Pala

പി സി തോമസ് ജോസ് കെ മാണിയുടെ ഭവനത്തിൽ സന്ദർശനം നടത്തി

പാലാ: കേരള കോണ്‍ഗ്രസ് വര്‍ക്കിംങ്ങ് ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ അഡ്വ. പിസി തോമസ് പാലായില്‍ ജോസ് കെ മാണിയുടെ വസതിയിലെത്തി മാണിസാറിന്‍റെ ഭാര്യ കുട്ടിയമ്മ മാണിയെ സന്ദര്‍ശിച്ചു. മാണി സാറിന്‍റെ 5 -ാം ചരമവാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ചാണ് സന്ദര്‍ശനം എന്നു പറയുന്നുണ്ടെങ്കിലും പാര്‍ട്ടി വിട്ട ശേഷം പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് പിസി തോമസ് പാലായില്‍ മാണി സാറിന്‍റെ വീട്ടിലെത്തുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ പൊട്ടിത്തെറി ഉണ്ടാവുകയും യുഡിഎഫിന്‍റെ കോട്ടയം ജില്ലാ ചെയര്‍മാനും പാര്‍ട്ടി ജില്ലാ പ്രസിഡന്‍റുമായിരുന്ന സജി മഞ്ഞക്കടമ്പന്‍ Read More…

General

അരീക്കര കെ സി വൈ എൽ സംഘടിപ്പിച്ച രണ്ടാമത് കോട്ടയം അതിരൂപത തല ഫുട്ബോൾ സമാപിച്ചു

അരീക്കര കെ സി വൈ എൽ സംഘടിപ്പിച്ച രണ്ടാമത് കോട്ടയം അതിരൂപത തല ഫുട്ബാൾ ടൂർണമെന്റ് സമാപിച്ചു. കെ സി വൈ എൽ ചാപ്ലയിൻ ഫാ സ്റ്റാനി ഇടത്തിപറമ്പിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അരീക്കര കെ സി വൈ എൽ പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ യോഗത്തിന് അധ്യക്ഷത വഹിച്ചു. കെ സി വൈ എൽ കോട്ടയം അതിരൂപത ഡയറക്ടർ ഷെല്ലി ആലപ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. അതിരൂപത സെക്രട്ടറി അമൽ സണ്ണി മുഖ്യാതിഥിയായി. കെ സി Read More…

Obituary

കോഴികുന്നേൽ ഇളംതോട്ടത്തിൽ ചാക്കോ ജോസഫ് (കുട്ടി മേസ്തരി) നിര്യാതനായി

പാറത്തോട് :കോഴികുന്നേൽ ഇളംതോട്ടത്തിൽ ചാക്കോ ജോസഫ് (75)(കുട്ടിമേസ്തരി )നിര്യാതനായി. ഭാര്യ: മേരിക്കുട്ടി (കട്ടപ്പന പരപ്പ് പാതിരിയിൽ കുടുംബാഗം). മക്കൾ :ബിജു ചാക്കോ, സെബാസ്റ്റ്യൻ ചാക്കോ (ബൈജു ), ചാക്കോ (ബിനു). മരുമക്കൾ : പ്രിൻസി, സിന്ധു, സോണിയ. സംസ്കാര ശുശ്രൂഷകൾ ഇന്ന് ഉച്ചകഴിഞ്ഞ് 3.30 വീട്ടിൽ ആരംഭിക്കും. സംസ്‍കാരം പൊടിമറ്റം സെന്റ്‌ ജോസഫ്സ് പള്ളി സെമിതേരിയിൽ .

