ഭരണങ്ങാനം: കാറിൽ നിന്നിറങ്ങി റോഡ് കുറുകെ കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് തെറിച്ചു വീണ് റിട്ടയേർഡ് ഗവൺമെൻ്റ് ഡോക്ടർ ഭരണങ്ങാനം സ്വദേശി ഡോ. സെബാസ്റ്റ്യന് (71) പരുക്ക്. പരുക്കേറ്റ ഡോ. സെബാസ്റ്റ്യനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8.30 യോടെ ഭരണങ്ങാനത്തിനു സമീപത്തു വച്ചായിരുന്നു അപകടം.
Author: Web Editor
എസ്.എം.വൈ.എം. പാലാ രൂപതയുടെ 2024 വർഷത്തെ പ്രവർത്തനവർഷ ഉദ്ഘാടനവും, കർമ്മരേഖ പ്രകാശനവും നടത്തപ്പെട്ടു
പാലാ : എസ്.എം.വൈ.എം പാലാ രൂപതയുടെ പ്രവർത്തനവർഷ ഉദ്ഘാടനവും കർമ്മരേഖ പ്രകാശനവും 2024 ജനുവരി 26ാം തീയതി കുടക്കച്ചിറ സെൻറ് ജോസഫ്സ് വിവാഹ പള്ളിയിൽ വച്ച് നടത്തപ്പെട്ടു. ജപമാലയോടെ ആരംഭിച്ച ഭക്തിനിർഭരവും പ്രൗഢോജജ്വലവുമായ ചടങ്ങുകൾക്ക് പാലാ രൂപത യുവജന പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് ശ്രീ. എഡ്വിൻ ജോസി അധ്യക്ഷപദം അലങ്കരിച്ചു. രൂപത പ്രോട്ടോസിഞ്ചെല്ലൂസ് മോൺ. റവ.ഡോ.ജോസഫ് തടത്തിൽ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും, കരുത്തായി കരുതലായി നസ്രാണി സമൂഹം മാറേണ്ടതിന്റെ ആവശ്യകത അദ്ദേഹം യുവജനങ്ങളെ ഉദ്ബോധിപ്പിക്കുകയും ചെയ്തു. അതോടൊപ്പം 2024 Read More…
ഇല്ലിക്കൽകല്ല് സന്ദർശിച്ച് മടങ്ങുന്നവഴി യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു
വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കൽകല്ല് സന്ദർശിച്ച് മടങ്ങുന്നവഴി ബ്രേക്ക് നഷ്ട്ടപ്പെട്ട് ബൈക്ക് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ എറണാകുളം സ്വദേശിയായ യുവാവ് മരിച്ചു. എറണാകുളം അരയങ്കാവ് സ്വദേശി ആന്റണി റോഷൻ (24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മരട് സ്വദേശി അൽവിനെ (23) പരുക്കുകളോടെ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് ഒരുമണിയോടെ സഫ മസ്ജിദിന് സമീപമായിരുന്നു അപകടം. എറണാകുളത്തുനിന്നും സുഹൃത്തുക്കളുടെ 7 അംഗസംഘമാണ് നാല് ബൈക്കുകളിലായി ഇല്ലിക്കൽകല്ലിൽ എത്തിയത്. ഇല്ലിക്കൽകല്ല് കണ്ട് മടങ്ങുന്ന വഴി മേലടുക്കത്തിന് സമീപത്തുവെച്ച് Read More…
യാത്രയയപ്പ് നൽകി
ഈരാറ്റുപേട്ട : കോട്ടയം ജില്ലാ ക്രൈം റെക്കോർഡ് ബ്യൂറോയിലേക്ക് ഡി വൈ എസ് പി യായി സ്ഥലം മാറിപ്പോകുന്ന ഈരാറ്റുപേട്ട സർക്കിൾ ഇൻസ്പെക്ടർ ബാബു സെബാസ്റ്റ്യന് വാകേഴ്സ് ക്ലബ് യാത്രയയപ്പ് നൽകി. മൊമെൻ്റോ നൽകി ആദരിച്ചു. രക്ഷാധികാരി വി. എം.അബ്ദുള്ള ഖാൻ അധ്യക്ഷത വഹിച്ചു.പ്രസിഡൻ്റ് നൈസൽ കൊല്ലംപറമ്പിൽ, എ ജെ അനസ്,അനസ് കൊച്ചെപ്പറമ്പിൽ,സക്കീർ അക്കി എന്നിവർ പ്രസംഗിച്ചു.ബാബു സെബാസ്റ്റ്യൻ മറുപടി പ്രസംഗം നടത്തി.
