകയാണ്. ഇത് സ്ത്രീ സമൂഹത്തിന് നേരെയുള്ള അനീതി മാത്രമല്ല ഭാരതത്തിന് Read More…
Author: Web Editor
ഒരുക്കങ്ങൾ പൂർണ്ണം; ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി
കോട്ടയം :ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർകൂടിയായ ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. വോട്ടെണ്ണൽ മെയ് നാലിന് രാവിലെ എട്ടിന് ആരംഭിക്കും. അഞ്ചു കേന്ദ്രങ്ങളിലായാണ് ഒൻപത് നിയോജക മണ്ഡലങ്ങളിലെ വോട്ടുകൾ എണ്ണുക. രാവിലെ ഏഴരയോടെ സ്ഥാനാർഥികളുടെയോ അവരുടെ അംഗീകൃത പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ സ്‌ട്രോംഗ് റൂം തുറക്കും. തുടർന്ന് എട്ടു മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. 8.30ന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണിത്തുടങ്ങും. ജില്ലയിലെ നിയമസഭാ Read More…
നീലൂർ സ്വദേശിക്ക് പാമ്പ് കടിയേറ്റു
പാലാ: വീട്ട് മുറ്റത്തെ മതിലിൽ നിന്നും കയ്യിൽ പാമ്പിൻ്റെ കടിയേറ്റ് പരുക്കേറ്റ നീലൂർ സ്വദേശി പി.എം. തോമസിനെ ( 71) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9 മണിയോടെയാണ് സംഭവം.
കാറുകൾ കൂട്ടിയിടിച്ച് അപകടം
പാലാ: കാറുകൾ കൂട്ടിയിടിച്ചു പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മണിമല കറിക്കാട്ടൂർ ഭാഗത്ത് വച്ച് ആണ് സംഭവം. റാന്നി അത്തിക്കയം സ്വദേശികളായ കുടുംബാംഗങ്ങളായ ഓമന ( 61) അജിത് ബാബു ( 30 ) എതിർദിശയിലെ കാർ ഓടിച്ചിരുന്ന കൊടുങ്ങൂ ർ സ്വദേശി ടി.എ പ്രസാദ് ( 56 ) എന്നിവർക്കാണ് പരുക്കേറ്റത്. രാത്രി 12 മണിയോടെയാണ് അപകടം. കോട്ടയത്ത് വിരുന്നിൽ പങ്കെടുത്തു മടങ്ങിയ റാന്നി സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് Read More…
എബി ജെ ജോസിന് ഗാന്ധി സ്പന്ദന ശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു
പാലാ: കേരളാ പ്രദേശ് ഗാന്ധി ദർശൻവേദി പിറവം നിയോജകമണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ ഗാന്ധി സ്പന്ദന ശ്രേഷ്ഠ പുരസ്കാരം മൂന്നാനി ഗാന്ധിസ്ക്വയറിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമത്തിൽ വച്ച് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിന് പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു പുളിയ്ക്കകണ്ടം സമ്മാനിച്ചു. കലുഷിതമായ ലോകസാഹചര്യത്തിൽ ഗാന്ധിയൻ ദർശനങ്ങൾക്ക് അനുദിനം പ്രസക്തി വർദ്ധിച്ചുവരികയാണെന്ന് ദിയ ചൂണ്ടിക്കാട്ടി. ഗാന്ധിയൻ ആദർശങ്ങൾ പിന്തുടരാൻ യുവജനത വിമുഖത കാണിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. ഗാന്ധി സ്മൃതി സംഗമവും ദിയ Read More…
പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത വേണം: ഡി.എം.ഒ
കോട്ടയം : ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം എന്നിവ ജില്ലയിലെ ചില പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു. ഇടവിട്ട് വേനൽ മഴ ഉള്ളതിനാൽ വീടിന്റെ പരിസരങ്ങളിലും റബ്ബർ തോട്ടങ്ങൾ തുടങ്ങിയ ഇടങ്ങളിലും വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കണം. കൊതുക് ഉണ്ടാവാനുള്ള സാഹചര്യം സൃഷ്ടിക്കുന്നവർക്കെതിരെ 2023 ലെ കേരളാപൊതുജനാരോഗ്യ നിയമം അനുസരിച്ചു കേസ് എടുക്കുന്നതായിരിക്കും. 10000 രൂപ വരെ പിഴ ലഭിക്കാവുന്നതാണ്. എലിപ്പനി വരാൻ Read More…
ഡിജോ കാപ്പൻ്റെ സംസ്കാരം സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതിയോടെ
പാലാ: അന്തരിച്ച പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ്റെ സംസ്കാരം സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതികളോടെ നടത്തും. സംസ്ഥാന സർക്കാരിനുവേണ്ടി കോട്ടയം ജില്ലാ കളക്ടർ ഭൗതികശരീരത്തിൽ റീത്ത് സമർപ്പിക്കും. പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ നടക്കുന്ന സംസ്കാര ചടങ്ങിൽ ബ്യൂഗിൾ സല്യൂട്ട് ഉപയോഗിച്ച് പോലീസ് ഔദ്യോഗിക ബഹുമതികൾ സമർപ്പിക്കും.