Kuravilangad

തോമസ് ചാഴികാടന്റെ കടുത്തുരുത്തി മണ്ഡലം പര്യടനം ബുധനാഴ്ച്ച ആരംഭിക്കും

കുറവിലങ്ങാട്: എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ കടുത്തുരുത്തി നിയോജകമണ്ഡലം പര്യടനം ബുധനാഴ്ച്ച ആരംഭിക്കും. രണ്ട് ഘട്ടങ്ങളിലായുള്ള പര്യടനത്തിന്റെ ആദ്യഘട്ടത്തിൽ വെളിയന്നൂർ, ഉഴവൂർ, മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട്, ഞീഴൂർ, മുളക്കുളം പഞ്ചായത്തുകളിലാണ് പര്യടനം. അൻപതോളം കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥി പ്രസംഗിക്കും. രാവിലെ 7.30ന് വെളിയന്നൂരിലെ പാറത്തൊട്ടാൽ ഭാഗത്ത് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം സി.കെ ശശിധരൻ ഉദ്ഘാടനം ചെയ്യും. 9.15ന് ഉഴവൂരിലെ ആച്ചിക്കൽ, 10.45ന് മരങ്ങാട്ടുപിള്ളിയിലെ കുറിച്ചിത്താനം, മൂന്ന് കുറവിലങ്ങാട് പഞ്ചായത്തിലെ ബസ് സ്റ്റാൻഡ്, 4.45ന് ഞീഴൂർ പഞ്ചായത്തിലെ വിളയംകോട്, 6.45ന് Read More…

Aruvithura

അരുവിത്തുറ പള്ളിയിൽ  വല്ല്യച്ചന്റെ തിരുനാൾ ഏപ്രിൽ 15 മുതൽ മെയ് 3 വരെ

അരുവിത്തുറ:  പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന ദൈവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുന്നാൾ ഏപ്രിൽ 15 മുതൽ മെയ് 3 വരെ ആഘോഷിക്കുന്നു.  ഏപ്രിൽ 15 മുതൽ 21 വരെ ദിവസവും രാവിലെ 5.30 നും 6.30നും 7.30 നും  വൈകുന്നേരം 7 നും വിശുദ്ധ  കുർബാന, നൊവേന. ഏപ്രിൽ 22 ന് വൈകുന്നേരം  കൊടിയേറ്റ്. അന്നേ ദിവസം രാവിലെ 5.30 നും 6.45നും 8നും 9.30 നും 11 നും 4 Read More…

Kottayam

കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥിക്ക് ചിഹ്നമായി; ‘ഓട്ടോറിക്ഷ’യുമായി ഫ്രാൻസിസ് ജോർജ്

കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് തിരഞ്ഞെടുപ്പ് ചിഹ്നമായി ഓട്ടോറിക്ഷ അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. കേരള കോൺഗ്രസ് ജോസഫ് വിഭാഗം പ്രഥമ പരിഗണന നൽകിയത് ഓട്ടോറിക്ഷ ചിഹ്നത്തിനായിരുന്നു. പാർട്ടി മുൻപ് മത്സരിച്ചിട്ടുള്ള ട്രാക്ടർ ചിഹ്നം ഇത്തവണ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ലിസ്റ്റിൽ ഇല്ലാത്തതിനാലാണ് ഓട്ടോ ചിഹ്നം ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതിനു പിന്നാലെയാണ് ഫ്രാൻസിസ് ജോർജിന് കമ്മിഷൻ ചിഹ്നം അനുവദിച്ചത്. എല്‍ഡിഎഫിനു വേണ്ടി രണ്ടില ചിഹ്നത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയായി തോമസ് ചാഴികാടനാണ് Read More…

Pala

പാലായിലെ ജോസഫ് വിഭാഗത്തിന്റെ ഓഫീസിൽനിന്ന് മാണിയുടെചിത്രം തിരിച്ചെടുത്ത് സജി മഞ്ഞക്കടമ്പില്‍

