Obituary

കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ മുൻ അസി. ഡയറക്ടർ ഫാ. ജോർജ് നായിപുരയിടം സി.എം.ഐ നിര്യാതനായി

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ മുൻ അസി. ഡയറക്ടറും, മേരീക്വീൻസ് കാർമ്മൽ ഹൗസ് അംഗവുമായ ഫാ. ജോർജ് നായിപുരയിടം സി.എം.ഐ നിര്യാതനായി. സംസ്‌കാര ശ്രുശ്രുഷകൾ നാളെ (07.04.2024) ഉച്ചകഴിഞ്ഞു 02.30 ന് പാലാ മുത്തോലിയിയുള്ള സെൻ്റ് ജോൺസ് മൊണാസ്ട്രീ ചാപ്പലിൽ. ഭൗതിക ശരീരം ഞായറാഴ്ച്ച രാവിലെ 09.15 മുതൽ മുത്തോലിയിലുള്ള ചാപ്പലിൽ പൊതുദർശനത്തിന് വെയ്ക്കുന്നതാണ്‌. 1996 മുതൽ 2012 വരെയുള്ള നീണ്ട 16 വർഷക്കാലം മേരീക്വീൻസ് ആശുപത്രിയുടെ അസി. ഡയറക്ടർ ആയി ചുമതല വഹിച്ചിരുന്ന ഫാ. ജോർജ് Read More…

Erattupetta

പുസ്തക വണ്ടി ഇന്ന് ഈരാറ്റുപേട്ട എരിയായിൽ

ഈരാറ്റുപേട്ട: കേരളത്തിന്റെ ധനകാര്യവകുപ്പുമന്ത്രിയായി രണ്ടു തവണ ചുമതല നിർവ്വഹിച്ച ഡോ.റ്റി.എം തോമസ് ഐസക്കിൻ്റെ അക്കാദമികരംഗത്തെ സംഭാവനകളും പങ്കാളിത്ത ജനാധിപത്യ വികസനമാതൃകകളും കേരളീയ സമൂഹത്തിൽ കൂടുതൽ ചർച്ച ചെയ്യുന്നതിന് വേണ്ടി കേരളമെമ്പാടുമുളള സുഹൃത്തുക്കൾ ചേർന്നൊരുക്കുന്ന പരിപാടിയാണ് പുസ്‌തകവണ്ടി. ഇന്ന് ഈരാറ്റുപേട്ട ഏരിയായിൽ എത്തിച്ചേരും. ഡോ. ഐസക്കിന്റെ ബൗദ്ധിക സംഭാവനകളിൽ പ്രധാനം അദ്ദേഹം. രചിച്ച 50-ലധികം പുസ്‌തകങ്ങളും നൂറ് കണക്കിന് ലേഖനങ്ങളും ഗവേഷണപ്രബന്ധങ്ങളുമാണ്. സാമ്പത്തികശാസ്ത്രം, ചരിത്രം, രാഷ്ട്രീയം, അധികാര വികേന്ദ്രീകരണം, ജനകീയാസൂത്രണം, പങ്കാളിത്തജനാധിപത്യം, വികസനം, കുടുംബശ്രീ പ്രസ്ഥാനം, ജനകീയബദലുകൾ, കൃഷി, Read More…

Obituary

ഡി സി എം സ് മുൻ സംസ്ഥാന പ്രസിഡന്റ്‌ ടി. ജെ എബ്രഹാം നിര്യാതനായി

കാഞ്ഞിരപ്പള്ളി: പൊടിമറ്റം,പുൽകുന്ന് തോട്ടാപടിക്കൽ എബ്രഹാം ടി.ജെ. ( 69)(എബ്രഹാം സാർ ) നിര്യാതനായി. ഭാര്യ : ലീലാമ്മ എബ്രഹാം പ്ലാശനാൽ മഞ്ഞപള്ളിൽ കുടുംബാംഗം. സംസ്കാരം ശ്രുശുകൾ ഇന്ന് ഉച്ചകഴിഞ്ഞ് 3.30-ന് വീട്ടിൽ നിന്ന് ആരംഭിച്ച് പൊടിമറ്റം സെൻ്റ് മേരീസ് പള്ളി സെമിത്തേിയിൽ നടത്തും. കാഞ്ഞിരപ്പള്ളി മുൻ രൂപത അധ്യക്ഷൻ മാർ മാത്യു അറക്കൽ മുഖ്യ കാർമികത്വം വഹിക്കും. അദ്ധ്യാപകൻ, ദളിത്‌ സംഘടനാ പ്രവർത്തകൻ, പുസ്തക രചിയതാവ്, മികച്ച വാഗ്മി, പ്രബന്ധ അവതാരകൻ എന്നീ നിലകളിൽ മികച്ച സംഭാവനകൾ Read More…