ബിരുദദാന ചടങ്ങ് റിട്ടയർ ഡി.ജി.പി. അലക്സാണ്ടർ ജേക്കബ് ഉത്ഘാടനം ചെയ്തു
ഈരാറ്റുപേട്ട: എം. കെയർ അക്യൂപങ്ചർ അക്കാഡമിയുടെ ബിരുദദാന ചടങ്ങ് ഈരാറ്റുപേട്ട ശാദി മഹൽ ഓഡിറ്റോറിയത്തിൽ വച്ച് റിട്ടയേർഡ് ഡിജിപി അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്തു. രോഗികളെ പരിചരിക്കുക, അവർക്ക് സാന്ത്വനം ഏകുക എന്നത് പുണ്യപ്രവർത്തി ആയിട്ടാണ് ലോകം കാണുന്നത് എന്ന് ഉത്ഘാടനം ചെയ്ത് കൊണ്ട് അലക്സാണ്ടർ ജേക്കബ് പറഞ്ഞു. ആരോഗ്യ മേഖല കച്ചവട താൽപര്യത്തിലേക്കും, കോർപ്പറേറ്റ് കുത്തകകളുടെ കൈകളിലേക്ക് പോയി കൊണ്ടിരിക്കുന്ന ഇക്കാലഘട്ടത്തിൽ പാർശ്വഫലങ്ങൾ ഇല്ലാതെ ചികിത്സാ രീതികൾ തുടരുന്ന അക്യൂപങ്ചികിത്സാ രീതികൾ മാതൃകാ പരമാണ് എന്ന് Read More…
വെള്ളികുളം ഇടവകയിലെ സമർപ്പിതസംഗമം നാളെ
വെള്ളികുളം: വെള്ളികുളം ഇടവകയിലെ വൈദിക സന്ന്യസ്തരുടെ സംഗമം മെയ് 3 ഞായറാഴ്ച വെള്ളികുളം സെൻ്റ് തോമസ് ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ്. 9.30 am -വിശുദ്ധ കുർബാന. ഫാ. റോണി മണിയാക്കുപാറയിൽ, സി എം എഫ്.തുടർന്ന് പൊതുസമ്മേളനം. വികാരി ഫാ.സ്കറിയ വേകത്താനം മീറ്റിംഗിൽ അധ്യക്ഷത വഹിക്കും. സിസ്റ്റർ വിമല പുന്നശ്ശേരിൽ സമർപ്പിത സംഗമം ഉദ്ഘാടനം ചെയ്യും.സിസ്റ്റർ മെൽബിൻ തേനംമാക്കൽ ചർച്ചകൾക്ക് നേതൃത്വം നൽകും. സമ്മാനദാനം, സ്നേഹവിരുന്ന്. എല്ലാവർഷവും ലോകത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ പ്രേഷിതവേല ചെയ്യുന്ന ഇടവക്കാരായ വൈദിക- സന്ന്യസ്ഥർ Read More…
വിവിധ അപകടങ്ങളിൽ 3 പേർക്കു പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയനാട് സ്വദേശികളായ അനുരാജ് ( 25), ജിഷ്ണു ദർശൻ (30) എന്നിവർക്കു പരുക്കേറ്റു. ഇന്ന് പുലർച്ചെ കുമ്മണ്ണൂരിൽ വച്ചായിരുന്നു അപകടം. സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് വേഴങ്ങാനം സ്വദേശി അശ്വിൻ രാജേഷിനു പരുക്കേറ്റു. 3 മണിയോടെ ഭരണങ്ങാനത്ത് വച്ചായിരുന്നു അപകടം.