കെ.എം മാണിയുടെ കുറവ് സംസ്ഥാനം അനുഭവിക്കുന്നതായി മുഖ്യമന്ത്രി
സംസ്ഥാനങ്ങളുടെ അധികാരങ്ങളിൽ കടന്നുകയറ്റം ഉണ്ടാകുമ്പോൾ ജനാധിപത്യ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ കെ.എം.മാണിയെ പോലെ സംസ്ഥാനങ്ങളുടെ താൽപര്യങ്ങൾക്കായി ജീവിച്ചവരുടെ കുറവ് ഏറെ അനുഭവപ്പെടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ സംസ്ഥാനത്തിൻ്റെ അവകാശങ്ങളും നിയമ നിർമ്മാണ അധികാരങ്ങളും നികുതി അധികാരങ്ങളും വായ്പാ പരിധി അധികാരങ്ങളും യുക്തിരഹിതമായി നിയന്ത്രിക്കുന്ന ഇക്കാലത്ത് കെ.എം. മാണി ജീവിച്ചിരുന്നെങ്കിൽ കേന്ദ്ര സർക്കാരിനെതിരെ അദ്ദേഹം ശക്തമായ പ്രതിഷേധം ഉയർത്തുമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിനെതിരെയുള്ള ജനാധിപത്യ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ അദ്ദേഹം ഇല്ല എന്നത് വലിയ നഷ്ടം തന്നെയാണെന്നും Read More…
കാറും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാർഥിക്ക് പരുക്ക്
ചേർപ്പുങ്കൽ: കാറും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാർഥിക്ക് പരുക്ക്. കോളേജ് വിദ്യാർഥി പള്ളിക്കത്തോട് തെങ്ങുംപള്ളി സ്വദേശി രാഹുൽ (20) നെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9 മണിയോടെ എറ്റുമാനൂർ പൂഞ്ഞാർ ഹൈവേയിൽ ചേർപ്പുങ്കൽ പെട്രോൾ പമ്പ് ജംഗ്ഷനു സമീപമായിരുന്നു അപകടം.
മുണ്ടാങ്കൽ പള്ളിയിൽ തിരുനാൾ
മുണ്ടാങ്കൽ : മുണ്ടാങ്കൽ പള്ളിയിൽ വിശുദ്ധ ഡോമിനിക്കിന്റെയും വിശുദ്ധ അന്തോനീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ജനുവരി 27, 28 തീയതികളിൽ ആഘോഷിക്കും. 27ന് രാവിലെ 5.45 ന് ജപമാല തുടർന്ന് 6.15ന് പാട്ടുകുർബാന, ലദീഞ്ഞ്. വൈകുന്നേരം 4.15ന് ചെണ്ടമേളവും ബാൻഡ്മേളവും. 5 മണിക്ക് റവ ഫാദർ ജോസ് തറപ്പേലിന്റെ കർമികത്വത്തിൽ ആഘോഷമായ പാട്ട് കുർബാന തുടർന്ന് ആറുമണിക്ക് കാനാട്ടുപാറ പന്തലിലേക്ക് പ്രദക്ഷിണം. 28ന് രാവിലെ 6 മണിക്ക് ജപമാല തുടർന്ന് 6.30ന് തിരുസ്വരൂപങ്ങൾ ഇടവക ദേവാലയ Read More…
കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്
.പാലാ: കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്. പരുക്കേറ്റ ബൈക്ക് യാത്രക്കാരായ പള്ളിക്കത്തോട് സ്വദേശികൾ സോബിൻ (22 ) അഭിനന്ദ് ( 22) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി7.30 യോടെ പാലാ – കൊടുങ്ങൂർ റൂട്ടിൽ മന്ദിരം കവലയ്ക്ക് സമീപമായിരുന്നു അപകടം.
കേരള മദ്യനിരോധന സമിതിയുടെ ജില്ലാ സമ്മേളനം
നെടുമങ്ങാട് : കേരള മദ്യനിരോധന സമിതിയുടെ ജില്ലാ സമ്മേളനം നെടുമങ്ങാട് ബാങ്ക് എംപ്ലോയീസ് ഹാളിൽ പ്രൊഫസർ ദേശീകം രഘുനാഥ് സാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നെടുമങ്ങാട് ശ്രീകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ പി ദുര്യോധനൻ, സംസ്ഥാന വർക്കിംഗ് പ്രസിഡണ്ടു മാരായകെ. സോമശേഖരൻ നായർ, മുഹമ്മദ് ഇല്യാസ് പത്താം കല്ല്, മുൻ നഗരസഭ കൗൺസിലറും, കോൺഗ്രസ് നേതാവുമായ അഡ്വ.എസ് അരുൺ കുമാർ, മുൻ നഗരസഭ കൗൺസിലർ സി. രാജലക്ഷ്മി,പുലിപ്പാറ യൂസഫ്, പഴവിള ജലീൽ, മൂഴിയിൽ Read More…
രക്തദാന ക്യാമ്പ് നടത്തി
ചേർപ്പുങ്കൽ: ബി വി എം ഹോളി ക്രോസ്സ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ, ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ്സ് കോളേജിൽ വെച്ച് രക്ത ദാന ക്യാമ്പ് നടത്തി. കോളേജ് പ്രിൻസിപ്പൽ റവ. ഡോ ബേബി സെബാസ്റ്റ്യൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാർ സ്ലീവാ മെഡിസിറ്റിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിന്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ജിബിൻ അലക്സ്, ഷെറിൻ ജോസഫ്, എൻ Read More…