Kottayam

യുവാവിന്റെ ശരീരത്തിൽ നിന്നും 43 കിലോ ഭാരമുള്ള ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്

43 കിലോ ഭാരമുള്ള ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. ആരോഗ്യ രംഗത്തെ സംബന്ധിച്ച് ഇത് ഒരപൂര്‍വ നേട്ടമാണ്. കോട്ടയം സ്വദേശിയായ ജോ ആന്റണിയ്ക്കാണ് (24) അതിസങ്കീര്‍ണമായ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. കാര്‍ഡിയോ തൊറാസിക് വിഭാഗവും പ്ലാസ്റ്റിക് സര്‍ജറി വിഭാഗവും സംയുക്തമായാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കും ശേഷം ജോ ആന്റണിയെ ഡിസ്ചാര്‍ജ് ചെയ്തു. വിജയകരമായ ശസ്ത്രക്രിയ നടത്തിയ കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള മുഴുവന്‍ ടീമിനേയും ആരോഗ്യ Read More…

Kottayam

ഫ്രാൻസിസ് ജോർജിൻ്റെ അപരൻമാരുടെ പത്രിക തള്ളി

കോട്ടയം പാർലമെന്റ് മണ്ഡലത്തിൽസ്ഥാനാർത്ഥികളായി നോമിനേഷൻ നൽകിയ രണ്ട് അപരന്മാരുടെയും പത്രിക തള്ളി. യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിൻ്റെ അപരന്മാരുടെ പത്രികയാണ് തള്ളിയത്. പത്രിക സമർപ്പണത്തിലെ അപാകതകൾ പരിഗണിച്ചാണ് ഇരുവരുടെയും പത്രിക തള്ളിയത്. നാമനിർദ്ദേശ പത്രികയിൽ പിൻതാങ്ങിയവരുടെ ഒപ്പുകൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇരുപത്രികകളിലും ഒപ്പിട്ടവരെ ഹാജരാക്കാൻ സ്ഥാനാർഥികൾക്ക് കഴിഞ്ഞില്ല. വ്യാജ രേഖ ചമച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിക്കാൻ ശ്രമിച്ച ഇരുവർക്കുമെതിരെ കേസെടുക്കണമെന്ന് യുഡിഎഫ്.

Accident

കൂരോപ്പട ഓട്ടോ സ്റ്റാൻഡിലേക്ക് കാർ ഇടിച്ചു കയറി അപകടം

നിയന്ത്രണം വിട്ട കാർ ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി ഗുരുതര പരുക്കേറ്റ ഓട്ടോ ഡ്രൈവർ കൂരോപ്പട താന്നിവേലി സ്കറിയ മാത്യുവിനെ ( ബിനോയി – 54) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ കൂരോപ്പട ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡിൽ വച്ചായിരുന്നു അപകടം.

Aruvithura

അരുവിത്തുറ തിരുനാൾ; അവലോകന യോഗം ചേർന്നു

അരുവിത്തുറ: സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ ഏപ്രിൽ 15 മുതൽ മെയ് ഒന്നുവരെ ആഘോഷിക്കുന്ന വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന്റെ സുഗമമായ നടത്തിപ്പിനായി ജനപ്രതിനിധികളുടെയും വിവിധ സർക്കാർ ഉദ്യോഗസ്ഥരുടെയും പള്ളി അധികൃതരുടെയും യോഗം ചേർന്നു. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ യോഗം ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ചു. ആർ ഡി ഒ ദീപാ കെ.പി, ഡിവൈഎസ്പി കെ. സദൻ, നഗരസഭാദ്ധ്യക്ഷ സുഹറ അബ്ദുൽ ഖാദർ, ഈരാറ്റുപേട്ട സി ഐ സുബ്രമണ്യൻ, Read More…

General

എച്ച്5എൻ1 വൈറസ് ഭീതിയിൽ ലോകം, കോവിഡിനേക്കാള്‍ നൂറുമടങ്ങ് അപകടകാരി, ജാഗ്രത വേണം; ആശങ്ക പങ്കുവെച്ച് ശാസ്ത്രജ്ഞര്‍