പാലാ: രാജിവെച്ച യു.ഡി.എഫ്. ജില്ലാ ചെയര്‍മാനും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റുമായിരുന്ന സജി മഞ്ഞക്കടമ്പില്‍ പാലായിലെ ജോസഫ് വിഭാഗത്തിന്റെ ഓഫീസില്‍ വെച്ചിരുന്ന കെ.എം. മാണിയുടെ ചിത്രം എടുത്തുകൊണ്ടുപോയി. താന്‍ ഇവിടെ ഒരു വസ്തുവെച്ചിട്ടുണ്ടെന്നും അത് എടുത്തുകൊണ്ടുപോകുകയാണെന്നും പറഞ്ഞാണ് സജി പാര്‍ട്ടി ഓഫീസിലെത്തി മാണിയുടെ ചിത്രം കൊണ്ടുപോയത്. മാണി സാറുമായുള്ള ബന്ധം വൈകാരികമാണ്. നാളെ മാണിസാറിന്റെ ചരമദിനമാണ്. അദ്ദേഹത്തിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണം’, സജി പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റായ തന്നെ മോന്‍സ് ജോസഫിന്റെ Read More…

Obituary

കുന്നേൽ ഏലിയാമ്മ ജോസഫ് നിര്യാതയായി

ഇളപ്പുങ്കൽ: കുന്നേൽ ഏലിയാമ്മ ജോസഫ്  (80) നിര്യാതയായി.  മൃതസംസ്കാര ശുശ്രുഷകൾ നാളെ രാവിലെ 11 മണിക്ക് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

General

അരീക്കര കെ സി വൈ എൽ സംഘടിപ്പിക്കുന്ന രണ്ടാമത് കോട്ടയം അതിരൂപത തല ഫുട്ബാൾ ടൂർണമെന്റ് ആരംഭിച്ചു

അരീക്കര കെ സി വൈ എൽ സംഘടിപ്പിക്കുന്ന രണ്ടാമത് കോട്ടയം അതിരൂപത തല ഫുട്ബാൾ ടൂർണമെന്റ് താടിക്കാരൻ എന്നറിയപ്പെടുന്ന പ്രശസ്ത ഇൻസ്റ്റാഗ്രാം ഇൻഫ്ലുൻസർ മാർക്ക്‌ ആന്റണി ഉദ്‌ഘാടനം ചെയ്തു. കെ സി വൈ എൽ ചാപ്ലയിൻ ഫാ സ്റ്റാനി ഇടത്തിപറമ്പിൽ അമുഖസന്ദേശം നൽകി.അരീക്കര കെ സി വൈ എൽ പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ യോഗത്തിന് അധ്യക്ഷത വഹിച്ചു. വെളിയനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സജേഷ് ശശി മുഖ്യപ്രഭാഷണം നടത്തി. കെ സി വൈ എൽ അതിരൂപത വൈസ് Read More…

Kottayam

ഇ ജെ ആഗസ്തി കോട്ടയത്തെ പുതിയ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍; നിയമനം സജി മഞ്ഞക്കടമ്പിലിന്റെ രാജിയെത്തുടര്‍ന്ന്

ഇ ജെ ആഗസ്തി കോട്ടയത്തെ പുതിയ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍. കോട്ടയത്ത് ചേര്‍ന്ന അടിയന്തര യുഡിഎഫ് നേതൃയോഗത്തിലാണ് തീരുമാനം. സജി മഞ്ഞിക്കടമ്പില്‍ രാജി വച്ചതിനെ തുടര്‍ന്നാണ് പുതിയ ചെയര്‍മാനെ തെരഞ്ഞെടുത്തത്. ആഗസ്തയുടെ പേര് യുഡിഎഫ് ജില്ലാ നേതൃത്വത്തെ കേരള കോണ്‍ഗ്രസ് അറിയിക്കുകയായിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയിലാണ് അടിയന്തര യുഡിഎഫ് യോഗം ചേര്‍ന്നത്. സജി മഞ്ഞക്കടമ്പിലിന്റെ രാജി ഒരു തരത്തിലും സ്വാധീനിച്ചിട്ടില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കാല്‍ നൂറ്റാണ്ടോളം കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിച്ചയാളാണ് ഇ Read More…