യു.എസിൽ മിഷിഗണിലും ടെക്സാസിലും പക്ഷിപ്പനി പടരുന്നതിൽ ആശങ്ക പങ്കുവെച്ച് ശാസ്ത്രജ്ഞർ. പക്ഷിപ്പനി പടർന്ന ഫാമുകളിലൊന്നിലെ ജീവനക്കാരന് വൈറസ് ബാധയേറ്റതോടെയാണ് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ), രോഗകാരിയായ എച്ച്5എൻ1 വൈറസിനെ പഠനവിധേയമാക്കിയത്. ഉയർന്ന മരണനിരക്കിന് കാരണമാകുന്ന എച്ച്5എൻ1 വൈറസ്, കോവിഡ്-19 വൈറസിനേക്കാൾ നൂറുമടങ്ങ് അപകടകാരിയെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. അസാധാരണമാംവിധം മരണനിരക്ക് ഉയർത്താൻ കഴിയുന്ന അപകടകാരിയായാണ് മ്യൂട്ടേഷൻ സംഭവിച്ച എച്ച്5എൻ1 വൈറസ്. വൈറസിനെ കൈകാര്യം ചെയ്യുന്നതിൽ ചെറിയ പാളിച്ചയുണ്ടായാൽ തന്നെ, അത് വേഗം ലോകം മുഴുക്കെ പടരുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. പക്ഷിപ്പനി Read More…

Pala

കന്യാസ്ത്രീയുടെ കൊലപാതകം; ആദ്യം പരാതി ഉന്നയിച്ചത് ആക്ഷൻ കൗൺസിൽ

പാലാ: ചേറ്റുതോട് മഠത്തിലെ സിസ്റ്റർ ജോസ് മരിയയുടെ മരണം കൊലപാതകമാണെന്ന പരാതി ആദ്യം ഉന്നയിച്ചത് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ എബി ജെ ജോസ് കൺവീനറായ സിസ്റ്റർ അമല കേസ് ആക്ഷൻ കൗൺസിലായിരുന്നു. പാലായിലെ മഠത്തിൽ സിസ്റ്റർ അമല കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ ആണ് അന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്. ഈ കേസുമായി സംസാരിക്കുന്നതിനിടെ ഒരു അഭിഭാഷകനാണ് ചേറ്റുതോട് മഠത്തിലും സമാനരീതിയിൽ ഒരു കന്യാസ്ത്രീ മരണമടഞ്ഞുവെന്ന സൂചന എബി ജെ ജോസിനും സഹപ്രവർത്തകർക്കും Read More…

Kottayam

കോട്ടയത്ത് അപരന്മാരെ ഇറക്കിയ ഇടതുപക്ഷ നടപടി തികച്ചും അപഹാസ്യം: അഡ്വ. മോൻസ് ജോസഫ് എംഎൽഎ

കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ നേരിട്ടുള്ള രാഷ്ട്രീയ പോരാട്ടത്തിൽ ഒരുതരത്തിലും വിജയിക്കാൻ കഴിയില്ലെന്ന് ഇടതുപക്ഷ സ്ഥാനാർത്ഥിക്കും അവരുടെ മുന്നണിക്കും ഉത്തമബോധ്യം ഉണ്ടായതുകൊണ്ടാണ് യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.കെ ഫ്രാൻസിസ് ജോർജിനെതിരെ എൽഡിഎഫ് നേതൃത്വം നേരിട്ട് ഇടപെട്ട് രണ്ട് അപരൻമാരായ സ്ഥാനാർഥികളെ കൊണ്ട് നോമിനേഷൻ കൊടുപ്പിച്ചതെന്ന് യുഡിഎഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ജനറൽ കൺവീനറും കേരള കോൺഗ്രസ് പാർട്ടി എക്സിക്യൂട്ടീവ് ചെയർമാനുമായ അഡ്വ. മോൻസ് ജോസഫ് എംഎൽഎ കുറ്റപ്പെടുത്തി. ഇടതുപക്ഷമുന്നണി കോട്ടയത്ത് അപരന്മാരെ ഇറക്കിയതിലൂടെ തികച്ചും അധാർമികവും ജനാധിപത്യവിരുദ്ധവുമായ സമീപനമാണ് ലോക്സഭ Read More…